കൊല്ലം: കിളികൊല്ലൂരിൽ നിന്ന് കാണാതായ 17 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ഓടയിൽ നിന്ന് കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. വ്യാഴം വൈകുന്നേരം മുതലാണ് നന്ദയെ കാണാതെ ആകുന്നത്. നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ വെള്ളി വൈകുന്നേരത്തോടെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Read MoreDay: June 27, 2025
നെയ്തെടുത്ത സ്വപ്നങ്ങളിൽ പത്മിനി…
കൊയിലാണ്ടി: ജീവിത യാതനകള്‍ക്കിടയില്‍ കഠിന പ്രയത്നത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഊടും പാവുമിട്ട് അമ്പത്തഞ്ചുകാരി വീട്ടമ്മ നെയ്തെടുത്ത ബാല്യകാല സ്വപ്നം ഇനി കൈയെത്തും ദൂരെ. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ നെടുളി വീട്ടില്‍ പത്മിനിയാണ് ആയുസിന്റെ പാതി പിന്നിടുമ്പോഴും പാതിവഴിയില്‍ കൈവിട്ടുപോയ തന്റെ പഠനമോഹം മുറുകെ പിടിച്ച് വിജയ പീഠത്തിലേക്കുള്ള പടവുകളേറുന്നത്. കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയിലും പത്മിനി നേടിയെടുത്തത് കണ്ണൂര്‍ സര്‍വകലാശാലയുടെ എല്‍എല്‍ബി പ്രവേശന പരീക്ഷയിലെ ഉജ്വല വിജയമാണ്. സ്കൂള്‍ പഠനകാലത്തെ ഇല്ലായ്മകള്‍ക്കിടയിലും പത്മിനി താലോലിച്ച സ്വകാര്യ സ്വപ്നമായിരുന്നു ജീവിതത്തില്‍ ഒരു വക്കീല്‍ കോട്ടണിയുക എന്നത്. ബുദ്ധിമുട്ടി ഇഴഞ്ഞ് നീങ്ങിയ സ്കൂള്‍ പഠനത്തിനൊടുവില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കണ്ടതോടെ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു. പക്ഷെ പഠനം പൂര്‍ത്തീകരിക്കാനായില്ല. വിവാഹ ജീവിതത്തോടെ താന്‍ കാത്തുവച്ച സ്വപ്നം എന്നെന്നേക്കുമായി പൊലിഞ്ഞെന്ന് തന്നെ ഈ കുടുംബിനി കരുതി. ഇതിനിടെയാണ് തന്റെ ആഗ്രഹം ഭര്‍ത്താവിനോടും മക്കളോടും തുറന്ന് പറഞ്ഞത്. സന്തോഷത്തോടെ…
Read Moreസാമ്പത്തിക തട്ടിപ്പ് ; മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മാതാക്കള്‍ ജൂലൈ ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണം
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച “മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാതാക്കള്‍ ജൂലൈ ഏഴിന് മരട് പോലീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. നടന് സൗബിന് ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ ഏഴിന് രാവിലെ 10 മുതല്‍ അഞ്ച് വരെ ചോദ്യം ചെയ്യാം. ആവശ്യമെങ്കില്‍ എട്ടിനും ഹാജരാകണം. അറസ്റ്റുണ്ടായാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചു.സിനിമയുടെ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ സാമ്പത്തിക സഹായം കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നാരോപിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയതുറ നല്കിയ പരാതിയിലാണ് നിര്‍മാതാക്കള്‍ക്കെതിരേ മരട് പോലീസ് കേസെടുത്തിട്ടുള്ളത്. ലാഭവിഹിതമായി 47 കോടി രൂപ നല്‍കേണ്ടതാണെന്നും മുടക്കുമുതല്‍ പോലും നല്‍കിയിട്ടില്ലെന്നുമാണ് പരാതി.കേസിനെ തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പില്‍ ആറ് കോടിയോളം രൂപ കൈമാറിയെങ്കിലും സിവില്‍…
