ബിക്കാനീർ: ഇന്ത്യയിലെ നദികളിൽ നിന്ന് പാക്കിസ്ഥാന് ഒരു തുള്ളി പോലും വെള്ളം ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബിക്കാനീറിലെ ദേഷ്നോക്കിൽ നടന്ന പൊതു റാലിയിലാണ് സിന്ധു നദീജല കരാർ താത്കാലികമായി നിർത്തിവയ്ക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചത്. ഭീകരരെ കയറ്റുമതി ചെയ്യുന്നത് തുടർന്നാൽ, ഇസ്ലാമാബാദ് ഓരോ ചില്ലിക്കാശിനും വേണ്ടിയും യാചിക്കാൻ മാത്രം ശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് അവകാശപ്പെട്ട ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാന് ലഭിക്കില്ല. ഇന്ത്യക്കാരുടെ രക്തം കൊണ്ട് കളിച്ചാൽ പാക്കിസ്ഥാൻ വലിയ വില നൽകേണ്ടിവരും. ഇതാണ് ഇന്ത്യയുടെ ദൃഢനിശ്ചയം, ലോകത്തിലെ ആർക്കും ഈ പ്രതിബദ്ധതയിൽ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂറിലൂടെ, ഏപ്രിൽ 22 ലെ പഹൽഗാം ആക്രമണത്തിന് 22 മിനിറ്റിനുള്ളിൽ ഒമ്പത് പ്രധാന തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചുകൊണ്ട് രാജ്യം പ്രതികാരം ചെയ്തു. കുങ്കുമം വെടിമരുന്നായി മാറുമ്പോൾ എന്താണ്…
Read MoreDay: May 22, 2025
റാഠിക്ക് എഴുത്താണ് മുഖ്യം
ഡൽഹി: ലക്നോ സൂപ്പർ ജയന്റ്സ് താരം ദിഗ്വേഷ് റാഠി ഐപിഎൽ ഈ സീസണിൽ നിരവധി തവണ ബൗളിംഗ് മികവിനേക്കാൾ അച്ചടക്ക നടപടികൾ നേരിടേണ്ടി വന്നതില്‍ വാർത്താതാരമായ ലെഗ് സ്പിന്നറാണ്. ലക്നോ സൂപ്പർ ജയന്റ്സ് 30 ലക്ഷം രൂപയ്ക്കു ടീമിലെടുത്ത താരം ഇതിനകം 9.31 ലക്ഷം രൂപ പെരുമാറ്റദൂഷ്യത്തിനു പിഴയടച്ചു. കൂടാതെ ഒരു മത്സരത്തിൽ വിലക്കും നേരിട്ടു. നോട്ട്ബുക്ക് ആഘോഷം (പുറത്താക്കിയ ബാറ്ററുടെ പേര് നോട്ട്ബുക്കിൽ എഴുതുന്ന പോലെ ആംഗ്യം കാണിക്കുക) ദിഗ്വേഷിനെ സ്ഥിരം പ്രശ്നക്കാരൻ എന്ന വിശേഷണത്തിന് അർഹനാക്കി.
Read More‘കണ്ണ് തിരുമ്മാനും പാടില്ലേ’? കരഞ്ഞെന്ന പ്രചാരണം തള്ളി വൈഭവ്
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) അരങ്ങേറ്റ മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ പുറത്തായപ്പോൾ കരഞ്ഞുകൊണ്ടാണു കളംവിട്ടതെന്ന പ്രചാരണം തള്ളി രാജസ്ഥാൻ റോയൽസിന്റെ പതിനാലുകാരൻ വൈഭവ് സൂര്യവംശി. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനുശേഷം പഞ്ചാബിന്റെ യുവതാരം മുഷീർ ഖാനുമായി സംസാരിക്കുന്പോഴാണ് എന്താണ് സംഭവിച്ചതെന്ന് വൈഭവ് വെളിപ്പെടുത്തിയത്. പുറത്തായപ്പോൾ കരഞ്ഞിട്ടില്ലെന്നും, വെളിച്ചമടിച്ച് കണ്ണുവേദനിച്ചപ്പോൾ തിരുമ്മുക മാത്രമാണ് ചെയ്തതെന്നും വൈഭവ് വെളിപ്പെടുത്തി. “എന്റെ കണ്ണിന് നല്ല വേദനയുണ്ടായിരുന്നു. ഒൗട്ടായ സമയത്ത് ഞാൻ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിലേക്കു നോക്കിയപ്പോൾ വെളിച്ചം കണ്ണിലടിച്ചു. അതോടെ ഞാൻ കണ്ണു തിരുമ്മിയതാണ് കരഞ്ഞതായി പ്രചരിച്ചത്’’- വൈഭവ് വിശദീകരിച്ചു. രാജസ്ഥാൻ റോയൽസ് പങ്കുവച്ച വീഡിയോയിലാണ് അരങ്ങേറ്റ മത്സരത്തിൽ പുറത്തായപ്പോൾ കരഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വൈഭവ് തള്ളിക്കളഞ്ഞത്.
