വാഷിംഗ്ടൺ ഡിസി: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ മേധാവി ജെറോം പവൽ രാജിവയ്ക്കണമെന്ന് പ്രസിഡൻ ഡോണൾഡ് ട്രംപ്. സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. ഫെഡറൽ റിസർവിന്റെ വാഷിംഗ്ടൺ ഡിസിയിലെ ആസ്ഥാനം മോടിപിടിപ്പിച്ചതിൽ പവലിനെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെടുന്ന വാർത്തയുടെ ലിങ്കും ട്രംപ് പങ്കുവച്ചു. ട്രംപാണ് തന്റെ ഒന്നാം ഭരണകാലത്ത് 2018ൽ പവലിനെ കേന്ദ്രബാങ്ക് മേധാവിയായി നോമിനേറ്റ് ചെയ്തത്. എന്നാൽ പലിശനിരക്ക് താഴ്ത്താൻ തയാറല്ലാത്തതു മൂലമാണ് പവലിനെ ട്രംപ് ശത്രുവായി കാണാൻ തുടങ്ങിയത്.
Read MoreDay: July 4, 2025
മറ്റൊരാളുടെ ഇമോഷൻ വിറ്റ് റീച്ച് ഉണ്ടാക്കണോ?
എന്റെ വ്യക്തിജീവിതത്തിലെ നല്ല കാര്യങ്ങൾ പുറത്തുകാണിക്കാനാണ് ഇഷ്ടം. ഞാൻ പറയുന്നതുമാത്രം നിങ്ങൾ അറിഞ്ഞാൽ മതി. അല്ലാതെ ഞാൻ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ഊഹിച്ചുപറയരുത്. എനിക്കുമുണ്ട് ഒരു കുടുംബം. എന്നെക്കുറിച്ചുള്ള ഒരു വ്യാജവാർത്ത കണ്ട് ഒരാഴ്ച ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റില്ല. വെഡ്ഡിംഗ് റിംഗ് കൈയിൽ കാണാത്തതുകൊണ്ട് ഞാൻ ഡിവോഴ്സ് ആയി എന്നു പറഞ്ഞു പരത്തിയവരുണ്ട്. എന്റെ കൈയുടെ ക്ലോസ് അപ്പ് ഷോട്ട് എടുത്ത് തംപ് നെയിൽ ആക്കിയാണ് ഇതൊക്കെ ചെയ്യുന്നത്. ഒരു ഓൺലൈൻ ചാനൽ ഉണ്ട്. ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് അവർ പറയുന്നത്. എന്നെങ്കിലും നേരിട്ടുകണ്ടാൽ നിങ്ങൾ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നു ചോദിക്കണം. റീച്ച് ആയിരിക്കാം ഉദ്ദേശിക്കുന്നത്. അങ്ങനെ റീച്ച് വേണമെങ്കിൽ അവരുടെ തന്നെ എന്തെങ്കിലും മോശം വശം പറഞ്ഞ് റീച്ച് ഉണ്ടാക്കിക്കൂടേ? മറ്റൊരാളുടെ ഇമോഷൻ വിറ്റ് റീച്ച് ഉണ്ടാക്കണോ? കാരണം, ഞാൻ അനുഭവിക്കുന്ന…
Read Moreറഷ്യൻ ജനറൽ കൊല്ലപ്പെട്ടു
മോസ്കോ: റഷ്യൻ നാവികസേനാ ഉപമേധാവി മേജർ ജനറൽ മിഖായേൽ ഗുഡ്കോവ് യുക്രെയ്ൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റഷ്യയിലെ കുർസ്ക് മേഖലയിൽ യുക്രെയ്ൻ സേന നടത്തിയ ആക്രമണത്തിൽ ഗുഡ്കോവും മറ്റ് പത്ത് റഷ്യൻ സൈനികരും കൊല്ലപ്പെട്ടുവെന്നാണു റിപ്പോർട്ട്. 2022 ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയശേഷം റഷ്യൻ ഭാഗത്ത് കൊല്ലപ്പെടുന്ന ഏറ്റവും ഉയർന്ന സൈനിക ഉദ്യോഗസ്ഥരിലൊരാളാണ് ഗുഡ്കോവ്. ജോലിനിർവഹണത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടുവെന്നാണു റഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇക്കഴിഞ്ഞ മാർച്ചിലാണ് ഗുഡ്കോവിനെ നാവികസേനാ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ആയി നിയമിച്ചത്. യുക്രെയ്ന്റെ ആക്രമണം നേരിടുന്ന കുർസ്കിൽ വിന്യസിക്കപ്പെട്ട നാവികസേനാ മറീനുകളെ നയിച്ചത് ഗുഡ്കോവ് ആയിരുന്നു.
