വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്താനുള്ള കഴിവുണ്ടായിരിക്കും. ലക്ഷണങ്ങൾ പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. അപകട സൂചനകൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന…
Read MoreDay: May 24, 2025
കോളജില്‍ അഡ്മിഷന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പലരിൽ നിന്നായി തട്ടിയെടുത്തത് രണ്ട് കോടി രൂപ
കൊച്ചി: ബംഗളൂരുവിലെ കോളജില്‍ അഡ്മിഷന് ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി പലരില്‍ നിന്നായി തട്ടിയെടുത്തത് ഏകദേശം രണ്ടു കോടി രൂപ. കേസുമായി ബന്ധപ്പെട്ട് എറണാകുളം വളഞ്ഞമ്പലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എക്സ്പേര്‍ട്ട് എഡ്യു ടെക്ക്, അഡ്മിഷന് ഗൈഡന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ ചെങ്ങന്നൂര്‍ സ്വദേശി മെല്‍ജോ തോമസി (33)നെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ കോളജില്‍ ഹോട്ടല്‍ മാനേജ്മെന്റ്, നഴ്സിംഗ് എന്നീ കോഴ്സുകള്‍ക്ക് അഡ്മിഷന് ശരിയാക്കി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
Read MorePDC അത്ര ചെറിയ ഡിഗ്രി അല്ല: പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമകളുമായൊരു ചിത്രം
കൗമാരക്കാരുടെ പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമകളുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന “P D C അത്ര ചെറിയ ഡിഗ്രി അല്ല” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരം ഗോകുൽ സുരേഷ് തന്റെ ഫേസ്ബുക്ക് പേജിലുടെ റിലീസ് ചെയ്തു.ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറിൽ റാഫി മതിര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാമ്പസ് സിനിമയായ “P D C അത്ര ചെറിയ ഡിഗ്രി അല്ല” ബയോ ഫിക്ഷണല്‍ കോമഡി ചിത്രമാണ്. 2023-ല്‍ ജോഷി – സുരേഷ് ഗോപി ചിത്രമായ ‘പാപ്പന്’ , 2024-ല്‍ രതീഷ് രഘു നന്ദന് – ദിലീപ് ചിത്രമായ ‘തങ്കമണി’ എന്നിവയ്ക്ക് ശേഷം ഈ വർഷം ഇഫാര്‍ ഇന്റർനാഷണലിന്റ ബാനറിൽ അവതരിപ്പിക്കുന്ന “ P D C അത്ര ചെറിയ ഡിഗ്രി അല്ല”ജൂണ്‍ മാസം തിയേറ്ററുകളിലെത്തുന്നു. സിദ്ധാര്‍ഥ്, ശ്രീഹരി, അജോഷ്, അഷൂര്‍, ദേവദത്ത്, പ്രണവ്, അരുണ്‍…
Read Moreറേഷന്‍ കരാറുകാര്‍ക്ക് 50 കോടി രൂപ അനുവദിച്ചു ധനവകപ്പ്; സമരം അവസാനിച്ചു