Read Moreഋഷഭ് പന്തിനെ ഫോമിലാക്കാം; ഉപദേശവുമായി യോഗ്രാജ് സിംഗ്
ചണ്ഡിഗഡ്: ഐപിഎല്ലിൽ റണ്‍സ് കണ്ടെത്താൻ പാടുപെടുന്ന ലക്നോ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്തിന് ഉപദേശവുമായി മുൻതാരം യോഗ്രാജ് സിംഗ്. ഋഷഭ് പന്തിന്റെ സാങ്കേതിക പ്രശനങ്ങൾ അഞ്ച് മിനിറ്റുകൊണ്ട് പരിഹരിക്കാമെന്നാണ് വാഗ്ദാനം. ബാറ്റിംഗിന് നിൽക്കുന്പോൾ പന്തിന്റെ തല ഉറയ്ക്കുന്നില്ല. ഇത് ശ്രദ്ധ നഷ്ടമാവാൻ കാരണമാകുന്നു. ഇടത് തോളിന്റെ സ്ഥാനം കൂടി ശരിയാക്കിയാൽ പന്തിന് ഫോമിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് മുൻതാരം യുവരാജ് സിംഗിന്റെ അച്ഛൻ കൂടിയായ യോഗ്രാജ് സിംഗ് പറഞ്ഞു. 27 കോടി രൂപയുടെ റിക്കാർഡ് തുകയ്ക്ക് ലക്നോ സ്വന്തമാക്കിയ ഋഷഭ് പന്തിന് ഈ സീസണിലെ പന്ത്രണ്ട് കളിയിൽ 135 റണ്‍സ് മാത്രമാണ് നേടാനായത്. ഐപിഎൽ കരിയറിൽ പന്തിന്റെ ഏറ്റവും മോശം സീസണ് കൂടിയാണിത്.
Read Moreകല്യാണം തീരുമാനമായി, പെണ്ണും കിട്ടി, വേറെയാരുമല്ല ധൻസികയാണ് അതെന്ന് വിശാൽ
എല്ലാത്തിന്റെയും അവസാനം ദൈവം നമുക്കായി ഒന്ന് കരുതിയിട്ടുണ്ടാവും. അങ്ങനെ അവസാനം എന്റെ ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയാണ് ധൻസികയെന്ന് വിശാൽ. ധാരാളം വാർത്തകൾ വരുന്നുണ്ട്. കുറച്ച് ഗോസിപ്പുകൾ വന്നിട്ട് കാര്യം പറഞ്ഞാൽ മതിയെന്ന് പേരരസ് സർ (സംവിധായകൻ)പറഞ്ഞിരുന്നു. എന്നേക്കാൾ എന്റെ അച്ഛനുമായാണ് ധൻസികയ്ക്കു സൗഹൃദം. ഇന്നലെ ഞാൻ നടികർ സംഘത്തിന്റെ കെട്ടിടം ചെയ്യുന്ന ആര്‍ക്കിടെക്റ്റിനെ വിളിച്ചു. നാളെ പത്ത് മണിമുതൽ നടികർ സംഘം കെട്ടിടത്തിൽ കസേരയിട്ട് ഇരിക്കാൻ പോകുകയാണ്. പണി കഴിയുന്നതുവരെ അവിടെത്തന്നെ ഇരിക്കും. കാരണം എന്റെ കല്യാണം തീരുമാനമായി. പെണ്ണും കിട്ടി. പെണ്ണ് വേറെയാരുമല്ല, അവരുടെ അച്ഛനും അമ്മയും ഇവിടെ ഉണ്ട്. അവരുടെ അനുഗ്രഹത്തോടെ ആ പേരു പറയുകയാണ്, ധൻസിക എന്ന് വിശാൽ പറഞ്ഞു.
