പാചകത്തിനു നേരിട്ട് ഉയോഗിക്കുന്ന എണ്ണയുടെ അളവാണു നാം പലപ്പോഴും എണ്ണ ഉപയോഗത്തിന്റെ പരിധിയിൽ കാണുന്നത്. അതല്ലാതെ മറ്റു ഭക്ഷണങ്ങളിൽക്കൂടിയും ഫാറ്റ്(കൊഴുപ്പ്) ശരീരത്തിലെത്തുന്നുണ്ട്. അതിനാൽ നാം നേരിട്ട് ഉപയോഗിക്കുന്ന എണ്ണയുടെ അളവിൽ കുറവു വരുത്തണം. ഏതുതരം എണ്ണ ഉപയോഗിച്ചാലും… * വെളിച്ചെണ്ണയുടെ അളവു കുറയ്ക്കുക. അതിൽ 90 ശതമാനവും പൂരിത കൊഴുപ്പാണുളളത്. പാംഓയിൽ, വനസ്പതി ഇവയുടെ ഉപയോഗവും കുറയ്ക്കണം. * റൈസ് ബ്രാൻഎണ്ണയും(തവിടെണ്ണ) സോയാബീൻ എണ്ണയും കടുകെണ്ണയുമാണ് എണ്ണകളിൽ പൊതുവെ ആരോഗ്യത്തിനു ഗുണകരം. കടുകെണ്ണയിലാണ് ഒമേഗ 3 ഫാറ്റി ആസി ഡുകൾ ഏറ്റവുമധികം ഉള്ളത്. ഏതുതരം എണ്ണ ഉപയോഗിച്ചാലും അളവു കുറയ്ക്കുക. പ്രായപൂർത്തിയായ ഒരാൾക്കു ദിവസം 4 ടീസ്പൂണ്‍ എണ്ണ. 20 ഗ്രാം. പ്രായമേറിയവർക്കും 4 ടീസ് സ്പൂണ്‍ എണ്ണ ആവശ്യമാണ്. വറുത്തതു കഴിക്കുന്പോൾ… എണ്ണ ധാരാളം അടങ്ങിയ ബേക്കറിവിഭവങ്ങൾ ശീലമാക്കാൻ കുട്ടികളെ അനുവദിക്കരുത്. എന്നും വറുത്ത സാധനങ്ങൾ കുട്ടികൾക്കു…
Read MoreDay: July 5, 2025
ഗാസയിലെ വെടിനിർത്തൽ; ചർച്ചയ്ക്കു തയാർ; ട്രംപിന്റെ നിർദേശങ്ങൾ അംഗീകരിച്ച് ഹമാസ്
ജറുസലേം: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്. വെടിനിർത്തൽ സംബന്ധിച്ചുള്ള ചർച്ചയ്ക്കു തങ്ങൾ തയാറാണെന്ന് മധ്യസ്ഥചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് അറിയിച്ചു. വെടിനിർത്തൽ നടപ്പാക്കുന്ന കാര്യത്തിൽ അടിയന്തരചർച്ചയ്ക്കു തയാറാണെന്ന് പ്രസ്താവനയിൽ ഹമാസ് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നോട്ടുവച്ച നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രാവർത്തികമാവുമെന്ന് ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഓവൽ ഓഫീസിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് യുഎസ് പ്രസിഡന്റ് അപ്രതീക്ഷിതമായി ഗാസയിലെ വെടിനിർത്തലിനെക്കുറിച്ച് പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ അന്തിമനിർദേശങ്ങൾ ഹമാസിനുകൈമാറും. പശ്ചിമേഷ്യയുടെ നന്മയ്ക്കായി, ഹമാസ് കരാർ അംഗീകരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. എന്നാൽ, ആരുമായാണ് ചർച്ചകൾ നടത്തിയതെന്നും യുഎസ് പ്രതിനിധികൾ ആരൊക്കെയായിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നില്ല.…
Read Moreഇന്ത്യന്‍ ഫുട്ബോള്‍ വെന്റിലേറ്ററില്‍..!
