അഭിനയമികവു കൊണ്ട് മാത്രം വെള്ളിത്തിരയില്‍ തിളങ്ങാനാവില്ല. അതിനു ഭാഗ്യവും വേണം. ചിലര്‍ മികച്ച അഭിനേതാക്കളായിട്ടു കൂടി ബിഗ് സ്ക്രീനില്‍ അത്രകണ്ട് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. സിനിമ ഒരു തീരാനൊമ്പരമായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരുപാട് അഭിനേതാക്കളുണ്ട്. ചിലര്‍ ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, മറ്റ് ചിലര്‍ ആദ്യ സിനിമ തന്നെ ദൗര്‍ഭാഗ്യമായി മാറിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ധോഖാ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുസമ്മില്‍ ഇബ്രാഹിം. 2007 ല്‍ പൂജ ഭട്ട് സംവിധാനം ചെയ്ത ഈ സിനിമ തനിക്കൊരു നൊമ്പരമായി മാറിയെന്നും ചിത്രീകരണത്തിനിടയില്‍ പൂജ ഭട്ട് തന്നോടും മറ്റ് അഭിനേതാക്കളോടും മോശമായി പെരുമാറിയെന്നും മുസമ്മില്‍ തുറന്നു പറഞ്ഞത് ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ആ സമയം വിഷാദവും പേടി സ്വപ്നങ്ങളും തന്നെ അലട്ടിയിരുന്നതായും സിദ്ധാർത്ഥ് കണ്ണനുമായുള്ള പോഡ്കാസ്റ്റില്‍ മുസമ്മില്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ മോഡലിംഗ് കരിയര്‍ തുടങ്ങിയ സമയത്ത് ദീപിക പദുകോണുമായി റിലേഷന്‍ഷിപ്പിലായിരുന്നുവെന്ന് തുറന്നു…
Read MoreDay: June 9, 2025
ബോട്ടുകൾ തീരമണഞ്ഞു; നാളെ മുതൽ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം; അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക്; ഇനി പരമ്പരാഗത വള്ളങ്ങളുടെ ഊഴം
വൈപ്പിൻ: തീരക്കടലിൽ ഇന്ന് അർധരാത്രിക്ക് ശേഷം ട്രോളിംഗ് നിരോധനം പ്രാബല്യത്തിലാകുന്നതോടെ ഇനി 52 ദിനങ്ങളോളം ബോട്ടുകൾക്ക് കടലിൽ പ്രവേശനമില്ല. ഇത് മുന്നിൽ കണ്ട് മുനമ്പം, മുരുക്കും പാടം, കൊച്ചി മത്സ്യബന്ധന മേഖലയിലെ ദൂരിഭാഗം മത്സ്യ ബന്ധന ബോട്ടുകളും ഇന്നലെയും ഇന്നുമായി തീരമണഞ്ഞിട്ടുണ്ട്. ശേഷിക്കുന്നവ ഇന്ന് രാത്രിയോടെ തിരികെ എത്തും. എത്തും. 52 ദിവസത്തെ വിശ്രമത്തിനു ശേഷം ഓഗസ്റ്റ് ഒന്നിനു പുലർച്ചെ മുതലെ ഇനി ബോട്ടുകൾ കടലിലേക്കു പോകു. ആരവങ്ങൾക്ക് താൽകാലിക അവധി ബോട്ടുകൾ കെട്ടുന്നതോടെ മത്സ്യബന്ധന ഹാർബറുകളിലെ വൻ ആരവങ്ങൾക്കും താൽകാലിക വിരാമമാകും. പരമ്പരാഗത വള്ളങ്ങളുടെ സാന്നിധ്യം മാത്രമെ ഹാർബറുകളിൽൽ പിന്നെ ഉണ്ടാകു. ബോട്ടുകൾക്കാകട്ടെ ഇനിയുള്ള ദിവസങ്ങൾ അറ്റകുറ്റപ്പണികൾ തീർക്കുന്ന തിരക്കുകൾ ആകും. വർക്ക് ഷോപ്പുകളും, യാർഡുകളുമൊക്കെ സജീവമാകും. കടക്കെണിയുടെ സീസൺ ഡിസംബർ മുതൽ കടൽ വറുതിയിലായതിനാൽ കഴിഞ്ഞ ഫിഷിംഗ് സീസൺ വളരെ മോശമായിരുന്നുവെന്നാണ് ബോട്ടുടമകളും തൊഴിലാളികളും…
Read Moreബോംബ് ഭീഷണി; ഗൾഫ് എയർ വിമാനത്തിന് അടിയന്തര ലാൻഡിംഗ്
കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള ഗൾഫ് എയർ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരും വിമാനജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിൽ പിന്നീടു നടത്തിയ തെരച്ചിലിൽ അസാധാരണമായതൊന്നും കണ്ടെത്തിയില്ലെന്നാണു വിവരം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഷെഡ്യൂൾ ചെയ്ത മറ്റ് വിമാന സർവീസുകളെ സംഭവം ബാധിച്ചിട്ടില്ല.
