ഗാന്ധിനഗർ: എംഡിഎംഎയുമായി രണ്ടു യുവാക്കൾ ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ. അയ്മനം, മരിയതുരുത്ത് ജിഷ്ണു (34), ആർപ്പൂക്കര പൊങ്ങംകുഴി പി.കെ. അമൽ ( 25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വില്പനയ്ക്കായി പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച എംഡിഎംഎ ഇവരുടെ കൈയിൽനിന്നു പോലീസ് പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെ എസ്ഐ എം.പി. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് നടത്തി വരവെ മണ്ണൊത്തുകവല ഭാഗത്തെ ബസ്സ്റ്റോപ്പിൽ ഇരുന്ന യുവാക്കളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ പക്കൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്. പ്രതിയായ അമൽ ഗാന്ധിനഗർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ പെട്ടയാളാണ്. ഇവരിൽനിന്നും 1.29 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
Read MoreDay: June 28, 2025
ഇനി കുറച്ച് ഡാൻസ് ആകാം… മദ്യലഹരിയിൽ ക്ഷേത്രജീവനക്കാരിക്കൊപ്പം പൂജാരിമാരുടെ അശ്ലീലനൃത്തം
മദ്യലഹരിയിൽ വനിതാജീവനക്കാരിക്കൊപ്പം അശ്ലീല നൃത്തമാടി ക്ഷേത്രം ജീവനക്കാർ. തമിഴ്നാട് വിരുദുനഗർ ജില്ല ശ്രീവില്ലിപുത്തൂർ മാരിയമ്മൻ ക്ഷേത്രംവക കെട്ടിടത്തിലാണു സംഭവം. സഹപൂജാരി ഗോമതി വിനായകം ഉൾപ്പെടെ നാലുപേരെ ക്ഷേത്രത്തിൽനിന്നു നീക്കി. ക്ഷേത്രാരാധനാകാര്യങ്ങളിൽ ഇടപെടരുതെന്നു താക്കീതും നൽകിയിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന പൂജാരി സുന്ദറിനെതിരേ നടപടിയെടുക്കുക ജൂലെ രണ്ടിനു കുംഭാഭിഷേകച്ചടങ്ങുകൾക്കുശേഷമായിരിക്കും. സുന്ദർ ഇല്ലെങ്കിൽ ചടങ്ങുകളെ ബാധിക്കുമെന്നു കരുതിയാണിത്. സംഭവത്തിൽ ദേവസ്വം ബോർഡ് കൂടുതൽ അന്വേഷണം നടത്തുകയാണ്.സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കടുത്ത പ്രതിഷേധമാണു ഭക്തരിൽനിന്നുണ്ടായത്.
Read Moreപല നാൾ കള്ളൻ ഒരു നാൾ പിടിയിൽ… സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ: മൊബൈൽഫോണിൽനിന്നു കണ്ടെത്തിയത്;13,000ലേറെ സ്വകാര്യദൃശ്യങ്ങൾ
സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് സ്ത്രീകളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ. ശുഭം കുമാർ മനോജ് പ്രസാദ് സിംഗ് (25) ആണ് അറസ്റ്റിലായത്. കർണാടക ബെല്ലാരി സന്ദൂരിലാണു സംഭവം. ഡൽഹിയിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശുഭം സന്ദൂരിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. നഗ്നചിത്രങ്ങളും ദൃശ്യങ്ങളും അപ്ലോഡ് ചെയ്ത് സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതാണ് പ്രതിയുടെ രീതി. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്ത മുംബൈ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ മൊബൈലിൽനിന്ന് 13,000ലേറെ അശ്ലീലചിത്രങ്ങളും വീഡിയോയും പോലീസ് കണ്ടെത്തി. സോഷ്യൽ മീഡിയയിലൂടെ വനിതകളുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ നഗ്നവീഡിയോ കോളുകൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുമായിരുന്നു. ഇതിനു വഴങ്ങാത്തവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. പരാതിക്കാരിയായ വിദ്യാർഥിനിയുടെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീലദൃശ്യങ്ങൾ പ്രതി പങ്കുവച്ചിരുന്നു. ഗൂഗിളിൽനിന്നു സാങ്കേതിക വിവരങ്ങൾ ശേഖരിച്ച ശേഷമാണ്…
