ഉപജീവനമാർഗമായി ലോട്ടറി വ്യാപാരം നടത്തുന്ന ഭിന്നശേഷി യുവാവ് അനൂപിന്റെ സ്വന്തമായ ഒരു വീട് എന്ന സ്വപ്നം പൂവണിയുന്നു. എല്ലുകൾ പൊടിയുന്ന അപൂർവ രോഗം ബാധിച്ച അനൂപ് ഇലക്ട്രിക് വീൽചെയറിൽ മാവേലിക്കര ആർടി ഓഫീസിലും പരിസരത്തും ലോട്ടറി വില്പന നടത്തിയാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. അതോടൊപ്പം ആർടി ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് റോഡ് സുരക്ഷാ സന്ദേശം നൽകുന്നതിലൂടെ അനൂപ് ശ്രദ്ധേയനായിരുന്നു. അനൂപിന്റെ നിസഹായാവസ്ഥ മനസിലാക്കിയ മാവേലിക്കര ജോയിന്റ് ആർടിഒയും ഉദ്യോഗസ്ഥരും മുൻകൈയെടുത്ത് വിവിധ സംഘടനകൾവഴി അനൂപിന്റെ ഇലക്ട്രിക് വീൽചെയറിന് റെയിൻ ഷീൽഡ്, പുതിയ ടയറുകൾ എന്നിവ നൽകിയിരുന്നു. ഗതാഗത മന്ത്രി ഗണേഷ് കുമാർ മാവേലിക്കരയിൽ എത്തിയപ്പോൾ അനൂപിനെ കാണുകയും ലോട്ടറി റാക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. ചെറിയൊരു വാടകവീട്ടിൽ ഒരുപാട് യാതനകൾ സഹിച്ചാണ് അനൂപ് ജീവിതം തള്ളിനീക്കിയിരുന്നത്. വെള്ളക്കെട്ട് നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെയാണ് അനൂപ് വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. മഴപെയ്താൽ വെള്ളത്തിൽ മുങ്ങിയിരുന്ന…
Read MoreDay: June 22, 2025
ഓഫീസില്‍ കയറി ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ ചവിട്ടുകയും തല്ലുകയും ചെയ്ത് ഭാര്യ; സിസിടിവി ദൃശങ്ങൾ വൈറൽ
മിക്ക വീടുകളിലും ഭാര്യയും ഭർത്താവും തമ്മിൽ ചില സൗന്ദര്യ പിണക്കങ്ങളൊക്കെ ഉണ്ടാകാറുണ്ട്. ആ പിണക്കങ്ങൾക്ക് അധികം ആയുസും ഉണ്ടാകാറില്ല. എന്നാൽ ഭാര്യ-ഭര്‍തൃ സംഘര്‍ഷങ്ങൾ വീടിനു പുറത്തേക്ക് ഒരിക്കലും പോകരുത്. നമുക്കിടയിൽ തന്നെ അത് പരിഹരിക്കാൻ ശ്രദ്ധിക്കണം. നമ്മുടെ വീടിന്റെ നാല് ചുവരുകൾക്കപ്പുറം കടന്ന് ആ പിണക്കങ്ങൾ പോയാൽ വലിയ വില അതിന് കൊടുക്കേണ്ടി വരും. അത്തരത്തിലൊരു പിണക്കത്തിന്റെ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ അദ്ദേഹത്തിന്റെ ഭാര്യ ഓഫീസില്‍ കയറി സഹപ്രവര്‍ത്തകരുടെ കൺമുന്നിൽവച്ച് തല്ലുകയും ചവിട്ടുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. സെന്തിൽ നാഥ് എന്ന ചെറുപ്പക്കാരനെയാണ് അദ്ദേഹത്തിന്റെ ഭാര്യ മീരാമണി തല്ലിച്ചതച്ച്. യുവതിയെ പിടിച്ചു മാറ്റാൻ ചുറ്റും കൂടി നിൽക്കുന്നവർ ശ്രമിച്ചിട്ടും ശ്രമം വിഫലമായിപ്പോവുകയായിരുന്നു. കൈയിൽ കിട്ടയതൊക്കെ പിടിച്ച് മാറ്റാൻ…
