തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ റവന്യു മന്ത്രി കെ. രാജന് എഡിജിപി. എം.ആര്. അജിത്ത് കുമാറിനെതിരെ വീണ്ടും ക്രൈംബ്രാഞ്ചിന് മൊഴി നല്കി. പൂരം കലക്കലിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. പൂരം നടക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ എഡിജിപിയോട് പറഞ്ഞിരുന്നു. എഡിജിപി സ്ഥലത്തുണ്ടാകണമെന്നും നിര്‍ദേശിച്ചിരുന്നു. താന്‍ സ്ഥലത്തുണ്ടാകുമെന്ന് എഡിജിപി അജിത്ത് കുമാര്‍ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ പൂരത്തിനിടെ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും അറ്റന്‍ഡ് ചെയ്യുകയൊ തിരികെ വിളിയ്ക്കുകയൊ ചെയ്തില്ലെന്നാണ് മന്ത്രി മൊഴി നല്‍കിയത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണമാണ് നടക്കുന്നത്. നേരത്തെയും മന്ത്രി എഡിജിപിയുടെ നടപടിയ്ക്കെതിരെ മൊഴി നല്‍കിയിരുന്നു. ഇന്നലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ അന്വേഷണ സംഘത്തിനാണ് എഡിജിപിയ്ക്കെതിരെ വീണ്ടും മൊഴി നല്‍കിയത്. സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയില്‍ നിന്നും മൊഴിയെടുത്തത്. നേരത്തെ…
Read MoreDay: July 17, 2025
എം.ആർ. അജിത്കുമാറിന്റെ ട്രാക്ടർ സവാരി; എഡിജിപിയെ സംരക്ഷിച്ച് പോലീസ്; എഫ്ഐആർ കേസ് ഡ്രൈവർക്കെതിരേ; അജിത് കുമാറിനെ പരാമർശിക്കാതെ എഫ്ഐആർ
പത്തനംതിട്ട: ശബരിമല ട്രാക്ടര്യാത്രാ വിവാദത്തില്‍പ്പെട്ട എഡിജിപി എം. ആര്. അജിത് കുമാറിനെ സംരക്ഷിച്ച് പോലീസ് എഫ്ഐആര്‍. സംസ്ഥാന പോലീസ് മേധാവിയുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 01-സി എന്‍/3056 രജിസ്ട്രേഷനിലുള്ള ട്രാക്ടർ ഓടിച്ച പോലീസ് ഡ്രൈവർക്കെതിരേയാണ് കേസ്. സംസ്ഥാനത്തെ ഉന്നതനായ പോലീസ് ഉദ്യോഗസ്ഥനെ ട്രാക്ടര്‍ ഡ്രൈവറായ സാധാരണ പോലീസുകാരന് നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റി സന്നിധാനത്തേക്കു കൊണ്ടുപോയതാണെന്ന തരത്തിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട്. ആളെ കയറ്റി സന്നിധാനത്തേക്കും തിരിച്ചു യാത്ര ചെയ്തതിനാണ് കേസ് ചുമത്തിയത്. എന്നാല്‍ ഇയാളുടെ പേരും എഫ്ഐആറില്‍ ഇല്ല. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. തിരുവല്ല പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവർ വിവേക് കുമാർ ആണ് വാഹനം ഓടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായിരുന്നു. പമ്പ പോലീസ് ഇന്‍സ്പെക്ടര്‍ സി. കെ. മനോജാണ് കേസെടുത്തത്. ട്രാക്ടറില്‍ യാത്ര ചെയ്ത എം. ആര്. അജിത് കുമാറിനെക്കുറിച്ച് എഫ്ഐആറില്‍ പരാമര്‍ശമില്ല. കേരളാ…
