ഇരിട്ടി: യാത്രയ്ക്കിടയിൽ കളഞ്ഞുപോയ പണവും രേഖകളും അടങ്ങിയ പേഴ്സ് യാത്രക്കാരന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി. കോട്ടയം-എറണാകുളം-പയ്യാവൂർ-ചന്ദനക്കാംപാറ റൂട്ടിൽ സർവീസ് നടത്തുന്ന നിർമല ബസിലെ ജീവനക്കാരായ ഡ്രൈവർ ജോബി, കണ്ടക്ടർ കണ്ണൻ എന്നിവരാണു മാതൃകയായത്. ഞായറാഴ്ച രാത്രി എറണാകുളത്തുനിന്നും ഇരിട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണു വയത്തൂരിലുള്ള തെന്നിശേരിൽ പ്രജേഷിന്റെ പണവും ആധാർ കാർഡും പാൻകാർഡും ഉൾപ്പെടെ രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്. ഇരിട്ടിയിൽ ഇറങ്ങിയശേഷമാണു പേഴ്സ് നഷ്ടപ്പെട്ട വിവരം പ്രജേഷ് അറിയുന്നത് . എറണാകുളത്തെ ജോലിസ്ഥലത്തുനിന്നും ഇരിട്ടിയിലേക്കു സ്ഥിരം യാത്ര ചെയ്യുന്ന ബസ് ആയതിനാൽ ഉടൻ തന്നെ കണ്ടക്ടറെ ഫോണിൽ വിളിച്ച് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. ബസിൽ നിന്നും പേഴ്സ് ലഭിച്ച വിവരം ജീവനക്കാർ പ്രജേഷിനെ വിളിച്ചറിയിക്കുകയും ചെയ്തു. ഇന്നലെ രാത്രി 7.30 ഓടെ കോട്ടയത്തേക്കുള്ള മടക്കയാത്രയിൽ ഇരിട്ടി പുതിയ ബസ്സ്റ്റാൻഡിൽ നിന്നും ജോബിയും കണ്ണനും ചേർന്ന്…
Read MoreDay: June 17, 2025
പ്ലസ്ടു വിദ്യാർഥിയെ മൂന്നംഗസംഘം മർദിച്ചതായി പരാതി; പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാത്തതിൽ ദുരൂഹത
പൂച്ചാക്കൽ:ഫുട്ബോൾ കളിക്കാനെത്തിയ പ്ലസ്ടു വിദ്യാർഥിയെ മൂന്നംഗസംഘം മർദിച്ചതായി പരാതി. മർദനത്തിനിടയിൽ ഒന്നര പവൻ സ്വർണമാലയും നഷ്ടപ്പെട്ടു. പാണാവള്ളി എൻഎസ്എസ് എച്ച്എസ്എസിലെ വിദ്യാർഥി പള്ളിപ്പുറം പണിക്കശേരിൽ ബിജുമോന്റെ മകൻ ഹെവൻ തോമസിനാണ് (17) മർദനമേറ്റത്. കഴിഞ്ഞ ഏഴിന് വൈകിട്ടായിരുന്നു സംഭവം. തൈക്കാട്ടുശേരിയിൽ എസ്എംഎസ്ജെ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഹെവൻ. ഹെവനും സുഹൃത്ത് അമലും ചേർന്ന് ഗ്രൗണ്ടിനുസമീപം നിൽക്കുമ്പോഴാണ് മൂന്നംഗ സംഘം അസഭ്യം വിളിക്കുകയും മർദിക്കുകയും കരിങ്കല്ലിന് ഇടിക്കുകയും കഴുത്തിൽ കിടന്നിരുന്ന സ്വർണമാല പൊട്ടിക്കുകയും ചെയ്തത്. സ്വർണമാലയുടെ കുറച്ചുഭാഗമാണ് ഹെവന്‍ ലഭിച്ചത്. സംഭവം അറിഞ്ഞെത്തിയവർ ഉടനെ ഹെവനെ തുറവൂർ താലൂക്ക് ആശുപ്രതിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹെവന്റെ താടിയെല്ലിനും പല്ലുകൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. താടിയെല്ലിന് ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ഹെവന്റെ മറ്റൊരു സുഹൃത്തും മൂന്നംഗ സംഘത്തിലെ ഒരാളും തമ്മിൽ ആറ് മാസം മുൻപുണ്ടായ തർക്കത്തിൽ ഇടപെട്ടതിന്റെ വൈരാഗ്യമാണ്…
Read Moreഎത്ര ഇടവേളയിൽ രക്തം ദാനം ചെയ്യാം?
