തലശേരി: നഗരമധ്യത്തിലെ സലൂണിൽ തല മസാജ് ചെയ്യുന്നതിനിടയിൽ യുവതിയെ സ്ഥാപന ഉടമ കടന്നു പിടിച്ചു. ഇന്നലെ രാത്രി എട്ടോടെ എവികെ നായർ റോഡിലെ എക്ലിപ്സ് യൂണിക് സലൂണിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സ്ഥാപന ഉടമയായ കണ്ണൂർ താണയിലെ ഷമീറിനെ (47) അറസ്റ്റ് ചെയ്തു. ഇയാളെ മെഡിക്കൽ പരിശോധനക്കു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുപത്തിനാലുകാരിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. ഹെയർ മസാജിംഗിന് സലൂണിൽ എത്തിയതായിരുന്നു യുവതി. ജോലിക്കിടയിലാണ് ഉടമ യുവതിയെ കടന്നു പിടിച്ചത്. യുവതി വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
Read MoreDay: June 11, 2025
റോക്കറ്റിൽ ഇന്ധന ചോർച്ച; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും മാറ്റി
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) ഇന്ത്യക്കാരന് ശുഭാംശു ശുക്ല ഉൾപ്പെടുന്ന നാലംഗസംഘത്തിന്റെ യാത്രയിൽ വീണ്ടും തടസം. ഇവരുടെ യാത്രയ്ക്കുള്ള ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നു യാത്ര മാറ്റിവച്ചു. ആക്സിയം 4 എന്നു പേരിട്ടിരിക്കുന്ന യാത്ര ഇന്ത്യൻ സമയം ഇന്നു വൈകിട്ട് 5.30ന് പുറപ്പെടാനായിരുന്നു നിശ്ചയിച്ചിരുന്നത്. പരിശോധനകൾ തുടരുകയാണെന്നും പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കുമെന്നും സ്പേസ് എക്സ് അറിയിച്ചു. ഇത് നാലാം തവണയാണു യാത്ര മാറ്റുന്നത്. രാകേഷ് ശർമയ്ക്കുശേഷം ബഹിരാകാശത്തേക്കു പോകുന്ന ഇന്ത്യൻ പൗരനാണു വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു. 1984 ഏപ്രിൽ മൂന്നിനായിരുന്നു രാകേഷ് ശർമയുടെ ബഹിരാകാശ യാത്ര. ലക്ഷ്യം നേടിയാൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാകും ശുഭാംശു. യുഎസ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ്എക്സിന്റെ ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റാണു നാലു…
Read Moreഅവസാനം ആ കടുത്ത തീരുമാനം എടുത്ത് സാമന്ത
ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിറയെ ആരാധകരുളള നടിയാണ് സാമന്ത. നടന് നാഗചൈതന്യയുമായുളള വിവാഹമോചനത്തിനുശേഷം പലതരം ഗോസിപ്പുകളും സാമന്തയെക്കുറിച്ചുണ്ടായിട്ടുണ്ട്. 2010ല്‍ ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത് വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സാമന്ത അഭിനയരംഗത്തേക്ക് കടത്തുവരുന്നത്. അതേവര്‍ഷം തന്നെ ‘യെ മായാ ചെസാവെ’ എന്ന തെലുങ്ക് ചിത്രത്തിലും സാമന്ത നായികയായി. ചിത്രം ബോക്സോഫീസില്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് നടി. ‘നത്തിംഗ് ടു ഹൈഡ്’ എന്ന ഹാഷ് ടാഗില്‍ സാന്ത പങ്കുവച്ച വീഡിയോയാണ് കണ്ടാണ് ആരാധകര്‍ ഞെട്ടിയത്. ഈ വീഡിയോയില്‍ സാമന്തയുടെ കഴുത്തിലെ ടാറ്റൂ മായ്ച്ചിരിക്കുകയാണ്. നാഗചൈതന്യ നായകനായ ‘യെ മായാ ചെസാവെ’ എന്ന സിനിമയുടെ ഓര്‍മ്മയ്ക്കായി ‘വൈ എം സി’ എന്നാണ് കഴുത്തിന്റെ പുറകില്‍ നടി ടാറ്റൂ ചെയ്തിരുന്നത്. വിവാഹമോചനം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ആ ടാറ്റൂ നടി മായ്ക്കുന്നത്. 2010ലാണ്…
Read Moreബഹുമാനം കലര്‍ന്ന സൗഹൃദം
