തൃശൂർ: കനത്ത മഴയെ തുടർന്നു തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂരിൽ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാലുമാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കളക്ടർ അറിയിച്ചു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, നേഴ്സറികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും കളക്ടർ അറിയിച്ചു. കാസർഗോഡ് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കളക്ടർ അറിയിച്ചു. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നടപടി. ഈ സാഹചര്യത്തിൽ, ജില്ലയിലെ കോളജുകൾ, പ്രഫഷണൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ,…
Read MoreDay: June 15, 2025
ചൈനീസ് ടെക് ഭീമന്മാരുടെ കയറ്റുമതികേന്ദ്രമായി ഇന്ത്യ
മുംബൈ: ചൈനീസ് സ്മാർട്ട്ഫോണ്‍, ഇലക്ട്രോണിക്സ് കന്പനികൾ അവരുടെ ഇന്ത്യൻ പ്ലാന്റുകളിൽ നിന്ന് പശ്ചിമേഷ്യ, ആഫ്രിക്ക, യുഎസ്എ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉത്പന്നങ്ങൾ അയയ്ക്കാൻ തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുന്‍പ് ഈ വിപണികളിലേക്ക് ഭൂരിഭാഗവും ചൈനയും വിയറ്റ്നാമും ആയിരുന്നു വിതരണം ചെയ്തിരുന്നത്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിൽ പ്രാദേശിക ഫാക്ടറികൾ വികസിപ്പിക്കുന്നതിനുമുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമങ്ങളെത്തുടർന്നാണ് ഈ മാറ്റം. റെഗുലേറ്ററി ഫയലിംഗുകൾ കാണിക്കുന്നത്, നീക്കം ഇതിനകംതന്നെ ഫലം കാണുന്നുണ്ടെന്നാണ്. മേയ് 12ന് കന്പനികളുടെ രജിസ്ട്രാറിൽ സമർപ്പിച്ച രേഖകൾ പ്രകാരം, 2024 സാന്പത്തികവർഷത്തിൽ ഓപ്പോ മൊബൈൽസ് ഇന്ത്യ 272 കോടി രൂപ കയറ്റുമതി വരുമാനം നേടിയപ്പോൾ, റിയൽമി മൊബൈൽ ടെലികമ്യൂണിക്കേഷൻസ് (ഇന്ത്യ) 114 കോടി രൂപകയറ്റുമതി വരുമാനം നേടിയതായി റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിർമിച്ച ടെലിവിഷനുകളും ഇലക്ട്രിക് സാധനങ്ങളും അടുത്ത വർഷം ആദ്യം പശ്ചിമേഷ്യൻ, ആഫ്രിക്കൻ വിപണികളിലേക്ക് കയറ്റുമതി ചെയ്യാൻ…
Read Moreനാവിൽ തൊട്ടത് മാത്രം ഓർമയുള്ളൂ, പിന്നീട് ആകെ മൊത്തം പുകച്ചിലും നീറ്റലും; 72 തരം മുളകിട്ട കറി രുചിച്ച് യുവാവ്; വീഡിയോ കാണാം
ഇന്ത്യൻ ഭക്ഷണം പൊതുവെ വിദേശികൾക്ക് അത്ര സുഖകരമായി തോന്നില്ല. നമ്മുടെ എരിവും പുളിയുമൊക്കെ അവർക്ക് സഹിക്കാൻ പാടില്ല. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലണ്ടനിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ ഹോട്ടസ്റ്റ് കറി ചലഞ്ചിൽ പങ്കെടുത്ത് പണി വാങ്ങിച്ചിരിക്കുകയാണ് ഒരു വിദേശി. 72 തരം മുളകുകൾ ഉപയോഗിച്ചുള്ള ഭക്ഷണമാണ് യുവാവ് പരീക്ഷിച്ചത്. കഴിച്ച ശേഷം എട്ടിന്റെ പണി കിട്ടിയെന്ന് തന്നെ പറയാം. 72 ഇനം മുളകുകൾ പൊടിച്ച ശേഷമാണ് കറി ഉണ്ടാക്കാനായി ഉപയോഗിച്ചത്. ഉലുവ, കടുക്, ജീരകം തുടങ്ങിയ മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് ഈ മുളകുപൊടികൾ പിന്നീട് വേവിച്ചു. ഉള്ളി, വെളുത്തുള്ളി, നെയ്യ് തുടങ്ങിയ ചേരുവകളും ഈ കറിയിലേക്ക് ചേർക്കുന്നു. കട്ടിയുള്ള കടുംചുവപ്പ് നിറത്തിലുള്ള ഒരു വിഭവമാണ് പാചകത്തിന് ശേഷം ലഭിച്ചത്. ഇതാണ് യുവാവ് ടേസ്റ്റ് ചെയ്തത്. കഴിച്ച ശേഷം എരിഞ്ഞ് വല്ലാതായിപ്പോയി അദ്ദേഹം. നിൽക്കാനും ഇരിക്കാനും…
