തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ്യുടെ പിറന്നാൾ ദിനമായ 22 – ന് മുമ്പ്, വിജയ്യുടെ സൂപ്പർ ഹിറ്റ് ചിത്രമായ മെർസൽ പിറന്നാൾ സമ്മാനമായി കേരളത്തിലെ പ്രേക്ഷകരുടെ മുമ്പിൽ 20 ന് എത്തും. തമിഴിലെ ശ്രദ്ധേയനായ സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്ത മെർസൽ, കേരളത്തിൽ റോസിക എന്റർപ്രെസസിനു വേണ്ടി പവൻ കുമാറാണ് റിലീസ് ചെയ്യുന്നത്. വിജയ് ആദ്യമായി ട്രിപ്പിൾ വേഷത്തിലെത്തിയ മെർസൽ ലോകം മുഴുവനുമുള്ള പ്രേക്ഷകരെ ഒരേ പോലെ ആകർഷിച്ച ചിത്രമാണ്. 2017-ലെ ദീപാവലി നാളിൽ എത്തിയ ചിത്രം, എല്ലാ ബോക്സ് ഓഫീസ് റിക്കാർഡുകളും തകർത്തു കൊണ്ട് ചരിത്രത്തിൽ ഇടം നേടിയിരുന്നു. അതുകൊണ്ട് തന്നെ, മെർസൽ വീണ്ടുമെത്തുന്നത് പ്രേക്ഷകർക്ക് വിജയ് സമ്മാനിക്കുന്ന വലിയൊരു പിറന്നാൾ സമ്മാനമായിരിക്കും. പോളണ്ടിലെ ഗ്ഡാൻസ്ക്, രാജസ്ഥാനിലെ ജയ്സാൽമർ തുടങ്ങിയ മനോഹരമായ സ്ഥലങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സിനിമ തിയറ്ററായ ഫ്രാൻസിലെ ഗ്രാൻഡ്…
Read MoreDay: June 6, 2025
ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണം; പുനരന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണം
പത്തനംതിട്ട: വനം വകുപ്പ് കസറ്റഡിയിലിരിക്കേ ചിറ്റാര്‍ സ്വദേശി പി.പി. മത്തായി മരിച്ച സംഭവത്തില്‍ തുടരന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ്. മത്തായിയുടെ ഭാര്യ ഷീബ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് പുനരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. 2020 ജൂലൈ 20 നാണ് മത്തായിയുടെ മൃതദേഹം ഇദ്ദേഹത്തിന്റെ കുടുംബവീടായ കുടപ്പനക്കുളത്തെ കിണറ്റില്‍ കാണപ്പെട്ടത്. അന്നേദിവസം വൈകുന്നേരം മത്തായിയെ താമസസ്ഥലമായ അരീക്കക്കാവിലെ വീട്ടില്‍ നിന്നു വനപാലകസംഘം വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. കുടപ്പനക്കുളം ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മത്തായിയെ വനത്തിലെത്തിച്ച് അന്വേഷണം നടത്തിയിരുന്നു. കാമറയുടെ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ മത്തായി കിണറ്റിലേക്കു ചാടിയെന്നാണ് വനപാലകര്‍ പറഞ്ഞത്.സംഭവം വിവാദമായതോടെ മത്തായിയുടെ മൃതദേഹം സംസ്കാരിക്കാതെ 40 ദിവസത്തോളം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ട് സിബിഐ…
