വൃക്കകളില്‍ മൂത്രം കെട്ടി നില്ക്കുമ്പോള് ഒരു പരിധിവരെ അവിടത്തെ ടിഷ്യുകള്‍ക്ക് ഇലാസ്തികത ഉണ്ടാകും. പിന്നീട് അളവ് കൂടുമ്പോള്‍ അവയ്ക്ക് പിടിച്ചുനിര്‍ത്താന്‍ പറ്റില്ല. അത്തരത്തില്‍ വൃക്കകളിലെ സമ്മര്‍ദം കൂടി പാരൻകൈമ (Parenchyma) കോശങ്ങളെ ബാധിക്കുകയും വൃക്കകള്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്നു. പണ്ടുകാലത്ത് കുഞ്ഞുങ്ങളില്‍ മൂത്ര തടസം ഉണ്ടായി വൃക്ക തകരാറില്‍ ആവുകയോ, മൂത്രക്കല്ല് ഉണ്ടായി അണുബാധയിലേക്ക് നയിക്കുമ്പോഴോ ഒക്കെയാണ് ഈ അവസ്ഥ തിരിച്ചറിയാന്‍ സാധിക്കുന്നത്. ആ സമയത്ത് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തുന്നു. എന്നാല്‍ ഇന്ന്, ആരോഗ്യപരിപാലന രംഗത്തെ പുരോഗതി മൂലം നേരത്തെ രോഗനിര്‍ണയം സാധിക്കുകയും അതുവഴി കൃത്യമായി ചികിത്സ കൃത്യസമയത്ത് നല്‍കാനുമാകുന്നു. വയറുവേദന ഏതെങ്കിലും ഒരു ഘട്ടത്തില്‍ വലുപ്പം പെട്ടെന്നു കൂടുകയോ, കുഞ്ഞിന് വയറുവേദനയോ മറ്റോ അനുഭവപ്പെടുകയാണെങ്കില്‍ ഉടനടി ചികിത്സിക്കേണ്ടതാണ്. ഈ സാഹചര്യത്തില്‍ അള്‍ട്രാസൗണ്ട് സ്കാനിനു ശേഷം ന്യൂക്ലിയര്‍ സ്കാന്‍ ചെയ്ത് തടസത്തിന്റെ തോത് മനസിലാക്കി…
Read MoreDay: June 24, 2025
ഇറാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്കാൻ നിർദേശം
ടെൽ അവീവ്: ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഇസ്രയേൽ. കരാര്‍ നിലവിൽ വന്നതിന് ശേഷവും ഇറാൻ മിസൈൽ തൊടുത്തുവെന്നാണ് ആരോപണം. ഇതേത്തുടർന്ന് തിരിച്ചടിക്കാൻ ഇസ്രയേൽ പ്രതിരോധ മന്ത്രി നിര്‍ദേശം നൽകി. അതേസമയം, ഇസ്രയേലിന്റെ ആരോപണം ഇറാന് നിഷേധിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പായി ഇസ്രയേലിന്റെ തെക്കന്‍ മേഖലയിൽ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബീര്‍ഷെബയിൽ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. 12 ദിവസം നീണ്ട ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം ഇന്നു രാവിലെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിക്കുകയായിരുന്നു. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചത്. വെടിനിർത്തൽ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ…
Read Moreഖമനയ് രഹസ്യ യൂണിറ്റിന്റെ സംരക്ഷണയിൽ
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സുരക്ഷ അതീവ രഹസ്യവും ഉന്നതവുമായ ഒരു യൂണിറ്റാണു കൈകാര്യം ചെയ്യുന്നതെന്നു റിപ്പോർട്ട്. അതീവ രഹസ്യമായ ഒരു ഉന്നത വിഭാഗമാണ് അദ്ദേഹത്തിനു കാവൽ നിൽക്കുന്നത്. ഖമനയിയുടെ റെവല്യൂഷണറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥർക്കുപോലും അത്തരമൊരു സംവിധാനം ഉണ്ടെന്ന് അറിയില്ല. 86 വയസുകാരനായ ഖമനയ് എല്ലാ ഇലക്ട്രോണിക് ആശയവിനിമയങ്ങളും നിർത്തിവച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതിനിടെ, സ്വന്തം രാജ്യത്തുനിന്നു ഖമനയിയുടെ ജീവന് ഭീഷണികൾ വർധിച്ചുവരികയാണെന്നും ഖമേനിയെ പുറത്താക്കി ഭരണമാറ്റത്തിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി.