Read Moreഅവധിക്കാലം ആഘോഷിക്കാൻ മണാലിയിൽ എത്തി: സിപ്ലൈൻ യാത്രയ്ക്കിടെ വീണ് കൗമാരക്കാരിക്ക് ഗുരുതര പരിക്ക്
മണാലി: ഹിമാചൽപ്രദേശിൽ സിപ്ലൈൻ യാത്രയ്ക്കിടെ വീണ് മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിനിക്ക് ഗുരുതര പരിക്ക്. മണാലിയിലാണ് സംഭവം. തൃഷ ബിജ്വെ(12)യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അവധിക്കാലം ആഘോഷിക്കാനാണ് തൃഷ മണാലിയിൽ എത്തിയത്. സിപ് ലൈൻ യാത്രയ്ക്കിടെ ഇവർ ധരിച്ചിരുന്ന സുരക്ഷാ കവചത്തിന്റെ കയർ പൊട്ടുകയായിരുന്നു. പെൺകുട്ടി താഴേയ്ക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Read Moreപനിയും ക്ഷീണവും കാരണം ജോലി സമയത്തിനിടയിൽ കുറച്ച് ഇടവേള വേണം: നീ ഇത്ര ദുർബലയാണോ എന്ന് എച്ച് ആർ; സ്ക്രീൻഷോട്ട് പങ്കുവച്ച് യുവതി
ജോലിസ്ഥലത്ത് തൊഴിലാളികൾ പലതരത്തിലുള്ള മാനസ്ക പീഡനങ്ങൾ ഏറ്റു വാങ്ങുന്നത് മുൻപും ചർച്ച ആയതാണ്. ഇപ്പോഴിതാ സമാനമായൊരു സംഭവമാണ് വീണ്ടുംസോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എച്ച് ആർ സൂപ്പർവൈസർ ജീവനക്കാരിയായ യുവതിക്ക് അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്. ചൈനയിലാണ് സംഭവം. പനിയും ക്ഷീണവും കാരണം ജോലി സമയത്തിനിടയിൽ കുറച്ച് ഇടവേള എടുക്കേണ്ടി വന്നു. ഒരു മണിക്കൂർ വിശ്രമിച്ച ശേഷം ജോലിക്ക് പ്രവേശിക്കാം എന്ന് എച്ച് ആർ സൂപ്പർവൈസറിനോട് യുവതി പറയുകയും ചെയ്തു. തനിക്ക് 37.9°C പനി എന്നാണ് യുവതി പറഞ്ഞത്. നീ വളരെ ദുർബലയാണ്, 38 ഡിഗ്രി പോലും താങ്ങാനുള്ള കഴിവ് നിനക്ക് ഇല്ലേ എന്ന് ചോദിച്ചുകൊണ്ട് എച്ച് ആർ സൂപ്പർവൈസർ തന്നെ പരിഹസിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന പീഡനങ്ങൾ വച്ചുപൊറുപ്പിക്കരുതെന്നും എന്തായാലും നടപടി എടുക്കണമെന്നുമാണ് പലരും…
Read Moreസ്വർണമൊന്നും അല്ലല്ലോ അല്ലേ… ഫാദേഴ്സ് ഡേ സ്പെഷ്യൽ കേക്ക്, വില 5 ലക്ഷം രൂപ, ഞെട്ടിത്തരിച്ച് സൈബറിടം
കേക്ക് കഴിക്കാൻ ഇഷ്ടമില്ലാത്തവർ നന്നേ കുറവാണ്. പല വിലയിലും പല നിറത്തിലും ധാരാളം കേക്കുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇപ്പോഴിതാ ഫാദേഴ്സ് ഡേ സ്പെഷ്യൽ കേക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിനെന്താ ഇപ്പോ ഇത്ര പ്രത്യേകത എന്നല്ലേ? അതിന്റെ വിലസ തന്നെയാണ് കാരണം. 