കോഴിക്കോട്: റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വാതില്‍പടി വിതരണം നടത്തുന്ന കരാറുകാര്‍ക്ക് കുടിശിക നല്കാന് 50 കോടി രൂപ ധനവകപ്പ് അനുവദിച്ചു. ഇതോടെ കഴിഞ്ഞ 12 മുതല്‍ നടത്തി വന്ന സമരത്തിനു വിരാമമായി. വിതരണം അവസാനിപ്പിക്കാന്‍ ഒരാഴ്ച മാത്രമുള്ളപ്പോഴാണ് ധനകാര്യ വകുപ്പ് തുക അനുവദിച്ചത്. കരാറുകാര്‍ക്ക് നാല് മാസത്തെ കരാര്‍ തുകയും കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത തുകയില്‍നിന്ന് പ്രതിമാസം10 ശതമാനം തടഞ്ഞുവച്ചതും ഉള്‍പ്പെടെ 90 കോടി രൂപ നല്‍കാനുണ്ട്. ഇതിനെ തുടര്‍ന്നാണ് റേഷന്‍ വാതില്‍പടി കരാറുകാര്‍ സമരം തുടങ്ങിയത്. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഭൂരിഭാഗം റേഷന്‍ കടകളിലും റേഷന്‍ സാധനങ്ങള്‍ സ്റ്റോക്ക് തീർന്നിരുന്നു. സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് കരാറുകാരുടെ സമരം മൂലം റേഷന്‍ മുടങ്ങുന്ന ദുരവസ്ഥയ്ക്ക് ജനങ്ങള്‍ വിധേയമാകുന്നത്. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഭക്ഷ്യമന്ത്രിയും ഇടപെടണമെന്ന് ഓള് കേരളാ റേഷന്‍…
Read Moreവിവാഹം കഴിഞ്ഞിട്ട് എട്ടുമാസം; ദാമ്പത്യ ജീവിതം ഉപേക്ഷിച്ച് ഭാര്യ പിണങ്ങിപ്പോയി; ബന്ധുവായ വിവാഹ ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
മംഗളൂരു: എട്ടു മാസം മുൻപ് നടത്തിയ അറേഞ്ച്ഡ് വിവാഹം തകർന്നതിനെത്തുടർന്നു വിവാഹ ബ്രോക്കറെ യുവാവ് കുത്തിക്കൊന്നു. മംഗളൂരു റൂറൽ പോലീസ് പരിധിയിലുള്ള വാളച്ചിലിലാണു സംഭവം. 50 വയസുള്ള സുലൈമാനാണു മരിച്ചത്. രാത്രി നടന്ന ആക്രമണത്തിനിടെ സുലൈമാന്റെ രണ്ട് ആൺമക്കൾക്കു ഗുരുതരമായി പരിക്കേറ്റു. സുലൈമാന്റെ ബന്ധുവായ മുസ്തഫയാണ് കൊലപാതകത്തിന് പിന്നിലെന്നു പോലീസ് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ മുസ്തഫയുടെയും ഷഹീനാസ് എന്ന യുവതിയുടെയും വിവാഹം എട്ടു മാസം മുൻപ് നടന്നിരുന്നു. ഈ വിവാഹത്തിന്റെ ബ്രോക്കർ സുലൈമാനായിരുന്നു. എന്നാൽ ദാമ്പത്യം തകർന്നതോടെ ഷഹീനാസ് രണ്ട് മാസം മുമ്പ് അവരുടെ വീട്ടിലേക്ക് മടങ്ങി. ഇതേച്ചൊല്ലി മുസ്തഫയും സുലൈമാനും തമ്മിലുണ്ടായ തർക്കമാണു കൊലയിലേക്കു നയിച്ചത്. മുസ്തഫയുടെ വീടിനു സമീപം വച്ചാണു സുലൈമാന്‍ കുത്തേറ്റത്.
Read Moreഭീകരതയ്ക്കെതിരായ ഇന്ത്യയുടെ യുദ്ധത്തെ പിന്തുണച്ച് ജർമനി
ന്യൂഡൽഹി: ഭീകരതയ്ക്കെതിരേ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നു ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ. യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി ബെർലിനിൽ എത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ജർമൻ മന്ത്രിയുടെ പരാമർശം. 26 സാധാരണക്കാരെ കൂട്ടക്കെലചെയ്ത പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച അദ്ദേഹം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നിലവിലെ ധാരണ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. സംഘർഷങ്ങൾ ഉഭയകക്ഷിപരമായി പരിഹരിക്കുന്നതിന് സുസ്ഥിരമായ ചർച്ചയ്ക്ക് ആഹ്വാനവും ചെയ്തു.