Read Moreഒരു ആർമി ഓഫീസറുമായി സംസാരിച്ചപ്പോൾ ഞങ്ങൾ തമ്മിൽ ഭയങ്കരമായി സെറ്റായി, ഇന്ന് വരെയും അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല: സ്വാസിക
മാട്രിമോണി വഴി പരിചയപ്പെട്ട യുവാവിനെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹമെന്ന സങ്കൽപ്പം എനിക്കിഷ്ടമാണ്. ലോക്ഡൗൺ സമയത്ത് ഞാൻ വളരെ എൻജോയ് ചെയ്തു. മാട്രിമോണിയലിൽ പരസ്യം കൊടുത്തു. ദിവസവും ഒരോ പയ്യനെ കാണും. എന്റെ ഫോട്ടോ കൊടുത്തിരുന്നു. അതിൽ എനിക്ക് നാണമോ പേടിയോ ഇല്ലായിരുന്നു. ഒരുപാട് എൻക്വയറികൾ വരും. തിങ്കളാഴ്ച ഒരാളോട് സംസാരിക്കും. അത് സെറ്റാവില്ല. ചൊവ്വാഴ്ച മറ്റൊരാളോട് സംസാരിക്കും. അത് ഒരു പരിധി വരെ സെറ്റാകും. അത് ഒരാഴ്ച പോകും. ഒരു ആർമി ഓഫീസറുമായി സംസാരിച്ചപ്പോൾ ഞങ്ങൾ തമ്മിൽ ഭയങ്കരമായി സെറ്റായി. ഇന്ന് വരെയും അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. പക്ഷെ ഇപ്പോഴും സംസാരിക്കും. കാണാതെ തന്നെ ആ കണക്ഷൻ വന്നു. രണ്ട് മാസം ഞങ്ങൾ സംസാരിച്ചു. കല്യാണം ഫിക്സ് ആകുന്നത് പോലെയായിരുന്നു. സിനിമകൾ അദ്ദേഹത്തിന് ഇഷ്ടമാണ്. പൊതുവെ ആർമി ഓഫീസർമാർക്ക്…
Read Moreസെല്‍ഫിയെടുക്കാന്‍ വന്ന ആരാധിക ദേഹത്ത് തൊട്ടത് ഇഷ്ടമായില്ല: കൈ പിടിച്ചുമാറ്റി അനു സിത്താര
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. താരത്തിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ആരാധിക ഫോട്ടോയെടുക്കാന്‍ താരത്തിന്റെ അടുത്തേക്ക് വരുന്നതാണ് കാണുന്നത്. ഫോട്ടോയെടുക്കാൻ ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്നുണ്ടെങ്കിലും ഫോട്ടോയെടുക്കാന്‍ വന്ന ഒരു വ്യക്തി തോളില്‍ പിടിക്കുമ്പോള്‍ അവരുടെ കൈയെടുത്ത് മാറ്റുകയാണ് താരം. വീഡിയോ വൈറലായതോടെ അനുസിത്താരയെ വിമര്‍ശിച്ചുളള കമന്റുകളാണ് എത്തുന്നത്. അനു സിത്താരയെ പോലെ ഒരു നടിയില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പലരും പറയുന്നത്. കൂടുതലും ഇങ്ങനെയുളള സിനിമക്കാരുടെ അടുത്ത് പോയി ഫോട്ടോകള്‍ എടുക്കാതിരിക്കാന്‍ ശ്രമിക്കുക എന്നും ഇവരുടെ രീതികള്‍ അങ്ങനെയാണെങ്കില്‍ അതു ശരിയല്ലെന്നുമൊക്കെയാണ് പലരും കമന്റുകൾ കുറിച്ചിരിക്കുന്നത്.