Read Moreവളരെ വലിയ സപ്പോര്‍ട്ടീവായിരുന്നു മമ്മൂട്ടി, ആ പരിഗണന കിട്ടുക എന്നത് വലിയ ഭാഗ്യമാണ്: ജോജു ജോർജ്
മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് മനസ് തുറക്കുകയാണ് ജോജു ജോർജ്. ആകെ മമ്മൂക്കയുമായിട്ടുള്ള പരിചയം ഒരു ഗുഡ് മോണിംഗും ഒരു ഗുഡ് നൈറ്റും പറയുന്നതാണ്. ഗുഡ് നൈറ്റ് പറയാന്‍ വേണ്ടി പോയി നില്ക്കും. അതുപോലെ ഒരു ഗുഡ് മോണിംഗ് പറയണമെങ്കില്‍ അദ്ദേഹം കാറില്‍ കേറുമ്പോള്‍ അവിടെ പോയി പറയാം എന്നൊക്കെ വിചാരിക്കും. ആകെ ഉള്ള കമ്മ്യൂണിക്കേഷന്‍ അതാണ്. അങ്ങനെ തുടങ്ങി എന്നെ കുഴപ്പമില്ല എന്ന് തോന്നിയിട്ട് മമ്മൂക്ക ഒരുപാട് സ്ഥലത്ത് എന്നെ റെക്കമെൻഡ് ചെയ്തിട്ടുണ്ട്. അപ്പോഴും ഈ ഗുഡ് മോണിംഗ് ഗുഡ്നൈറ്റ് ബന്ധമേ ഉള്ളു. അതില്‍ നിന്നുകൊണ്ട് പുള്ളി നമ്മളെ പരിഗണിച്ചിട്ടുണ്ട്. രാജാധിരാജ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ വരുമ്പോള്‍ എനിക്ക് സീന്‍ അഭിനയിക്കാന്‍ പറ്റാതെ നില്‍ക്കുകയാണ്. ആ സമയത്താണ് പുള്ളി വന്ന് എന്നെ മാറ്റി നിര്‍ത്തി ‘ ഇങ്ങനെ പറ, അങ്ങനെ പറ’എന്നൊക്കെ പറഞ്ഞ് ഒരോ സജഷന്‍സ്…
Read Moreക്യാപ്റ്റന്‍ ചര്‍ച്ച അനാവശ്യം; സമൂഹമാധ്യമങ്ങളില്‍ നരേറ്റീവ് നല്കുന്ന ശൈലി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നു മാത്യു കുഴല്നാടന്
കൊച്ചി: കോണ്‍ഗ്രസിലെ ക്യാപ്റ്റന്‍ ചര്‍ച്ച അനാവശ്യമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം പക്വത കാണിക്കണം. ക്യാപ്റ്റന്‍, കപ്പിത്താന്, കാരണഭൂതന് തുടങ്ങിയ വാക്കുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വെറുക്കുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ നരേറ്റീവ് നല്കുന്ന ശൈലി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ വിജയം പ്രവര്‍ത്തകര്‍ക്ക് നല്കിയ ആത്മവിശ്വാസം അനാവശ്യ ചര്‍ച്ചകള്‍ വഴി ഇല്ലാതാക്കരുതെന്നും നേതൃത്വത്തോട് മാത്യു കുഴല്നാടന് ആവശ്യപ്പെട്ടു. ക്യാപ്റ്റനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതില്‍ രമേശ് ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചിരുന്നു. തന്റെ നേതൃത്വത്തില്‍ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചിട്ടുണ്ടെന്നും അന്ന് തന്നെയാരും ക്യാപ്റ്റനും കാലാളും ആക്കിയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചത്. താന്‍ പറഞ്ഞത് ടീം യുഡിഎഫ് എന്നാണെന്നും തന്നെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല മേജറാണെന്നുമായിരുന്നു വി.ഡി. സതീശന്റെ മറുപടി.