Read Moreപ്രഭാസ് ചിത്രം രാജാ സാബിന്റെ ടീസർ പുറത്ത്
ഐതീഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമായി ഏവരേയും അതിശയിപ്പിക്കുന്ന പ്രഭാസ് ചിത്രം ഹൊറർ എന്റർടെയ്നർ രാജാസാബിന്റെ ടീസർ പുറത്ത്. ഹൈദരാബാദിലായിരുന്നു ഈ ഹൊറർ-ഫാന്റസി ചിത്രത്തിന്റെ ഗ്രാൻഡ് ടീസർ ലോഞ്ച്. ഡിസംബർ 5നാണുമാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. മാളവിക മോഹനാണു നായിക. സംഗീത മാന്ത്രികൻ തമൻ എസ്. ഒരുക്കിയ ത്രസിപ്പിക്കുന്ന സംഗീതം ചിത്രത്തിന്റെ ടോട്ടൽ മൂഡ് പ്രേക്ഷകരിലേക്കു പകരുന്നു.ടീസറിൽ, പ്രഭാസ് വ്യത്യസ്തമായ രണ്ട് ലുക്കുകളിലെത്തുന്നു. അതിരറ്റ ഊർജവും ആകർഷണീയതയുമുള്ള ഒരു ലുക്ക്. മറ്റൊന്ന് ഇരുണ്ടതും നിഗൂഢവും പേടിപ്പിക്കുന്നതുമായ വേഷപ്പകർച്ചയിൽ.”സാബിലൂടെ,ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ഒരു സിനിമ നിർമിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. പ്രേക്ഷകരെ അതിശയകരമായ ഒരു ലോകത്തേക്ക് ആകർഷിക്കുന്നതാണ് ഇതിലെ കഥയും സെറ്റുകളും’- നിർമാതാവ് ടി.ജി വിശ്വപ്രസാദ് പറഞ്ഞു. “ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്നതാണ് ചിത്രത്തിന്റെ ടാഗ്…
Read More‘ബിഗ് ബ്യൂട്ടിഫുൾ ബജറ്റ് ബിൽ’: ട്രംപ് ഇന്ന് ഒപ്പു വയ്ക്കും
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ് “ബിഗ് ബ്യൂട്ടിഫുൾ ബജറ്റ് ബിൽ’ പാസാക്കി ജനപ്രതിനിധി സഭ. ട്രംപ് ഇന്ന് ബില്ലിൽ ഒപ്പു വയ്ക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 218-214ന് ആണ് ബില്ല് പാസായത്. നേരത്തെ, ബില്ല് യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു. ബില്ലിനെ, ക്രൂരമായ ബില്ല് എന്നു മുൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിലുടനീളം ട്രംപ് എടുത്തുപറഞ്ഞ പരിഷ്കാരമായിരുന്നു ബിഗ് ബ്യൂട്ടിഫുൾ ബിൽ. രണ്ടാം ടേമിൽ ട്രംപിനു ലഭിച്ച പ്രധാന നിയമനിർമാണ വിജയമാണ് ഈ വോട്ടെടുപ്പ് അടയാളപ്പെടുത്തുന്നത്. കുടിയേറ്റ നിയന്ത്രണ നടപടികൾക്ക് ധനസഹായം ഉറപ്പാക്കി. 2017ലെ നികുതി ഇളവുകൾ സ്ഥിരമാക്കി. 2024 ലെ പ്രചാരണ വേളയിൽ ട്രംപ് വാഗ്ദാനം ചെയ്ത പുതിയ നികുതി ഇളവുകൾ നൽകി. “ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്നു വിളിക്കപ്പെടുന്ന ട്രംപിന്റെ പുതിയ നികുതി,…
Read Moreഞങ്ങളുടെ യഥാർഥ വ്യക്തിത്വം
എല്ലാവരിലും ഒരു ഗ്രേ ഷേഡ് ഉണ്ട്. ഞങ്ങൾ ഒരിക്കലും പൂർണമായും വെള്ളയോ കറുപ്പോ അല്ല. സന്ദീപ് റെഡ്ഡി വംഗ അത്തരം ഒരു സങ്കീർണ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്, അത്രമാത്രം. ആളുകൾ അനിമൽ എന്ന ചിത്രത്തെ ആഘോഷിച്ചു. അത് ബോക്സ് ഓഫീസിൽ വൻ വിജയമായി. അതിനാൽ, വിമർശനങ്ങൾ ഒരിക്കലും ശല്യമല്ല. നടന്മാരും നടിമാരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അവരുടെ യഥാർഥ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നില്ല. ഞങ്ങൾ സ്ക്രീനിൽ അഭിനയിക്കുകയാണ്, ഞങ്ങളുടെ യഥാർഥ വ്യക്തിത്വം വേറെയാണ്. ഒരു നടനെ അവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുത്. അതാണ് അഭിനയം. -രശ്മിക
