ടെൽ അവീവ്: അഴിമതിക്കേസിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്നു നിശ്ചയിച്ചിരുന്ന വിചാരണ ജറൂസലെം ജില്ലാ കോടതി റദ്ദാക്കി. സുരക്ഷാ, നയതന്ത്ര കാരണങ്ങൾ ചൂണ്ടിക്കാട്ടി നെതന്യാഹു സമർപ്പിച്ച അഭ്യർഥന അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം. അഭ്യർഥനയുടെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. ഇസ്രേലി ചാരസംഘടനയായ മൊസാദും മിലിട്ടറി ഇന്റലിജൻസ് വിഭാഗവും വിചാരണ റദ്ദാക്കാൻ നിർദേശിച്ചു. നെതന്യാഹുവിനെ വിചാരണ ചെയ്യുന്നത് ഇസ്രേലി സർക്കാർ ഇറാനുമായും ഹമാസ് ഭീകരരുമായും നടത്തുന്ന ചർച്ചകളെ ബാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ട്രംപിന്റെ പ്രസ്താവനയും ജറൂസലെം കോടതി തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്നു സൂചനയുണ്ട്. ഗാസയിൽ വെടിനിർത്തൽ ആസന്നമെന്നാണ് ട്രംപ് പറയുന്നത്. 2019ലാണ് നെതന്യാഹുവിനെതിരേ കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. ഇടതുപക്ഷ രാഷ്ട്രീയക്കാർ തന്നെ വേട്ടയാടുകയാണെന്ന് നെതന്യാഹു ആരോപിക്കുന്നു.
Read MoreDay: June 30, 2025
140 വർഷം മുൻപ് മുങ്ങിയ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി
ലണ്ടൻ: 140 വര്‍ഷം മുൻപ് കടലിൽ മുങ്ങിപ്പോയ ബ്രിട്ടീഷ് കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി. 1888ല്‍ ഒരു ജർമന്‍ കപ്പലുമായി കൂട്ടിയിടിച്ച് കടലാഴങ്ങളിൽ അപ്രത്യക്ഷമായ ബ്രിട്ടന്റെ എസ്എസ് നന്റെസ് എന്ന കപ്പലിനെക്കുറിച്ചുള്ള വിവരങ്ങളാണു മുങ്ങല്‍ വിദഗ്ധനായ ഡൊമനിക്ക് റോബിന്‍സണ്‍ തപ്പിയെടുത്തത്. ഇംഗ്ലണ്ടിലെ ലൂവര്പൂളില്നിന്ന് ഇംഗ്ലീഷ് ചാനല്‍ കടന്ന് ഫ്രാന്‍സിലെ ലേ ഹാവ്റെയിലേക്ക് കല്‍ക്കരിയുമായി പോകവേ തിയോഡോർ റോജർ എന്ന ജർമന്‍ കപ്പലുമായി കൂട്ടിയിടിച്ചാണു നന്റെസ് കപ്പൽ മുങ്ങിയത്.23 പേരുണ്ടായിരുന്ന കപ്പല്‍ ജീവനക്കാരില്‍ മൂന്നു പേര് മാത്രമാണു രക്ഷപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ലൈഫ് ബോട്ടുകൾ തെറിച്ചുപോയതാണു ജീവനക്കാരുടെ മരണത്തിനിടയാക്കിയത്. മുങ്ങിയ കപ്പലിനെ കണ്ടെത്താനുള്ള അത്യാധുനിക സംവിധാനങ്ങളുടെ അഭാവത്താല്‍ കപ്പലിനെ പൊക്കിയെടുക്കാനുള്ള ശ്രമമൊന്നും അന്നുണ്ടായില്ല. കപ്പല്‍ പിന്നീട് ചരിത്രത്തില്‍നിന്നുതന്നെ മാഞ്ഞുപോയി.മുന്‍ മിലിറ്ററി ഓഫീസറും മുങ്ങല്‍ വിദഗ്ധനുമായ ഡൊമനിക് റോബിന്‍സണ്‍, കടലിനടിയിൽ തകർന്നു കിടന്ന കപ്പലിൽനിന്നു ലഭിച്ച ഒരു തകരഷീറ്റില്നിന്നാണ് ഒന്നര നൂറ്റാണ്ട്…
