ബംഗളൂരു: ഐപിഎൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ചു. ആറ് പേരുടെ നില അതീവ തുരുതരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. ടീം അംഗങ്ങൾ വിജയ റാലിയായി വരുന്നതിന് മുൻപ് തന്നെ സ്റ്റേഡിയത്തിലേക്ക് ആളുകളെ കയറ്റാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഉന്തുംതള്ളുമുണ്ടായത്. വലിയ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയത്.
Read MoreDay: June 4, 2025
കോഹ്ലി @ 5000; ഐപിഎല്ലിൽ കൂടുതല്‍ ഫോര്‍ അടിച്ചതിന്റെ റിക്കാര്‍ഡും
ഐപിഎല്ലില്‍ ഓപ്പണിംഗ് ബാറ്റര്‍ എന്ന നിലയില്‍ വിരാട് കോഹ്ലി 5000 റണ്‍സ് പിന്നിട്ടു. 128-ാം ഇന്നിംഗ്സിലാണ് കോഹ്ലി ഓപ്പണര്‍ എന്ന നിലയില്‍ 5000 റണ്‍സ് കടന്നത്. ശിഖര്‍ ധവാന് (202 ഇന്നിംഗ്സില്‍ 6362), ഡേവിഡ് വാര്‍ണര്‍ (163 ഇന്നിംഗ്സില്‍ 5910) എന്നിവരാണ് മുമ്പ് ഈ നേട്ടത്തില്‍ എത്തിയവര്‍. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫോര്‍ അടിച്ചതിന്റെ റിക്കാര്‍ഡും കോഹ്ലി ഇന്നലെ സ്വന്തമാക്കി. ശിഖര്‍ ധവാനെയാണ് (768 ഫോര്‍) കോഹ്ലി മറികടന്നത്.
Read Moreഅച്ചടക്ക, തുടര്‍ നടപടികളെടുക്കാത്ത പോക്സോ കേസ്: നടപടിക്കൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്
കൊച്ചി: പോക്സോ കേസില്‍ കുറ്റാരോപിതരായ എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍ക്കെതിരേ ഒരു വര്ഷത്തിനുമേല് പഴക്കമുള്ള അച്ചടക്കനടപടിയും തുടര്നടപടിയുമെടുക്കാത്ത പോക്സോ കേസുകളില്‍ നടപടിക്കൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത്തരം കേസുകളില്‍ സര്‍ക്കാരില്‍നിന്നോ പൊതു വിദ്യാഭ്യാസ ഡയറക്ടറില്നിന്നോ ബന്ധപ്പെട്ട അധികാരികളില്‍നിന്നോ നിര്‍ദേശം ലഭിച്ചിട്ടും മാനേജര്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒരു വര്‍ഷം പഴക്കമുള്ള കേസുകളില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ എഇഒ, ഡിഇഒ, ഡിഡി, ആര്‍ഡിഡി എന്നിവരെ ചുമതലപ്പെടുത്തിയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. പോക്സോ കേസുകളില്‍ ഉള്‍പ്പെട്ട എയ്ഡഡ് സ്കൂളിലെ ജീവനക്കാരുടെ അച്ചടക്കാധികാരി മാനേജര്‍ ആയതിനാല്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ വ്യക്തത വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരെത്ത് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയുണ്ടായി. കേരള എജ്യുക്കേഷണല്‍ റൂള്‍ വകുപ്പ് 12 എ പ്രകാരം നടപടി സ്വീകരിക്കാനുള്ള നിര്‍ദേശം മാനേജര്‍ക്ക് നല്‍കിയിട്ടും അച്ചടക്ക നടപടി ആരംഭിക്കാതിരിക്കുകയോ രണ്ടു മാസത്തിനകം അച്ചടക്ക നടപടികള്‍ പൂര്‍ത്തീകരിക്കാതിരിക്കുകയോ,…
Read More18-ാം സീസൺ ഐപിഎൽ ട്രോഫി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്