Read More‘എനിക്കു മുഖ്യമന്ത്രിയാകണം’; തൃഷയുടെ പഴയ വാക്കുകൾ വൈറൽ
തെന്നിന്ത്യയിലെ താരറാണിയാണു തൃഷ. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമാകാൻ തൃഷയ്ക്കായി. പ്രായം വെറും നമ്പർ മാത്രമാണെന്നു തെളിയിക്കുന്ന തൃഷയെ നടൻ വിജയ്യുമായി ബന്ധപ്പെടുത്തി ചില ഗോസിപ്പുകളും പരക്കുന്നുണ്ട്. എന്നാൽ ഇവയോടൊന്നും പ്രതികരിക്കാൻ ഇരുവരും തയാറായിട്ടുമില്ല. നിലവിൽ തഗ് ലൈഫ് എന്ന കമൽ ഹാസൻ ചിത്രമാണു തൃഷയുടേതായി ഏറ്റവുമൊടുവിൽ റിലീസായത്. ഈ അവസരത്തിലാണു നടിയുടെ ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായത്. തനിക്കു മുഖ്യമന്ത്രി ആകണമെന്നു തൃഷ പറയുന്നതാണു വീഡിയോ. അഞ്ച് വർഷം മുൻപ് സൺ ടിവിക്കു നൽകിയ അഭിമുഖത്തിലാണു തൃഷ തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. മോഡലിംഗ് കഴിഞ്ഞ് സിനിമയിലെത്തി. അടുത്ത ആഗ്രഹ മെന്താണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ആലോചിച്ചുനിൽക്കാതെ ഉടനടി തൃഷ മറുപടി കൊടുത്തു. ‘നാൻ സിഎം ആകണോം.’ സത്യമാണോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ, സത്യമായിട്ടും 10 വർഷം…
Read Moreസംസ്ഥാനത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് 79 ഫയര്‍ സ്റ്റേഷനുകള്‍ മാത്രം: 25 എണ്ണം വാടക കെട്ടിടത്തിൽ; 25 എണ്ണം വാടകയില്ലാതെ
കൊച്ചി: സംസ്ഥാനത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് 79 ഫയര്‍ ആന്‍ഡ് റെസക്യൂ സ്റ്റേഷനുകള്‍ മാത്രം. 129 ഫയര്‍ സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. 2016 വരെ 121 അഗ്നിരക്ഷാനിലയങ്ങളാണ് ഉണ്ടായിരുന്നത്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം എട്ട് പുതിയ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുകയുണ്ടായി. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോന്നു വീതവും പാലക്കാട് മൂന്നും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസുകള്‍ ആരംഭിച്ചു. 25 ഫയര്‍ സ്റ്റേഷനുകളാണ് സംസ്ഥാനത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. 25 എണ്ണം വാടകയില്ലാതെയാണ് ക്രമീകരിച്ചിരിക്കുന്നത്. തൃശൂരിലും പരിശീലന കേന്ദ്രവും എറണാകുളത്തെ ജല പരിശീലന കേന്ദ്രവും സ്വന്തം കെട്ടിടത്തിലാണ്. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്ക് ലഭിച്ച കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 15 ഫയര്‍ സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ ആറ്റിങ്ങല്‍, കാട്ടാക്കട, ചാക്ക, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, വര്‍ക്കല, വിതുര എന്നീ ഏഴു ഫയര്‍ സ്റ്റേഷനുകള്‍ മാത്രമാണ്…