5 ലക്ഷം രൂപയാണ് ഈ കേക്കിന്റെ വില. എന്തായാലും ഇതിന്റെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഞാൻ ഇപ്പോൾ ആണ് ഈ ഫാദേഴ്സ് ഡേ സ്പെഷ്യൽ കേക്ക് കണ്ടത്. എന്താണ് ഇവിടെ സംഭവിക്കുന്നത്? എന്ന കുറിപ്പോടെ Parul patel എന്ന എക്സ് അക്കൗണ്ട് ഹോൾഡറാണ് ഈ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. റെഡ്ഡിറ്റിലും ഈ പോസ്റ്റ് വൈറലായിട്ടുണ്ട്. ഈ സ്ക്രീൻഷോട്ടിൽ മറ്റ് ഫാദേഴ്സ് ഡേ സ്പെഷ്യൽ കേക്കുകളും ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. 500 ഗ്രാം ബട്ടർസ്കോച്ച് കേക്കിന് 400 രൂപ, 500…
Read Moreഒറ്റനോട്ടത്തിൽ താജ്മഹൽ പോലെ തന്നെ; വൈറലായാരു വീട്; വീഡിയോ കാണാം
ലോകമഹാത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹൽ. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. താജ്മഹൽ ശൈലിയിൽ നിർമിച്ച വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെറലാകുന്നത്. മധ്യപ്രദേശിലാണ് ഈ വീട്. ബിസിനസുകാരനായ ആനന്ദ് പ്രകാശ് ചൗക്സിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആഡംബര മാളിക. കണ്ടന്റ് ക്രിയേറ്ററായ പ്രിയം സരസ്വത് ആണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതൊരു വീടാണോ അതോ താജ്മഹലിന്റെ പകർപ്പാണോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. വീടിന്റെ ഉടമസ്ഥരെ വീഡിയോയിൽ കാണാം. ഭാര്യയുടെ സ്നേഹം അത്രമാത്രം തന്റെ കുടുംബത്തിന് മുതൽക്കൂട്ടാണ് അതുകൊണ്ട്തന്നെ തന്റെ ഭാര്യയ്ക്കായി നിർമിച്ചതാണ് ഈ വീട് എന്നാണ് ആനന്ദ് പ്രകാശ് ചൗക്സി പറയുന്നത്. ആഗ്രയിലെ താജ്മഹലിൽ ഉപയോഗിച്ചിരിക്കുന്ന അതേ മാർബിളായ മക്രാന മാർബിൾ ഉപയോഗിച്ചാണ് വീടും നിർമിച്ചത്. ഏകദേശം 2 കോടി രൂപയാണ് വീട് നിർമാണത്തിന് ചെലവ് ആയതെന്നാണ്…
Read Moreലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചു, അഭിപ്രായങ്ങൾക്ക് വില നൽകിയില്ല: 54കാരനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് 27 കാരി
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ 54-കാരനായ ഭര്‍ത്താവിനെ ഇരുപത്തിയേഴുകാരി കൊലപ്പെടുത്തി. മുംബൈയിലെ സാംഗ്ലിയിലാണ് സംഭവം. രാധിക ബാലകൃഷ്ണയാണ് ഭര്‍ത്താവ് അനില്‍ തനാജി ലോഖാണ്ഡെലെയെ കൊലപ്പെടുത്തിയത്. കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചിരുന്നുവെന്നും തനിക്ക് അദ്ദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെടുത്താൻ താല്‍പര്യമില്ലായിരുന്നെന്നും തന്റെ അഭിപ്രായങ്ങൾക്ക് വിലകാടുക്കാത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി പറഞ്ഞു. കൃത്യം നടത്തിയതിനു പിന്നാലെ യുവതി തന്നെയാണ് വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. കാന്‍സര്‍ ബാധിച്ച് അനിലിന്റെ ആദ്യ ഭാര്യ മരിച്ചു പോയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് പെണ്മക്കളുണ്ട്. അനില്‍ അസുഖബാധിതനായതോടെയാണ് രണ്ടാമത് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് രാധികയുമായി വിവാഹം നടന്നത്.