Read Moreഅക്കാദമിക മാസ്റ്റര്‍ പ്ലാന്‍: മാര്ഗരേഖപ്രസിദ്ധീകരിച്ച് പൊതു വിദ്യാഭ്യാസവകുപ്പ്;സ്കൂളുകള്‍ക്കു സ്വയം വിലയിരുത്താനുള്ള 20 ഗുണാത്മക വിലയിരുത്തല്‍ ഘടകങ്ങള്‍
കൊച്ചി: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. അക്കാദമിക മുന്നേറ്റം ലക്ഷ്യം വച്ച് തയാറാക്കുന്ന പ്ലാനുകള്‍ ഈ മാസം 30 നകം എല്ലാ സ്കൂളുകളിലും തയാറാക്കി പ്രവര്‍ത്തന പദ്ധതികള്‍ പ്രാവര്ത്തികമാക്കണമെന്നുമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. ഇതിനായി മാസ്റ്റര്‍ പ്ലാന്‍ മാര്‍ഗരേഖയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. എല്ലാ സ്കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി പ്രാവര്ത്തികമാക്കുന്നതു സംബന്ധിച്ച പരിശോധന വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മോണിറ്ററിംഗില്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തിലുണ്ട്. മാര്‍ഗരേഖയില്‍ സ്കൂളുകള്‍ക്ക് സ്വയം വിലയിരുത്താനുള്ള 20 ഗുണാത്മക വിലയിരുത്തല്‍ ഘടകങ്ങളാണ് നല്‍കിയിരിക്കുന്നത്. ഓരോ ഘടകത്തിനെയും വിലയിരുത്താന്‍ അഞ്ച് സൂചകങ്ങളും നല്‍കിയിട്ടുണ്ട്. ഒരു സ്ഥാപനത്തിലെ മുഴുവന്‍ കുട്ടികളുടെയും അക്കാദമിക വളര്‍ച്ചയ്ക്കു വേണ്ടി തയാറാക്കുന്ന സമഗ്രമായ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഓരോ സ്ഥാപനത്തിന്റെയും അക്കാദമിക ആസൂത്രണത്തിനും സ്വയം സജ്ജമാകലിനും…
Read Moreഓണം കളറാക്കാൻ ഷെയിൻ നിഗത്തിന്റെ സ്പോർട്സ് ആക്ഷൻ ചിത്രം ‘ബൾട്ടി’
ഷെയിൻ നിഗം പ്രധാന കഥാപാത്രമായി എത്തുന്ന സ്പോർട്സ് ആക്്ഷൻ ചിത്രം ‘ബൾട്ടി’ ഓണത്തിനു തിയറ്ററുകളിലെത്തുന്നു. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ നിർമിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം. ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്രഭാവത്തോടെ, ഉദയൻ എന്ന നായകകഥാപാത്രമായാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ വീഡിയോയിൽ ഷെയിൻ നിഗം പ്രത്യക്ഷപ്പെട്ടത്. കുത്തുപാട്ടിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയ ഗ്ലിംപ്സിന് വലിയ ജനസമ്മതിയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ഓണത്തിനു പുറത്തിറങ്ങുന്ന ഈ ആഘോഷചിത്രം ഷെയിൻ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. തമിഴും മലയാളവും ഇടകലർന്ന പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കഥയിൽ…
Read Moreനടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പരിഹസിച്ചു: നിമിഷ സജയൻ
നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ തന്നെ പലരും പരിഹസിച്ചു ചിരിച്ചിരുന്നെന്ന് നടി നിമിഷ സജയന്. സ്കൂളില്‍ പഠിക്കുമ്പോള്‍ താന്‍ നേരിട്ട ദുരനുഭവത്തെ ക്കുറിച്ച് ഒരു യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. എന്റെ നിറത്തിന്റെ പേരില്‍ ഒരുപാടു കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. പ്ലസ്ടുവില്‍ പഠിക്കുന്ന സമയത്ത് ജീവിതത്തില്‍ ആരാവണമെന്ന ചോദ്യത്തിനാണ് നടി ആവണമെന്ന് ഞാന്‍ പറഞ്ഞത്. പിന്നില്‍ നിന്ന് ഒരുപാട് പേര് അതുകേട്ട് ചിരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. കാരണം, കണ്വെന്ഷണല് ബ്യൂട്ടിയോ ഹീറോയിന് മെറ്റീരിയലോ അല്ല ഞാന്‍. ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു. എന്നാൽ തൊണ്ടിമുതലും ദൃക്സാക്ഷികളും ചെയ്തതോടെ ഒരുപാടു സ്നേഹം ലഭിച്ചു. ഇതോടെ നടിയാകാന്‍ തനിക്കു കഴിയുമെന്ന് ബോധ്യപ്പെട്ടെന്നും നിമിഷ പറയുന്നു. ഇപ്പോള്‍ എന്റെ കഥാപാത്രം റിലേറ്റബിള്‍ ആണെങ്കില്‍ നല്ല കഥയാണെങ്കില്‍ വലിയ സ്റ്റാറുകളൊന്നും വേണ്ട സിനിമ വിജയിക്കാന്‍ എന്നു…