Read Moreവടക്കൻ ജില്ലകളിലെ രണ്ടു റെയില്‍വേ സ്റ്റേഷനുകള്‍ നിർത്തുന്നു; പുനഃപരിശോധിക്കണമെന്ന് എംഎല്‍എമാർ
കോഴിക്കോട്: കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലുള്ള വെള്ളറക്കാട് റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ സ്റ്റേഷനും റെയില്‍വേ നിര്‍ത്തലാക്കുന്നു. 26ന് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം നിലയ്ക്കും. ഇതുസംബന്ധിച്ച് പാലക്കാട് ഡിവിഷന് സീനിയര്‍ കമേഴ്സ്യല്‍ മാനേജരുടെ ഉത്തരവ് പുറത്തിറങ്ങി. റെയില്‍വേയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും രംഗത്തെത്തി. വെള്ളറക്കാട് വിഷയത്തില്‍ ഇന്നു സര്‍വകക്ഷി യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്.60 വര്‍ഷം മുന്‍പ് കേളപ്പജി മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് വെള്ളറക്കാട് സ്റ്റേഷന്. മലബാറില്‍ രണ്ടു സ്റ്റേഷനുകളാണ് നിര്‍ത്തലാക്കുന്നത്. വെള്ളറക്കാടിനു പുറമേ കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ സ്റ്റേഷനും നിര്‍ത്തലാക്കുന്നുണ്ട്. വെള്ളറക്കാട് സ്റ്റേഷനില്‍ കോവിഡിനു മുമ്പ് എട്ടു ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരുന്നു. കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍ -കണ്ണൂര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കിയതോടെയാണ് വരുമാനം കുറഞ്ഞത്. പ്രതിമാസം നൂറിലധികം സീസണ് ടിക്കറ്റുകള്‍ ഇവിടെ നിന്ന് വില്‍പ്പന നടത്തിയിരുന്നു. കോവിഡ് കാലത്ത് നിര്‍ത്തിലാക്കിയ ട്രെയിനുകള്‍ പിന്നീട് ആരംഭിച്ചില്ല. ആദര്‍ശ്…
Read Moreദീപ്തിപ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല; ബ്രെയിൻ ഹെമറേജ് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൊല്ലം: സ്വകാര്യ ബാങ്കിലെ ജീവനക്കാരി ദീപ്തി പ്രഭ (45) മരിച്ചത് ചൂരക്കറി കഴിച്ചല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബ്രെയിൻ ഹെമറേജാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതായി ശക്തികുളങ്ങര പോലീസ് പറഞ്ഞു. ഛർദിയെത്തുടർന്നാണ് കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ (ദിനേശ്ഭവനം) ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദി അനുഭവപ്പെട്ട ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭക്ഷ്യ വിഷബാധ ആണെന്നായിരുന്നു സംശയം. ഫ്രിഡ്ജിൽ വച്ച ചൂരമീൻ കറിവച്ചു കഴിച്ചതിനെത്തുടർന്ന് ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ബുധനാഴ്ച രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകുന്നേരം ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിയും ഛർദിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Moreജർമനിയിൽ റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണം: 17 പേർക്കു കുത്തേറ്റു; 39-കാരി അറസ്റ്റിൽ
ഹംബർഗ്(ജർമനി): ജർമനിയിൽ ഏറെ തിരക്കുള്ള ഹംബർഗ് റെയിൽവേ സ്റ്റേഷനിൽ നടന്ന കത്തി ആക്രമണത്തിൽ 17 പേർക്കു കുത്തേറ്റു. ഇതിൽ ആറു പേരുടെ പരിക്ക് ഗുരുതരമാണ്. സംഭവത്തിൽ 39കാരിയെ അറസ്റ്റുചെയ്തു. ഇവരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ആക്രമണത്തിന്റെ പിന്നിലെ കാരണം എന്താണെന്നു വ്യക്തമല്ല. ദിവസം അഞ്ചു ലക്ഷം യാത്രക്കാർ എത്തുന്ന ജർമനിയിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണു ഹംബർഗ്. അടുത്തിടെ ജർമനിയിൽ തീവ്രവാദി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കത്തി ആക്രമണങ്ങൾ നടന്നിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിന് ഇതുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരുന്നു.
Read Moreവ്യോമഗതാതാഗതം വിലക്കി ഇന്ത്യൻ സേനയുടെ ആയുധ പരീക്ഷണം
ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ ആയുധ പരീക്ഷണത്തിനായി ആൻഡമാൻ നിക്കോബാർ ദ്വീപിന് മുകളിൽ വ്യോമഗതാഗതം വിലക്കി. ഇന്നലെയും ഇന്നുമായി ഇന്ത്യൻ സമയം രാവിലെ ഏഴ് മണി മുതൽ പത്ത് മണിവരെ മൂന്ന് മണിക്കൂർ നേരത്തേക്കായിരുന്നു നിയന്ത്രണം. മുൻകൂട്ടി നിശ്ചയിച്ച സൈനിക പരീക്ഷണങ്ങളുടെ ഭാഗമായാണു നടപടിയെന്ന് ഇന്ത്യൻ പ്രതിരോധ സേനകളുടെ സംയുക്ത കമാൻഡായ ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡ് അറിയിച്ചു.
Read More