നടൻ പ്രേംനസീറിനെതിരേയുള്ള വിവാദ പരാമർശങ്ങളിൽ മാപ്പ് പറഞ്ഞ് ടിനി ടോം. പ്രേംനസീർ എന്ന മഹാനടനെതിരേ അറിഞ്ഞു കൊണ്ട് ഇതുവരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല, സീനിയർ താരങ്ങളിൽ ചിലർ പങ്കുവച്ച അഭിപ്രായങ്ങളിൽ ചിലതാണ് അന്ന് പറഞ്ഞത്. അറിയാതെ എന്തെങ്കിലും പറഞ്ഞ് പോയെങ്കിൽ എല്ലാവരോടും മാപ്പ് പറയുന്നതായും ടിനി ടോം പറഞ്ഞു. ‘നസീര്‍ സാറിനെ ഞാന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഒരു സീനിയർ പറഞ്ഞ കാര്യമാണ് പങ്കുവച്ചത്. ഇപ്പോള്‍ അദ്ദേഹം കൈ മലര്‍ത്തുന്നുണ്ട്. അത് ഞാന്‍ അന്തരീക്ഷത്തില്‍ നിന്ന് ആവാഹിച്ച് എടുത്തതല്ല. കേട്ട വിവരം വച്ചിട്ട് പറഞ്ഞ ഒരു കാര്യമാണ്. അതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. പ്രേം നസീറിനെ പോലൊരു മഹത് വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ചിട്ടില്ല. ആർക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് ടിനി പറഞ്ഞു. അതേസമയം ടിനിയ്ക്കെതിരേ സംവിധായകന് എംഎ നിഷാദ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷി, സംവിധായകന് ആലപ്പി…
Read MoreDay: July 6, 2025
പ്രചോദനം സുസ്മിതം: യുവത്വത്തിന്റെ കരുത്തും തീക്ഷ്ണതയും അഗതികളുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി സമർപ്പിച്ച ഒരുവൾ
ഇവരും “എന്റെ മക്കളാണ്, എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവരെ പൊന്നുപോലെ നോക്കണം….’’ പുനരധിവാസകേന്ദ്രത്തിൽ അന്തേവാസികളെ നെഞ്ചോടു ചേർത്തുനിർത്തി ചാക്കോ ഇതു പറഞ്ഞപ്പോൾ, മകൾ സുസ്മിതയും ആ കരവലയത്തിനുള്ളിലുണ്ടായിരുന്നു. തന്നോടുള്ള പിതാവിന്റെ ഓർമപ്പെടുത്തൽ വെറുതെയങ്ങു മറന്നുകളയാൻ സുസ്മിതയ്ക്കു കഴിയുമായിരുന്നില്ല. പിതാവിന് തന്റെ അഭയകേന്ദ്രത്തിലെ അന്തേവാസികളോടും തിരിച്ചുമുള്ള സഹവർത്തിത്വത്തിന്റെ ഇഴയടുപ്പം അത്രമേൽ അടുത്തറിഞ്ഞതുതന്നെ കാരണം. മൂന്നു വർഷത്തിനുശേഷം ചാക്കോയുടെ മരണാനന്തരം എയ്ഡഡ് സ്കൂളിലെ അധ്യാപന ജോലി വിട്ട്, അഭയകേന്ദ്രത്തിന്റെയും അവിടുത്തെ അന്തേവാസികളായ 120 പേരുടെയും ചുമതല ഏറ്റെടുക്കുമ്പോൾ സുസ്മിതയുടെ പ്രായം 24. മാനസിക, ശാരീരിക വൈകല്യങ്ങളുള്ളവർ, അനാഥർ, കിടപ്പുരോഗികൾ, ഒറ്റപ്പെട്ടവർ… എല്ലാവരും സുസ്മിതയുടെ സ്നേഹത്തിലും കരുതലിലും സന്തുഷ്ടർ. യുവത്വത്തിന്റെ കരുത്തും തീക്ഷ്ണതയും അഗതികളുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി സമർപ്പിച്ച സുസ്മിത എം. ചാക്കോ, കാസർഗോഡ് മടിക്കൈ മരപ്പശേരിയിലെ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിന്റെ സാരഥിയാണ്. ഭിന്നശേഷിക്കാരനായിരുന്ന പിതാവ് എം.എം. ചാക്കോ കുടുംബസ്വത്തായി കിട്ടിയ…
Read Moreകേരളത്തിലെ സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി
തിരുവനന്തപുരം: സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി.. വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും. രാവിലെ 9.45 മുതൽ വൈകുന്നേരം 4.15 വരെയാണ് പുതിയ സ്കൂള്‍ സമയം. പുതുക്കിയ മെനു അനുസരിച്ച് സ്കൂള്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വര്‍ദ്ധിപ്പിച്ചു നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് സ്കൂള്‍ ഉച്ചഭക്ഷണത്തിന് ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
Read Moreസ്കൂൾ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ
തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍ 18 വരെയും നടക്കും. പ്ലസ് വണ്‍, പ്ലസ് ടു മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 23 വരെയും വാര്‍ഷിക പരീക്ഷ മാര്‍ച്ച് രണ്ട് മുതല്‍ 30 വരെയും നടക്കും. മധ്യവേനല്‍ അവധിക്കായി മാര്‍ച്ച് 31 ന് സ്കൂള്‍ അടയ്ക്കും.