Read Moreമഹാത്മാ ഗാന്ധിയുടെ എണ്ണച്ചായ ചിത്രം ലേലത്തിന്
ലണ്ടൻ: ഗാന്ധിജിയുടെ അത്യപൂർവ എണ്ണച്ചായ ചിത്രം ലേലത്തിനെത്തുന്നു. ക്ലെയർ ലെയ്റ്റൺ എന്ന ബ്രിട്ടീഷ് ചിത്രകാരി വരച്ച ചിത്രമാണിത്. ബ്രിട്ടനിലെ ബോൺഹാംസ് കന്പനിയാണ് അടുത്ത മാസം ലേലത്തിനു വയ്ക്കുന്നത്. ഗാന്ധിജിയുടെ ഏക പോർട്രെയിറ്റ് ഓയിൽ പെയിന്റിംഗാണിത്. 1931ൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ എത്തിയപ്പോഴാണു ചിത്രം പൂർത്തിയാക്കിയത്. സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചിരുന്ന ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഹെന്റി നോയൽ ബ്രെയ്ൽസ്ഫോർഡ് ആണ് ക്ലെയർ ലെയ്റ്റണെ ഗാന്ധിജിക്കു പരിചയപ്പെടുത്തിയത്. അതേ വർഷംതന്നെ ലണ്ടനിലെ ആൽബനി ഗാലറിയിൽ ഈ ചിത്രം ക്ലെയർ പ്രദർശിപ്പിച്ചിരുന്നു. ഗാന്ധിജി കണാനെത്തിയില്ലെങ്കിലും സരോജിനി നായിഡു അടക്കമുള്ള സ്വാതന്ത്ര്യസമര നേതാക്കൾ വന്നിരുന്നു. 1989 ൽ മരിക്കുന്നതുവരെ ക്ലെയർ സൂക്ഷിച്ച ചിത്രം തുടർന്ന് കുടുംബത്തിനു ലഭിച്ചു. എഴുപതുകളിൽ അമേരിക്കയിൽ പ്രദർശനത്തിനു വച്ച ചിത്രം ഒരു ഹിന്ദു തീവ്രവാദി കത്തിയുപയോഗിച്ചു കുത്തിക്കീറാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.
Read Moreപിൻകോഡ് യുഗത്തിന് ഇനി വിട: ഡിജിപിൻ അവതരിപ്പിച്ച് തപാൽ വകുപ്പ്
കൊല്ലം: രാജ്യത്ത് പോസ്റ്റൽ വിലാസങ്ങളുടെ പ്രധാന ആകർഷണമായിരുന്ന പിൻകോഡ് നമ്പരുടെ യുഗത്തിന് അന്ത്യമാകുന്നു. ഇന്ത്യൻ തപാൽ വകുപ്പ് പിൻകോഡുകൾക്ക് പകരമായി ഡിജിപിൻ എന്ന ഡിജിറ്റൽ മേൽവിലാസം അവതരിപ്പിച്ചു. ഡിജിപിൻ ആയിരിക്കും ഇനി മുതൽ രാജ്യത്തെ പുതിയ മേൽവിലാസ സംവിധാനം. പരമ്പരാഗത പിൻകോഡുകൾ വിശാലമായ ഒരു പ്രദേശത്തെയാണ് ഉൾക്കൊണ്ടിരുന്നത്.എന്നാൽ വീടിന്റെയും സ്ഥാപനത്തിന്റെയും കൃത്യമായ ലൊക്കേഷൻ പ്രതിനിധീകരിക്കുന്നതാണ് പത്ത് അക്കമുള്ള പുതിയ ഡിജിപിൻ സംവിധാനം. ഡിജിപിൻ ക്രിയേറ്റ് ചെയ്യുന്നതിന് തയാറാക്കിയിട്ടുള്ള സർക്കാർ വെബ്സൈറ്റ് സന്ദർശിച്ച് വീടും സ്ഥാപനവുമൊക്കെ കണ്ടെത്തി കോഡ് സ്ഥിരീകരിക്കാൻ സാധിക്കും. കത്തുകൾ കൃത്യ സ്ഥലത്ത് എത്തിക്കാൻ ഇതുവഴി വേഗത്തിൽ കഴിയും. മാത്രമല്ല ആംബുലൻസ്, അഗ്നിശമന സേന എന്നിവ പോലുള്ള അത്യാവശ്യ സേവനങ്ങൾക്കും ലൊക്കേഷൻ മനസിലാക്കി കൃത്യമായി എത്തിച്ചേരാൻ ഡിജിപിൻ സേവനം സഹായിക്കും. ഗ്രാമ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിൽ ഡിജിപിൻ സേവനം ഏറെ ഗുണം ചെയ്യുമെന്നാണ് തപാൽ…