Read More‘നേരറിയും നേരത്ത്’ 30നു തിയറ്ററുകളിൽ
വേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്ല, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിർവഹിച്ച ‘നേരറിയും നേരത്ത്’ മേയ് 30ന് പ്രദർശനത്തിനെത്തുന്നു. എസ്. ചിദംബരകൃഷ്ണനാണ് നിർമാണം. ഒരു സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖ വ്യവസായി രാഘവൻ നമ്പ്യാരുടെ മകളുമാണ് എംബിബിഎസ് വിദ്യാർഥിനിയായ അപർണ. ഒരു മിഡിൽ ക്ലാസ് ക്രിസ്ത്യൻ കുടുംബത്തിലെ സണ്ണിയുമായി അപർണ തീവ്രമായ പ്രണയത്തിലാണ്. അതിനെത്തുടർന്ന് പല ഭാഗത്തുനിന്നും എതിർപ്പുകൾ ഉണ്ടാകുന്നു. എന്നാൽ എല്ലാറ്റിനും അപർണയുടെ ഒപ്പം എംബിബിഎസ് വിദ്യാർഥികളായ അഭിലാഷ്, മീനാക്ഷി, രമ്യ, മായ ടീച്ചർ എന്നിവർ ഒരു വൻ ശക്തിയായി നിലകൊള്ളുന്നു. അതിനിടെ സ്നേഹനിധിയായ അച്ഛന്റെ പെട്ടെന്നുള്ള നിറംമാറ്റം അവളിൽ ഞെട്ടൽ ഉണ്ടാക്കുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരിച്ചടികളാണ് അവൾക്ക് നേരിടേണ്ടി വരുന്നത്. യാദൃച്ഛികമായാണ് അശ്വിൻ എന്നൊരു ചെറുപ്പക്കാരൻ അവളുടെ ജീവിതത്തിലേക്കു കടന്നുവരുന്നത്. പിന്നെ…
Read Moreമൈലാഞ്ചിമൊഞ്ചുള്ള ഡിസൈനുകളുമായി ഇൻഷയും ഖദീജയും
മൈലാഞ്ചിയില്‍ ആകര്‍ഷകവും വ്യത്യസ്തവുമായ രൂപകല്‍പ്പനകള്‍ നടത്തി ശ്രദ്ധേയരാവുകയാണ് മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഇന്ഷാ ഫാത്തിമയും ചങ്ങനാശേരി എസ്ബി കോളജില്‍ മൈക്രോ ബയോളജി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഖദീജാ ഹാറൂണും. ഹൈസ്കൂള്‍ മുതല്‍ ഒപ്പന മത്സരത്തില്‍ പങ്കെടുത്തും ടീമംഗങ്ങള്‍ക്ക് മൈലാഞ്ചി അണിയിച്ചും കലാവിരുതിനു തുടക്കം കുറിച്ച ഇന്ഷാ ഫാത്തിമ അമ്മാവന്റെ മകള്‍ ഖദീജയുമായി ചേര്‍ന്ന് സഹപാഠികള്‍ക്കും വീട്ടുകാര്‍ക്കും സ്നേഹ സമ്മാനമായി നല്കിത്തുടങ്ങിയ മൈലാഞ്ചി ഡിസൈനിംഗ് ഇന്നിവര്‍ക്ക് പഠനത്തോടൊപ്പമുള്ള വരുമാന മാര്‍ഗം കൂടിയാണ്. ബന്ധുക്കളുടെ വിവാഹ ചടങ്ങുകളില്‍ കല്യാണപ്പെണ്ണിനു മൈലാഞ്ചി അണിയിച്ചതോടെയാണ് ഇവരുടെ ഡിസൈനിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ദൂരസ്ഥലങ്ങളില്‍നിന്ന് ആളുകള്‍ ഇവരെ തേട എത്തുന്നുണ്ട്. അധ്യാപകരുടെയും സഹപാഠികളുടെയും പ്രോത്സാഹനം കൂടിയായപ്പോള്‍ ഇരുവരുടെയും ആത്മവിശ്വാസമേറി. ഇന്ത്യന്‍, അറബിക് ഡിസൈനുകൾ സമന്വയിപ്പിച്ചുള്ള ഡിസൈനുകള്ക്കാണു പ്രാധാന്യം. ഇന്ന് പതിനായിരം രൂപ കടന്നിരിക്കുകയാണ് ഇവരുടെ…
Read More‘ഗർഭിണി ആയപ്പോൾ ഞാൻ എന്ന എന്റെ മുൻഗണന മാറി, ആ ഞാൻ എവിടെ എന്നുപോലും അറിയാൻ കഴിയാതെയായി, ശ്രദ്ധ മുഴുവൻ ഉള്ളിലുള്ള കുഞ്ഞു ജീവനിലായി’; അമല പോൾ