Read Moreഇങ്ങോട്ട് വരണ്ട… യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എത്യോപ്യ, ഈജിപ്ത്, ജിബൂട്ടി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടിയാണ് യാത്രാവിലക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കരടില്‍ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മാര്‍കോ റൂബിയോ ഒപ്പുവച്ചു. അടിയന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് അമേരിക്ക 60 ദിവസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് മതിയായ തിരിച്ചറിയല്‍ രേഖകളില്ലാതെ നിരവധി പേര് എത്തുന്നുണ്ടെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ആരോപിച്ചു. യുഎസില്‍ നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാം രാജ്യ പൗരന്മാരെ സ്വീകരിക്കാന്‍ ഒരു രാജ്യം തയാറാണെങ്കില്‍ അത് മറ്റ് ആശങ്കകള്‍ ലഘൂകരിക്കുമെന്നും കരടില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി അമേരിക്കയിലെത്തുന്നതിനുള്ള വിസാ നിയന്ത്രണങ്ങള്‍, യാത്രാ നിരോധനങ്ങള്‍ മുതലായവയെക്കുറിച്ചാണ് കരട് നിയമം വിശദമായി പരാമര്‍ശിക്കുന്നത്. പുതിയതായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്ന 36…
Read Moreകാണാതായ കടുത്തുരുത്തി സ്വദേശിയുടെ മൃതദേഹം വേമ്പനാട്ടു കായലിൽ: തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് പാലത്തില്‍നിന്നും ചാടിയതാണെന്ന് സംശയം
കടുത്തുരുത്തി: തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് പാലത്തില്‍ നിന്നും ആറ്റില്‍ ചാടി കാണാതായ സ്കൂട്ടര്‍ യാത്രികന്റെ മൃതദേഹം വേമ്പനാട്ട് കായലില്‍ കണ്ടെത്തി. കടുത്തുരുത്തി മാന്നാര്‍ പൂഴിക്കോല്‍ കരോട്ട് പുത്തന്‍പുരയ്ക്കല്‍ കെ.എന്‍. ബൈജു (56) വിന്റെ മൃതദേഹമാണ് കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമിനു സമീപം വേമ്പനാട്ടു കായലിന്റെ തീരത്ത് പൊങ്ങിയ നിലയില്‍ ഇന്നലെ ഉച്ചയോടെ നാട്ടുകാര്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് പാലത്തില്‍നിന്നും ലൈറ്റിട്ട് പാര്‍ക്ക് ചെയ്തിരുന്ന നിലയില്‍ ബൈജു സഞ്ചരിച്ചിരുന്ന സ്കൂട്ടറും ഇയാള്‍ ഉപയോഗിച്ചിരുന്ന ചെരുപ്പും കണ്ടെത്തിയതോടെയാണ് ആറ്റില്‍ ചാടിയതാകാമെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും വെള്ളിയാഴ്ച രാവിലെ മുതല്‍ രാത്രി വൈകും വരെ മൂവാറ്റുപുഴയാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇന്നലെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുന്നതിനിടെയാണ് മൃതദേഹം കാട്ടിക്കുന്ന് ഭാഗത്ത് കായലില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. റിയല്‍ എസ്റ്റേറ്റ്…
Read More