Read Moreമാമോദീസ ചടങ്ങിനിടെ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി; ഭായി നസീര്‍, തമ്മനം ഫൈസല്‍, ചോക്ലേറ്റ് ബിനു പ്രതികൾ
കൊച്ചി: തൈക്കൂടത്ത് മാമോദീസ ചടങ്ങിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ഭായി നസീര്‍, തമ്മനം ഫൈസല്‍, ചോക്ലേറ്റ് ബിനു എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരേയാണ് മരട് പോലീസ് സ്വമേധയാ കേസെടുത്തത്. അടിപിടിക്കും, പൊതു സ്ഥലത്ത് ശല്യമുണ്ടാക്കിയതിനുമാണ് കേസ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് തൈക്കൂടം പള്ളി പരിസരത്തായിരുന്നു സംഭവം. സുഹൃത്തിന്റെ കുഞ്ഞിന്റെ മാമോദീസച്ചടങ്ങില് പങ്കെടുക്കാന്‍ എത്തിയ ചോക്ലേറ്റ് ബിനുവും തമ്മനം ഫൈസലുമാണ് ഏറ്റുമുട്ടിയത്. ലഹരി ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടിലേക്ക് എത്തിയതെന്ന് സൂചന. ചടങ്ങില്‍ പങ്കെടുത്തിരുന്ന പോലീസുകാരാണ് ഗുണ്ടകളെ പിടിച്ചുമാറ്റിയത്. സംഭവത്തില്‍ ഇരുകൂട്ടരും പരാതി നല്‍കിയില്ല എന്ന കാരണത്താല്‍ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. ഗുണ്ടാനേതാവ് ഓം പ്രകാശ് ആഡംബര ഹോട്ടലില്‍ സിനിമതാരങ്ങള്‍ക്ക് ലഹരി എത്തിച്ചുകൊടുത്തുവെന്ന കേസിലെ പ്രതിയാണ് ചോക്ലേറ്റ് ബിനു.
Read Moreകപ്പല്‍ അപകടം: എണ്ണ ചോര്‍ച്ച തടയാനുള്ള ദൗത്യത്തിനായി 12 അംഗ മുങ്ങല്‍ വിദഗ്ധര്‍ പുറങ്കടലിലേക്ക് പുറപ്പെട്ടു
കൊച്ചി: കൊച്ചിയുടെ പുറംകടലില്‍ എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പലിലെ എണ്ണ ചോര്‍ച്ച തടയാനുള്ള ദൗത്യം ആരംഭിച്ചു. 12 അംഗ മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന പ്രത്യേക ദൗത്യ സംഘം പുറങ്കടലിലേക്ക് പുറപ്പെട്ടു. കപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കാക്കുന്നത്. ടാങ്കില്‍ ചോര്‍ച്ചവരാതെ ദ്വാരമിടുന്ന പ്രത്യേക ഉപകരണം സ്ഥാപിച്ചാണ് എണ്ണ നീക്കം ചെയ്യുക. അനുബന്ധ ഉപകരണങ്ങള്‍ ഘടിപ്പിച്ച് ഇന്ധനം മുകളിലേക്ക് പമ്പ് ചെയ്ത് ടാങ്കിലേക്ക് മാറ്റും. 13 ന് ഇന്ധനം നീക്കല്‍ പൂര്‍ണതോതില്‍ ആരംഭിച്ച് ജൂലൈ മൂന്നിന് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് കപ്പലിലെ കണ്ടെയ്നറുകള്‍ ഉയര്‍ത്തും. പിന്നീടാണ് കപ്പല്‍ ഉയര്‍ത്തുക. അമേരിക്കന്‍ കമ്പനിയായ ടി ആന്‍ഡ് ടി സാല്‍വേജിന്റെ നാല് ടഗുകളാണ് സ്ഥലത്ത് സര്‍വേയും എണ്ണനീക്കലും നടത്തുന്നത്. നാവികസേനയും തീരസംരക്ഷണസേനയും മേഖലയില്‍ നിരീക്ഷണം നടത്തുന്നുണ്ട്.