ഒരുവശത്ത് പണക്കിലുക്കത്തിന്റെയും കാഴ്ചക്കാരുടെയും റിക്കാര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റ്; മറുവശത്ത് കാണികളും കാഴ്ചക്കാരും സാമ്പത്തിക ലാഭവുമില്ലാത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍. 2008ലാണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിനു തുടക്കമായത്. 2014ല്‍ ഐഎസ്എല്ലും തുടങ്ങി. കൊട്ടിഘോഷിച്ചാരംഭിച്ചെങ്കിലും ഐഎസ്എല്ലിന്റെ ഗ്രാഫ് നാള്‍ക്കുനാള്‍ താഴേക്കാണ്. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ഇതിനോടകം പുറത്തിറക്കിയ 2025-26 സീസണ് കലണ്ടറില്‍ ഐഎസ്എല്‍ ഇല്ലെന്നതും ഞെട്ടിക്കുന്ന വസ്തുത. ഐപിഎല്‍ ഇല്ലാത്ത ഒരു വര്‍ഷം ബിസിസിഐയുടെ സ്വപ്നത്തില്‍പ്പോലും ഇല്ലെന്നതും ഇതിനോടു ചേര്‍ത്തുവായിക്കണം. കാരണം, ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) യുടെതന്നെ കലണ്ടറില്‍ സ്വാധീനം ചെലുത്തുന്നതാണ് ഐപിഎല്‍. ഇന്ത്യയില്‍ ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും സ്ഥാനം എവിടെയാണെന്നു ചൂണ്ടിക്കാട്ടാന്‍ ഇതിക്കൂടുതല്‍ അക്ഷരങ്ങള്‍ നിരത്തേണ്ട. കോടികളിലും അന്തരം 2014ലെ പ്രഥമ ഐപിഎല്‍ സീസണില്‍ ഉണ്ടായിരുന്നത് എട്ട് ടീമുകള്‍. ഓരോ മത്സരത്തിലും ഗാലറിയില്‍ എത്തിയ…
Read Moreകെസിഎൽ ലേലം: റിക്കാർഡ് തുകയ്ക്ക് സഞ്ജു കൊച്ചി ബ്ലൂ ടൈഗേഴ്സിൽ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്റി-20 രണ്ടാം സീസണിൽ സഞ്ജു സാംസണ് കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം. കെസിഎൽ പ്രഥമ സീസണിൽ ഇല്ലാതിരുന്ന സഞ്ജു സാംസണെ ഇത്തവണ കെസിഎലിലെ റിക്കാർഡ് തുകയായ 26.80 ലക്ഷത്തിനാണ് കൊച്ചി സ്വന്തമാക്കിയത്. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. മൂന്ന് ലക്ഷം അടിസ്ഥാനവിലയായിരുന്ന സഞ്ജുവിനായി തിരുവനന്തപുരം റോയല്‍സ് 20 ലക്ഷം വിളിച്ചപ്പോൾ തൃശൂര്‍ ടൈറ്റന്‍സ് 25 ലക്ഷമാക്കി ഉയർത്തി. എന്നാൽ ഒടുവിൽ. 26.80 ലക്ഷം വിളിച്ച കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കി. അതേസമയം, വിഷ്ണു വിനോദിനെ 12.8 ലക്ഷത്തിന് ഏരീസ് കൊല്ലം സെയ്ലേഴ്സും ഓൾറൗണ്ടർ ജലജ് സക്സേനയെ 12.40 ലക്ഷത്തിന് ആലപ്പി റിപ്പിള്‍സും പേസര്‍ ബേസില്‍ തമ്പിയെ 8.4 ലക്ഷത്തിന് തിരുവനന്തപുരം റോയല്‍സും സ്വന്തമാക്കി. ഷോണ്‍ റോജര്‍ (4.40 ലക്ഷം), സിജോമോന്‍ ജോസഫ് (5.20 ലക്ഷം) എന്നിവരെ തൃശൂര്‍ ടൈറ്റന്‍സ്…
Read Moreകര്‍മ വിശ്വാസിയാണു ഞാന്‍; മോളെയും അതു തന്നെയാണു ഞാന്‍ പഠിക്കുന്നതെന്ന് ശ്വേത