Read Moreഭവന വായ്പയ്ക്ക് ഈടായി വച്ച വസ്തു ഭാര്യയുടെ പേരിലാക്കി: ഇതേ വസ്തുവച്ച് മറ്റൊരു ബാങ്കിൽ നിന്നും ലോൺ എടുത്തു; ആകെനഷ്ടം 1.36 കോടി; 50-കാരൻ പിടിയിൽ
കോഴിക്കോട്: ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തയാൾ പിടിയിൽ. കോഴിക്കോട് ഉള്ളിയേരി മുണ്ടോത്ത് സ്വദേശി കരുവാന്‍കണ്ടി റസാഖ് ആണ് പിടിയിലായത്. ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിതേഷും സംഘവും ആണ് ഇദ്ദേഹത്തെ പിടികൂടിയത്. കോഴിക്കോട് കെപി കേശവമേനോന് റോഡില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ ക്രമക്കേടിലാണ് അറസ്റ്റ്. 2015- ഫെബ്രുവരിയിൽ ഈ ബാങ്കിൽ നിന്ന് ഇയാൾ ഭവന വായ്പ എടുത്തിരുന്നു. വര്‍ഷങ്ങളായി ഇതില്‍ തിരിച്ചടവ് മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ അധികൃതര്‍ അറിയാതെ ഇയാൾ ബാങ്കിൽ ഈടായി വച്ച വസ്തു ഭാര്യയുടെ പേരിലേക്ക് മാറ്റുകയും അതേ വസ്തു ഉപയോഗിച്ച് മറ്റൊരു ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുകയും ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്കിന് 1,36,27,784 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചുവെന്നാണ് ഇയാൾക്കെതിരേയുള്ള കേസ്. ടൗണ്‍ പോലീസ് സംഘം ഉള്ള്യേരിയില്‍ നിന്നാണ് റസാഖിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Moreഒരു വർഷമായി സഹിക്കാൻ പറ്റാത്ത തൊണ്ടവേദനയാൽ പുളഞ്ഞ് വിദ്യാർഥി; ആറ് വയസുകാരന്റെ തൊണ്ടയിൽ നിന്നെടുത്തത് കളിപ്പാട്ടത്തിലെ പ്ലാസ്റ്റിക്
ഹൈദരാബാദ്: അസഹനീയമായ തൊണ്ടവേദന മൂലം ആശുപത്രിയിലെത്തിയ ആറ് വയസുകാരന്റെ തൊണ്ടയിൽ നിന്ന് പ്ലാസ്റ്റിക്ക് വസ്തു കണ്ടെടുത്തു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഷണ്മുഖ എന്ന കുട്ടിയുടെ തൊണ്ടയിൽ നിന്നാണ് പ്ലാസ്റ്റിക് വസ്തു കണ്ടെടുത്തത്. കഴിഞ്ഞഒരു വർഷമായി നിരന്തരം തൊണ്ട വേദന എടുക്കാറുണ്ടായിരുന്നു. നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും വേദനയ്ക്ക് കാരണമെന്താണെന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല. അവസാനം ഖമ്മത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചു. തുടർന്ന് നടത്തിയ പരിശോധനകളിലാണ് കാര്യം മനസിലായത്. ഒരു വർഷം മുൻപ് കളിക്കുന്നതിനിടെ ഷണ്മുഖ അറിയാതെ കളിപ്പാട്ടത്തിൽ നിന്നുള്ള ഒരു പ്ലാസ്റ്റിക് വസ്തു വിഴുങ്ങിയിരുന്നു. ഇതാണ് തൊണ്ടവേദനയ്ക്ക് കാരണമായത്. എൻഡോസ്കോപ്പ് ഉപകരണത്തിലൂടെയാണ് പ്ലാസ്റ്റിക് വസ്തു പുറത്തെടുത്തത്. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അതികൃധർ പറഞ്ഞു.