Read Moreകൃഷ്ണകുമാറിന്റെ മകളുടെ പരാതി; പോലീസ് അന്വേഷണം തുടങ്ങി; നിരപരാധിത്വം തെളിയിക്കാന്‍ സഹകരിക്കുമെന്ന് കൃഷ്ണകുമാര്‍
തിരുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തില്‍ നിന്നു ജീവനക്കാരികള്‍ പണം അപഹരിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജീവനക്കാരികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇടപാടുകളും ആവശ്യപ്പെട്ട് പോലീസ് രേഖാമൂലം ബാങ്ക് അധികൃതര്‍ക്ക് കത്ത് നല്കി. ഇന്ന് അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കും. കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളായ വലിയതുറ സ്വദേശിനികള്ക്കെതിരെയാണ് പരാതി. സ്ഥാപനത്തിന് ലഭിക്കേണ്ട 69 ലക്ഷം രൂപ തിരിമറി നടത്തി അപഹരിച്ചുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച ശേഷം ജീവനക്കാരില്‍നിന്നു പോലീസ് മൊഴി ശേഖരിക്കും. കൃഷ്ണകുമാറും ദിയയും തങ്ങളെ തട്ടിക്കൊണ്ട് പോയി പണം വാങ്ങിയെന്ന ജീവനക്കാരികള്‍ നല്കിയ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണവും നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ജീവനക്കാരികളെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ കൃഷ്ണകുമാറിന്റെ താമസസ്ഥലത്തെയും ഓഫീസിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് നടപടി തുടങ്ങി. കൃഷ്ണകുമാറിന്റെ…
Read Moreദുബായിയിൽനിന്നെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു
ഉഴവൂർ: നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അരീക്കര വട്ടപുഴ കാവിൽ അരുൺ ഗോപി (29)യാണു മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെ ഉഴവൂർ ഇടക്കോലി ജംഗ്ഷനിലാണ് അപകടം. സംസ്കാരം പിന്നീട്. ദുബായിൽ കുടുംബസമേതം ജോലിചെയ്യുന്ന അരുൺ കഴിഞ്ഞ ആഴ്ചയാണു നാട്ടിലെത്തിയത്. ഭാര്യയെ ഇന്നലെ ദുബായിയിലേക്കു യാത്രയാക്കി വീട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു അപകടം. ദുബായിലേക്കു മടങ്ങാനിരിക്കുകയായിരുന്നു അരുൺ.
Read Moreമലക്കംമറിഞ്ഞ് വനംമന്ത്രി; മരണത്തില്‍ ഗൂഢാലോചന നടന്നെന്നു പറഞ്ഞിട്ടില്ല; മുഖ്യമന്ത്രി ശാസിച്ചില്ലെന്നും എ.കെ. ശശീന്ദ്രന്
കോഴിക്കോട്: നിലമ്പൂരില്‍ പന്നിക്കെണിയില്‍നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന ആരോപണത്തിൽനിന്നു പിൻവലിഞ്ഞ് വനം മന്ത്രി എ.കെ. ശശീന്ദ്രന്. വിദ്യാർഥിയായ അന്തുവിന്റെ മരണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ ഗൂഢാലോചന നടന്നുവെന്നാണ് പറഞ്ഞതെന്നും മന്ത്രി ഇന്നു രാവിലെ മാറ്റിപ്പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനങ്ങള്‍ ഒരുപാട് നടന്നു. സംഭവം പുറത്തറിയുന്നതിന് മുന്‍പുതന്നെ മലപ്പുറത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധപ്രകടനം നടത്തി. ഇതാണ് താന്‍ ചൂണ്ടിക്കാണിച്ചത്. താന്‍ പറഞ്ഞതുതന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞത്. മുഖ്യമന്ത്രി തന്നെ ശാസിച്ചു എന്നാണ് മറ്റൊരു വാര്‍ത്ത. ഇത് എവിടെനിന്ന് കിട്ടി. ഇന്നലെ രാവിലെ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കാന്‍ അങ്ങോട്ടു വിളിക്കുകയായിരുന്നു. സംഭവം അദ്ദേഹത്തെ അറിയിക്കുകയാണ് ചെയ്തത്. മാധ്യമങ്ങള്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും ശശീന്ദ്രന് കുറ്റപ്പെടുത്തി.
