കണ്ണ് തെറ്റിയാൽ അപ്പോളെന്തെങ്കിലുമൊക്കെ കുസൃതി ഒപ്പിക്കുന്നവരാണ് കുട്ടികൾ. അവരെ നോക്കുക എന്നത് തന്നെ വളരെ വലിയൊരു ടാസ്ക് ആണ്. എന്ത് കിട്ടിയാലും വായിലാക്കുന്ന സ്വഭാവമാണ് കുഞ്ഞുങ്ങൾക്ക്. അതിപ്പോൾ കളിപ്പാട്ടമായാലും കല്ലായാലും പൂവ് ആയാലുമൊക്കെ വായിലിടുക പതിവാണ്. ഇപ്പോഴിതാ ഒൻപത് മാസക്കാരന്റെ ശ്വാസനാളത്തില്‍ നിന്ന് എല്‍ഇഡി ബള്‍ബ് പുറത്തെടുത്ത വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിട്ട് മാറാത്ത ചുമയെ തുടര്‍ന്നുള്ള പരിശോധനയിലാണ് കുട്ടിയുടെ വായിൽ നിന്ന് എൽഇഡി ബൾബ് പുറത്തെടുത്തത്. രണ്ടാഴ്ചയായി മാറാതെ നിന്ന ചുമയെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ നടത്തിയ ബ്രോങ്കോസ്കോപ്പിയിലൂടെയാണ് ശ്വാസകോശത്തില്‍ നിന്ന് ബള്‍ബ് പുറത്തെടുക്കുന്നത്. കുട്ടിയുടെ ആരോഗ്യ സ്ഥിതിക്ക് നിലവില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Read MoreDay: June 8, 2025
ദീർഘായുസിന് ‘തലച്ചോറിന്റെ ആരോഗ്യ’വും വളരെയേറെ പ്രധാനപ്പെട്ടതെന്ന് ഇന്ത്യൻ വംശജനായ ഡോക്ടറുടെ പഠനം
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ വംശജായ ആരോഗ്യ വിദഗ്ധൻ ഡോ. അവിനീഷ് റെഡിയുടെ പഠനമാണ് ഇപ്പോൾ സൈബറിടങ്ങളിലെ ചർച്ച. ദീർഘായുസ് കൈവരിക്കുന്നതിൽ ശാരീരിക ആരോഗ്യം മാത്രമല്ല വൈജ്ഞാനിക ആരോഗ്യവും പ്രധാനമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. വൈജ്ഞാനിക ആരോഗ്യം ഒരാളുടെ വ്യക്തിപരവും തൊഴിൽപരവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ ഒമേഗ-3 സപ്ലിമെന്റുകളും ബി 12, ബി 9, ബി 6 പോലുള്ള ബി വിറ്റാമിനുകളും ഡോ. റെഡി ശിപാർശ ചെയ്യുന്നു. പച്ചക്കറികൾ കഴിക്കുന്നതാണ് ശരീരത്തിനും മനസിനും ഉത്തമമെന്നും എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ സമയം കണ്ടെത്തുന്നത് തലച്ചോറിനെ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകായിക പരിശീലനത്തിനിടെ കഴുത്തൊടിഞ്ഞ് കിടപ്പിലായി, പഠിപ്പ് മുടങ്ങി; ഏഴ് വർഷത്തിന് ശേഷം 480 കോടി നഷ്ടപരിഹാരത്തിന് വിധി
കല എന്നത് ഒരു വരദാനമാണ്. എന്ത് തരം കല ആയാലും അത് അഭ്യസിക്കാനുള്ള മനസും കഴിവുമുണ്ടെങ്കിൽ നമുക്ക് ഉയരങ്ങൾ കീഴടക്കാം. കാണാനും കേൾക്കാനും ഇന്‍പമുള്ളതും എന്നാൽ അതീവ ശ്രദ്ധ വേണ്ടുന്നതുമായ കലാരൂപങ്ങളും കലയും നമുക്കിടയിലുണ്ട്. കളരി, കരാട്ടെ, റെസലിംഗ് അങ്ങനെ തുടങ്ങി കായികാധ്വാനമുള്ളവയ്ക്കൊക്കെ ധാരാളം സുരക്ഷിതത്വവും നമ്മൾ എടുക്കണം. 