Read Moreഡീസലില്‍ വെള്ളം; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പെരുവഴിയിൽ
ഭോപാല്‍: മായം കലർന്ന ഇന്ധനം നിറച്ചതിനെത്തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹനവ്യൂഹത്തിലെ 19 വാഹനങ്ങള്‍ ഒരുമിച്ചു തകരാറിലായി. രത്ലം ജില്ലയിലെ പെട്രോള്‍ പമ്പില്‍നിന്നാണ് വാഹനങ്ങളിൽ ഡീസൽ നിറച്ചത്. വിതരണംചെയ്ത ഡീസലില്‍ വെള്ളത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഉടൻതന്നെ പമ്പ് അടപ്പിച്ചു. 5,995 ലിറ്റര്‍ പെട്രോളും 10,657 ലിറ്റര്‍ ഡീസലും കണ്ടുകെട്ടി. പമ്പുടമയുടെയും മാനേജരുടെയും പേരില്‍ കേസെടുത്തു. വെള്ളിയാഴ്ച സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോകുന്നതിനു മണിക്കൂറുകള്ക്കുമുന്പാണു സംഭവം. വാഹനവ്യൂഹത്തിലെ ചില വണ്ടികള്‍ക്ക് ആദ്യം പ്രശ്നങ്ങള്‍ കണ്ടുതുടങ്ങി. തുടര്‍ന്ന് ഓരോന്നായി വഴിയില്‍ കിടന്നു. എല്ലാ വാഹനങ്ങളിലുമായി 250 ലിറ്റര്‍ ഡീസലാണ് അടിച്ചത്. ഇവിടെനിന്ന് ഇന്ധനം വാങ്ങിയ ഒരാള്‍ ഡീസലിനൊപ്പം വെള്ളവും പാളികളായി കിടക്കുന്നത് കാണിച്ചുതന്നെന്ന് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ആരോപിച്ചു. കനത്തമഴയില്‍ രത്ലം ദോസിഗാവ് പ്രദേശത്തെ പെട്രോള്‍പമ്പിന്റെ ഡീസല്‍ ടാങ്കിലേക്ക് വെള്ളം കയറിയെന്ന് രത്ലം സപ്ലൈസ് ഓഫീസര്‍ സ്ഥിരീകരിച്ചു.
Read More‘സൂംബയ്ക്കെതിരേ ഉയരുന്ന എതിര്‍പ്പുകള്‍ ലഹരിയേക്കാൾ മാരകം’: മതസംഘടനകള്ക്കെതിരേ വി. ശിവന്‍കുട്ടി
തിരുവനന്തപുരം: സൂംബ ഡാൻസ് വിവാദത്തില്‍ മതസംഘടനകള്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മതസംഘടനകള്‍ ആടിനെ പട്ടിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സൂംബക്കെതിരേ ചില കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഇത്തരം എതിര്‍പ്പുകള്‍ ലഹരിയെക്കാള്‍ മാരകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹത്തില്‍ വിഭാഗീയത വളര്‍ത്താന്‍ കാരണമാകും. സ്കൂളുകളില്‍ കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ചെയ്യുന്നത്. എല്ലാവരും നിര്‍ബന്ധമായും സൂംബയില്‍ പങ്കെടുക്കണം. ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. സൂംബക്കെതിരേ നിലപാടു സ്വീകരിക്കുന്ന മതസംഘടനകളുടെ നടപടി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനും ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനും മാത്രമാണ് ഉപകരിക്കുകയെന്നും മന്ത്രി പറഞ്ഞു. ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ നടത്തുന്നത് ഭരണഘടനാലംഘനമാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. നേരത്തെ സ്കുള് സമയമാറ്റത്തിന്റെ കാര്യത്തിലും മതസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. സ്കൂള്‍ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുമെന്നായിരുന്നു മതസംഘടനകളുടെ നിലപാട്.
