കോഴിക്കോട്: എല്‍ഡിഎഫിനും യുഡിഎഫിനും അഭിമാനപ്രശ്നമായ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്. ഇന്നലെ ആവേശ പെരുമഴ തീര്‍ത്താണ് മുന്നണികളുടെ പ്രചാരണ കൊട്ടിക്കലാശം നടന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണം നിലമ്പൂരില്‍ പുരോഗിക്കുകയാണ്. പോളിംഗ് സ്റ്റേഷനുകളിൽ ബൂത്തുകൾ ഇന്നുതന്നെ സജ്ജമാകും. ഇരുപത് ദിവസം നീണ്ടു നിന്ന പ്രചാരണ പ്രവർത്തനങ്ങളുടെ കൊട്ടിക്കലാശമാണ് ഇന്നലെ നടന്നത്. നഗരത്തിൽ വിവിധയിടങ്ങളിലായി എൽഡിഎഫും യുഡിഎഫും പ്രവർത്തകരെ അണിനിരത്തിയപ്പോൾ മഴ പെയ്തെങ്കിലും ആവേശം ചോർന്നില്ല. ജില്ലയ്ക്ക് പുറത്തുനിന്നെത്തിയവരും കൂടി ചേർന്നതോടെ നഗരത്തിൽ രാഷ്ട്രീയാവേശം അലയടിച്ചു. ഇന്ന് തന്ത്രങ്ങളുടെ ദിവസമാണ്. വോട്ടുകൾ പരമാവധി പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ആസൂത്രണങ്ങൾ. പോളിംഗ് ശതമാനം കുറയാതിരിക്കാൻ ബൂത്തുകളിൽ ജാഗ്രതയോടെ പ്രവർത്തിക്കാനുള്ള നിർദേശവും ഇരുമുന്നണികളും പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്. ഓരോ വോട്ടും വിലപ്പെട്ടതാണെന്ന മുന്നറിയിപ്പും. കഴിഞ്ഞ തവണയും ഇടതുമുന്നണി ജയിച്ച നിലന്പൂരിൽ ഇത്തവണ അനുകൂല ഘടകങ്ങളേക്കാൾ കൂടുതൽ വെല്ലുവിളികളാണ്. യുഡിഎഫിനൊപ്പം പാർട്ടി ശത്രുവായ…
Read MoreDay: June 18, 2025
പാന്പിനൊരു ഉമ്മ കൊടുത്താൽ വൈറലാകുമോ? എന്നാലൊരു കൈ നോക്കാം; വൈറലാകാൻ പാമ്പിനെ ചുംബിച്ച കർഷകൻ ഗുരുതരാവസ്ഥയിൽ
എന്ത് കാണിച്ചായാലും വേണ്ടില്ല വൈറലായാൽ മതി എന്‍ ചിന്തയാണ് ചില ആളുകൾക്ക്. വൈറലാകാൻ എന്തൊക്കെ കോപ്രായങ്ങളും അക്കൂട്ടർ കാണിക്കും. ഇപ്പോഴിതാ പാന്പിന് ഉമ്മ കൊടുക്കുന്ന റീൽസ് എടുത്ത കർഷകനു കിട്ടിയ മുട്ടൻ പണിയാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. വൈറലാകാൻ പാമ്പിനെ ചുംബിക്കുന്ന റീൽസ് ചിത്രീകരിച്ച കർഷകൻ കടിയേറ്റു ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശ് അമ്രോഹ ജില്ലയിലെ ഹൈബത്പുർ ഗ്രാമത്തിലാണു സംഭവം. ജിതേന്ദ്ര കുമാറിനാണു പാമ്പുകടിയേറ്റത്. കൃഷിയിടത്തിനു സമീപത്തെ മതിലിൽ കണ്ട പാമ്പിനെ ജിതേന്ദ്ര കുമാർ പാമ്പിനെ പിടികൂടുകയും നാട്ടുകാരുടെ മുന്നിൽ വച്ച് ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ പാമ്പ് നാവിൽ കടിക്കുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായാണു വിവരം.