Read Moreനടിയെ ആക്രമിച്ച കേസ് വീണ്ടും കോടതിയിൽ; ശേഷിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസംതന്നെ വിധി
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. നടന് ദിലീപ് പ്രതിയായ കേസില്‍ 2018ല്‍ ആരംഭിച്ച അന്തിമവാദം പൂര്‍ത്തിയായശേഷം വ്യക്തത തേടിയുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. കേസിലെ ശേഷിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസംതന്നെ വിധി പറഞ്ഞേക്കും. കൊച്ചിയില്‍ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമണത്തിന് ഇരയായത്. വിചാരണ പൂര്‍ത്തിയാക്കാന്‍ പല തവണ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചിരുന്നെങ്കിലും പാലിക്കാന്‍ വിചാരണക്കോടതിക്ക് കഴിഞ്ഞിട്ടില്ല. കോവിഡ് കാലയളവില്‍ കേസിന്റെ വിചാരണ തടസപ്പെട്ടിരുന്നു. സാക്ഷികളുടെ മൊഴിമാറ്റവും പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണവും വിചാരണ വീണ്ടും ദീര്‍ഘിപ്പിച്ചു. ഇതിനിടെ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചതും വിനയായി. കേസില്‍ ആദ്യം നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ കേസില്‍നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്ന് നിയോഗിച്ച പ്രോസിക്യൂട്ടറും പിന്നീട് രാജിവച്ചു. കേസിലെ പ്രധാന തെളിവായ…
Read More‘പകൽ സിദ്ധരാമയ്യയ്ക്കുവേണ്ടി ജോലി’: കർണാടക ചീഫ് സെക്രട്ടറിക്കെതിരേ അപകീർത്തി പരാമർശം; ബിജെപി എംഎൽസിക്കെതിരേ കേസ്
ബംഗളൂരു: കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിന് ചീഫ് വിപ്പും ബിജെപി നേതാവും എംഎൽസിയുമായ എൻ. രവികുമാറിനെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. രവികുമാറിന്റെ അപകീർത്തികരമായ പരാമർശത്തെ കർണാടക ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ അപലപിച്ചു. അദ്ദേഹം നിരുപാധികം മാപ്പ് പറയണമെന്ന് സംഘടന ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നിയമസഭയിലെ പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമിയുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് രവികുമാർ വിവാദ പ്രസ്താവന നടത്തിയത്. ബിജെപി പ്രതിനിധി സംഘത്തിൽ നിന്ന് നിവേദനം സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ശാലിനി രജനീഷ് ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച രവികുമാർ, പകൽ സമയത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജോലികളിൽ മുഴുകിയിരിക്കുകയാണെന്നും രാത്രിയിൽ മാത്രമാണ് അവർ സർക്കാർ ചുമതലകൾ നിർവഹിക്കുന്നതെന്നുമാണ് പറഞ്ഞത്.
Read More