Read Moreകോഴിക്കോട്ടെ സെക്സ് റാക്കറ്റ്; മുഖ്യപ്രതി ബിന്ദുവിനെതിരേ മുമ്പും അനാശാസ്യ കേന്ദ്രം നടത്തിയതിന് കേസ്
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിലെ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിയ കേസിലെ മുഖ്യപ്രതി വയനാട് ഇരുളം സ്വദേശി ബിന്ദുവിനെതിരേ വേറെയും കേസുകളുള്ളതായി പോലീസ്. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പരിസരത്ത് വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിന് ബിന്ദുവിന്റെ പേരില്‍ നേരത്തെ പോലീസ് കേസെടുത്തിരുന്നു. വ്യാജസ്വര്‍ണം പണയം വച്ച കേസില്‍ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ബിന്ദു പ്രതിയാണ്. വയനാട്ടില്‍ ചെക്ക് കേസും ബിന്ദുവിന്റെ പേരിലുണ്ട്.സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ആളുകളുമായും ഇവര്‍ക്കു ബന്ധമുണ്ട്. മറ്റു ജില്ലകളില്‍ ഇവര്‍ക്കു കേന്ദ്രങ്ങളുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നു പെണ്‍കുട്ടികളെ എത്തിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. ഒരു ദിവസം ശരാശരി 25 ഇടപാടുകാര്‍ വരെ ഇവരുടെ ഫ്ളാറ്റില്‍ എത്തിയിരുന്നു. അരലക്ഷത്തിലേറെ രൂപയാണ് ഇതുവഴി ബിന്ദു സമ്പാദിച്ചിരുന്നത്. അതിനിടെ, അനധികൃത മസാജ്, സ്പാ കേന്ദ്രങ്ങളുടെ മറവില്‍ കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും പെണ്‍വാണിഭ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നാണ്…
Read Moreഓസ്കാർ ജേതാവായ നടനെതിരേ ലൈംഗികാരോപണവുമായി 9 സ്ത്രീകൾ
ലോസ് ഏഞ്ചൽസ്: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പത് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് ഓസ്കാർ ജേതാവായ നടൻ ജാരെഡ് ലെറ്റോയ്ക്കെതിരേ പരാതി. പരാതിയുമായി രംഗത്തെത്തിയ ഒമ്പത് സ്ത്രീകളുമായുള്ള അഭിമുഖങ്ങൾ എയർമെയിൽ പുറത്തുവിട്ടു. 53 കാരനായ നടനിൽനിന്നു അനുചിതമായ പെരുമാറ്റമുണ്ടായെന്നു പറയുന്നവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്. 16 വയസുള്ള ഒരു പെൺകുട്ടിയോട് ലൈംഗിക ചോദ്യങ്ങൾ ചോദിച്ചു, 17കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു, 18 വയസുള്ള ഒരു പെൺകുട്ടിയുമായി അനുചിതമായ പ്രവൃത്തികളിൽ ഏർപ്പെട്ടു എന്നീ ആരോപണങ്ങൾ നടനെതിരേ ഉയർന്നിട്ടുണ്ട്. അതേസമം, ലെറ്റോയുടെ പ്രതിനിധി ഈ ആരോപണങ്ങളെല്ലാം ശക്തമായി നിഷേധിച്ചു. “ഡാളസ് ബയേഴ്സ് ക്ലബ്’ എന്ന ചിത്രത്തിലെ ട്രാൻസ്വുമണിന്റെ വേഷത്തിന് ഓസ്കറും ഗോൾഡൻ ഗ്ലോബും നേടിയ നടനാണ് ജേർഡ് ലെറ്റോ. “ട്രോൺ ഏരിസ്’ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.
Read More