വൈപ്പിൻ: രാസലഹരിയും കഞ്ചാവുമായി യുവതിയെ വാടക വീട്ടിൽ നിന്നും മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വള്ളിക്കുളം റോഡിൽ പാറേപ്പറമ്പിൽ വീട്ടിൽ കാഷ്മീര പി. ജോജിയാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 10. 07 ഗ്രാം എംഡിഎംഎയും, 07.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പള്ളിപ്പുറം ഒഎൽഎച്ച് കോളനിക്ക് സമീപം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 28 ന് രാത്രി നടത്തിയ പരിശോധനയിൽ ആറ് സിബ് ലോക്ക് കവറുകളിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎയും രണ്ടു കവറുകളിലായി കഞ്ചാവും കണ്ടെത്തുകയായിരുന്നു. എസിക്ക് മുകളിലായി കണ്ണടക്കൂട്ടിലാണ് മയക്കുമരുന്ന് സുക്ഷിച്ചിരുന്നത്.
Read MoreDay: May 30, 2025
എതിർ സ്ഥാനാർഥി ആരായാലും നിലമ്പൂരിൽ യുഡിഎഫ് വിജയിക്കും: ഷാഫി പറമ്പിൽ
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നുറപ്പാണെന്ന് വടകര എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പില്‍. എതിർ സ്ഥാനാർഥിയായി ആര് വന്നാലും പ്രശ്നമില്ലെന്നും ഷാഫി പറഞ്ഞു. “എതിര് സ്ഥാനാര്‍ഥി ഇല്ലെന്ന് പ്രതീക്ഷിച്ചല്ല മത്സരിക്കുന്നത്. രാഷ്ട്രീയ പോരാട്ടം നടന്നാലും ഗുണം യുഡിഎഫിന് തന്നെയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് യുഡിഎഫിന്റെ ജയമാണ്. എല്‍ഡിഎഫ് കെട്ടിയ വാഗ്ദാനങ്ങള്‍ ജനത്തിന് മുന്നില്‍ പൊളിഞ്ഞു വീഴുകയാണ്.’-ഷാഫി പറന്പിൽ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ആദ്യ ചോയിസ് സ്ഥാനാര്‍ത്ഥി സ്വരാജായിരുന്നോ എന്ന് പാർട്ടി വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം. സ്വരാജിനെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഷാഫിയുടെ പ്രതികരണം.
Read Moreകപ്പല്‍ അപകടം: സിഎംഎഫ്ആര്‍ഐയുടെ നാലംഗ സംഘം പഠനം തുടങ്ങി
കൊച്ചി: കേരള തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന എംഎസ്സി എല്‍സ 3 കപ്പല്‍ അപകടം കടല്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ മനസിലാക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പഠനം തുടങ്ങി. നാലംഗ സംഘങ്ങളായി എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് ഇപ്പോള്‍ പഠനം നടന്നുവരുന്നത്. ഈ ജില്ലകളിലെ 10 സ്റ്റേഷനുകളില്‍ നിന്നെടുത്ത വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്. ഓക്സിജന്റെ അളവ്, അമ്ലീകരണം, പോഷകങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ജലഗുണനിലവാരം പഠനവിധേയമാക്കുന്നുണ്ട്. എണ്ണ ചോര്‍ച്ചയുണ്ടോ എന്നറിയാനായി വെള്ളത്തിലെയും മണ്ണിലെയും ഓയിലിന്റെയും ഗ്രീസിന്റെയും സാന്നിധ്യവും പരിശോധിക്കുന്നുണ്ട്. സസ്യ പ്ലവകങ്ങളും തീരത്തെ മണ്ണിലുള്ള ജീവികളെയും (ബെന്തിക്) ശേഖരിച്ച് പരിശോധിച്ചുവരികയാണ്. നിശ്ചിത കാലയളവുകളില്‍ ഈ സ്റ്റേഷനുകളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. കാലാവസ്ഥയും അനുകൂലമാകണംഗവേഷണ കപ്പലുപയോഗിച്ച് കടലില്‍നിന്നുള്ള സാമ്പിള്‍ ശേഖരണം ആരംഭിച്ചിരുന്നെങ്കിലും കാലാവസ്ഥാ അനുകൂലമല്ലാത്തതിനാല്‍ തീരക്കടലുകളില്നിന്ന് മാത്രമാണ് സാമ്പിളുകള്‍ ശേഖരിക്കാനായത്. കാലാവസ്ഥാ അനുകൂലമാകുന്നതോടെ,…