Read Moreനിയമവിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായത് തൃണമൂൽ യുവനേതാവിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതുകൊണ്ട്
കോല്‍ക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് യുവനേതാവ് നിയമവിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പ്രധാനപ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്റ്റുഡന്റ്സ് വിംഗ് ജനറല്‍ സെക്രട്ടറിയുമായ മോണോജിത് മിശ്രയാണ് വിവാഹാഭ്യര്‍ഥന നടത്തിയതെന്നു പെണ്‍കുട്ടി പോലീസിനു മൊഴി നല്കി. പ്രതികള്‍ പെണ്‍കുട്ടിയെ സെക്യൂരിറ്റി റൂമില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ശക്തമായി പ്രതിരോധിച്ചിട്ടും കരഞ്ഞു കാലുപിടിച്ചിട്ടും പ്രതികള്‍ പീഡനം തുടര്‍ന്നുവെന്നും പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. പ്രധാനപ്രതി വിവാഹാഭ്യർഥന നടത്തിയപ്പോള്‍ ആണ്‍സുഹൃത്തുള്ള കാര്യം താന്‍ പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ അവര്‍ അത് കേള്‍ക്കാന്‍ തയാറായില്ല. ആണ്‍സുഹൃത്തിനെ ഉപദ്രവിക്കുമെന്നും തന്റെ മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. പീഡനത്തിന് ശേഷം തനിക്ക് ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അപേക്ഷിച്ചെങ്കിലും പ്രതികള്‍ അതിന് കൂട്ടാക്കിയില്ല. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.…
Read Moreവാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കുന്നതിനെച്ചൊല്ലി വാക്കുതർക്കം; മകൻ അച്ഛനെ വെടിവച്ചു കൊന്നു
ന്യൂഡൽഹി: വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കണമെന്ന ആവശ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ പിതാവിനെ വെടിവച്ചുകൊന്നു. വടക്കൻ ഡൽഹിയിലെ തിമാർപൂർ പ്രദേശത്താണു സംഭവം. പ്രതിയായ 26കാരൻ ദീപക്കിനെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 7.30 ഓടെ തിമാർപൂരിലെ എംഎസ് ബ്ലോക്കിനു സമീപമാണു സംഭവം നടന്നത്. പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർ വെടിയൊച്ച കേട്ട് സ്ഥലത്തേക്ക് എത്തിയിരുന്നു. നടപ്പാതയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരാളെ പോലീസുകാർ കണ്ടെത്തി. പ്രതിയുടെ കൈയിൽ നിന്ന് തോക്ക് കൈവശപ്പെടുത്താൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാർ സ്ഥലത്തെത്തിയത്. സിഐഎസ്എഫിൽ നിന്ന് വിരമിച്ച സബ് ഇൻസ്പെക്ടർ 60 കാരനായ സുരേന്ദ്ര സിംഗ് എന്നയാൾക്കാണു വെടിയേറ്റത്. അദ്ദേഹത്തെ എച്ച്ആർഎച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുരേന്ദ്ര സിംഗിന്റെ വലത് കവിളിലാണു വെടിയുണ്ട കൊണ്ടത്. ആറു…
Read Moreസർക്കാർ ആശുപത്രിയിൽ നഴ്സിനെ കഴുത്തറുത്ത് കൊന്നു: യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവാണു കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് നിഗമനം
ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ കയറി ട്രെയിനി നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അജ്ഞാതൻ കടന്നു കളഞ്ഞു. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ട്രെയിനി നഴ്സായ സന്ധ്യ ചൗധരി (23) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണുസംഭവം. ആശുപത്രിയിൽ ആളുകൾ നോക്കിനിൽക്കെ യുവാവ് കത്തി കൊണ്ട് സന്ധ്യയുടെ കഴുത്തറുക്കുകയായിരുന്നു. പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ താൻ ഓഫിസിലായിരുന്നെന്നും ആളുകളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയതെന്നും ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. ജിസി ചൗരസ്യ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഗൗരവ് ഘാട്ടെ പറഞ്ഞു. സന്ധ്യയുമായി ബന്ധമുണ്ടായിരുന്ന യുവാവാണു കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു.