2018 -ല്‍ ജിയു-ജിറ്റ്സു പരിശീലനത്തിനിടെ ജാക്ക് ഗ്രീനർ എന്ന യുഎസ് യുവാവിന് കഴുത്തിന് താഴേക്ക് തളർന്ന് പോയിരുന്നു. സാൻ ഡീഗോയിലെ ഡെൽ മാർ ജിയു ജിറ്റ്സു ക്ലബ്ബിൽ വച്ച് നടന്ന പരിശീലനത്തിനിടെയാണ് സംഭവം. വൈറ്റ് ബെൽറ്റ് കളിക്കാരനായ ജാക്ക് ഗ്രീനർ, ‘സിനിസ്ട്രോ’ എന്ന് വിളിപ്പേരുള്ള രണ്ടാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ് കളിക്കാരനായ തന്റെ പരിശീലകൻ ഫ്രാൻസിസ്കോ ഇതുറാൾഡുമായി പരിശീലനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പരിശീലനത്തിനിടെ ജാക്ക് ഗ്രീനറിന്റെ കഴുത്ത് ഒടിഞ്ഞ് അദ്ദേഹം കഴുത്തിന് താഴേക്ക് തളര്‍ന്ന് വീണു. ഇതിന്റെ വീഡിയോ…
Read Moreപേരിട്ട് ഇനി പുലിവാല് പിടിക്കണ്ട; യുഎസ് നിയമപരമായി നിരോധിച്ച പേരുകളിതാ
കുഞ്ഞ് ജനിക്കുന്നതിനു മുൻപ് തന്നെ അവരുടെ പേരുകൾ മാതാപിതാക്കൾ കണ്ടുവച്ചിട്ടുണ്ടാകും. അച്ഛനമമ്മമാരുടെ പൂർവികരുടെ പേരോ അല്ലങ്കിൽ നക്ഷത്രവും ജാതകവുമൊക്കെ നോക്കിയുള്ള പേരോ ഒക്കെ കുഞ്ഞുങ്ങൾക്ക് ഇടാറുണ്ട്. നമ്മുടെ നാട്ടിൽ കുഞ്ഞുങ്ങൾക്ക് ഇടാനുള്ള പേരുകൾക്ക് പ്രത്യേകിച്ച് നിബന്ധനകൾ ഒന്നുംതന്നെ വച്ചിട്ടില്ല. എന്നാൽ അമേരിക്കയിലെ ചില സ്ഥലങ്ങളിൽ കുഞ്ഞുങ്ങൾക്ക് ചില പേരുകൾ ഇടുന്നതിന് കർശനമായ വിലക്കുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. കിംഗ്, ക്യൂൻ, മജസ്റ്റി, പ്രിൻസ്: രാജകീയ സ്ഥാനപ്പേരുകൾ സൂചിപ്പിക്കുന്ന ഇത്തരം പേരുകൾ നിരോധിച്ചിരിക്കുന്നു. @, 1069, Mon1ka: ചിഹ്നങ്ങൾ, അക്കങ്ങൾ അല്ലെങ്കിൽ ഇതുപോലുള്ള അസാധാരണമായ അക്ഷരവിന്യാസങ്ങൾ അടങ്ങിയ പേരുകൾ ഭരണപരമായ ബുദ്ധിമുട്ടുകളും ആശയക്കുഴപ്പങ്ങളും കാരണം പൊതുവെ നിരോധിച്ചിരിക്കുന്നു. സാന്താക്ലോസ്:ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് ചില പ്രദേശങ്ങളിൽ ഈ പേര് അനുവദനീയമല്ല. അഡോൾഫ് ഹിറ്റ്ലർ: ഹോളോകോസ്റ്റിന് ഉത്തരവാദിയായ നാസി നേതാവുമായുള്ള ബന്ധം കാരണം ഈ പേര് കുഞ്ഞുങ്ങൾക്ക് നൽകുന്നത് അമേരിക്ക നിരോധിച്ചിട്ടുണ്ട്. വെറുപ്പും…
Read Moreന്യൂഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: കൃത്യത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല; കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് കുടുംബം
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ദയാല്‍പൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലുൾപ്പെടെ ഗുരുതരമായ പരിക്കുകള്‍ കണ്ടെത്തി. ശനിയാഴ്ച രാത്രിയിൽ ഒരു പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ എത്തി. ഉടൻതന്നെ സംഭവ സ്ഥലത്ത് എത്തിയ പോലീസ് അബോധാവസ്ഥയിൽ കിടന്ന പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷപെടുത്താൻ സാധിച്ചില്ല. കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും പിന്നാലെയാണ് മരണപ്പെട്ടതെന്നും പോലീസ് അറിയിച്ചു. എന്നാല്‍ കൃത്യത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം രംഗത്തെത്തി.