അഹമ്മദാബാദ്: ഒടുവില്‍ ഐപിഎല്‍ ട്രോഫി കിംഗ് കോഹ്ലിയുടെ ചുണ്ടിലമര്‍ന്നു. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം കുറിച്ച് ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോഹ്ലി ഐപിഎല്‍ ട്രോഫിയില്‍ ചുംബിച്ചു. 2025 സീസണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ ഫൈനലില്‍ ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബ് കിംഗ്സിനെ ആറ് റണ്‍സിനു കീഴടക്കിയാണ് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു കന്നിക്കിരീടത്തില്‍ മുത്തംവച്ചത്. പ്ലേ ഓഫ് ക്വാളിഫയര്‍ പോരാട്ടങ്ങളില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും പുറത്തായി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിംഗ്സും ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ 2025 സീസണില്‍ പുതിയ കിരീട അവകാശി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. 18ല്‍ 18നു കിരീടം 18-ാം നമ്പര്‍ ജഴ്സിക്കാരനായ വിരാട് കോഹ്ലിക്ക് 18-ാം സീസണ് ഐപിഎല്ലില്‍ കന്നിക്കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചെന്നതാണ് ശ്രദ്ധേയം. 2024 ഐസിസി ട്വന്റി-20 ലോകകപ്പ്, ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ക്കു പിന്നാലെ കോഹ്ലി ഏറെ…
Read Moreശബരി റെയിൽ പാത വർക്കലയിലേക്ക് നീട്ടണം: കർഷക യൂണിയൻ (എം)
തിരുവനന്തപുരം: അങ്കമാലി-അച്ചൻകോവിൽ ശബരി റെയിൽപാതയ്ക്ക് കേന്ദ്രം പച്ചക്കൊടി കാട്ടിയ സാഹചര്യത്തിൽ അച്ചൻകോവിൽ നിന്ന് മലയോര മേഖലയിലൂടെ തന്നെ തിരുവനന്തപുരം ജില്ലയിലെ വർക്കലയിലേക്ക് നീട്ടിയാൽ അത് കാർഷികവിഭവങ്ങളുടെ അതിവേഗ ഗതാഗതത്തിനും ടൂറിസ്റ്റ് കേന്ദ്രങ്ങളായ വർക്കലയുടെയും പൊന്മുടിയുടെയും വികസനത്തിനും തീർഥാടന കേന്ദ്രമായ വർക്കലയിലും ശബരിമലയിലും എത്തുന്ന ഭക്തർക്കും ഏറെ ഗുണകരമാകുമെന്നും ആയതിനാൽ ഈ കാര്യത്തിൽ കൂടി സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഇടപെടണം എന്നും കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗവും കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.എച്ച്. ഹഫീസ് ആവശ്യപ്പെട്ടു. ശബരി റെയിൽപാത എന്നുള്ളത് മൂന്നര പതിറ്റാണ്ടിലേറെക്കാലമായി കേരള കോൺഗ്രസിന്റെ നിരന്തരമായ ആവശ്യമായിരുന്നു. കേരള കോൺഗ്രസ് നേതാവ് അന്തരിച്ച കെ.എം. മാണി സാർ ഇക്കാര്യത്തിൽ ധാരാളമായി ഇടപെട്ടിരുന്നു. അത് യാഥാർഥ്യമാക്കാൻ മുൻകൈയെടുത്ത കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്രസർക്കാരിനോടും കേരളത്തിലെ ജനങ്ങൾക്ക് നന്ദിയും കടപ്പാടുമുണ്ട്. ശബരി…
Read Moreമിൽമ പാൽ പാക്കറ്റിൽ 100 ഗ്രാം അളവ് കൂടുതൽ; വില വ്യത്യാസം ഇല്ല
എറണാകുളം: ആലുവയിലെ മിൽമ ബൂത്തുകളിൽ ചൊവ്വാഴ്ച വിതരണം ചെയ്ത മിൽമ പാൽ പാക്കറ്റുകളിൽ തൂക്ക കൂടുതൽ കണ്ടെത്തി. 500 ഗ്രാം തൂക്കമുണ്ടാകേണ്ട പാക്കറ്റ് പാലിൽ 600 മുതൽ 620 ഗ്രാം വരെയാണ് തൂക്കം അധികം ലഭിച്ചിരിക്കുന്നത്. വില വ്യത്യാസം ഇല്ല. തിങ്കളാഴ്ച വൈകുന്നേരം ആറിന് ശേഷം തയാറാക്കിയ പാക്കറ്റുകളിലാണ് തൂക്കം കൂടുതൽ വന്നിരിക്കുന്നത്. ജൂൺ അഞ്ചിന് മുമ്പ് ഉപയോഗിക്കണമെന്ന് പ്രിന്റ് ചെയ്തിട്ടുള്ള ഓറഞ്ച് പാക്കറ്റുകളിലാണ് അളവ് കൂടുതൽ ലഭിച്ചത്. മെഷീൻ പാക്കിംഗിൽ അളവ് തെറ്റിയതായാണ് ജീവനക്കാർ നൽകുന്ന വിവരം. അതേ സമയം മിൽമ മാനേജ്മെന്റ് വിശദീകരണം നൽകിയിട്ടില്ല. സാധാരണ അര ലിറ്റർ പാക്കറ്റിൽ 523 ഗ്രാം വരെ അനുവദനീയമാണ്. എന്നാൽ അഞ്ചിലൊന്ന് അളവ് വർധിച്ചത് അസ്വാഭാവികമാണ്.