സ്ത്രീദാതാക്കൾക്ക് രക്തം ദാനംചെയ്യാൻ കഴിയാത്ത സാഹചര്യങ്ങൾ – ഗർഭകാലത്ത് – പ്രസവശേഷം 6 മാസം മുതൽ 1 വർഷം വരെ അവരുടെ ആരോഗ്യത്തെ ആശ്രയിച്ച്. – മുലയൂട്ടുന്ന സമയത്ത് – ആർത്തവ സമയത്ത്, സുഖമില്ലെങ്കിൽ രക്തം ദാനം ചെയ്യുന്നതിന് മുമ്പുള്ള നിർദേശങ്ങൾ – രക്തദാനത്തിന് മുമ്പ് നല്ല വിശ്രമം/ഉറക്കം അനിവാര്യമാണ്. – രക്തദാനത്തിനുമുമ്പ് നല്ലഭക്ഷണം കഴിക്കുകയുംധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. – മാനസികമായി തയാറാകുക. – രക്തം ദാനംചെയ്യുന്നതിന് 24 മണിക്കൂർ മുമ്പ് മദ്യപാനം ഒഴിവാക്കുക. എത്ര ഇടവേളയിൽ രക്തം ദാനം ചെയ്യാം? – അടുത്ത 24 മണിക്കൂർ ധാരാളംവെള്ളം അല്ലെങ്കിൽ ജ്യൂസുകൾ കുടിക്കുക. – കുറച്ച് മണിക്കൂർ പുകവലി ഒഴിവാക്കുക. – ഭക്ഷണം കഴിക്കുന്നതുവരെ മദ്യം ഒഴിവാക്കുക. – രക്തദാനത്തിനുശേഷം ഉടൻ ഡ്രൈവ് ചെയ്യരുത്. – വളരെ കഠിനമായ വ്യായാമങ്ങളും ഗെയിമുകളും ഒരു ദിവസത്തേക്ക് ഒഴിവാക്കുക.…
Read Moreഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു
ബംഗളൂരു: ഐസിസി 2025 വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെപ്റ്റംബർ 30ന് ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടങ്ങും. ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഒക്ടോബർ 29, 30 ദിവസങ്ങളിൽ സെമിഫൈനലും നവംബർ രണ്ടിന് കിരീടാവകാശിയെ നിർണയിക്കുന്ന ഫൈനൽ മത്സരവും നടക്കും. എട്ട് ടീമുകൾ പങ്കെുടുക്കുന്ന കിരീട പോരാട്ടത്തിൽ 31-ാം മത്സരത്തിൽ ആര് കപ്പുയർത്തുമെന്നറിയാം. കൊളംബോയിൽ 11 ഗ്രൂപ്പ് മത്സരങ്ങൾ നിലവിലെ ചാന്പ്യൻമാരായ ഓസ്ട്രേലിയയും അയൽക്കാരായ ന്യൂസിലൻഡും തമ്മിൽ ഒക്ടോബർ ഒന്നിന് ഗ്രൂപ്പ് ഘട്ട രണ്ടാം മത്സരം നടക്കും. ഇൻഡോറിലെ ഹൊൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പോരാട്ടം. അടുത്ത ദിവസം കൊളംബോയിൽ ബംഗ്ലാദേശ്- പാക്കിസ്ഥാനെയും ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്കയെയും നേരിടുന്നതോടെ ടൂർണമെന്റിലെ എല്ലാ ടീമുകളുടെയും ആദ്യ മത്സരം അവസാനിക്കും. ഗ്രൂപ്പ് ഘട്ട അവസാന മത്സരം ഒക്ടോബർ 26ന് നടക്കും. രണ്ടു മത്സരം ഒരേ ദിവസം നടക്കുന്പോൾ…
Read Moreപോള്‍വോള്‍ട്ട് ലോക റിക്കാര്‍ഡ് 12-ാം തവണയും തിരുത്തി ഡുപ്ലാന്റിസ്
സ്റ്റോക്ഹോം (സ്വീഡന്): ലോക റിക്കാര്‍ഡ് എന്നാ സുമ്മാവാ… എന്ന ചോദ്യം സ്വീഡിഷ് സൂപ്പര്‍ സ്റ്റാര്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസിനു മുന്നില്‍ വിലപ്പോവില്ല. ലോക റിക്കാര്‍ഡ് തിരുത്തുക എന്നത് 25കാരനായ ഡുപ്ലാന്റിസിന്റെ ഹോബിയായിരിക്കുന്നു. ഒരു ഡസന്‍ തവണ ഇപ്പോള്‍ ഡുപ്ലാന്റിസിനു മുന്നില്‍ ലോക റിക്കാര്‍ഡ് വഴിമാറി. ഞായറാഴ്ച നടന്ന സ്റ്റോക്ഹോം ഡയമണ്ട് ലീഗില്‍ 6.28 മീറ്റര്‍ ക്ലിയര്‍ ചെയ്ത് അന്‍മാന്‍ഡ് ഡുപ്ലാന്റിസ് തുടര്‍ച്ചയായ 12-ാം തവണയും സ്വന്തം പേരിലെ ലോക റിക്കാര്‍ഡ് തിരുത്തി. 