Read Moreനുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു ഇന്ത്യൻ സൈന്യം; പാക് പൗരൻ പിടിയിൽ
ശ്രീനഗർ: നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ പിടിയിൽ. ജെയ്ഷെ മുഹമ്മദ് ഭീകരവാദികളെ കാഷ്മീരിലേക്ക് കടക്കാന്‍ സഹായിച്ച ആരിഫ് (20) ആണ് പിടിയിലായത്. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്ന് സൈന്യം പറഞ്ഞു. നിയന്ത്രണരേഖയിൽ സംശയാസ്പദമായി കണ്ട നാലു യുവാക്കൾക്കു നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ഭീകരർ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടെന്നും സൈനിക വക്താവ് പറഞ്ഞു. ആരിഫിൽ നിന്ന് 20,000 പാക്കിസ്ഥാൻ രൂപയും മൊബൈല്‍ഫോണും പിടിച്ചെടുത്തു. ഇയാള്‍ക്ക് പ്രദേശത്തക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണെന്നും നിയന്ത്രണരേഖയ്ക്ക് സമീപം പാക് അധിനിവേശ കാഷ്മീരിലാണ് ഇയാൾ താമസിക്കുന്നതെന്നും സൈന്യവക്താവ് പറഞ്ഞു. ഭീകരവാദികള്‍ക്കും പാക് സൈന്യത്തിനും വേണ്ടി നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നവരെ സഹായിക്കാറുണ്ടെന്ന് ആരിഫ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
Read Moreകാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചെയ്യുന്നത്
തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണ് കാല്‍മുട്ട്.ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു. എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്ഥി എന്ന പേരില്‍ കട്ടികുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്. തേയ്മാനം മൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോഴാണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്. പ്രാരംഭഘട്ടത്തിൽ പ്രാരംഭഘട്ടത്തിലുള്ള തേയ്മാനം ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാവുന്നതാണ്. കാല്‍മുട്ടുകള്‍ക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിച്ച് പേശികളുടെ ബലം കൂട്ടുന്നതാണ് ഇതിനായുള്ള ശാസ്ത്രീയ മാര്‍ഗം. സർജറി കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ എന്താണു ചെയ്യുന്നത് എന്ന സംശയം പൊതുവേ രോഗികള്‍ക്കുണ്ട്. മുട്ടുവേദന അകറ്റുകയും വളവ് നിവര്‍ത്തുകയും ചെയ്യുക എന്നതാണു കാല്‍മുട്ട് ശസ്ത്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി എല്ലുകളുടെ അഗ്രഭാഗം അവശേഷിക്കുന്ന തരുണാസ്തിയോടുകൂടി മുറിച്ചുമാറ്റുന്നു. പകരം ലോഹനിര്‍മിത ഇംപ്ലാന്റുുകള് ബോണ്‍ സിമന്റ് ഉപയോഗിച്ച് ഘടിപ്പിക്കുന്നു. ശേഷം അവയുടെ ഇടയില്‍ ചലനം സുഗമമാക്കാന്‍…