Read Moreബോയിംഗ് 787 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ തകരാർ കണ്ടെത്തിയിട്ടില്ലെന്ന് വിമാനക്കമ്പനി
ന്യൂഡൽഹി: ഇന്ധനനിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനത്തിന്റെ മുൻകരുതൽ പരിശോധനകൾ പൂർത്തിയാക്കി എയർ ഇന്ത്യ. അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ബോയിംഗ് 787 വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളുടെ പരിശോധനകൾ പൂർത്തിയാക്കിയതായി വിമാനക്കന്പനി അറിയിച്ചത്. ഇതുവരെ തകരാറുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മുതിർന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു. ബോയിംഗ് 787, 737 വിമാന സർവീസ് നടത്തുന്ന വിമാനക്കമ്പനികളോട് ഇന്ധന നിയന്ത്രണ സ്വിച്ച് സംവിധാനങ്ങൾ പരിശോധിക്കാൻ ഡിജിസിഎ നിർദേശം നൽകിയിരുന്നു. അഹമ്മദാബാദിൽ തകർന്ന ബോയിംഗ് 787-8 ലെ രണ്ട് ഇന്ധന സ്വിച്ചുകളും ഒരു സെക്കൻഡിനുള്ളിൽ “റൺ’ ൽ നിന്ന് “കട്ട്ഓഫ്’ ലേക്ക് മാറിയതായാണ് കണ്ടെത്തിയത്. ഇതു വിമാനം പറന്നുയർന്നതിനു തൊട്ടുപിന്നാലെ അപകടത്തിൽപ്പെടാൻ കാരണമായി.
Read Moreധർമസ്ഥല കൂട്ടക്കൊലപാതക വെളിപ്പെടുത്തൽ; 22 വർഷം മുമ്പ് കാണാതായ വിദ്യാർഥിനിയുടെ തിരോധാനം അന്വേഷിക്കണമെന്ന പരാതിയുമായി അമ്മ
മംഗളൂരു: ധർമസ്ഥലയിൽ നടന്നതായി പറയുന്ന കൂട്ടക്കൊലപാതകങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ 22 വർഷംമുമ്പ് ധർമസ്ഥലയിൽ കാണാതായ മെഡിക്കൽ വിദ്യാർഥിനിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണം നടത്തണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി. മണിപ്പാലിൽ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന അനന്യ ഭട്ടിനെയാണ് 2003 ൽ സുഹൃത്തുക്കൾക്കൊപ്പം ധർമസ്ഥലയിലെത്തിയപ്പോൾ കാണാതായത്. അപ്പോൾതന്നെ പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് അനന്യയുടെ അമ്മ സുജാത ഭട്ട് ധർമസ്ഥല പോലീസിൽ നൽകി പരാതിയിൽ പറയുന്നു. ബംഗളൂരു സ്വദേശിനിയായ സുജാത സിബിഐയിൽ സ്റ്റെനോഗ്രാഫറായിരുന്നു. ഇവർ കോൽക്കത്തയിൽ ജോലിചെയ്തിരുന്ന കാലത്താണ് മകളെ കാണാതായത്. പോലീസിന്റെ ഭാഗത്തുനിന്ന് സഹായം ലഭിക്കില്ലെന്നു മനസിലായപ്പോൾ സ്വന്തം നിലയ്ക്ക് ധർമസ്ഥലയിലെത്തി അന്വേഷണം നടത്താൻ ശ്രമിച്ചിരുന്നതായും അപ്പോൾ ഒരു സംഘം ആളുകൾ തന്നെ ക്രൂരമായി ആക്രമിച്ച് അബോധാവസ്ഥയിലാക്കിയിരുന്നതായും പരാതിയിൽ പറയുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതായി പറയുന്ന ഇടങ്ങൾ പരിശോധിക്കുമ്പോൾ അനന്യയുടെ മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയാൻ…