2020 ഫെബ്രുവരി എട്ടിന് പോളണ്ടിലെ ടോറൂണില്‍ 6.17 മീറ്റര്‍ കുറിച്ചാണ് അര്‍മാന്‍ഡ് ഡുപ്ലാന്റിസ് ലോക റിക്കാര്‍ഡ് ബുക്കില്‍ തന്റെ പേര് ചേര്‍ത്തത്. അന്നു മുതല്‍ ഇന്നുവരെയായി, 12 പ്രാവശ്യമായി, 11 സെന്റി മീറ്റര്‍ ഉയരം വര്‍ധിപ്പിക്കാന്‍ റിക്കാര്‍ഡുകളുടെ തോഴനായ ഡുപ്ലാന്റിസിനു സാധിച്ചു. 1912 ഒളിമ്പിക് സ്റ്റേഡിയം ഡുപ്ലാന്റിസ് റിക്കാര്‍ഡ് തിരുത്തലില്‍ ഒരു ഡെസന് പൂര്‍ത്തിയാക്കിയത് സ്വന്തം…
Read Moreഫിഫ ക്ലബ് ലോകകപ്പ്: ചെൽസിക്ക് മിന്നും ജയം
അറ്റ്ലാന്റ: ഫിഫ ക്ലബ് ലോകകപ്പിലെ ലോസ് ആഞ്ചലസ് എഫ്സിക്കെതിരായ മത്സരത്തിൽ ചെൽസിക്ക് മിന്നും ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. പെഡ്രോ നെറ്റോയും എൻസോ ഫെർണാണ്ടസും ആണ് ചെൽസിക്കായി ഗോളുകൾ നേടിയത്. നെറ്റോ 34-ാം മിനിറ്റിലും എൻസോ 79-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്. വിജയത്തോടെ ചെൽസിക്ക് മൂന്ന് പോയിന്റായി. ഇതോടെ ഗ്രൂപ്പ് ഡിയിൽ ചെൽസി ഒന്നാം സ്ഥാനത്തെത്തി.
Read Moreഇന്ത്യയൊട്ടാകെ പ്രാബല്യത്തിലായി കൊണ്ടിരിക്കുന്ന വയോവന്ദനപദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: ഇന്ത്യയൊട്ടാകെ പ്രാബല്യത്തിലായി കൊണ്ടിരിക്കുന്ന 70 വയസ് കഴിഞ്ഞവര്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെയുള്ള വയോ വന്ദന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കേരളത്തില്‍ ഉടന്‍ നടപ്പിലാക്കണമെന്നു ചെറിയാൻ ഫിലിപ്പ്. പ്രീമിയം തുകയെ ചൊല്ലി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കം മൂലമാണ് വയോ വന്ദന പദ്ധതി കേരളത്തില്‍ അവതാളത്തിലായിരിക്കുന്നത്. വാര്‍ധക്യകാല ആരോഗ്യ സുരക്ഷ ഉറപ്പില്ലാത്ത തലയ്ക്ക് മുകളില്‍ ആകാശവും താഴെ ഭൂമിയുമായി കഴിയുന്ന എന്നെ പോലുള്ളവര്‍ വയോ വന്ദന പദ്ധതി സ്വപ്നം കണ്ടാണ് ജീവിക്കുന്നത്. മരണം വരെ പെന്‍ഷനും ചികിത്സ ചെലവിനും അര്‍ഹതയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വയോ വന്ദന പദ്ധതി നടപ്പാക്കുന്നതില്‍ താല്പര്യമില്ല. വയോ വന്ദന പദ്ധതി നടപ്പിലാക്കിയാല്‍ കേരളത്തിലെ കാരുണ്യ ചികിത്സാ പദ്ധതി 70 വയസ്സിനു താഴെയുള്ളവര്‍ക്കു മാത്രമായി കേരള സര്‍ക്കാരിന് പരിമിതപ്പെടുത്താമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read Moreഷൈൻ ടോമിനൊപ്പം ശ്രീനാഥ് ഭാസി; തേരി മേരി ട്രെയിലർ
ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന തേരി മേരി എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടി ഉർവശി നിർവഹിച്ചു. ആകാംക്ഷ ഉണർത്തുന്ന ട്രെയിലർ ടെക്സാസ് ഫിലിം ഫാക്ടറിയുടെ നാലാമത്തെ ചിത്രത്തിന്റെ അനൗൺസ്മെന്റ് വേളയിലാണ് ലോഞ്ച് ചെയ്തത്.ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ്.കെ., സിനീഷ് അലി പുതുശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് തേരി മേരി. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു ശേഷം ടെക്സാസ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ശ്രീനാഥ് ഭാസിയും, ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തെലുങ്കിലെ അറിയപ്പെടുന്ന…