Read Moreബ്രേക്കെടുത്തപ്പേൾ ഗര്‍ഭിണിയായെന്നു പറഞ്ഞു; മെഷീനോ റോബോര്‍ട്ടോ പോലെ ജോലി ചെയ്യുന്ന ശീലമില്ലെന്ന് നിത്യാ മേനോന്
മുമ്പൊക്കെ ചിന്തിച്ചിട്ടുണ്ട്, ഇത്തരം വാര്‍ത്തകള്‍ എങ്ങനെയാണു വരുന്നതെന്ന്. കുറേ ചിന്തിച്ചപ്പോള്‍ എനിക്കുതന്നെ ഉത്തരം പിടികിട്ടി. പുറത്തുവരുന്ന ഗോസിപ്പുകള്‍ക്കു പിന്നിലൊരു രഹസ്യമുണ്ട്. സിനിമയില്‍ നിന്നു ബ്രേക്ക് എടുക്കുന്ന കാലത്താണ് പല കഥകളും വരുന്നത്. എന്തിനാണ് ബ്രേക്ക് എന്നു ചിന്തിച്ച് ആരോ ഉണ്ടാക്കുന്നതാകും ഈ വാര്‍ത്തകള്‍. മുമ്പൊരിക്കല്‍ ഒരു വര്‍ഷത്തോളം ഞാന്‍ സിനിമയില്‍ നിന്നു വിട്ടുനിന്നു, ആ ബ്രേക്കില്‍ കേട്ടത് ഗര്ഭിണിയായതുകൊണ്ടു സിനിമയില്‍ നിന്നു മാറി നില്ക്കുന്നു എന്നാണ്. മെഷീനോ റോബോര്‍ട്ടോ പോലെ ജോലി ചെയ്യുന്ന ശീലം എനിക്കില്ല. കുറച്ചു നല്ല സിനിമകള്‍ ചെയ്യും. ചില കഥാപാത്രങ്ങളും കഥയും ആവര്‍ത്തിക്കുന്നു എന്നു തോന്നുമ്പോള്‍ ബ്രേക്കെടുക്കും. മനസ് നന്നായി റീചാര്‍ജ് ചെയ്തു തിരിച്ചുവരും. പരിക്കുപറ്റി ബ്രേക്ക് എടുത്തപ്പോഴാണ് വിവാഹ ഗോസിപ്പ് വന്നത്. -നിത്യാ മേനോന്
Read Moreഅപ്പോൾ കിട്ടുന്നൊരു രോമാഞ്ചമുണ്ടല്ലോ; സിജു സണ്ണിക്ക് രോമാഞ്ചം വന്നവഴികേട്ടോ
അഭിനയജീവിതത്തിൽ വഴിത്തിരിവായതു രോമാഞ്ചത്തിലെ മുകേഷാണ്. റീൽ കണ്ടിട്ടാണ് എന്നെ കാസ്റ്റ് ചെയ്തത്. മികച്ച പുതുമുഖ നടനുള്ള സൈമ അവാർഡ് നേടിത്തന്നത് മുകേഷാണ്. എല്ലാവരും കോട്ട് ഇട്ടു പോകുന്ന പരിപാടിയാണല്ലോ സൈമ അവാർഡ്. എനിക്കതു സെറ്റാവില്ല. അവസാനം ഡൈ ചെയ്ത കേരള മുണ്ട് ഉടുത്തങ്ങു പോയി. വിവിധ ഭാഷകളിലെ താരങ്ങൾ വരുന്ന പരിപാടിയാണ്. ആർക്കും എന്റെ പേരറിയില്ലെങ്കിലും എന്നെ കാണുമ്പോൾ രോമാഞ്ചാം എന്നു പറയുന്നുണ്ട്. അപ്പോൾ കിട്ടുന്നൊരു രോമാഞ്ചമുണ്ടല്ലോ. വാഴയിലെ അജോ തോമസും ഒരുപാടു പേർക്കു കണക്ട് ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരുന്നു -സിജു സണ്ണി
Read Moreഭാഗിക ബധിരതയും സെലക്ടീവ് ഓർമക്കുറവും; ജീവിതം മുന്നോട് കൊണ്ടുപോകുന്നതിനെക്കുറിച്ച് കാജോൾ