Read Moreമലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. വെള്ളത്തിലിറങ്ങുന്നഎല്ലാവരും ശ്രദ്ധിക്കണം. തൊലിയിലെ മുറിവുകളില്‍…എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. കാല്‍വണ്ണയ്ക്ക് വേദനപെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും…
Read Moreപ്രായപൂർത്തിയാകാത്ത കുട്ടിക്ക് പ്രകൃതിവിരുദ്ധ പീഡനം: സ്വകാര്യബസ് ഡ്രൈവർ റിമാൻഡിൽ
ചാരുംമൂട് : പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അറസ്റ്റിലായ സ്വകാര്യ ബസ് ഡ്രൈവർ റിമാൻഡിൽ. വള്ളികുന്നം കടുവിനാൽ മുറിയിൽ കോയിപ്പുറത്ത് വീട്ടിൽ അരുൺ സോമനെ (32) യാണ് നൂറനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 6 ന് കടയിൽ സാധനം വാങ്ങാൻ പോയ 15 കാരനായ ആൺകുട്ടിയെ പരിചയംനടിച്ച് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭരണിക്കാവ് – ചെങ്ങന്നൂർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസിലെ ഡ്രൈവറാണ് പ്രതി. ഇയാൾ കുട്ടിയെ പിതാവിന്റെ സുഹൃത്താണെന്നുപറഞ്ഞ് പരിചയപ്പെട്ടാണ് കൂട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തു കൊണ്ടുവന്ന പ്രതി സ്റ്റേഷനിൽ നിന്നു രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പോലീസ് തടഞ്ഞു. എസ് സിപിഒ മാരായ ശരത്, സിജു സിപിഒമാരായ മനു പ്രസന്നൻ, പ്രദീപ് എന്നിവരും…
Read More‘ഒരു ഷോട്ടില്‍ മുഖം കാണിക്കാനുള്ള കൊതിയില്‍ എക്സൈറ്റ്മെന്റായി, കറക്ടായി ചെയ്യാഞ്ഞതിന് ജോഷി സാറിന്റെ അടുത്തുനിന്നു ചീത്ത കേട്ടു’: ജോജു ജോർജ്
ജോഷിസാറിന്റെ സിനിമയില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു താനെന്ന് ജോജു ജോർജ്. വലിയ പടമാണല്ലോ സാര്‍ ചെയ്യുന്നത്. അതുകൊണ്ട് ഒരുപാട് ജൂണിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വേണം. ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ മെട്ടപ്പെട്ട റോള്‍, അതായത് സ്ക്രീനില്‍ മുഖം വ്യക്തമായി കാണുന്ന റോളിനായി മോഹിക്കും. അതു ചെയ്യാനുള്ള അവസരം എനിക്ക് ആദ്യമായി കിട്ടിയത് പ്രജ എന്ന പടത്തിലായിരുന്നു. പ്രജയില്‍ ഞാന്‍ പോലീസ് യൂണിഫോമിട്ട് നടന്നുവന്നു മന്ത്രിയായ എന്‍.എഫ്, വര്‍ഗീസ് ചേട്ടനു മുന്നില്‍ നിന്നു സല്യൂട്ട് അടിക്കുന്നതാണ് സീന്‍. അന്ന് ആ ഒരു ഷോട്ടില്‍ മുഖം കാണിക്കാനുള്ള കൊതിയില്‍ എക്സൈറ്റ്മെന്റായി അതു കറക്ടായി ചെയ്യാന്‍ പറ്റാത്തതില്‍ ജോഷി സാറിന്റെ അടുത്തുനിന്നു ചീത്ത കേള്‍ക്കുകയും ചെയ്തു. ഞാന്‍ കാരണം ആ ഷോട്ട് റീടേക്ക് പോയി എന്ന് ജോജു ജോര്‍ജ് പറഞ്ഞു.