Read Moreവീട്ടിൽ കയറി തെരുവുനായ ഗൃഹനാഥനെ കടിച്ചുകീറി: അടിയന്തര ശസ്ത്രക്രിയ നടത്തി
പഴയങ്ങാടി: വീട്ടിലെ വരാന്തയിലിരുന്ന ഗൃഹനാഥനെ തെരുവുനായ ആക്രമിച്ചു. വളപട്ടണം സ്വദേശിയായ ടി.പി. ഷാഹിറിനെയാണ് (45) തെരുവുനായ വീട്ടിൽ കയറി അക്രമിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ കണ്ണാടിപറമ്പ് ചേലേരിമുക്ക് കയ്യങ്കോടിലെ ഭാര്യവീട്ടിലെ വരാന്തയിൽ രാത്രി ഭക്ഷണത്തിനുശേഷം വരാന്തയിൽ വിശ്രമിക്കുമ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. മുഖത്തും കണ്ണിനു മുകളിലും തലയ്ക്കും കടിയേറ്റു പരിക്കുപറ്റിയ ഷാഹിറിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൻ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അപകടനില തരണം ചെയ്തു. കണ്ണാടിപ്പറമ്പ് കൊച്ചോട് മേഖലകളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും മുമ്പും ഈ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ അക്രമം ഉണ്ടായതായും നാട്ടുകാർ പറയുന്നു.
Read Moreഅട്ടപ്പാടിയിൽ ഭീതിപരത്തി കാട്ടാനയും പുലിയും
അഗളി (പാലക്കാട്) : ശക്തമായ മഴതുടരുന്ന അട്ടപ്പാടിയിൽ ഭീതിവിതച്ച് കാട്ടാനയും പുലിയും. ജെല്ലിപ്പാറയിൽ കുരിശുപള്ളിക്കുസമീപം വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പുലിയെകണ്ടു എന്ന വാർത്തയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. ബൈക്ക് യാത്രികനാണു റോഡിൽ പുലിയെ കണ്ടത്. സംഭവമറിഞ്ഞ ഉടൻ വനപാലകരെത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രണ്ടാഴ്ച മുൻപ് ധോണിഗുണ്ട് മരപ്പാലത്ത് രണ്ടാളുകളെ പുലി പിടിച്ചിരുന്നു. പുലിയുടെ സാന്നിധ്യം അന്ന് വനപാലകർ സ്ഥിരീകരിക്കുകയുണ്ടായി. കൂടാതെ പുലിയെ കണ്ട ദൃക്സാക്ഷികളും ദോണിഗുണ്ടിലുണ്ട്. ഇതിനുപുറമേയാണ് ജെല്ലിപ്പാറ മഞ്ഞച്ചോല പ്രദേശങ്ങളിലും കുറവൻപാടി പുലിയറ, കട്ടേക്കാട്, പോത്തുപാടി, മൂച്ചിക്കടവ് പ്രദേശങ്ങളിൽ കാട്ടാനകൾ സ്വൈരവിഹാരം. മഞ്ഞച്ചോല വനമേഖലയിൽ തമ്പടിക്കുന്ന കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ വൻനാശം വിതയ്ക്കുകയാണ്. കനത്ത മഴയെ തുടർന്ന് പല ദിവസങ്ങളിലും വൈദ്യുതിയില്ലാത്ത സ്ഥിതിയാണിവിടെ. കാട്ടാന ഏതുസമയം വീട്ടിലെത്തുമെന്ന ഭയപ്പാടിലാണു മലയോര കർഷകർ. ഇന്നലെ മഞ്ഞചോലയിൽ വനംവകുപ്പും ആർആർടി സംഘവും നാട്ടുകാരുമടക്കം നൂറോളംപേർ ചേർന്ന്…
Read More