മലയാളത്തിലെ ഹോട്ട് ഐക്കണായി പ്രേക്ഷകര്‍ കാണുന്ന താരമാണു ശ്വേത മേനോന്. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കാന്‍ നടി മടിച്ചിട്ടില്ല. ഇതിന്റെപേരില്‍ കുറ്റപ്പെടുത്തലുകള്‍ വന്നപ്പോഴും നടി കാര്യമാക്കിയില്ല. കാമസൂത്രയുടെ പരസ്യത്തില്‍ ശ്വേത അഭിനയിച്ചതു വലിയ വിവാദമായിരുന്നു. തന്റെ ബോള്‍ഡായ ചോയ്സുകളെക്കുറിച്ചു സംസാരിക്കുകയാണു ശ്വേത മേനോൻ: “ഇനിയും ഇതു ചെയ്യുമോ എന്നു ചോദിച്ചാല്‍ എന്തുകൊണ്ട് ചെയ്തുകൂടാ എന്നായിരിക്കും മറുപടി. ഇതെന്റെ ജോലിയാണ്. ഒരാളുടെ ക്രിയേറ്റീവ് വിഷനെ ധിക്കരിക്കാന്‍ പാടില്ല. സംവിധായകന് പറഞ്ഞിട്ടാണ് ഇറോട്ടിക് രംഗങ്ങളില്‍ അഭിനയിച്ചത്. അതെന്റെ ജോലിയാണ്. ഇറോട്ടിസത്തിന്റെ ഇ പോലും വരില്ല. സ്റ്റാര്‍ട്ട്, കാമറ, ആക്ഷന്‍, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിംഗ്. അതിന്റെ അപ്പുറത്തേക്കില്ല. ഒരു ആര്‍ട്ടിസ്റ്റും അതിനപ്പുറത്തേക്ക് ആലോചിക്കില്ല. സത്യം പറഞ്ഞാല്‍ അതിന്റെ കാരണം എന്റെ വ്യക്തതയാണ്. എനിക്ക് എന്റെ ഇന്‍ഡസ്ട്രിയില്‍നിന്ന് ഒരാളെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നില്ല. എനിക്കു സിനിമാരംഗത്ത് റൊമാന്‍സുണ്ടായിട്ടില്ല. ഒരാളെ വിവാഹം ചെയ്യാന്‍ തോന്നുമ്പോഴാണു റൊമാന്സുണ്ടാവുക. അതു…
Read Moreസിനിമ ആഗ്രഹിച്ച് ഡോക്ടര്‍ ആയ ആളാണു പപ്പയെന്ന് മമിത ബൈജു
ഞാനൊരു ഡോക്ടറാകണം എന്നായിരുന്നു പപ്പയുടെ ആഗ്രഹം. എന്നാല്‍ ആറേഴു സിനിമകള്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ മോഹം ഞാനങ്ങ് ഉപേക്ഷിച്ചു. പപ്പയ്ക്ക് ആദ്യം അതില്‍ വിഷമമുണ്ടായിരുന്നു. പിന്നെ പപ്പയും അത് ഉള്‍ക്കൊണ്ടു. കാരണം എന്താണെന്നാല്‍ സിനിമാരംഗം പപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. സിനിമാ സംവിധായകന് ആവുക ആയിരുന്നു പപ്പയുടെ സ്വപ്നം. പക്ഷേ, വീട്ടിലെ സാമ്പത്തികസാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. മാത്രമല്ല പപ്പ നന്നായി പഠിക്കുന്ന ആളായതുകൊണ്ട് പഠിച്ചു ഡോക്ടറായി. മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തു. അതിനു ശേഷം അമൃത ആശുപത്രിയില്‍ റിസര്‍ച്ച് ചെയ്തു. അതിനുശേഷമാണ് ഞങ്ങളുടെ നാട്ടില്‍ തന്നെ സ്വന്തം ക്ലിനിക് തുടങ്ങിയത്. സിനിമ ആഗ്രഹിച്ച് ഡോക്ടര്‍ ആയ ആളാണു പപ്പ. ഡോക്ടറാകാന്‍ ആഗ്രഹിച്ച് സിനിമാരംഗം തെരഞ്ഞെടുത്ത ആളാണു ഞാന്‍. -മമിത ബൈജു
Read Moreആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്
കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിനുശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന “മിറാഷ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് മിറാഷിലെ മറ്റു പ്രമുഖ താരങ്ങൾ. ഡിജിറ്റൽ ഇല്യൂഷൻ വീഡിയോയ്ക്കു താഴെ ‘കാണുന്നതെല്ലാം വിശ്വസിക്കരുത്, എല്ലാം മിറാഷാണ്’ എന്ന കമന്റുമായി ആദ്യമെത്തിയത് ഹക്കീം ഷാജഹാനാണ്.‘ആഹാ എന്നിട്ട്’ എന്ന കമന്റുമായി പിന്നാലെ ഹന്ന എത്തി. ‘ഹോ, പണ്ഡിതൻ ആണെന്നു തോന്നുന്നു’ എന്നാണ് അതിനുതാഴെ അപർണയുടെ കമന്റ്. ‘മിറാഷ് കഴിഞ്ഞതിൽ പിന്നെ ഇങ്ങനെയാണെന്നാ കേട്ടത്’ എന്ന രസികൻ കമന്റുമായി ഉടൻ ആസിഫ് അലിയുമെത്തി. ഇ ഫോർ എക്സ്പിരിമെന്റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ്…
Read Moreവ്യോമാതിർത്തികൾ തുറന്നു; വിമാനസർവീസുകൾ പുനരാരംഭിച്ച് ഇറാൻ
ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തെത്തുടർന്നു ജൂൺ 13 മുതൽ അടച്ചിട്ടിരുന്ന വ്യോമാതിർത്തികൾ ഇറാൻ തുറന്നു. ടെഹ്റാനിലെ പ്രധാന വിമാനത്താവളങ്ങളായ മെഹ്രബാദ്, ഇമാം ഖൊമൈനി എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചെന്ന് ഇറാന്റെ ദേശീയവാർത്താ ഏജൻസി അറിയിച്ചു. പുലർച്ചെ അഞ്ചിനും വൈകുന്നേരം ആറിനും ഇടയിൽ മാത്രമാണ് സർവീസ്. അതേസമയം, ഇസ്രയേൽ ആക്രമണത്തിൽ കേടുപറ്റിയ ഇസ്ഫഹാൻ, തബ്രീസ് വിമാനത്താവളങ്ങൾ തുറന്നിട്ടില്ലെന്നും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നമുറയ്ക്ക് ഇവ പ്രവർത്തനമാരംഭിക്കുമെന്നും വാർത്താ ഏജൻസി പറഞ്ഞു.12 ദിവസത്തെ സംഘർഷത്തിനുശേഷം ജൂൺ 24ന് ആണ് ഇസ്രയേലും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നത്.
Read Moreപ്രധാനമന്ത്രി അർജന്റീനയിൽ; പ്രധാനമന്ത്രിതല ഉഭയകക്ഷി സന്ദർശനം 57 വർഷത്തിനിടെ
ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തും. 57 വർഷത്തിനിടെ അർജന്റീനയുമായുള്ള ആദ്യത്തെ പ്രധാനമന്ത്രിതല ഉഭയകക്ഷി സന്ദർശനം കൂടിയാണിത്. ബ്യൂണസ് അയേഴ്സിലെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. നേരത്തെ 2018ല്‍ ജി ഉച്ചകോടിക്കായി മോദി അര്‍ജന്റീനയില്‍ എത്തിയിരുന്നു. മോദിയുടെ പഞ്ചരാഷ്ട്ര സന്ദര്‍ശനത്തിലെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. എസീസ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോദിക്ക് ആചാരപരമായ സ്വീകരണം നൽകി. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യ-അർജന്റീന പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള ചർച്ചകാളാണു നടക്കുന്നത്.
Read Moreമുക്കുപണ്ടം തട്ടിപ്പ്: പ്രതിയായ യുവതി 19 വർഷത്തിനുശേഷം പിടിയിൽ; പിടികിട്ടാപ്പുള്ളി ബിനീതയെ പൊക്കിയത് നെടുമ്പാശേരിയിൽ നിന്ന്
ഇടുക്കി: മുക്കുപണ്ടം പണയംവച്ചു പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിനുശേഷം പോലീസ് പിടികൂടി.തങ്കമണി, പാലോളിൽ ബിനീത (49) യെയാണ് എറണാകുളത്തുനിന്ന് പോലീസ് പിടികൂടിയത്. 2006ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രാം മുക്കുപണ്ടം പണയം വച്ചു 25,000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്. 2006ൽ അറസ്റ്റിലായ യുവതി ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 19 വർഷമായി പോലീസിനെ കബളിപ്പിച്ചു വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇടുക്കി ഡി. സി. ആർ.ബി.ഡി വൈഎസ്പി. കെ.ആർ. ബിജുവിന്റെയും കട്ടപ്പന ഡിവൈഎസ്പി. വി. എ. നിഷാദ് മോന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം, എറണാകുളം നെടുമ്പാശേരിക്കടുത്തുള്ള കാരകുന്നത്തുനിന്നാണു യുവതിയെ അറസ്റ്റ് ചെയ്തത്. 19 വർഷമായി യുവതിയെ പോലീസ് തെരയുകയായിരുന്നു . ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.…
Read More