Read Moreമലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. വെള്ളത്തിലിറങ്ങുന്നഎല്ലാവരും ശ്രദ്ധിക്കണം. തൊലിയിലെമുറിവുകളില്… എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. കാല്‍വണ്ണയ്ക്ക് വേദന പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും…
Read Moreതെളിവ് സഹിതം ജൂൺ 6-ന് തിയറ്ററുകളിലേക്ക്
ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമിച്ച്, നവാഗതനായ സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന തെളിവ് സഹിതം എന്ന ചിത്രം ജൂൺ ആറിന് തിയറ്ററുകളിൽ എത്തുന്നു. കഥ, തിരക്കഥ ഷഫീഖ് കാരാട്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജോളി ലോനപ്പൻ നിർമിക്കുന്ന ചിത്രമാണിത്. തികച്ചും ഒരു ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രത്തിൽ നിഷാന്ത് സാഗർ, മേജർ രവി, അബു സലീം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ തുടങ്ങിയവർക്കൊപ്പം പുതുമുഖ നടിമാരായ ഗ്രീഷ്മ ജോയ്, നിദ, മാളവിക അനിൽ കുമാർ, പുതുമുഖ നടൻമാരായ ഷൌക്കത്ത് അലി, ബിച്ചാൽ മുഹമ്മദ്, കൃഷ്ണദാസ് പൂന്താനം എന്നിവരും അഭിനയിക്കുന്നു. കാമറ എൽദോ ഐസക്. മ്യൂസിക് സായി ബാലൻ. എഡിറ്റിംഗ് അശ്വിൻ രാജ്. സുനിൽ എസ് പൂരത്തിന്റേതാണ് വരികൾ.അതുൽ നറുകര, സായി ബാലൻ, സുര, ദാസൻ, തുടങ്ങിയവരാണ് ഗാനങ്ങൾ…
Read Moreവത്തിക്കാനിലെ 5,000 ജീവനക്കാർക്ക് 500 യൂറോയുടെ ‘കോൺക്ലേവ് ബോണസ്’
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ജീവനക്കാർക്ക് 500 യൂറോയുടെ (ഏകദേശം 48,255 രൂപ) ‘കോൺക്ലേവ് ബോണസ്’ നൽകി ലെയോ പതിനാലാമൻ മാർപാപ്പ. റോമൻ കൂരിയയിലും വത്തിക്കാൻ മ്യൂസിയങ്ങൾ, വത്തിക്കാൻ ഫാർമസി, വത്തിക്കാൻ ലൈബ്രറി, വത്തിക്കാൻ മീഡിയ തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഏകദേശം 5,000 ജീവനക്കാർക്ക് ജൂണിലെ ശമ്പളത്തിൽ ഈ തുക അധികമായി ലഭിക്കും. മാർപാപ്പമാർ പുതുതായി തെരഞ്ഞെടുക്കപ്പെടുമ്പോൾ കോൺക്ലേവ് ബോണസുകൾ വിതരണം ചെയ്യുന്ന പതിവുണ്ട്. ഒരു മാർപാപ്പയുടെ മരണത്തെത്തുടർന്നുള്ള ആഴ്ചകളിൽ പുതിയ ഒരാളെ തെരഞ്ഞെടുക്കുന്നതുവരെ പലപ്പോഴും കൂടുതൽ സമയം ജോലി ചെയ്ത ജീവനക്കാരോടുള്ള നന്ദിപ്രകടനമായിട്ടാണ് ഇതിനെ കാണുന്നത്. ലെയോ മാർപാപ്പ നൽകുന്ന ഈ ബോണസ് വത്തിക്കാനിലെ വസ്ത്രശാലകൾ, ഗ്യാസ് സ്റ്റേഷനുകൾ, പോസ്റ്റ് ഓഫീസ് എന്നിവയിൽ ജോലി ചെയ്യുന്നവർക്കും ലഭ്യമാകും. 2013ൽ ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പാരമ്പര്യമായി നൽകിവന്നിരുന്ന ‘കോൺക്ലേവ് ബോണസ്’ താത്കാലികമായി നിർത്തിവച്ചിരുന്നു. പകരം, കൂടുതൽ ആവശ്യമുള്ള…
Read Moreഫഹദിന്റെ പ്രകടനം അതിശയകരം: അദ്ദേഹത്തിനൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു; ആലിയ ഭട്ട്
ഫഹദ് ഫാസില്‍ തനിക്ക് ഏറ്റവുമധികം അഭിമാനം തോന്നുന്ന നടന്മാരില് ഒരാളാണെന്ന് ആലിയ ഭട്ട്. അദ്ദേഹത്തിന്റെ പ്രകടനം അതിശയകരമാണ്. ആവേശം എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ്. അദ്ദേഹത്തിനൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. മലയാളത്തിലും ഹിന്ദിയിലുമായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച റോഷന് വളരെ അഭിരുചിയുള്ള നടനാണ്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് (ഡാര്ലിംഗ്സ്) സന്തോഷകരമായ അനുഭവമായിരുന്നു. പ്രാദേശികമായി സിനിമകളെ വേര്‍തിരിച്ച് കാണാറില്ല. സൃഷ്ടിപരമായ ലോകത്ത് എല്ലാവരും ഒരേ സ്പേസിലാണ്. നാം ഒരൊറ്റ യൂണിറ്റാണ്. ഇപ്പോള്‍ ഉള്ള പ്ലാറ്റ്ഫോമുകള് കാരണം എല്ലാ തരം ഉള്ളടക്കവും ഒരു ഉറവിടത്തില്‍ ലഭ്യമാണ് എന്ന് ആലിയ ഭട്ട് പറഞ്ഞു.
Read More