Read Moreആറാം വയസില്‍ ബോംബേറില്‍ കാല് നഷ്ടമായി; ഇന്ന് പുതു ജീവിതത്തിലേക്ക് പുതിയ കാൽവയ്പ്പുകളുമായി ഡോ. അസ്ന: ഒരു നാടൊന്നാടെ അനുഗ്രഹത്തോടെ ഒപ്പം നിന്നു
ഡോ. അസ്ന ഇനി പുതുജീവിതത്തിലേക്ക്. രാഷ്ട്രീയ സംഘർഷത്തിനിടെയുണ്ടായ ബോംബേറിൽ കാൽ നഷ്ടപ്പെട്ട ചെറുവാഞ്ചേരി പൂവ്വത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജിനിയറുമായ നിഖിലാണ് ഇന്നലെ അസ്നയുടെ കഴുത്തിൽ താലികെട്ടിയത്. നിരവധിപേരാണ് ധന്യനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയത്. അന്ന് രാഷ്ട്രീയ സംഘർഷം നടന്ന പൂവത്തൂര്‍ എല്‍പി സ്കൂളിനു മുന്നിലായി ഒരുക്കിയ പന്തലിലാണ് അസ്ന വിവാഹിതയായത്. വിവാഹദിനത്തിൽ അനുഗ്രഹം നൽകാൻ അച്ഛന് നാണുവില്ലെന്ന ദുഃഖം മാത്രമാണ് അസ്നയ്ക്ക് ബാക്കിയുള്ളത്. ദമ്പതികളെ ആശീർവദിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, എം.കെ. രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, കെ.കെ. ശൈലജ എംഎൽഎ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, എഐസിസി അംഗം വി.എ. നാരായണൻ, കെപിസിസി സെക്രട്ടറി സജീവ് മാറോളി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.
Read Moreസ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
പോത്താനിക്കാട്: കക്കടാശേരി-കാളിയാർ റോഡിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ യാത്രക്കാരിയായ വീട്ടമ്മയും ഓട്ടോ ഓടിച്ചിരുന്ന മരുമകനും മരിച്ചു. കൊച്ചുമകൾക്ക് പരിക്കേറ്റു. കോഴിപ്പിള്ളി പാറച്ചാലിപ്പടി കുര്യപ്പാറ ബ്രസി ആന്റണി(70)യും ബ്രസിയുടെ മകൾ മേരിയുടെ ഭർത്താവ് കടവൂർ മലേക്കുടിയിൽ ബിജു (43)വുമാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ബിജുവിന്റെ മകൾ മെറിനെ(16) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈങ്ങോട്ടൂർ ആയങ്കര മൃഗാശുപത്രിക്ക് സമീപം ഇന്നലെ രാവിലെ 10ഓടെയായിരുന്നു അപകടം. ബിജുവിന്റെ വീട്ടിൽനിന്ന് മടങ്ങുകയായിരുന്നു ബ്രസി. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന ശ്രീക്കുട്ടി ബസ് എതിർദിശയിൽ നിന്നു വരികയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തെറിച്ചുമറിഞ്ഞു. ബ്രസി സംഭവസ്ഥലത്തുവച്ചും ബിജു ആശുപത്രിയിൽ ചികിത്സയിലിരിക്കേയുമാണ് മരിച്ചത്. ബ്രസിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. കുത്തുകുഴി പള്ളിക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: ആന്റണി.…
Read Moreഈയാഴ്ച ഓണ്‍ലൈൻ മന്ത്രിസഭ; മുഖ്യമന്ത്രി യുഎസിലിരുന്നു നിയന്ത്രിക്കും
തിരുവനന്തപുരം: ഈയാഴ്ചയിലെ മന്ത്രിസഭായോഗം ഓണ്‍ലൈനായി ചേരും. ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ഇരുന്നാകും മന്ത്രിസഭ നിയന്ത്രിക്കുക. പതിവു മന്ത്രിസഭായോഗം സാധാരണയായി ബുധനാഴ്ചയാണ് ചേരുന്നത്. എന്നാൽ അന്ന് പൊതുപണിമുടക്കായ സാഹചര്യത്തിൽ വെള്ളിയാഴ്ച ചേരാമെന്നാണ് മന്ത്രിമാരെ അറിയിച്ചിട്ടുള്ളത്. അമേരിക്കയിലും ഇന്ത്യയിലും സമയ വ്യത്യാസമുള്ള സാഹചര്യത്തിൽ രണ്ടിടത്തെയും സമയക്രമം കണക്കാക്കിയാകും ചേരുക. ഇന്നലെ പുലർച്ചെയാണ് മുഖ്യമന്ത്രി ദുബായ് വഴി അമേരിക്കയിലെ മയോ ക്ലിനിക്കിൽ തുടർ ചികിത്സയ്ക്കായി പോയത്. ഫയലുകളിൽ ഓണ്‍ലൈനായി മുഖ്യമന്ത്രി തീരുമാനമെടുക്കും.