Read Moreഅടൂര്‍ ബൈപാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; നാല് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
അടൂര്‍: അടൂര്‍ ബൈപാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പന്തളം സ്വദേശികളായ നാല് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. പന്തളം സ്വദേശികളായ സബിന്‍, വിഷ്ണു, ആദര്‍ശ്, സൂരജ് എന്നിവര്‍ക്കാണ പരിക്കേറ്റത്. പരിക്കേറ്റ വിഷ്ണു, സൂരജ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ 3.45ന് ബൈപാസില്‍ ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ കെആര്‍എസ് പാഴ്സല്‍ ലോറിയും കൊട്ടാരക്കരയില്‍ നിന്നു കോട്ടയത്തേക്ക് പോയ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ പാഴ്സല്‍ ലോറി റോഡിനു കുറുകെ മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ക്ക് പരിക്കുകളില്ല. കാര്‍ അമിതവേഗത്തില്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു.ക്രെയിന്‍ കൊണ്ടുവന്ന് ലോറി മാറ്റിയ ശേഷമാണ് ബൈപാസില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. അടൂര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ വിനോദ് കുമാര്‍, സീനിയര്‍ റെസ്ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫ് എന്നിവരുടെ…
Read Moreനടിക്കെതിരായ ലൈംഗികാധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: നടി നല്കിയ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെ നിരന്തരം ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകളും നടിയുടെ രഹസ്യമൊഴിയും സാക്ഷി മൊഴികളും കേസില്‍ നിര്‍ണായകമായി. രണ്ടു വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരേ ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടര്ന്ന് ശല്യം ചെയ്തതിന്റെ വകുപ്പും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് തന്നെ ഒരാള്‍ അപമാനിച്ചുവെന്ന രീതിയില്‍ നടി പരാതി ഉന്നയിച്ചത്. തുടര്‍ന്ന് വ്യക്തിയുടെ പേര് വെളിപ്പെടുത്തി. നടിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസടുത്ത് അന്വേഷണം നടത്തിയത്. കേസില്‍ ബോബി ചെമ്മണ്ണൂര്‍…
Read Moreസംസ്ഥാന നേതാവിനെതിരേ ഹണിട്രാപ്പ്; ഒരു സ്ത്രീയെ ഉപയോഗിച്ച് വോയ്സ് ക്ലിപ്പുകൾ അയച്ചു കൊടുത്തായിരുന്നു ഭീഷണി; മൂന്ന് കെഎസ്യു പ്രവർത്തകർക്കെതിരേ കേസ്
കൊല്ലം: ഹണിട്രാപ്പിൽ കുടുക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആഷിഖ് ബൈജുവിന്റെ പരാതിയില്‍ മൂന്ന് കെഎസ്യു നേതാക്കള്‍ക്കെതിരെ കേസെടുത്തു. ആഷിഖ് ബൈജു കോടതിയില്‍ നല്കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. കെഎസ്യുവിന്റെ രണ്ട് സംസ്ഥാന നേതാക്കള്‍ക്കും ഒരു ജില്ലാ നേതാവിനുമെതിരെയാണ് ഇരവിപുരം പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യദു കൃഷ്ണന്, അരുണ്‍ രാജേന്ദ്രന്, ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീയെ ഉപയോഗിച്ച് പണം തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. കെഎസ്യുവിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പോരിന്റെ അനന്തരഫലമാണ് പരാതിയും കേസുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രതികള്‍ ആഷിഖ് ബൈജുവിന്റെ പൊതുജീവിതം കളങ്കപ്പെടുത്തുക, ഭീഷണിപ്പെടുത്തി അന്യായ ധനസമ്പാദനം നടത്തുക എന്നീ ഉദ്ദേശത്തോടുകൂടി കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒമ്പതിന് വാട്സ്ആപ്പ് കോള്‍ ചെയ്ത് പരസ്ത്രീ ബന്ധമുള്ള ആളാണെന്നും പൊതുജീവിതം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന്…
Read Moreആദായനികുതി മുൻ ഉദ്യോഗസ്ഥന്റെ സ്വത്തുക്കൾ കണ്ടുകെട്ടും
ലക്നോ: ഉത്തർപ്രദശിൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആദായനികുതി മുൻ അഡീഷണൽ കമ്മീഷണറുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സിബിഐ കോടതി ഉത്തരവ്. ഡൽഹി, മൊറാദാബാദ്, ലക്നോ തുടങ്ങിയ സ്ഥലങ്ങളിലെ ആദായനികുതി ഓഫീസുകളിൽ ഡെപ്യൂട്ടി കമ്മീഷണർ, ജോയിന്റ് കമ്മീഷണർ, അഡീഷണൽ കമ്മീഷണർ എന്നിങ്ങനെ വിവിധ പദവികളിൽ സേവനമനുഷ്ഠിക്കുന്നതിനിടെ, 2018 ജനുവരി ഒന്നിനും 2018 ജൂൺ 30നും ഇടയിൽ 7.52 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് സിബിഐ 2022 സെപ്റ്റംബർ 22ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയും കുടുംബാംഗങ്ങളും കോടിക്കണക്കിനു വിലമതിക്കുന്ന 14 സ്ഥാവര സ്വത്തുക്കൾ സമ്പാദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഗാസിയാബാദ്, ലക്നോ, ഹർദോയ്, ബരാബങ്കി, ഗോവ എന്നിവിടങ്ങളിലാണ് സ്വത്തുക്കൾ ഉള്ളത്. അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് സിബിഐ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മറ്റൊരു കേസിൽ, 45 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് അറസ്റ്റിലായ ഡൽഹിയിലെ മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ വസതിയിൽ നടത്തിയ…
Read More