Read Moreപി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം: മുസ്ലിം ലീഗിന്റെ മൃദുനിലപാട് ചര്‍ച്ചയാകുന്നു
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തിനു ശേഷവും പി.വി. അന്‍വറുമായി സഹകരിക്കുകയെന്നത് അടഞ്ഞ അധ്യായമായി കോണ്‍ഗ്രസ് നേതൃത്വം ഒരിക്കല്‍കൂടി വ്യക്തമാക്കുമ്പോഴും വിഷയത്തില്‍ മൃദുനിലപാടുമായി മുസ്ലിംലീഗ്. തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കെ, പി.വി. അന്‍വറിനെ കൂടെ കൂട്ടണമെന്ന ആഗ്രഹമാണ് പല ലീഗ് നേതാക്കള്‍ക്കുമുള്ളത്. നിലമ്പൂര്‍ ഫലം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ചൂണ്ടുപലകയായതിനാല് പി.വി. അന്‍വറിനെക്കൂടി ഉള്‍പ്പെടുത്തി യുഡിഎഫ് മുന്നണി സംവിധാനം വിപുലപ്പെടുത്തുകയും സമാന ചിന്താഗതിക്കാരെ സഹകരിപ്പിക്കുകയും വേണമെന്ന അഭിപ്രായമാണ് ലീഗ് നേതാക്കള്‍ പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ന് മലപ്പുറത്തു ചേരുന്ന ലീഗ് സംസ്ഥാന ഭാരവാഹികളുടെയും സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും എംഎല്‍എമാരുടെയും യോഗത്തില്‍ ഗൗരവകരമായ ചര്‍ച്ച നടക്കുമെന്നാണ് സൂചന. പി.വി. അന്‍വര്‍ ഒരു ഫാക്ടറാണെന്നും അദ്ദേഹത്തെ മുന്നണിയില്‍ എടുക്കണമോ എന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നുമാണ് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചതെങ്കില്‍ നിലമ്പൂരില്‍ അന്‍വറിന്റെ സ്വാധീനം നിസാരമായി…
Read Moreചൈന-പാക് ഭീഷണി ഡ്രോൺ ശേഷി വർധിപ്പിക്കാൻ ഇന്ത്യ
ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ ഡ്രോൺ ഭീഷണികൾക്കെതിരേ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് 2,000 കോടി രൂപയുടെ റിമോട്ലി പൈലറ്റഡ് ഏരിയൽ വെഹിക്കിൾസ് (ആർപിഎവി) അടിയന്തരമായി വാങ്ങുന്നതിനു പ്രതിരോധമന്ത്രാലയം അനുമതി നൽകി. ഡ്രോൺ ഭീഷണികൾ കണ്ടെത്തുന്നതിനും നിർവീര്യമാക്കുന്നതിനും ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റംസ് (ഐഡിഡിഐഎസ്) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ സൈന്യത്തിന് സ്വായത്തമാക്കുന്നതിനാണു നടപടി. യുദ്ധത്തിൽ ഡ്രോണുകളുടെ വർധിച്ചുവരുന്ന ഉപയോഗം ആശങ്ക ഉയർത്തുന്ന സാഹചര്യമാണു നിലവിലുള്ളത്. ചൈന ഏകദേശം പത്ത് ലക്ഷം യൂണിറ്റ് ഡ്രോൺ സേന നിർമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാകിസ്ഥാൻ ചൈനയിൽനിന്നും തുർക്കിയിൽ നിന്നും 50,000ത്തിലധികം ഡ്രോണുകൾ വാങ്ങിയതായും റിപ്പോർട്ടുണ്ട്. ഇന്ത്യക്കെതിരായ ആക്രമണങ്ങൾക്കാണ് ഇവ ഉപയോഗിക്കുക. അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യയുടെ നിരീക്ഷണവും ആക്രമണശേഷിയും വർധിപ്പിക്കുന്നതിന് പുതിയ സംവിധാനങ്ങൾ സഹായകമാകും. അതിർത്തികളിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഡ്രോൺ ശേഷി വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ ദേശീയസുരക്ഷ വർധിപ്പിക്കാനുള്ള നിർണായക ചുവടുവയ്പ്പാണ്.
Read More