ഞാനും വിനീതും ഒരേ പ്രായമാണെങ്കിലും ബഹുമാനം കലര്‍ന്ന സൗഹൃദമാണ്. ഏതു സിനിമ ഇറങ്ങുമ്പോഴും വിനീതിന്റെ ഫോണ്‍ കോള്‍ ഞാന്‍ പ്രതീക്ഷിക്കും. നല്ലതാണെങ്കിലും മോശമാണെങ്കിലും കൃത്യമായി അഭിപ്രായം പറയും. കരിയര്‍ ബലപ്പെടുത്താന്‍ വിനീത് ഒപ്പം നിന്നു. ആദ്യസിനിമ മാത്രമല്ല, പിന്നീടു ഹിറ്റ് സിനിമകള്‍ തന്നും അടിത്തറ ബലപ്പെടുത്തി. ആലുവാ കാലം മുതല്ക്കുള്ള ബന്ധമല്ലേ അല്ഫോണ്സുമായിട്ട്. ഒരുമിച്ചു സ്വപ്നം കണ്ടു വളര്‍ന്ന സുഹൃത്തുക്കള്‍. സിനിമയെക്കുറിച്ചു മാത്രം ആലോചിക്കുന്ന ആളാണ് എല്ഫോണ്സ്. എന്നും നിലനില്‍ക്കുന്ന സൗഹൃദം. -നിവിന്‍ പോളി
Read Moreഎനിക്കു ചുറ്റും ഒട്ടും നെഗറ്റിവിറ്റി ഇല്ല
പ്രത്യേകതയുള്ള ശബ്ദമാണെന്നു മിക്കവരും പറയുമ്പോഴും ഈ ശബ്ദത്തിലൂടെ എന്നെ തിരിച്ചറിയുമ്പോഴും വലിയ സന്തോഷമാണ്. പോസിറ്റീവ് എനര്‍ജിയുടെ രഹസ്യം എനിക്കു ചുറ്റും ഒട്ടും നെഗറ്റിവിറ്റി ഇല്ല എന്നതാണ്. അതായതു നെഗറ്റീവ് കാര്യങ്ങളെ അടുപ്പിക്കാറില്ല. വിഷമവും പ്രയാസങ്ങളും ഉണ്ടായാലും അതില്‍ നിന്നു മനസിനെ മനഃപൂര്‍വം വഴിതിരിച്ചു വിടും. പുസ്തകം, പാട്ട് എല്ലാം എനിക്ക് സന്തോഷമരുന്നാണ്. പിന്നെ, ഒരുപാടു സിനിമകള്‍ കാണും പ്രത്യേകിച്ചും ചിരിപ്പടങ്ങള്‍. ഇപ്പോഴും ഡോ.ഗായത്രി സുബ്രഹ്മണ്യനു കീഴില്‍ നൃത്തപഠനവും തുടരുന്നുണ്ട്. ഭര്‍ത്താവ് ഉദയന്‍ അമ്പാടി സിനിമട്ടോഗ്രഫറാണ്. എനിക്കു മുന്‍പേ സിനിമയിലെത്തിയ അദ്ദേഹവുമായി ലൊക്കേഷനില്‍ വച്ചുള്ള പരിചയമാണു പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. 27 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്, ഞങ്ങള്‍ക്കു മക്കളില്ല. അച്ഛന് സുധാകറും അമ്മ വസുന്ധരാ ദേവിയും കലാജീവിതത്തിന് എല്ലാ പിന്തുണയും തന്നു. അച്ഛനാണു ലൊക്കേഷനില്‍ കൂട്ടുവന്നിരുന്നത്. അനിയന് ദീപുവിനു ബിസിനസാണ്. -സോന നായര്‍
Read More‘രാജകന്യക’ ടീസര്‍ റിലീസായി
വൈസ്കിംഗ് മൂവീസിനന്റെ ബാനറില്‍ വിക്ടര്‍ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘രാജകന്യക’ എന്ന സിനിമയുടെ ടീസര്‍ റിലീസായി. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ ചിത്രം ഒരുങ്ങുന്നത് . കേരളത്തിനകത്തും പുറത്തുമായി ചിത്രീകരിച്ച , ഫാന്റസി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘രാജകന്യക ‘ ആത്മീയ രാജന്, രമേശ് കോട്ടയം, ഭഗത് മാനുവല്‍, ആശ അരവിന്ദ്, മെറീന മൈക്കിള്‍, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പില്‍ അശോകന്, അനു ജോസഫ്, ഡിനി ഡാനിയല്‍, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കള്‍, ഷിബു തിലകന്, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവന്‍, ജെയിംസ് പാലാ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളായ ഷാരോണ്‍ സഹിം, ദേവിക വിനോദ്, ഫാദര്‍ സ്റ്റാന്‍ലി, തേജോമയി, ആന്റണി ജോസഫ് ടി, മോളി…
Read Moreയുകെയിൽനിന്നു നാടുകടത്തുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് പിടിയിൽ
ലണ്ടൻ: യുകെയിൽനിന്നു നാടുകടത്തുന്നതിനിടെ വിമാനത്താവളത്തിലെ റൺവേയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യക്കാരനായ യുവാവ് പിടിയിൽ. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലായിരുന്നു സംഭവം. ഇന്ത്യയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഒരു വാണിജ്യ വിമാനത്തിൽ കയറുന്നതിന് മുമ്പ് യുവാവ് റൺവേയിലൂടെ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചു. യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതും വിമാനത്താവള ജീവനക്കാർ പിന്തുടർന്നു പിടികൂടുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവിനെ പിന്നീട് വിമാനത്തിൽ തിരികെ കയറ്റി. പ്രശ്നം വേഗത്തിൽ പരിഹരിച്ചതായി വിമാനത്താവള വക്താവ് പറഞ്ഞു.