Read Moreഅലാസ്കയിൽ വൻ ഭൂകമ്പം; 7.3 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: യുഎസ് അലാസ്ക തീരത്ത് ശക്തമായ ഭൂകന്പം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ സമയം പുലർച്ചെ രണ്ടോടെയാണു സംഭവിച്ചത്. ഭൂകന്പത്തെത്തുടർന്ന് അലാസ്കയുടെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. അലാസ്ക തീരത്ത് 700 മൈൽ ചുറ്റളവിലാണ് സുനാമി മുന്നറിയിപ്പ്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും അധികൃതർ നിർദേശിച്ചു. അലാസ്ക ഉപദ്വീപിന്റെ ഭാഗമായ പോപ്പോഫ് ദ്വീപിലെ സാൻഡ് പോയിന്റിനു സമീപമാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു. ശക്തമായ ഭൂകമ്പം ഉണ്ടായതിനാൽ പത്തു കിലോമീറ്റർ ചുറ്റളവിൽ നാശം ഉണ്ടാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ കനത്തജാഗ്രത തുടരുകയാണ്. ഏതു സാഹചര്യവും നേരിടാൻ രക്ഷാസേന സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.ഭൂചലനത്തിൽ വാഹനങ്ങളും വീട്ടുപകരണങ്ങളും കുലുങ്ങുന്നതിന്റെയും പരിഭ്രാന്തരായ ആളുകൾ താമസസ്ഥലത്തുനിന്ന് പുറത്തേക്കോടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. പസഫിക്,…
Read Moreസ്വത്ത് തട്ടിയെടുത്ത ഇവർ മരിക്കട്ടെയെന്ന് അലറി മരുമകൻ; ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിനെക്കുറിച്ച് പോലീസ് പറയുന്നത്
മുക്കൂട്ടുതറ: വെച്ചൂച്ചിറയിൽ ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഴുതാ കോളനിയിലെ താമസക്കാരി ഉഷാമണി (54) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉഷയുടെ മരുമകൻ സുനിലിനെ വെച്ചൂച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു.കുടുംബപ്രശ്നമാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമികവിവരം. മൺവെട്ടി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം.എരുമേലി എലിവാലിക്കര സ്വദേശിയാണ് സുനിൽ. ഭാര്യയുമായി സുനിൽ അകന്നു കഴിയുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് ഭാര്യാമാതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് സുനിലും ഭാര്യയും കഴിഞ്ഞ നാലുവർഷത്തോളമായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. അമ്മ ഉഷയോടൊപ്പമാണ് ഭാര്യയും രണ്ടുമക്കളും കഴിഞ്ഞിരുന്നത്. ഇന്നലെ ഉച്ചയോടെ, കുട്ടികളെ കാണണമെന്ന ആവശ്യവുമായാണ് സുനിൽ ഉഷയുടെ വീട്ടിലെത്തിയത്. വൈകാതെ ഇരുവരും വഴക്കായി. പിന്നാലെ സുനിൽ മൺവെട്ടി ഉപയോഗിച്ച് ഉഷയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് മാരകമായി മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ വീടിന്റെ പരിസരത്തുതന്നെയാണ് ഉഷയുടെ മൃതദേഹം കിടന്നത്.…