ബോളിവുഡിലെ സ്റ്റാർ കപ്പിളാണ് അജയ് ദേവ്ഗണും കജോളും. ഈയടുത്ത് നൽകിയ ഒരഭിമുഖത്തിൽ കജോൾ തങ്ങളുടെ ദാമ്പത്യബന്ധത്തിനുപിന്നിലെ രഹസ്യത്തെക്കുറിച്ചു സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.ഭാഗിക ബധിരതയും സെലക്ടീവ് ഓർമക്കുറവുമാണ് ഞങ്ങളുടെ ബന്ധത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. കുറച്ചു കാര്യങ്ങൾ നമ്മൾ മറന്നേപറ്റൂ, കുറച്ചു കാര്യങ്ങൾ കേട്ടില്ലെന്നു നടിക്കുകയും വേണം. വേറൊരു കാരണം കൂടിയുണ്ട്. ഞാൻ എത്ര സംസാരിച്ചാലും, അജയ് മിണ്ടാതിരുന്നു കേൾക്കും-കജോൾ പറഞ്ഞു.രണ്ട് ധ്രുവങ്ങളിലുള്ളവരാണ് കജോളും അജയ്യും എന്നാണ് അവരോട് അടുപ്പമുള്ളവർ പറയുന്നത്. അധികം സംസാരിക്കാത്ത, തന്നിൽ തന്നെ ഒതുങ്ങിക്കൂടുന്നയാളാണ് അജയ്. കജോൾ നന്നായി സംസാരിക്കുന്ന, ബഹളംവെച്ചുനടക്കുന്നയാളും-ഇക്കൂട്ടർ പറയുന്നു. ഹൽചൽ (1995) എന്ന സിനിമയുടെ സെറ്റിൽവച്ചാണ് അജയ്യും കജോളും ആദ്യമായി കണ്ടുമുട്ടിയത്. ശരിക്കും കജോൾ ആയിരുന്നില്ല ആ സിനിമയിലെ നായിക. ദിവ്യഭാരതിയെയായിരുന്നു നായികയായി തീരുമാനിച്ചത്. അവർ കുറച്ചു സീനുകളിൽ അഭിനയിക്കുകയും ചെയ്തു. അതിനിടയ്ക്കായിരുന്നു അവരുടെ മരണം. അതോടെ കജോൾ നായികയായി.അക്കാലത്തെക്കുറിച്ച്…
Read Moreപാലായിൽ പെരുന്നാൾപ്പൂരം; ഒറ്റക്കൊന്പന്റെ ചിത്രീകരണം കാണാൻ ആയിരങ്ങൾ
കോട്ടയം: എന്തൊരു വൈബ്… ഡിസംബറിലെ ജൂബിലി തിരുനാളിന്റെ ആളും ബഹളവുമെല്ലാം അതേപടി. മഴ ഇടയ്ക്കിടെ പെയ്യുന്നുണ്ടെങ്കിലും പാലാ വീണ്ടും ആഘോഷത്തിന്റെ “മൂഡിൽ’. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന “ഒറ്റക്കൊമ്പന്’ എന്ന സിനിമയുടെ ഷൂട്ടിംഗാണ് കഴിഞ്ഞ രണ്ടു രാത്രികളിലായി പാലായില്‍ നടക്കുന്നത്. പാലായിലെ പ്രധാന റോഡുകള്‍ തോരണങ്ങളാലും കച്ചവടസ്ഥാപനങ്ങള്‍ മാല ബള്‍ബുകളാലും അലങ്കരിച്ചിരിക്കുകയാണ്. വാദ്യോപകരണങ്ങളുടെയും കരിമരുന്നിന്റെയും അകമ്പടിയോടെയുള്ള രാത്രി പ്രദക്ഷിണമാണ് ഇന്നലെ രാത്രി ചിത്രീകരിച്ചത്. ടൂവീലര്‍, ഫാന്‍സിഡ്രസ് മത്സരവും ഇന്നു ഷൂട്ടു ചെയ്യും. തിരുനാളിന്റെ പ്രധാന ആകര്‍ഷണമായ ജൂബിലി കപ്പേളയ്ക്കു മുമ്പിലെ പന്തലും കുരിശുപള്ളി ദീപാലങ്കാരവും പട്ടണപ്രദക്ഷിണവുമെല്ലാം വീണ്ടും പുനര്‍ജനിച്ചിരിക്കുകയാണ്. ജൂലൈ 10 വരെയാണ് ഷൂട്ടിംഗ്. രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയുള്ള സമയങ്ങളിലാണ് ചിത്രീകരണം. മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് വാദ്യോപകരണങ്ങളുടെയും ജപമാലയുടെയും അകമ്പടിയോടെ അനേകായിരങ്ങള്‍ പങ്കെടുക്കുന്ന രാത്രി പ്രദക്ഷിണത്തിന്റെ ഷൂട്ടിംഗ് കാണാനായി ഇന്നലെ രാത്രി പാലായില്‍ വന്‍…