Read Moreഇവള് കൊല്ലപ്പെടേണ്ടവള്‍… രേഖയുടെ അടിവസ്ത്രത്തിൽ പുരുഷ സുഹൃത്തിന്റെ ചിത്രം ഒട്ടിച്ച നിലയിൽ; പ്രേംകുമാറിനെ ഇത്തരമൊരു കൃത്യത്തിനു മുതിരാന്‍ ഇടയാക്കിയതിനെക്കുറിച്ച് പോലീസ് പറയുന്നത്
ഇരിങ്ങാലക്കുട: പടിയൂരില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട അമ്മയുടെയും മകളുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇരുവരെയും കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. കഴുത്തിൽ കൈക്കൊണ്ട് ഞെക്കി ശ്വാസം മുട്ടിച്ചതാകാമെന്ന് പോലീസ് പറഞ്ഞു. ആദ്യം മരിച്ചത് രേഖയാണ്. കഴുത്തില്‍ കൈകൊണ്ട് ഞെക്കി പിടിച്ചതിന്റെ സൂചനകളുണ്ട്. രേഖയുടെ മരണത്തിനു മണിക്കൂറുകള്‍ക്കു ശേഷമാണ് അമ്മ മണിയുടെ മരണം. അവരും ശ്വാസം മുട്ടിയാണു മരിച്ചത്. ആറ് വാരിയെല്ലുകള്‍ക്കു പരിക്കുണ്ട്. ഇത് സാരമായ പരിക്കുകളാണെങ്കിലും ബലപ്രയോഗം നടന്നതിന്റെ സൂചനകളുണ്ട്. കഴിഞ്ഞ ദിവസമാണ് കാറളം വെള്ളാനി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെ വീടിനകത്തു മരിച്ചനിലയിൽ രേഖയുടെ സഹോദരി കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രേഖയുടെ രണ്ടാം ഭർത്താവ് പ്രേംകുമാർ ഒളിവിലാണ്. കനത്ത മഴപെയ്ത ദിവസമാണ് കൊലപാതകം സംഭവിച്ചതെന്നാണു കരുതുന്നത്. യാതൊരു വിധ ബഹളങ്ങളും കനത്തമഴയുടെ ശബ്ദത്തില്‍ അയൽവാസികൾ അറിഞ്ഞില്ല. ആദ്യ ഭാര്യയെ കൊന്നത്…
Read Moreകായലില്‍ കാണാതായ യുവാവിനായി തെരച്ചില്‍
കൊച്ചി: ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത് കായലില്‍ കാണാതായ യുവാവിനായി തെരച്ചില്‍ ഊര്‍ജിതം. ഫോര്‍ട്ടുകൊച്ചി മെഹബൂബ് പാര്‍ക്കിനു സമീപം താമസിക്കുന്ന അലിയുടെ മകന് ഷറഫുദ്ധീനെ (28)യാണ് ഇന്നലെ കാണാതായത്. ഫോര്‍ട്ടുകൊച്ചി അല്‍ ബുക്കര്‍ ജെട്ടിയില്‍ ഇന്നലെ വൈകിട്ട് ആറിന് സുഹൃത്തുക്കളായ മൂന്നു പേര് ചേര്‍ന്ന് കായലില്‍ നീന്തല്‍ ഇറങ്ങിയതാണെന്നാണ് പോലീസ് പറയുന്നത്. ഇവരില്‍ രണ്ടു പേര് തിരിച്ചു കയറിയെങ്കിലും ഷറഫുദ്ധീനെ കായലില്‍ കാണാതാവുകയായിരുന്നു. അഗ്നിരക്ഷാസേനയും ഫോര്‍ട്ടുകൊച്ചി പോലീസും ഇന്നും തെരച്ചില്‍ തുടരുകയാണ്.