Read Moreജറുസലേമിലെ യുഎസ് എംബസി മൂന്നു ദിവസം അടച്ചിടും
ജറുസലേം: ജറുസലേമിലെ യുഎസ് എംബസി ഇന്നുമുതൽ വെള്ളിയാഴ്ച വരെ അടച്ചിടുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇസ്രയേലിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണു നടപടി. ‘സുരക്ഷാസാഹചര്യം കണക്കിലെടുത്ത് ഇസ്രയേൽ ഹോം ഫ്രണ്ട് കമാൻഡ് നൽകിയ മാർഗനിർദേശങ്ങൾ പാലിച്ച്, ജറുസലേമിലെ യുഎസ് എംബസി അടച്ചിടും. ഇതിൽ ജറുസലേമിലെയും ടെൽ അവീവിലെയും കോൺസുലാർ വിഭാഗങ്ങളും ഉൾപ്പെടുന്നു’. – സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
Read More‘മകളടക്കമുള്ള പുതിയ തലമുറയ്ക്കു വിവാഹമൊക്കെ കുറച്ചു കഴിഞ്ഞു മതി എന്ന നിലപാടാണ്, ലോകമൊക്കെ കണ്ടറിഞ്ഞ ശേഷം സ്വയം തോന്നുമ്പോൾ മതി വിവാഹം’: മനോജ് കെ. ജയൻ
മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് അനവധി ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടനാണ് മനോജ് കെ. ജയൻ. ഇപ്പോഴിതാ താരം തന്റെ മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒന്നിനും നിർബന്ധിക്കാത്ത അച്ഛനാണു ഞാൻ. മൂന്നാം ക്ലാസ് വരെ അവൾ പാട്ടും ഡാൻസും പഠിച്ചു, പിന്നെ നിർത്തി. അച്ഛൻ സംഗീതജ്ഞനായിട്ടും പാട്ടിൽ ഉഴപ്പിനടന്ന എനിക്ക് ഉപദേശിക്കാൻ പറ്റില്ലല്ലോ. ഭാര്യ ആശ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാത്രി എട്ടരയ്ക്കു മുൻപു വീട്ടിലെത്തുന്ന ആളാണു ഞാൻ. അതിനു ശേഷമുള്ള കറക്കമോ സൗഹൃദങ്ങളോ ഇല്ല. 2006 മുതൽ പുകവലിയും മദ്യപാനവും ഇല്ലേയില്ല. ഒരു വിവാദത്തിലും അറിയാതെ പോലും ചാടരുത് എന്നും ചിന്തിക്കുന്നു. എന്റെ ജീവിതം മകൾ കണ്ടു പഠിക്കണമെന്നാണു മോഹം. മോളുടെ വിവാഹത്തെക്കുറിച്ചൊന്നും ഇപ്പോൾ സ്വപ്നം കാണുന്നേയില്ല. എന്റെ മകളടക്കമുള്ള പുതിയ തലമുറയ്ക്കു വിവാഹമൊക്കെ കുറച്ചു…
Read Moreചരിത്രത്താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവി: ഒടിയങ്കം തിയറ്ററുകളിലേക്ക്
പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയന്റെ ലോകവും. യൂട്യൂബിൽ വൻ ഹിറ്റായ ‘ഒടിയപുരാണം’ എന്ന ഷോർട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതൽ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ആ കഥയുമായാണ് ഒടിയങ്കം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഒടിയപുരാണത്തിന് പിന്നിൽ പ്രവർത്തിച്ച സുനിൽ സുബ്രഹ്മണ്യൻ തന്നെയാണ് ഒടിയങ്കത്തിന്റെയും അമരത്ത്. സുനിൽ സുബ്രഹ്മണ്യൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ചിത്രം ജൂലായിൽ തിയറ്ററുകളിലെത്തും. ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ,ഗോപിനാഥ് രാമൻ, സോജ, വന്ദന, വിനയ,പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് ഒടിയങ്കത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ മഹാലക്ഷ്മി എന്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവഹിക്കുന്നു. വിവേക് മുഴക്കുന്ന്, ജയകുമാർപവിത്രൻ, ജയൻ പാലക്കൽ എന്നിവരുടെ വരികൾക്ക് റിജോഷ് സംഗീതം പകരുന്നു. എഡിറ്റിങ്-ജിതിൻ…
Read More‘എന്തുകൊണ്ടാണ് പകുതി സ്റ്റൈലിഷും പകുതി മോഡേണുമായിരിക്കുന്നതെന്ന് അമ്മ ചോദിച്ചപ്പോൾ ഞെട്ടിപ്പോയി, ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല’: അനുഷ്ക ഷെട്ടി
നീണ്ട ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാകുകയാണ് നടി അനുഷ്ക ഷെട്ടി. പുതിയ ചിത്രം ഗാഡി റിലീസിനൊരുങ്ങുകയാണ്. ആദ്യമായി അഭിനയിച്ച മലയാള ചിത്രം കത്തനാരും വൈകാതെ പ്രേക്ഷകരിലേക്ക് എത്തും. ബാഹുബലിയുടെ വിജയത്തിന് ശേഷം സിനിമകളുടെ എണ്ണം അനുഷ്ക കുറച്ചിരുന്നു. സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനായിരുന്നു അനുഷ്ക ഷെട്ടിയുടെ തീരുമാനം. ഒരു കാലത്ത് തെലുങ്കിലും തമിഴിലും തുടരെത്തുടരെ ഗ്ലാമറസ് റോളുകൾ ചെയ്തിരുന്ന നടിയാണ് അനുഷ്ക ഷെട്ടി. അരുന്ധതി എന്ന സിനിമയാണ് ഗ്ലാമറസ് നായികയെന്ന ഇമേജ് മാറ്റാൻ അനുഷ്കയെ സഹായിച്ചത്. പിന്നീടിങ്ങോട്ട് നായികാ പ്രാധാന്യമുള്ള റോളുകൾ അനുഷ്ക ചെയ്തു. ഗ്ലാമർ നായികയായിരുന്ന കാലത്ത് അനുഷ്ക ചെയ്ത തെലുങ്ക് ചിത്രമാണ് ബില്ല. പ്രഭാസ് നായകനായ ചിത്രത്തിൽ നടിയുടെ ബിക്കിനി സീൻ വലിയ ചർച്ചയായിരുന്നു. ബില്ല കണ്ടപ്പോൾ തന്റെ അമ്മ പ്രതികരിച്ചതെങ്ങനെയെന്ന് അനുഷ്ക ഷെട്ടി ഒരിക്കൽ പങ്കുവച്ചിരുന്നു. ഈ വാക്കുകൾ വീണ്ടും ശ്രദ്ധ…
Read Moreകൈക്കൂലി കേസ്: ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന് ഷില്ലോംഗിലേക്ക് സ്ഥലംമാറ്റം
കൊച്ചി: കൈക്കൂലി കേസില്‍ വിജിലന്‍സ് ഒന്നാം പ്രതിയാക്കി കേസെടുത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിനെ കൊച്ചി ഓഫീസില്‍നിന്ന് ഷില്ലോംഗിലേക്ക് സ്ഥലം മാറ്റി. കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിനെതിരേ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇടനിലക്കാര്‍ വഴി രണ്ടു കോടി രൂപ കൈപ്പറ്റിയെന്നതാണ് ഇദേഹത്തിനെതിരായ കേസ്. ഇതില്‍ ശേഖര്‍ കുമാറിനെയാണ് വിജിലന്‍സ് ഒന്നാം പ്രതിയാക്കിയത്. കൊച്ചി സ്വദേശി വില്‍സണ്‍ രണ്ടാം പ്രതിയും രാജസ്ഥാന് സ്വദേശിയും കൊച്ചിയിലെ താമസക്കാരനുമായ മുകേഷ് കുമാര്‍ മൂന്നാം പ്രതിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത് വാര്യര്‍ നാലാം പ്രതിയുമാണ്. വിജിലന്‍സ് അറസ്റ്റ് ചെയ്ത രണ്ടു മുതല്‍ നാലു വരെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ശേഖര്‍ കുമാറിനെതിരേ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളെന്നും വിജിലന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഇഡി ആഭ്യന്തര അന്വേഷണം നടത്തുന്നതിനിടെയാണ്…
Read Moreഓർമക്കുറവ് മാത്രമല്ല ഡിമെൻഷ്യ
ഡിമെന്‍ഷ്യ/മേധാക്ഷയം എന്നത് വര്‍ധിച്ചുവരുന്ന ഒരു നാഡീവ്യവസ്ഥാരോഗമാണ്. സ്വാഭാവിക ഓര്‍മക്കുറവില്‍ നിന്നു വളരെയധികം വിഭിന്നമാണ് ഡിമെന്‍ഷ്യ എന്ന അവസ്ഥ. രോഗിക്ക് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് പ്രാരംഭഘട്ടത്തില്‍ പ്രകടമാകുന്നത്. രോഗം വർധിക്കുന്ന അവസ്ഥയില്‍ ഓര്മ, യുക്തി, പെരുമാറ്റം എന്നിവയെ ഡിമെന്‍ഷ്യ സാരമായി ബാധിക്കുന്നു. ഡിമെന്‍ഷ്യ / മേധാക്ഷയം ഗണത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥയാണ് ആൽസ്്ഹൈമേഴ്സ്. പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ ഇത് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്കും കാര്യമായ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഇതു കൂടാതെ സ്വതസിദ്ധമായ പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാം. മേധാക്ഷയത്തില്‍ സാധാരണയായി കേട്ടുവരാറുള്ള സ്മൃതിനാശം / ഓര്‍മക്കുറവ് മാത്രമായിരിക്കില്ല, മറിച്ച് (Attention / Concentration Difficulties) ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്യാനുള്ള ബുദ്ധിമുട്ട്, ഭാഷാസംബന്ധമായ ബുദ്ധിമുട്ടുകള്‍, സ്ഥലവും കാലവും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, ചിന്തകളിലെ വ്യതിയാനങ്ങള്‍, സാഹചര്യത്തിനൊത്തവണ്ണം തീരുമാനങ്ങള്‍…
Read Moreനീലത്തിമിംഗലത്തിന്റെ ജഡമടിയുന്നത് തുടർക്കഥയാകുന്നു