Read Moreറേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ അപകടത്തില്‍ യുവാവ് മരിച്ച സംഭവം; കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം
കൊച്ചി: എറണാകുളത്ത് റേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം. കഴിഞ്ഞ 22ന് രാത്രി ട്രെയിലര്‍ ലോറിയില്‍ നിന്ന് റേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ചാണ് കൊച്ചി സ്വദേശി റോഷന് ആന്റണി മരിച്ചത്. ട്രേഡ് യൂണിയനിലെ ആളുകള്‍ രാത്രി വിളിച്ചത് കൊണ്ടാണ് കാര്‍ ഇറക്കാന്‍ റോഷന് പോയതെന്ന് റോഷന് ആന്റണിയുടെ ഭാര്യ ഷെല്‍മ പറഞ്ഞു. മുന്‍പും കാര്‍ ഇറക്കാന്‍ യൂണിയന് അംഗങ്ങള്‍ വിളിച്ചിട്ട് റോഷന് പോയിട്ടുണ്ട്. പരിശീലനം ലഭിച്ചവരാണ് ജോലി ചെയ്തിരുന്നെങ്കില്‍ അപകടം ഒഴിവായേനെയെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഷെല്‍മ പറഞ്ഞു. മൂന്നും ആറും വയസുള്ള കുഞ്ഞുങ്ങളുള്ള കുടുംബത്തിന്റെ ഏക വരുമാനം റോഷന്റെ ഷോറൂമിലെ ജോലിയായിരുന്നു. “രാത്രി പത്തേകാലോടെയാണ് ഫോണ്‍ വന്നത്. ട്രക്ക് വരുമ്പോള്‍ പോവാറുള്ളതാണ്. കാര്‍ ഇറക്കുന്നത് യൂണിയന്കാരാണെന്ന് റോഷന് പറഞ്ഞിട്ടുണ്ട്. പരിശീലനം…
Read Moreഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ; മൃതദേഹങ്ങള്‍ക്കരികില്‍ സിറിഞ്ച്; അന്വേഷണം ആരംഭിച്ചു പോലീസ്
കോട്ടയം: ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലാ രാമപുരം കൂടപ്പുലം രാധാഭവനില്‍ വിഷ്ണു (36) ഭാര്യ രശ്മി (35) എന്നിവരെയാണ് ഈരാറ്റുപേട്ടയ്ക്കു സമീപം പനയ്ക്കപ്പാലത്തെ വീട്ടില്‍ ഇന്നു രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കരികില്‍നിന്ന് സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. മരുന്നു കുത്തിവച്ചാണ് ഇരുവരും മരിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ കരാര്‍ ജോലികൾ ഏറ്റെടുത്തു ചെയ്യുന്നയാളാണ് വിഷ്ണു. ഈരാറ്റുപേട്ട സണ്‍ റൈസ് ഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്രണ്ടാണ് രശ്മി. പനയ്ക്കപ്പാലം വില്ലേജിൽ മീനച്ചിലാറിനോടു ചേര്‍ന്നു വാടകവീട്ടിലായിരുന്നു താമസം. ഹോസ്പിറ്റലില്‍നിന്നു രാവിലെ രശ്മിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഈരാറ്റുപേട്ട പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read More