Read Moreകേരള പോലീസ് ടെലികമ്യൂണിക്കേഷന്‍ ഡിജിറ്റലാകുന്നു: ആദ്യഘട്ടം തിരുവനന്തപുരത്തും കൊച്ചിയിലും
കൊച്ചി: സംസ്ഥാനത്തെ പോലീസ് സേനയുടെ ആശയവിനിമയത്തിന്റെ നട്ടെല്ലായ കേരള പോലീസ് ടെലികമ്യൂണിക്കേഷന്‍ ഡിജിറ്റലാകുന്നു. നിലവിലുള്ള അനലോഗ് സംവിധാനത്തില്‍ നിന്നാണ് ഡിജിറ്റല്‍ ടെലികമ്യൂണിക്കേഷനിലേക്ക് മാറുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം എന്നീ പോലീസ് ജില്ലകളില്‍ 9.7 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡിഎംആര്‍ ടയര്‍ -2 എന്ന ടെക്നോളജിയുള്ള കമ്യൂണിക്കേഷന്‍ സംവിധാനം രണ്ടു ജില്ലകളിലും ഈ മാസം കമ്മീഷന് ചെയ്യും. നിലവില്‍ തിരുവനന്തപുരത്തെ ചില പോലീസ് സ്റ്റേഷനുകളിലും എറണാകുളം സിറ്റി പോലീസിലെ ട്രാഫിക് വെസ്റ്റ്, ഈസ്റ്റ് ട്രാഫിക് പോലീസ് സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ഡിജിറ്റല്‍ ഹാന്‍ഡ് സെറ്റുകള്‍ക്ക് ഭാരക്കുറവാണ്. ലഭിക്കുന്ന ശബ്ദത്തിന്റെ വ്യക്തത, ഡിസ്പ്ലേയുള്ള ടച്ച് സ്ക്രീൻ, ഫ്രീക്വന്‍സി കൂടുതല്‍, ദീര്‍ഘകാലം നില്ക്കുന്ന ബാറ്ററി എന്നിവയെല്ലാം ഡിജിറ്റല്‍ ഹാന്‍ഡ് സെറ്റിനെ വ്യത്യസ്തമാക്കുന്നു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ ഈ സംവിധാനമാണ് ഇനി തുടരുക. തിരുവനന്തപുരത്ത്…
Read Moreദേശീയപാത നിർമാണം നടക്കുന്ന കായംകുളത്ത് രണ്ട് അപകടം; ഒരു മരണം, 3 പേർക്കു പരിക്ക്
കായംകുളം: ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്ന കായംകുളത്ത് ഇന്നലെ രാത്രി ഉണ്ടായത് രണ്ട് അപകടങ്ങൾ. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ദേശീയപാതയിൽ കെപിഎസി ജംഗ്ഷനും കല്ലുംമൂടിനും ഇടയിൽ സർവീസ് റോഡിന് കുറുകെ നിര്‍മിച്ചുകൊണ്ടിരുന്ന ഓടയിൽ വീണാണു സ്കൂട്ടർ യാത്രികന്റെ മരണം. കായംകുളം നിറയിൽ മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന നൂറനാട് പാലമേൽ എരുമക്കുഴി ബാലൻപറമ്പിൽ മഹേഷിന്റെ മകൻ ആരോമൽ (23) ആണ് മരിച്ചത്. അമ്മ: ബിന്ദു.ഇന്നലെ രാത്രി 10 ഓടെ ആരോമലും മറ്റു രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടർ കുഴിയിലേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ആരോമലിനെ വണ്ടാനം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരിച്ചു.രാത്രി 11 മണിയോടെയായിരുന്നു രണ്ടാമത്തെ അപകടം. കായംകുളം കെഎസ്ആർടിസിക്ക് സമീപം കമലാലയം…
Read More