ഗർഭകാലമാണ് തന്നെ ഒരുപാട് മാറ്റിയതെന്ന് അമല പോൾ. ഗർഭിണി ആയപ്പോൾ ഞാൻ എന്ന എന്റെ മുൻഗണന മാറി. ആ ഞാൻ എവിടെ എന്നുപോലും അറിയാൻ കഴിയാതെയായി. ശ്രദ്ധ മുഴുവൻ എന്റെ ഉള്ളിലുള്ള ആ കുഞ്ഞു ജീവനിലായി. വേറൊന്നിനെക്കുറിച്ചും ആലോചിക്കാനില്ല. പത്തും പന്ത്രണ്ടും മണിക്കൂർ ഉറങ്ങിയിട്ടും മതിയാവാതിരുന്ന എനിക്ക് നാലോ അഞ്ചോ മണിക്കൂർ മാത്രമേ ഉറങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. എങ്കിലും അതൊക്കെയും ആസ്വദിക്കാനായി. എല്ലാം ആ കുഞ്ഞു ജീവനു വേണ്ടി എന്ന നിലയിലായി കാര്യങ്ങൾ. ജഗത്തിനെ കണ്ടുമുട്ടി ഒന്നോ രണ്ടോ മാസത്തിനുശേഷമാണ് ഞാൻ ഗർഭിണിയാകുന്നത്. പിന്നീടാണ് വിവാഹം നടക്കുന്നത്. എന്നെ സംബന്ധിച്ച്, ജീവിതത്തിൽ മുന്നോട്ട് എന്തു ചെയ്യണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഗർഭധാരണം എനിക്ക് കൃത്യമായ ദിശാബോധം തന്നു. ഇനി എന്തു ചെയ്യണം, എങ്ങനെ മുന്നോട്ടു പോകണം എന്ന് വ്യക്തമായ ഐഡിയ തന്നു. കുഞ്ഞ് ഞങ്ങളുടെ സ്നേഹത്തെ…
Read Moreആസ്ത്മ നിയന്ത്രണം; ആസ്ത്മ ചികിത്സയിൽ ശ്രദ്ധിക്കേണ്ടത്
ആസ്ത്മ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാവില്ല. എന്നാല്‍, രോഗം നിയന്ത്രിക്കാന്‍ സഹായിക്കുന്ന നിരവധി ചികിത്സകള്‍ ലഭ്യമാണ്. ഇന്‍ഹേലര്‍ ഉപയോഗം ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെ ശ്വാസകോശത്തിലേക്ക് നേരിട്ട് മരുന്ന് എത്തുന്നു. ആസ്ത്മ രോഗികള്‍ക്ക് സാധാരണവും സജീവവുമായ ജീവിതം നയിക്കുന്നതിനായി ഇന്‍ഹേലറുകള്‍ വളരെയധികം സഹായിക്കും. ഇന്‍ഹേലറുകള്‍ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. 1. ബ്രോങ്കോ ഡയലേറ്റര്‍ (Salbutamol പോലെയുള്ളവ) വായു മാര്‍ഗങ്ങള്‍ തുറക്കാനും രോഗലക്ഷണങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കുന്നു. 2. സ്റ്റിറോയ്ഡുകള്‍ വായുമാര്ഗങ്ങളിലെ വീക്കം കുറച്ച് ആസ്ത് മ തീവ്രതയില്‍ എത്തുന്നത് തടയുകയും മരണസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആസ്ത്മ രോഗികള്‍ ദിവസവും ഇന്‍ഹേലറുകള്‍ ഉപയോഗിക്കേണ്ടതായി വന്നേക്കാം. രോഗലക്ഷണങ്ങളുടെ ആവര്‍ത്തിയും ലഭ്യമായ ഇന്‍ഹേലറുകളുടെ തരവും ആശ്രയിച്ചായിരിക്കും ചികിത്സ. ആസ്ത്മയുടെ ദീര്‍ഘകാലപ്രത്യാഘാതങ്ങള്‍ നന്നായി നിയന്ത്രണവിധേയമാക്കുകയാണെങ്കില് ആസ്ത്മ മൂലമുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. എന്നിരുന്നാലും രോഗലക്ഷണങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത്…
Read Moreകുവൈത്തിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം; മലയാളികളടക്കം 10 പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഫഹാഹീലിലെ ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റിൽ സ്ഫോടനം. ഗ്യാസ് ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ട്. ഫഹാഹീൽ, അഹമ്മദി സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവം കൈകാര്യം ചെയ്തതായും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായും അധികൃതർ അറിയിച്ചു.
Read More