Read Moreസെബലേങ്കയെ വീഴ്ത്തി; കൊകൊ ഗാഫ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടു
പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ യുഎസ് താരം കൊകൊ ഗാഫ് ജേതാവ്. ബെലാറൂസിന്റെ ലോകഒന്നാം നമ്പര്‍ താരം ആര്യാന സബലേങ്കയെ അട്ടിമറിച്ചാണ് കൊകൊ ഗാഫ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് കൊകൊ ഗാഫ് കിരീടമുയർത്തിയത്. സ്കോർ 7-6 (7–5), 2-6, 4-6. യുഎസ് താരത്തിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. സെറീന വില്ല്യംസിന് ശേഷം ഫ്രഞ്ച് ഓപ്പൺ നേടുന്ന ആദ്യ യുഎസ് താരമാണ് കോകോ ഗോഫ്. 22 വയസു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന അപൂർവ റിക്കാർഡും ഗോഫിനെ തേടിയെത്തി. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരവും സെറീന തന്നെ. 2023 ൽ 19 വയസുകാരിയായ കൊക്കോ യുഎസ് ഓപ്പൺ സിംഗിള്‍സ് കിരീടം നേടിയിരുന്നു.
Read Moreരാത്രി മുഴുവൻ നമ്പർ ബിസി, ഫോണിന്റെ പാസ്വേഡ് മാറ്റി; സംശയത്തെ തുടർന്ന് കാമുകിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; കാമുകൻ അറസ്റ്റിൽ
ന്യൂഡൽഹി: യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കാമുകൻ പിടിയിൽ. ഡൽഹിയിലെ സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന സതേന്ദ്ര യാദവെന്നയാളാണ് അറസ്റ്റിലായത്. 27 കാരിയായ നിലേഷിനെയാണ് പ്രതി കഴുത്ത് ഞെരിച്ച് കൊന്ന് സ്യൂട്ട്കേസിലാക്കിയത്. പ്രതിയും യുവതിയും തമ്മിൽ മൂന്ന് വർഷമായി അടുപ്പത്തിൽ ആയിരുന്നു. യുവതിയെ രാത്രി വിളിക്കുന്ന സമയം മിക്കപ്പോഴും ഫോൺ ബിസി ആയിരിക്കും. യുവതിക്ക് തന്നെ കൂടാതെ മറ്റൊരു കാമുകൻ ഉണ്ടെന്ന് പ്രതി സംശയിച്ചു. ഫോണിന്റെ പാസ്വേഡ് മാറ്റിയതും കൂടുതൽ സംശയത്തിന് കാരണമായി. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ കലഹം പതിവായി. പ്രണയ ബന്ധം തുടങ്ങിയ സമയത്ത് സതേന്ദ്രയ്ക്ക് കാർ വാങ്ങുന്നതിനായി നിലേഷ് 5.25 ലക്ഷം രൂപ കടം നൽകിയിരുന്നു. എന്നാൽ വഴക്ക് കൂടുതലായതോടെ യുവതി തനിക്ക് നൽകാനുള്ള പണം തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായ സതേന്ദ്ര ഷാൾ…
Read Moreഅനധികൃതമായി കെട്ടിയ ജന്മദിന ബാനർ അഴിച്ചു മാറ്റി: മുനിസിപ്പാലിറ്റി ജീവനക്കാർക്ക് ക്രൂര മർദനം; 7 പേരെ അറസ്റ്റ് ചെയ്ത് കർണാടക പോലീസ്