Read Moreപിറന്നാൾ സമ്മാനമായി കൊടുത്തത് നാടൻ ബോംബ്: എറിഞ്ഞ് പൊട്ടിച്ച് വൻ ആഘോഷം; നാട്ടുകാരുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
ചെന്നൈ: നാടൻ ബോംബുകൾ എറിഞ്ഞുപൊട്ടിച്ച് ജന്മദിനം ആഘോഷിച്ച യുവാവ് അറസ്റ്റിൽ. ദീപക് എന്ന 21 കാരനാണ് അറസ്റ്റിലായത്. കൂട്ടുകാർക്കൊപ്പം ജൻമദിനം ആഘോഷിക്കുന്നതിനായി ദിവസങ്ങൾക്ക് മുന്നേ തന്നെ ദീപക് പദ്ധതി തയാറാക്കിയിരുന്നു. സോഷ്യൽ മീഡിയ വഴി എല്ലാവരെയും ചെങ്കൽപേട്ടിലേക്ക് രാത്രി പിറന്നാൾ ആഘോഷിക്കാൻ എത്തണമെന്ന് ക്ഷണിക്കുകയും ചെയ്തു. പിറന്നാൾ ദിനത്തിൽ പാട്ടും മേളവുമൊക്കെ ആയി ആഘോഷം കനത്തപ്പോൾ കൂട്ടുകാരിൽ ഒരാളായ ദേവ് ദീപകിന് സമ്മാനപ്പൊതി നൽകി. നാടൻ ബോംബുകൾ ആയിരുന്നു പൊതിക്കുള്ളിൽ. ആഘോഷ ലഹരിയിൽ ദീപക് സമ്മാനമായി കിട്ടിയ ബോംബ് പൊട്ടിക്കുകയും പ്രദേശത്തേക്ക് എറിയുകയും ചെയ്തു. സംഭവം അപ്പോൾ തന്നെ നാട്ടുകാർ ചെങ്കൽപേട്ട് താലൂക്ക് പോലീസിൽ അറിയിച്ചെങ്കിലും പോലീസ് എത്തുന്നതിനു മുൻപ് സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് വ്യാഴാഴ്ച പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് ദീപക്കിനെ അറസ്റ്റ് ചെയ്തു. ചെങ്കൽപേട്ട് താലൂക്ക്, ടൗൺ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ…
Read Moreമണ്‍സൂണിന് പിന്നാലെ കാവേരിനദിയില്‍ വെള്ളമൊഴുകി; ആർത്തുല്ലസിച്ച് ആളുകൾ; വൈറലായി വീഡിയോ
വരണ്ടുണങ്ങിയ മണ്ണിലൂടെ വെള്ളം ധാരധാരയായി ഒഴുകി വരുന്നു, ആ വെള്ളം കൈക്കുന്പിളിൽ കോരിയെടുക്കുന്ന നാട്ടുകാർ, ചിലർ അകാംഷയും സന്തോഷവും മൂലം തുള്ളിച്ചാടുന്നു. ആ കാഴ്ച കാണാൻ തന്നെ എന്ത് ചേലാണ്. ഇത് പറയുന്പോൾ തന്നെ മനസിലേക്ക് പെട്ടന്നൊരു ചിത്രം സങ്കൽപിക്കാൻ സാധിക്കുന്നില്ലേ. വെള്ളമില്ലാതെ വരണ്ടുണങ്ങിയ തമിഴ്നാട്ടിലെ കാവേരി നദിയാണ് നിങ്ങൾ മനസിൽ കണ്ട ജലധാര. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ കാവേരി നദി ഒഴുകി വരുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനെ തുടർന്ന് കല്ലാനൈ ഡാമില്‍ വെള്ളം നിറഞ്ഞു. ഇതോടെ ഡാമിന്റെ ഷട്ടറുകൾ തമിഴ്നാട് തുറന്നു. കാവേരിയിലിലൂടെ വീണ്ടും ജലമൊഴുകി. വെള്ളം ധാരാളമായി എത്തിയപ്പോൾ പ്രദേശ വാസികൾ തങ്ങളുടെ അമ്മയെ പോലെ കരുതുന്ന കവേരി നദിയിലേക്ക് ഒഴുകി എത്തി. ആളുകളെത്തി ജലത്തെ സ്വീകരിക്കുകയും വണങ്ങുകയുമൊക്കെ ചെയ്തു. ഇതിന്റെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. “കാവേരി എത്തുമ്പോള്‍, അത് എല്ലാവരുടെയും…