Read Moreതപാൽ ജീവനക്കാരിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തൽ; യുവതിയുടെ പരാതിയിൽ യുവാവ് പോലീസ് പിടിയിൽ
തൊടുപുഴ: തപാൽ വകുപ്പ് ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മടക്കത്താനം ഇലവുംതറയ്ക്കൽ ഷാബിൻ ഹനീഫ(36) യെയാണ് മണക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരന്തരമായി യുവതിയെ ശല്യപ്പെടുത്തുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്ത തായി പരാതിയിൽ പറയുന്നു. പലതവണ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും ശല്യപ്പെടുത്തുന്നത് തുടർന്നതോടെയാണ് യുവതി പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കഴിഞ്ഞ ഏഴിന് ഷാബിനെതിരേ കേസടുത്തു. ചൊവ്വാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreരണ്ടു മഹാപ്രളയം കണ്ട മുത്തശി കുട്ടിയമ്മ യാത്രയായി; വിടവാങ്ങൽ 1099-ലെ വെള്ളപ്പൊക്കത്തിന്റെ 101-ാം വാർഷികത്തലേന്ന് 108-ാം വയസിൽ
ചെറുതോണി: രണ്ട് മഹാപ്രളയങ്ങൾക്ക് സാക്ഷ്യം വഹിച്ച മുത്തശി യാത്രയായി. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയാണ് വിടവാങ്ങിയത്. ചേലച്ചുവട് പുത്തൂക്കുടിയിൽ പരേതനായ ശങ്കരൻ കുടിയുടെ ഭാര്യ കുട്ടിയമ്മ (108) യാണ് വിടവാങ്ങിയത്. 1917ൽ ജനിച്ച കുട്ടിയമ്മയ്ക്ക് 99ലെ (1924)വെള്ളപ്പൊക്കം നല്ല ഓർമയുണ്ടായിരുന്നു. 99ലെയും 2018ലെയും വെള്ളപ്പൊക്കം ഓർമിക്കുന്ന അപൂർവം വ്യക്തികളിലൊരാളായിരുന്നു കുട്ടിയമ്മ. ഇടയ്ക്കിടെ പ്രളയകാലത്തെ വിശേഷങ്ങൾ കുട്ടിയമ്മ പറയുമായിരുന്നെന്ന് മാധ്യമ പ്രവർത്തകൻ കൂടിയായ മകൻ ധനപാലൻ മങ്കുവ പറഞ്ഞു. കൊല്ലവർഷം 1099-ലെ വെള്ളപ്പൊക്കത്തിന്റെ 101-ാം വാർഷികമാണ് ഇന്ന്. പ്രളയകാലത്തെ ഓർമകളുമായി പ്രളയ വാർഷികത്തലേന്ന് കുട്ടിയമ്മ യാത്രയായി. 108 വയസുണ്ടെങ്കിലും ഒരാഴ്ച മുമ്പുവരെ പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നിർവഹിക്കുമായിരുന്നു. കോതമംഗലം തൃക്കാരിയൂർ സ്വദേശിനിയായ കുട്ടിയമ്മ ഹൈറേഞ്ചിലെത്തിയിട്ട് 80 വർഷങ്ങൾ കഴിഞ്ഞു. ഭർത്താവ് ശങ്കരൻകുട്ടി 40 വർഷം മുമ്പ് മരണമടഞ്ഞു.
Read Moreപാരമ്പര്യം കൈവിടാതെ സംക്രാന്തി വാണിഭം; സംക്രമവാണിഭത്തില്‍ തലമുറ സംഗമവും; പാക്കനാരുടെ പിൻമുറക്കാർ തിരിതെളിച്ചാരംഭിക്കുന്ന പാക്കിൽ വാണിഭത്തിനും തുടക്കം