ബംഗളൂരു: അനധികൃതമായി കെട്ടിയ ബാനർ നീക്കം ചെയ്തതിന് മുനിസിപ്പാലിറ്റി ജീവനക്കാർക്ക് ക്രൂര മർദനം. ഹാവേരി സിറ്റി മുനിസിപ്പൽ കൗൺസിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് മർദനമേറ്റത്. സംഭവത്തിൽ ഏഴ് പേരെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി സ്ഥാപിച്ച ജന്മദിനാശംസകളെഴുതിയ ബാനർ മാറ്റിയതാണ് സംഘർഷത്തിന് കാരണം. ശാന്തു എന്ന വ്യക്തിയുടെ ബാനറാണ് മുനിസിപ്പൽ കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഹാവേരി സിറ്റി മുനിസിപ്പൽ കൗൺസിലിൽ ജോലി ചെയ്തിരുന്ന രംഗപ്പ സി ഹെർക്കൽ നീക്കം ചെയ്തത്. ഇതേത്തുടർന്ന് മാരകായുധങ്ങളുമായി ആറംഗ സംഘം മുനിസിപ്പൽ ഓഫീസിൽ കയറി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. സ്കൂട്ടർ ഹാൻഡിൽ കൊണ്ട് പീരപ്പ ഷിരബദഗി, കാന്തേഷ് എന്നീ രണ്ട് കരാർ തൊഴിലാളികളെ മർദിച്ചു. ജീവനക്കാരെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. നിലവിൽ മർദനമേറ്റ പീരപ്പ ഷിരബദഗിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreചിപ്സ് കഴിക്കാമെന്ന് കരുതി പൊട്ടിക്കല്ലേ, ഉള്ളിൽ മൂന്ന് കോടിയുടെ കഞ്ചാവാണ്; മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിൽ
ചെന്നൈ: ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിൽ. നവമി രതീഷ് ആണ് പിടിയിലായത്. ആറ് ചിപ്സ് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിൽ മൂന്ന് കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നതിനിടയിലാണ് യുവതി പിടിയിലായത്. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ ശനിയാഴ്ചയാണ് യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ – കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിലാണ് നവമി എത്തിയത്. മുൻകൂട്ടി ലഭിച്ച വിവരമനുസരിച്ചാണ് എയർ ഇന്റലിജൻസ്, കസ്റ്റംസ് ഉദ്യോഗസ്ഥർ യുവതിയുടെ ബാഗ് പരിശോധിച്ചത്.
Read Moreകടുത്ത വയറു വേദനയുമായി ആശുപത്രിയിലെത്തി; പരിശോധനയിൽ ഒൻപതാം ക്ലാസുകാരി ഗർഭിണി; പിന്നാലെ 42 കാരൻ അമ്മാവൻ അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മാവൻ അറസ്റ്റിൽ. അസഹനീയമായ വയറുവേദനയെ തുടർന്ന് ഞായറാഴ്ച ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർമാർ കുട്ടി ഗർഭിണിയാണെന്ന വിവരം മനസിലാക്കിയത്. ഉടൻതന്നെ ആശുപത്രി അധികൃതർ അയിരൂർ പോലീസിൽ വിവരം അറിയിച്ചു. ഇന്നലെ തന്നെ കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഭാര്യയുമായി പിണങ്ങി അഞ്ച് മാസമായി സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പോലീസിനോട് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ തുടർ നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.
Read More