Read Moreകണ്ണില്ലാ ക്രൂരത… ഭർത്താവിന്റെ ബന്ധുവുമായി പ്രണയത്തിന് കുഞ്ഞുങ്ങൾ തടസമായി; ഒന്നും അഞ്ചും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന് അമ്മ
വിവാഹേതര ബന്ധങ്ങളുടെ എണ്ണം ഇന്നത്തെ കാലത്ത് കൂടി വരികയാണ്. ഒരു പരിധി എത്തിക്കഴിഞ്ഞാൽ പങ്കാളികൾക്ക് പരസ്പരം മടുപ്പ് വരുന്ന സാഹചര്യത്തിലാണ് ഇരു കൂട്ടരും പുതിയ ഇണയെത്തേടി പോകുന്നത്. പ്രണയ സാഫല്യത്തിനായി സ്വന്തം മക്കളപ്പോലും ഇല്ലാതാക്കിയ സ്ത്രീയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. മുസ്കാൻ എന്ന 25കാരി തന്റെ കാമുകനൊപ്പം പോകുന്നതിന് മക്കളൊരു തടസമാണെന്ന് പറഞ്ഞ് തന്റെ ഒന്നും അഞ്ചും വയസുള്ള കുഞ്ഞുങ്ങളെ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലുകയായിരുന്നു. മക്കൾക്ക് നല്കിയ ചായയിലും ബിസ്ക്കറ്റിലും വിഷം കലര്‍ത്തിയാണ് മുസ്കാന് കൃത്യം നിര്‍വഹിച്ചത്. കുട്ടികളുടെ പിതാവ് വസീം അഹമ്മദ് ജോലിക്കായി ചണ്ഡിഗഡിലേക്ക് പോയ സമയമായിരുന്നു കൊലപാതകം. 2018 ലാണ് മുസ്കാനും വസീം അഹമ്മദും വിവാഹം ചെയ്തത്. പലപ്പോഴും വസിം ജോലി ആവശ്യങ്ങൾക്കായി വീട്ടില്‍ നിന്നും മാറി നിൽക്കാറുണ്ടായിരുന്നു. ഈ സമയത്താണ് വസീമിന്റെ ബന്ധുവായ…
Read Moreടൂറിസ്റ്റ് ബസും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് അപകടം: 50ലധികം ആളുകൾക്ക് പരിക്ക്; സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സജി ചെറിയാന്
ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസിന്റെ തൊട്ട് മുന്നില്‍ പോയ കാര്‍ പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ ബസ് വലത്തോട്ട് വെട്ടിക്കുകയും എതിരേ വന്ന ടൂറിസ്റ്റ് ബസിനോട് കൂട്ടിയിടിക്കുകയുമായിരുന്നു. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി. മന്ത്രി സജി ചെറിയാന്, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.