Read Moreകുടിയേറ്റ പ്രക്ഷോഭം; സമരക്കാർക്കെതിരേ കലാപനിയമം ഉപയോഗിക്കുമെന്നു ട്രംപ്
ലോസ് ആഞ്ചലസ്: അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെയുള്ള പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്ട് (കലാപം അടിച്ചമർത്താൻ സായുധ സേനയെ ഉപയോഗിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം) തീർച്ചയായും ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘രാജ്യത്തെ വെറുക്കുന്നവരാണ് അവർ. സുരക്ഷാ സേനയെ എതിർക്കാൻ ശ്രമിച്ചാൽ കടുത്ത രീതിയിൽ തന്നെ നേരിടും’ – ട്രംപ് താക്കീത് നൽകി. പ്രക്ഷോഭം തുടരുന്ന ലോസ് ആഞ്ചലസിൽ, കരയിലും വെള്ളത്തിലും ഒരുപോലെ യുദ്ധം ചെയ്യാൻ കഴിവുള്ള കമാൻഡോ വിഭാഗത്തെ വിന്യസിച്ച നടപടിയെ ട്രംപ് ന്യായീകരിച്ചു. നാഷണൽ ഗാർഡുകളെ നിയോഗിച്ചതിനെതിരെ കലിഫോർണിയ കേസ് ഫയൽ ചെയ്തിരുന്നു. ആറു പതിറ്റാണ്ടിനിടെ ആദ്യമായാണ് സംസ്ഥാന ഗവർണറുടെ അനുമതിയില്ലാതെ ഇത്തരമൊരു നടപടിക്ക് യുഎസ് പ്രസിഡന്റ് ഉത്തരവിടുന്നത്.
Read Moreപാക്കിസ്ഥാനെ “ടെററിസ്ഥാൻ” എന്ന് വിളിച്ച് എസ്. ജയശങ്കർ
ബ്രസൽസ്: പാക്കിസ്ഥാൻ ഭീകരരാജ്യമാണെന്നു കുറ്റപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. പാക്കിസ്ഥാൻ എന്നല്ല, “ടെററിസ്ഥാൻ” എന്നാണു പാക്കിസ്ഥാനെ വിളിക്കേണ്ടതെന്ന് ജയശങ്കർ പറഞ്ഞു. അന്താരാഷ്ട്ര സമൂഹം തീവ്രവാദത്തോടും ആണവ ബ്ലാക്ക്മെയിലിനോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരാഴ്ച നീണ്ടുനിൽക്കുന്ന യൂറോപ്പ് പര്യടനത്തിനിടെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ എത്തിയതായിരുന്നു വിദേശകാര്യമന്ത്രി. ബെൽജിയത്തിനു പുറമെ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും ജയശങ്കർ ചർച്ചകൾ നടത്തും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് വീണ്ടും ഉറപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണു സന്ദർശനം.
Read Moreകൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തില്‍ നിന്നു പണം അപഹരിച്ച സംഭവം: മൂന്നു ജീവനക്കാരികള്‍ ഒളിവില്‍
തിരുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തില്‍ നിന്നു പണം അപഹരിച്ച സംഭവത്തില്‍ മൂന്ന് ജീവനക്കാരികള്‍ ഒളിവില്‍. മൂന്ന് പേരും വീടുകളിലില്ല. മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.ഇവരില്‍ നിന്നു മൊഴിയെടുക്കാന്‍ പോലീസ് ശ്രമിച്ചിട്ടും നടന്നിട്ടില്ല. കൃഷ്ണകുമാറും മകളും തങ്ങളെ ബലമായി തട്ടിക്കൊണ്ട് പോയി പണം തട്ടിയെടുത്തെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും കാട്ടി പരാതി നല്കിയ ജീവനക്കാരികളാണ് ഒളിവില്‍ പോയിരിക്കുന്നത്. ജീവനക്കാരികളുടെ ആരോപണങ്ങള്‍ കളവാണെന്നുള്ള തെളിവുകള്‍ പുറത്ത് വന്നതോടെയാണ് മൂവരും ഒളിവില്‍ പോകാന്‍ കാരണമായത്. ജീവനക്കാരികളെ പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് ബന്ധുക്കള്‍ പോലീസിന് ഉറപ്പ് നല്‍കിയിരിക്കുകയാണ്. ദിയയുടെ സ്ഥാപനത്തില്‍ നിന്നും യുവതികള്‍ സ്വന്തം ക്യൂആര്‍ കോഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് മുഖേന 66 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നുള്ള സ്റ്റേറ്റ്മെന്റുകളും ഡിജിറ്റല്‍ തെളിവുകളും പോലീസ് ശേഖരിച്ചു. ടാക്സ് വെട്ടിക്കാനായി ദിയ പറഞ്ഞതിന് പ്രകാരമാണ്…
Read More