Read Moreമലയാളത്തിൽ സിനിമ ചെയ്യുകയാണെങ്കിൽ നല്ല സിനിമ ചെയ്യണം; ചുമ്മാ വന്ന് പോകുന്നതിനോട് താൽപര്യമില്ലെന്ന് അനുപമ
ഞാൻ മനഃപൂർവം മലയാളസിനിമയിൽ നിന്ന് മാറി നിന്നതല്ല. നല്ല സബ്ജക്ടിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. മലയാളത്തിൽ സിനിമ ചെയ്യുകയാണെങ്കിൽ അത്യാവശം നല്ല സിനിമ ചെയ്യണം. അല്ലാതെ ചുമ്മാ വന്നുപോകരുതെന്ന് ഉണ്ടായിരുന്നു. കുറുപ്പ് സിനിമയിലെ ഒരു സീൻ ആണെങ്കിലും അത് ഞാനാണെന്ന് മനസിലായില്ലെന്ന് ആളുകൾ പറഞ്ഞു. എനിക്ക് കിട്ടിയ വലിയൊരു അഭിനന്ദനമാണത്. അങ്ങനെ ഇംപാക്ടുണ്ടാക്കുന്ന കഥാപാത്രങ്ങൾ മതിയെന്നുള്ളതുകൊണ്ടാണ് ഇവിടെ ഞാൻ വളരെ കെയർഫുള്ളായി തെരഞ്ഞെടുക്കുന്നത്. ഡിഗ്രി ഫസ്റ്റ് ഇയറിലാണ് പ്രേമം ചെയ്തത്. സെക്കൻഡ് ഇയർ ആയപ്പോൾ, അറ്റൻഡൻസില്ലെങ്കിൽ എക്സാം എഴുതാൻ പറ്റില്ലെന്ന് പറഞ്ഞു. ഞാൻ എന്റെ വിദ്യാഭ്യാസം നിർത്തി. കൂട്ടുകാരും നാട്ടുകാരുമൊക്കെ അതിന് എന്നെ കുറ്റം പറഞ്ഞു. അപ്പോഴൊക്കെ കൂടെ നിന്നത് അച്ഛനും അമ്മയുമാണ്. ഞാനെടുത്ത ഒരു തീരുമാനത്തിനും അവർ എന്നെ കുറ്റം പറഞ്ഞിട്ടില്ല. – അനുപമ പരമേശ്വരൻ
Read Moreന്യൂജെൻ ഗാനങ്ങൾ; പുതിയ പാട്ടുകൾ പാടുന്നത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണെന്ന് എം.ജി. ശ്രീകുമാർ
പഴയ പാട്ടുകൾ പോലെയല്ല പുതിയ പാട്ടുകൾ. ഒരുപാട് മാറി. തലമുറ തന്നെ മാറി. പുതിയ പാട്ടുകൾ പാടുന്നത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. പുതിയൊരു സിനിമയിൽ ടൈറ്റിലിൽ തന്നെ നോക്കിയാൽ എട്ട് ഗായകരുടെ പേരൊക്കെ കാണാം. സിനിമയിൽ എല്ലായിടത്തും രണ്ട് വരിയും മൂന്ന് വരിയും ഒക്കെ വച്ച് ആ പാട്ടുകൾ പോകുന്നുണ്ട്. അതായത് സിനിമയുടെ ഇടയിൽ തന്നെ ഈ പാട്ടുകളൊക്കെ പോകുന്നുണ്ട്. ചിലപ്പോൾ ഇത് റീറെക്കോർഡിംഗ് ആണോ എന്ന സംശയമൊക്കെ വരും. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് തരുൺ മൂർത്തിയുടെ തുടരും. അതിനകത്തുള്ള കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ… എന്ന ഗാനം ആസ്വാദകർക്ക് ഒരു ആശ്വാസമായിട്ട് എനിക്ക് തോന്നി. ശരിക്കും അവരൊക്കെ അത് ആസ്വദിക്കുന്നുണ്ട്. ഇപ്പോഴത്തെ ട്രെൻഡ് എന്ന് പറയുമ്പോൾ സിനിമയ്ക്ക് അനുയോജ്യമായ പാട്ടുകൾ വേണം. മിന്നൽ മുരളിയിലെ നിറഞ്ഞ താരകങ്ങൾ… ഒക്കെ നാല് വരി പാടിയതിന് ശേഷം പിന്നെ…
Read Moreകൃഷ്ണാഷ്ടമി പൂർത്തിയായി
അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമുച്ച് ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്സ് എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പൂവാറിൽ പൂർത്തിയായി. വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ പുതിയകാല സിനിമാറ്റിക് വായനയാണ് ഇത്. പ്രസിദ്ധ സംവിധായകൻ ജിയോ ബേബി മുഖ്യ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ സംഗീത സംവിധാനം ഔസേപ്പച്ചൻ നിർവഹിക്കുന്നു. വൈലോപ്പിള്ളിയുടെ വരികൾ കൂടാതെ അഭിലാഷ് ബാബു രചിച്ച ഗാനങ്ങളും ഈ സിനിമയിലുണ്ട്. ഔസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ എന്നിവരും പുതുമുഖ ഗായകരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ദുരധികാരപ്രയോഗത്തിന് ഇരയാകുന്ന നിസ്വരായ ജനങ്ങളുടെ ജീവിതമാണ് കവിതയും സിനിമയും പറയുന്നത്. എട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ കൂടുതലും ഓഡിഷനിലൂടെ എത്തിയ പുതുമുഖങ്ങളാണ് അഭിനയിച്ചിട്ടുള്ളത്. ജൂലൈയിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഓഗസ്റ്റ് ആദ്യം മുതൽ…