സംക്രാന്തി ഗ്രാമത്തിന്റെ പാരമ്പര്യവും പഴമയും വിളിച്ചറിയിച്ച സംക്രമവാണിഭത്തില്‍ തലമുറകള്‍ സംഗമിച്ചു. ഒപ്പം സംക്രാന്തി വിളക്കമ്പലത്തില്‍ കര്‍ക്കടക സംക്രമ ഉത്സവവും ഇന്നലെ നടന്നു. കുമാരനല്ലൂര്‍ ഊരാണ്മ ദേവസ്വത്തിന്റെയും സാമൂഹിക സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ നഗരസഭയുടെ നേതൃത്വത്തിലായിരുന്നു വാണിഭം. കാര്‍ഷിക പണിയായുധങ്ങള്‍, ഫര്‍ണിച്ചര്‍, മണ്‍ചട്ടികള്‍, ഇരുമ്പ് സാധനങ്ങള്‍ തുടങ്ങി കാലം മറന്നുകൊണ്ടിരിക്കുന്ന ഒട്ടേറെ സാമഗ്രികള്‍ ഇന്നലെ വില്ക്കാനുണ്ടായിരുന്നു. ഈറ്റകൊണ്ടുള്ള മീന്‍കൂട, വാലന്‍ കുട്ട, വട്ടക്കുട്ട, ചോറ്റുകുട്ട, മുറം, ഭരണി, തഴപ്പായ, കുട്ട, വട്ടി, തവി, കോടാലിക്കൈ, പായ തുടങ്ങിയവയുമായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കച്ചവടക്കാരും കുലത്തൊഴിലാളികളും അണിനിരന്നു. കാര്‍ഷിക ഉപകരണങ്ങളായ തൂമ്പ, വാക്കത്തി, അരിവാള്‍, ഇരുമ്പ് ഉപകരണങ്ങള്‍ തുടങ്ങിയവയും വഴിയോര വാണിഭത്തില്‍ നിരന്നു. പാക്കില്‍ വാണിഭത്തിന് ഇന്നു തുടക്കം പഴമയുടെയും ഗൃഹാതുരത്വത്തിന്റെയും ഓര്‍മകളുണര്‍ത്തി പാക്കില്‍ വാണിഭത്തിന് ഇന്നു തുടക്കം. കര്‍ക്കടകം ഒന്നു മുതല്‍ ചിങ്ങം വരെ നീളുന്ന പാക്കില്‍ വാണിഭമേള…
Read Moreകടൽകടന്നെത്തിയത് 3 ലക്ഷം രൂപയുടെ കമ്മീഷന് വേണ്ടിയോ; കോടികളുടെ കൊക്കെയ്ൻ വിഴുങ്ങിയെത്തിയ ബ്രസീലിയൻ ദമ്പതിമാരുടെ കഥ ഞെട്ടിക്കുന്നത്
കൊക്കെയ്ൻ ഗുളികരൂപത്തിലാക്കി വിഴുങ്ങിയെത്തിയ ബ്രസീലിയൻ ദമ്പതികൾക്കു പ്രതിഫലമായി ലഭിക്കുന്നത് മൂന്നു ലക്ഷം രൂപയെന്നു വെളിപ്പെടുത്തൽ. ഡിആർഐ ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. ലഹരിഗുളിക വയറിനുള്ളിൽവച്ച് പൊട്ടിയാൽ മരണം വരെ സംഭവിക്കും. ബ്രസീലിയൻ സ്വദേശികളായ ബ്രൂണ ഗബ്രിയേൽ റോഡ്രിഗസ്, ഭാര്യ ലുകാസ് ഡസിൽവ ബറ്റിസ്റ്റ എന്നിവരിൽനിന്ന് 16 കോടി രൂപ വിലവരുന്ന 1,670 ഗ്രാം കൊക്കെയ്നാണു ഡിആർഐ പിടിച്ചെടുത്തത്. ഇതു സുരക്ഷിതമായി കേരളത്തിലെത്തിച്ചാൽ ഒന്നരലക്ഷം രൂപ വീതം ഓരോരുത്തർക്കും പ്രതിഫലം ലഭിക്കുമെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ കേവലം മൂന്നുലക്ഷം രൂപയ്ക്കുവേണ്ടിയാണ് കോടികൾ വിലവരുന്ന മാരക മയക്കുമരുന്നായ കൊക്കെയ്ൻ ജീവൻപോലും അപകടപ്പെടുത്തി ഇവർ കടത്താൻ ശ്രമിച്ചതെന്ന മൊഴി ഉദ്യോഗസ്ഥർ പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണു തീരുമാനം. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയശേഷം തിരുവനന്തപുരത്ത് എത്താനാണു ബ്രസീലിയൻ മയക്കുമരുന്ന് കടത്തുസംഘം ഇവരോടു നിർദേശിച്ചിരുന്നത്.…
Read More