Read Moreമലാപ്പറമ്പ് പെണ്‍വാണിഭം; പ്രതികളായ രണ്ടു പോലീസുകാരെ ഒളികേന്ദ്രത്തിൽനിന്നു പൊക്കി
കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭ കേസിലെ പ്രതികളായ രണ്ടു പോലീസുകാര്‍ ഒളികേന്ദ്രത്തില്നിന്നു പിടിയിലലായി. കോഴിക്കോട് സിറ്റി ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഡ്രൈവര്‍മാരായ പൈരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ കെ. ഷൈജിത്ത്, സിപിഒ പടനിലം സ്വദേശി കെ. സനിത്ത് എന്നിവരെയാണ് നടക്കാവ് ഇന്‍സ്പെക്ടര്‍ എന്‍. പ്രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. താമരശേരിയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ പുലര്‍ച്ചെ മൂന്നേ കാലിനാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടെത്തിച്ച രണ്ടു പേരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. കേസിലെ മുഖ്യപ്രതി ബിന്ദുവിന്റെ ഭര്‍ത്താവിന്റെ കാറിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. സ നിത്തിനെ ഒളിവില്‍ താമസിപ്പിച്ച കുന്ദമംഗലം പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു രാഷട്രീയനേതാവിന്റെ വീട്ടില്‍ ഇന്നലെ പോലീസ് സംഘം എത്തിയിരുന്നു. പോലീസ് എത്തുമ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. ഇതേതുടര്‍ന്ന് വീട്ടുടമയ്ക്ക് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് അന്വേഷണ…
Read Moreഇതെന്താ പ്രായം പിന്നിലേക്കാണോ പോകുന്നത്: പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് റായ് ലക്ഷ്മി
വലിയ മേക്കോവർ നടത്തി ആരാധകരെ അമ്പരപ്പിച്ച റായ് ലക്ഷ്മിയുടെ പിറന്നാൾ ആഘോഷചിത്രങ്ങളാണിപ്പോൾ വൈറലാവുന്നത്. താരം തന്നെയാണ് പിറന്നാൾ ആഘോഷചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. വൈറ്റ് ഡ്രസിൽ പാവക്കുട്ടിയെ പോലെ തിളങ്ങുന്ന റായ് ലക്ഷ്മിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. 36 വയസിലും കോളേജ് സ്റ്റുഡന്റിനെ പോലെ തോന്നുന്നു എന്നാണ് ഒരു ആരാധകരുടെ കമന്റ്. ബോളിവുഡ് ചിത്രമായ ജൂലി 2വിനു വേണ്ടിയായിരുന്നു താരം ആദ്യം ശരീരഭാരം കുറച്ച് വൻ മേക്കോവർ നടത്തിയത്. ആ മേക്കോവർ ലുക്ക് പിന്നീടങ്ങോട്ട് പരിപാലിച്ചുകൊണ്ടുപോവുകയായിരുന്നു താരം. ഇപ്പോൾ മെലിഞ്ഞു കൂടുതൽ ചെറുപ്പമായ റായ് ലക്ഷ്മിയെ ആണ് കാണാനാവുക. അണ്ണൻ തമ്പി, ടു ഹരിഹർ നഗർ , ചട്ടമ്പിനാട്, ഇവിടം സ്വർഗമാണ്, പരുന്ത്, മേക്കപ്പ് മാൻ, ക്രിസ്ത്യൻബ്രദേഴ്, അറബീം ഒട്ടകോം പി. മാധവൻ നായരും, രാജാധിരാജ എന്നിവയാണ് ലക്ഷ്മിയുടെ ശ്രദ്ധേയ മലയാളം ചിത്രങ്ങൾ. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായാണ് ലക്ഷ്മി കൂടുതലും…
Read More