Read Moreഇത് സ്വിറ്റ്സര്‍ലന്‍ഡ് അല്ല, ഇന്ത്യയാണ്; ഇഷ്ടമുള്ളതെന്തും ധരിച്ച് ഇവിടെ പുറത്തുപോകാന്‍ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് കാജോൾ
ഒരു കാലത്ത് ബോളിവുഡിലെ താരറാണിയായിരുന്നു കജോള്‍. നടന് അജയ് ദേവ്ഗണുമായുള്ള വിവാഹത്തോടെ കജോള്‍ കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്നു.നൈസയെന്നും യുഗ് എന്നും പേരുള്ള രണ്ട് മക്കളാണു താരദമ്പതിമാര്‍ക്കുള്ളത്. മക്കളെ വളര്‍ത്തുന്നതിലെ വെല്ലുവിളികളെക്കുറിച്ചും താര പുത്രിയായതിനാല്‍ നൈസയുടെ സ്വകാര്യ ജീവിതം നഷ്ടപ്പെടുന്നതിനെക്കുറിച്ചും മനസ് തുറക്കുകയാണ് കജോള്‍ ഇപ്പോൾ. സ്വിറ്റ്സര്‍ലന്‍ഡില്‍ പഠിക്കുകയും അവിടെ ജീവിക്കുകയും ചെയ്ത മകള്‍ക്ക് ഇന്ത്യയിലെ പൊതുകാഴ്ച്ചപ്പാടുകള്‍ മൂലമുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് അഭിമുഖത്തില്‍ കജോള്‍ പറയുന്നു. അവള് വ്യത്യസ്തമായൊരു ലോകം കണ്ടിട്ടുണ്ട്. അവള് ഇന്ത്യയിലേക്ക് വന്നാല്‍ ഇത് സ്വിറ്റ്സര്‍ലന്‍ഡ് അല്ല, ഇന്ത്യയാണെന്ന് അവളെ ഞാന്‍ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. ഇഷ്ടമുള്ളതെന്തും ധരിച്ച് ഇവിടെ പുറത്തുപോകാന്‍ കഴിയില്ല. വസ്ത്രത്തെക്കുറിച്ചും ചുറ്റുമുള്ള ആളുകളെക്കുറിച്ചും ശ്രദ്ധിക്കണമെന്ന് അവളോട് പറയും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അനീതിയായി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് എന്റെ 14 വയസുള്ള മകന് യുഗ് തികച്ചും വ്യത്യസ്തമായാണ് പരിഗണിക്കപ്പെടുന്നത്. ജിമ്മിലേക്ക് പോകുകയാണെങ്കിലും അല്ലെങ്കിലും അവന് ഒരു…
Read Moreവാളയാർ ചെക്ക്പോസ്റ്റിലെ വിജിലൻസ് പരിശോധന; തുടർച്ചയായി പിടിക്കപ്പെട്ട നാല് ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തു
പാലക്കാട്: ദിവസങ്ങളുടെ വ്യത്യാസത്തിൽ വാളയാർ ചെക്ക്പോസ്റ്റിൽ നടന്ന വിജിലൻസ് പരിശോധനയിൽ തുടർച്ചയായി പിടിക്കപ്പെട്ട നാലു മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ജനുവരി 30ന് രാത്രി വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിയിലും, ദിവസങ്ങൾക്കുമുമ്പ് ജനുവരി 12ന് നടത്തിയ പരിശോധനയിലും കൈക്കൂലിപ്പണം പിടിച്ചെടുത്ത കേസിലാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മേട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോസഫ് ചെറിയാൻ, അസിസ്റ്റന്റ് മേട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എൽദോസ് രാജു, എ.എസ്. സുരേഷ്, സിബി ഡിക്രൂസ് എന്നിവർക്കെതിരേ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ജനുവരി 30 ലെ പരിശോധനയിൽ ഓഫീസ് അറ്റൻഡന്റ് ടി.എസ്. ഗൗതമിനെതിരേയും കേസുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്നും അമിതഭാരം കയറ്റി വന്ന ചരക്കുവാഹനങ്ങളും കരിങ്കൽ ഉത്പന്നങ്ങൾ, കന്നുകാലികൾ എന്നിവ കയറ്റിവന്ന വാഹനങ്ങളും പരിശോധനകൂടാതെ കടത്തിവിടുന്നതിനു ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ 71,560 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തിരുന്നു.…