Read Moreടെക് കന്പനികളിൽ കൂട്ട പിരിച്ചുവിടൽ
ന്യൂയോർക്ക്: ചില തൊഴിൽശക്തികളിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് കാര്യക്ഷമമായി പ്രവർത്തിക്കാൻ തുടങ്ങിയതോടെ ആഗോള ടെക് ഭീമന്മാർ വൻതോതിലുള്ള പിരിച്ചുവിടലിനൊരുങ്ങുന്നു. ടെക്, മീഡിയ, ഫിനാൻസ്, നിർമാണം, റീട്ടെയിൽ, ഉൗർജം എന്നിവയിലെല്ലാം കഴിഞ്ഞ രണ്ടു വർഷത്തെ ഗണ്യമായ തൊഴിൽ വെട്ടിക്കുറവിന് ശേഷം, 2025ൽ നിരവധി കന്പനികൾ കൂട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു.മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ, ഇന്റൽ തുടങ്ങിയ ടെക് കന്പനികളാണ് കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. പിരിച്ചുവിടൽ ടെക് കന്പനികളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ യുഎസ് പൊതുമേഖല കന്പനികൾ തങ്ങളുടെ വൈറ്റ് കോളർ ജീവനക്കാരുടെ എണ്ണം 3.5 ശതമാനം കുറച്ചെന്നാണ് റിപ്പോർട്ട് ചെയ്തത്.മൈക്രോസോഫ്റ്റ് അടുത്തിടെ മൂന്നാം റൗണ്ട് പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു. പ്രധാനമായും വിൽപ്പന വിഭാഗത്തെ ലക്ഷ്യം വച്ചുള്ള ആയിരക്കണക്കിന് ജോലികൾ ഇല്ലാതാക്കാൻ തയാറെടുക്കുകയാണ് മൈക്രോസോഫ്റ്റ്. വൻതോതിലുള്ള എഐ നിക്ഷേപങ്ങൾക്കിടയിൽ കന്പനി പുനഃസംഘടന തുടരുന്നതിനാൽ ജൂലൈ ആദ്യം…
Read Moreആസ്വാദകരേ ഇതിലേ, ഇതിലേ… ആറളം ചിത്രശലഭക്കൂടാരം
കണ്ണും മനസും കുളിരണിയഴിച്ച വിവിധ വർണങ്ങളിൽ ചിറകടിച്ചു പറക്കുന്ന നൂറായിരം ചിത്രശലഭങ്ങളുടെ കൂടാരം. കുടക് മലനിരകൾ താണ്ടി ചിറകിട്ടടിച്ച് ആറളം വന്യജീവി സങ്കേതത്തിലേക്ക് പറന്നെത്തുന്ന ഒരുപറ്റം ചിറകുകളിൽ ചായം പൂശിയ പ്രകൃതിയുടെ കൂട്ടുകാർ. ഇണചേർന്നും പാറിപ്പറന്നും മനുഷ്യർക്ക് കൗതുകമായി കാലം തെറ്റാതെ അവർ ഒന്നിച്ചു പറന്നെത്തും. ആറളത്തെ ചിത്രശലഭ പഠനത്തിന് രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത്. പൂമ്പാറ്റകൾക്കൊപ്പം ഒരുകൂട്ടം ചിത്രശലഭ സ്നേഹികളും മുടങ്ങാതെ ആറളത്തേക്ക് എത്തും. പുതിയ വിരുന്നുകാരെയും നിത്യ സന്ദർശകരെയും തരം തിരിച്ചുള്ള പഠനത്തിന് എത്തുന്നവർ. ചിത്രശലഭങ്ങളുടെ സങ്കേതം ആറുകളുടെ അകമായ ആറളം ജൈവവൈവിധ്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. ചീങ്കണ്ണി പുഴയും ബാവലിയും സമ്പുഷ്ടമാക്കുന്ന ആറളം വന്യജീവി സങ്കേതത്തെ ചിത്രശലഭങ്ങളുടെ സങ്കേതമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് ആറളം വന്യ ജീവി സങ്കേതവും ചിറകുവിരിച്ച് പറക്കുകയാണ്. കാൽനൂറാണ്ടായി തുടർന്നുവരുന്ന ശലഭ സ്നേഹികളുടെ കൂട്ടായ്മയിൽ നടന്നുകൊണ്ടിരിക്കുന്ന…
Read More