അമ്പലപ്പുഴ: നീലത്തിമിംഗലത്തിന്റെ ജഡമടിയുന്നത് തുടർക്കഥയാകുന്നു. മത്സ്യത്തൊഴിലാളികളും തീരവാസികളും ആശങ്കയുടെ മുൾമുനയിൽ. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് കപ്പലപകടങ്ങളുണ്ടായതിനു തൊട്ടു പിന്നാലെയാണ് തീരദേശത്ത് ആശങ്കയൊരുക്കി നീലത്തിമിംഗലങ്ങളുടെ ജഡമടിഞ്ഞത്. കപ്പലിടിച്ചും അപകടങ്ങളിൽപ്പെട്ട കപ്പലുകളിൽ നിന്നുള്ള രാസമാലിന്യവുമാണ് നീലത്തിമിംഗലങ്ങൾ ചാകാൻ കാരണമാകുന്നത്. ശനിയാഴ്ച പുറക്കാട് പുന്തലയിലടിഞ്ഞ നീലത്തിമിംഗലം പുർണമായും അഴുകിയ നിലയിലായിരുന്നു.ഇത് കപ്പലിടിച്ച് ചത്തതാണെന്ന സൂചനയാണുള്ളത്. തൊട്ടുപിന്നാലെ പുറക്കാട് പഴയങ്ങാടിയിലടിഞ്ഞ തിമിംഗലത്തിന്റെ ജഡത്തിന് അധികം പഴക്കമില്ല. അധികം അഴുകാത്ത ഈ തിമിംഗലം കപ്പലിൽ നിന്നുള്ള രാസമാലിന്യത്തെത്തുടർന്ന് ചത്തതാണെന്ന സൂചനയാണുള്ളത്. ഇതിന്റെ പോസ്റ്റ് മോർട്ടം കഴിഞ്ഞാൽ മാത്രമേ യഥാർഥ മരണ കാരണമറിയാൻ കഴിയൂ. നീലത്തിമിംഗലങ്ങളുടെ ജഡമടിയുന്നത് കൂടാതെ കണ്ടെയ്നറുകളും ടാങ്കറുകളും തീരത്തടിയുന്നതും തീരവാസികളെയും മത്സ്യത്തൊഴിലാളികളെയും ഭീതിയിലാക്കിയിട്ടുണ്ട്. മത്സ്യ ബന്ധനത്തിനെയും ഇവ ബാധിക്കുമെന്നാണ് ആശങ്ക. കപ്പലപകടത്തെത്തുടർന്ന് മത്സ്യം കഴിക്കുന്നതിനെക്കുറിച്ച് അനാവശ്യ പ്രചാരണം ഉയർന്നിരുന്നു.തുടർന്ന് തിമിംഗലങ്ങളുടെ ജഡമടിയുന്നതും തുടർക്കഥയായതോടെ മത്സ്യ ബന്ധനത്തെയും മത്സ്യ വിപണനത്തെയും അതു…
Read Moreനവജാതശിശുവിനെ കൊന്നുതള്ളിയതെന്നു സൂചന, യുവതി പോലീസ് നിരീക്ഷണത്തില്‍
പത്തനംതിട്ട: നവജാതശിശുവിനെ കൊലപ്പെടുത്തി പറന്പിൽ തള്ളിയതെന്നു സൂചന, മാതാവ് പോലീസ് നിരീക്ഷണത്തില്‍. മെഴുവേലി ആലക്കോട് കനാലിനു സമീപമുള്ള പറമ്പില്‍ ഇന്നലെ ഉച്ചയോടെയാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടത്. ചികില്‍സ തേടി ചെങ്ങന്നൂര്‍ ഉഷാ നഴ്സിംഗ് ഹോമില്‍ ചെന്ന അവിവാഹിതയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ഇലവുംതിട്ട പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നുദിവസത്തെ പഴക്കമെങ്കിലുമുണ്ട്. ഇരുപത്തൊന്നു വയസുകാരി വീട്ടില്‍ പ്രസവിച്ച കുഞ്ഞിനെ കൊന്നുതള്ളിയതാണെന്ന നിഗമനത്തിലാണു പോലീസ്. വീട്ടില്‍ പ്രസവിച്ചതിന്റെ അസ്വസ്ഥത കാരണം യുവതി ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. യുവതി പ്രസവിച്ചതാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഇവിടെ പ്രവേശിപ്പിക്കാതെ പറഞ്ഞുവിട്ടു. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ അങ്ങാടിക്കലിലുള്ള ഉഷ നഴ്സിംഗ് ഹോമില്‍ എത്തിയത്. പ്രസവലക്ഷണങ്ങള്‍ കണ്ടതോടെ കുഞ്ഞ് എവിടെയെന്നു ഡോക്ടര്‍ തിരക്കി, യുവതി വ്യക്തമായ മറുപടി നല്‍കാതെ വന്നപ്പോള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഇലവുംതിട്ട പോലീസ് നടത്തിയ…
Read More