Read Moreസാന്പത്തിക തട്ടിപ്പുകേസ്; സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥന്റെ സർവീസ് ചരിത്രം ചികയുന്നു
തൃശൂർ: സാന്പത്തിക തട്ടിപ്പുകേസിൽ സസ്പെൻഷനിലായ എസിപിയുടെ സർവീസ് ചരിത്രം ചികയാൻ അന്വേഷണസംഘം. ഉന്നതപിടിപാടുള്ള വലിയൊരു നെറ്റ്വർക്കിന്റെ ഭാഗമാണ് സസ്പെൻഷനിലായ തൃശൂർ പേരിൽച്ചേരി കൊപ്പുള്ളി വീട്ടിൽ കെ.എസ്. സുരേഷ്ബാബു എന്നാണ് കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് അടക്കമുള്ള അന്വേഷണസംഘങ്ങൾക്കു ലഭിച്ചിട്ടുള്ള വിവരമെന്നറിയുന്നു. ഇതു സ്ഥിരീകരിക്കുന്നതിനും ഇയാളുടെ പൂർവകാലകഥകൾ അറിയുന്നതിനുമാണ് തൃശൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സുരേഷ്ബാബു സർവീസിലിരുന്ന സമയത്തെ കാര്യങ്ങൾ അന്വേഷിക്കുന്നത്. പല കേസുകളും സെറ്റിൽ ചെയ്യുന്നതിനു സുരേഷ്ബാബു ഉൾപ്പെടുന്ന ഒരു സംഘം ഇടപാടുകാരായി പ്രവർത്തിച്ചിരുന്നതായി സൂചനകളുണ്ട്. ജപ്തിനടപടി ഒഴിവാക്കിത്തരാമെന്നുപറഞ്ഞ് ജ്വല്ലറി ഉടമയിൽനിന്നു രണ്ടുകോടിയിലധികം തട്ടിയ കേസിലാണ് ഇപ്പോൾ സസ്പെൻഷൻ. ഇത്തരത്തിൽ വേറെ ഏതെങ്കിലും ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കും. സുരേഷ്ബാബുവിന്റെ ഭാര്യ തൃശൂർ ചെറുവത്തേരി ശിവാജിനഗറിൽ വി.പി. നുസ്രത്ത് (മാനസ) ഉൾപ്പെട്ടിട്ടുള്ള കേസുകളെക്കുറിച്ചും അന്വേഷിക്കും. ഇപ്പോഴത്തെ കേസിൽ നുസ്രത്തും പ്രതിയാണ്. നുസ്രത്തിനെതിരേ മുൻപും കേസുകളുണ്ട്. ഇവർക്കെതിരേ വിവിധ സ്റ്റേഷനുകളിലായി…
Read Moreനിലന്പൂർ ഇംപാക്ട്; മന്ത്രിസഭയിൽ മാറ്റം? വനംവകുപ്പ് സിപിഎമ്മിനോ കേരള കോൺഗ്രസ്-എമ്മിനോ; സിപിഎം മന്ത്രിമാരിലും മാറ്റത്തിനു സാധ്യത; വികസനം മാത്രം പോരെന്നു സിപിഐ
കണ്ണൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് തോറ്റതോടെ ഭരണത്തിൽ മാറ്റം വരുത്താൻ ഇടതുമുന്നണി. ഭരണവിരുദ്ധവികാരവും പരാജയത്തിനു കാരണമായെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. ഇക്കാര്യം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പരോക്ഷമായി സമ്മതിക്കുകയും ചെയ്തു. പരാജയത്തിനു കാരണം ഭരണവിരുദ്ധമാണെങ്കിൽ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നാണ് സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ പറയുന്നത്. ഈ സാഹചര്യത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ ഉൾപ്പെടെ അഴിച്ചുപണിക്കു സാധ്യതയേറി. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേരുന്ന എൽഡിഎഫ് യോഗത്തിനു ശേഷമായിരിക്കും ഭരണതലത്തിൽ മാറ്റങ്ങളുണ്ടാകുക. കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലടക്കം രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രകടനത്തിനെതിരേ വിമർശനം ഉയർന്നിരുന്നു. ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയത് വനംവകുപ്പ് ആണ്. പ്രതിപക്ഷത്തിനു പുറമെ എൽഡിഎഫിൽ നിന്നുപോലും എതിർപ്പുകൾ ഏറ്റുവാങ്ങേണ്ടി വന്നു. വനംമന്ത്രി എം.കെ. ശശീന്ദ്രനെതിരേ ഘടകകക്ഷികളായ…
Read More