Read Moreസോഷ്യല്‍ മീഡിയ വഴി ഇരകളെ വീഴ്ത്തും; ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; നാലംഗ സംഘത്തിലെ യുവതി പിടിയില്‍
കൊല്ലം: ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ നാലംഗ സംഘത്തിലെ യുവതി പിടിയില്‍. ഈസ്റ്റ് കല്ലട മണിവീണ വീട്ടില്‍ എറണാകുളം സൗത്ത് പാലാരിവട്ടത്ത് താമസിക്കുന്ന ചിഞ്ചു അനീഷ് ആണ് അറസ്റ്റിലായത്. പുനലൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി.മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 2023ലാണ് പുന്നല കറവൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജി. നിഷാദില്‍ നിന്ന് നാലംഗ സംഘം പണം തട്ടിയെടുത്തത്. മാസം രണ്ട് ലക്ഷം ശമ്പളം ലഭിക്കുന്ന ജോലിയാണ് ഇയാൾക്ക് തട്ടിപ്പ് സംഘം ഉറപ്പ് നല്‍കിയത്. 45 ദിവസത്തിനകം ന്യൂസിലാന്‍ഡില്‍ കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പല തവണയായി 11.5 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തു. ഒറിജിനലിലെ വെല്ലുന്ന വ്യാജ രേഖകള്‍ ചമച്ചായിരുന്നു നിഷാദിനെ വിശ്വസിപ്പിച്ചത്. ഫേസ് ബുക്കിലൂടെയുള്ള പരസ്യം കണ്ടാണ് നിഷാദ് സ്ഥാപനവുമായി ബന്ധപ്പെട്ട് പണം നല്‍കിയത്.ഗൂഗിള്‍ മീറ്റിലൂടെ ഇന്റര്‍വ്യൂ ചെയ്ത്…
Read Moreആദ്യത്തെ കൺമണി… ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേശിനും ആൺകുഞ്ഞ് പിറന്നു
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേശിനും കുഞ്ഞ് പിറന്നു. അവസാനം ഞങ്ങളുടെ കൺമണിയെത്തി എന്ന ക്യാപ്ഷനോടെ കുഞ്ഞിക്കാലുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് കുഞ്ഞുണ്ടായ വിവരം ദിയ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടേയും അശ്വിന്റേയും വിവാഹം. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. നമസ്കാരം സഹോദരങ്ങളെ! വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകള്‍ ദിയക്ക് ഒരാണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനയ്ക്ക് നന്ദി പറഞ്ഞ് കുഞ്ഞുണ്ടായ സന്തോഷ വാർത്ത കൃഷ്ണ കുമാറും പങ്കുവച്ചിരുന്നു.
Read Moreമെഡിക്കൽ കോളജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വീണാ ജോർജ്; എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു
കോട്ടയം: മെഡിക്കൽകോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിൽ മന്ത്രി വീണാ ജോർജ് എത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ബിടെക് ബിരുദദാരിയായ തങ്ങളുടെ മകന് സ്ഥിര ജോലി നൽകണമെന്ന് ബിന്ദുവിന്റെ ഭർത്താവ് മന്ത്രിയോട് ആവശ്യപ്പെട്ടു. സിപിഎം നേതാവ് അനിൽ കുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വൻ പോലീസ് അകമ്പടിയോടെയാണ് മന്ത്രിയെത്തിയത്. കഴിഞ്ഞ ദിവസം കുടുംബവുമായി ഫോണിൽ സംസാരിച്ച മന്ത്രി ബിന്ദുവിന്റെ മകൾ നവമിയുടെ തുടർചികിത്സ ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. നവമിയെ നാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് മന്ത്രി കുടുംബത്തെ അറിയിച്ചിരുന്നു .
Read More