കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ, വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കും. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് ഈ തീരുമാനം. വിപഞ്ചികയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മരണം ആത്മഹത്യ തന്നെയെന്നാണ് കുടുംബത്തിന് കിട്ടിയ വിവരം. വൈഭവിയുടെ സംസ്കാര ചടങ്ങിനു ശേഷം വിപഞ്ചികയുടെ മൃതദേഹം വൈകിട്ടോടെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് കുടുംബം നടത്തുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നാണ് വിപഞ്ചികയുടെ അമ്മ നേരത്തെ പ്രതികരിച്ചിരുന്നത്. അതേസമയം, വിപഞ്ചികയും കുഞ്ഞും ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടു കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കൊലപാതകമാണെന്ന് സംശയമുണ്ടെന്നും യുഎഇ അധികൃതരില്‍നിന്നു വിവരമൊന്നുമില്ലെന്നും ആരോപിച്ചാണ് ഹര്‍ജി. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് നഗരേഷ് വിപഞ്ചികയുടെ ഭര്‍ത്താവിനെയും ഇന്ത്യന്‍ എംബസിയെയുംകൂടി കേസില്‍ കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശിച്ചു. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍…
Read MoreDay: July 17, 2025
വേദനകൾ അറിയാതെ അവർ മടങ്ങട്ടെ…രോഗം ബാധിച്ച തെരുവുനായ്ക്കൾക്ക് ദയാവധം; വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രം വേണം; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗം ബാധിച്ച തെരുവുനായ്ക്കളെ ദയാവധം നടത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി. വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടുകൂടി ദയാവധം നടത്താനാണു സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇന്നലെ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരമാണ് ഈ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകുക. തെരുവുനായ വന്ധ്യംകരണത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിലായി മൊബൈൽ പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ ആരംഭിക്കും. തെരുവുനായ്ക്കളുടെ വാക്സിനേഷനായി അടുത്ത മാസം വിപുലമായ വാക്സിനേഷൻ യജ്ഞം നടത്തും. ഒരു പോർട്ടബിൾ എബിസിസി യൂണിറ്റിന് 28 ലക്ഷം രൂപയാണു ചെലവ്. ഓർഡർ നൽകിയാൽ യൂണിറ്റുകൾ ലഭിക്കാൻ രണ്ടു മാസം വേണ്ടിവരും. ഇക്കാലയളവിൽ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലം പഞ്ചായത്തും മുനിസിപ്പാലിറ്റിയും കണ്ടെത്തും.
Read Moreതന്നെ കടിച്ചത് പാമ്പാണെന്ന് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിയ കൗമാരക്കാരി മരിച്ചു; വിദഗ്ധ പരിശോധനയിൽ കാലിൽ വിഷം തീണ്ടയ പാട്
വയനാട്: ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 16കാരി മരിച്ചു.വള്ളിയൂര്‍ക്കാവ് കാവ്കുന്ന് പുള്ളില്‍ വൈഗ വിനോദ് ആണ് മരിച്ചത്. ആറാട്ടുതറ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് വൈഗ. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വൈഗയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷബാധയേറ്റതായി കണ്ടെത്തിയത്. ഉടന്‍ വിഷത്തിനുള്ള ചികിത്സ നല്‍കിയെങ്കിലും സ്ഥിതി ഗുരുതരമായി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പാമ്പു കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലില്‍ പാമ്പു കടിയേറ്റ പാടുള്ളതായി കണ്ടത്. പിതാവ്: വിനോദ്, മാതാവ്: വിനീത. സഹോദരി: കൃഷ്ണപ്രിയ.
Read Moreലോകം കാണും മുമ്പേ… ഓടുന്ന ബസില്‍ പ്രസവം; 19 കാരിയും യുവാവും ചേര്‍ന്ന് കുഞ്ഞിനെ റോഡിലെറിഞ്ഞു കൊന്നു; ഇരുവരും വിവാഹിതരാണെന്ന രേഖകൾ ഇല്ലെന്ന് പോലീസ്
മുബൈ: ഓടികൊണ്ടിരുന്ന ബസില്‍ പ്രസവിച്ച 19 കാരിയും ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന യുവാവും കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് റോഡിലെറിഞ്ഞു. പരിക്കേറ്റ കുട്ടി തല്‍ക്ഷണം തന്നെ മരിച്ചു. സ്ലീപ്പര്‍ ബസില്‍ യാത്ര ചെയ്തിരുന്ന യുവാവും യുവതിയുമാണ് കുട്ടിയെ പ്രസവിച്ചയുടന്‍ തന്നെ എറിഞ്ഞ് കൊലപ്പെടുത്തിയത്. റിതിക ധിരെ എന്ന യുവതിയും അല്‍ത്താഫ് ഷെയ്ഖ് എന്ന യുവാവുമാണ് കൃത്യം നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. സ്ലീപ്പര്‍ ബസില്‍ യാത്ര ചെയ്തിരുന്ന യുവതി യാത്രക്കിടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പിന്നാലെ ഇരുവരും കുട്ടിയെ തുണിയിൽ പൊതിഞ്ഞ് പുറത്തേയ്ക്ക് എറിയുകയായിരുന്നു. എന്തോ പുറത്തേയ്ക്ക് എറിയുന്നത് പോലെ തോന്നിയ ഡ്രൈവർ ഇവരോട് കാര്യം തിരക്കിയിരുന്നു. യാത്രയെ തുടർന്ന് ഭാര്യയ്ക്ക് ക്ഷീണം അനുഭവപ്പെട്ടതിനാൽ ജനലിലൂടെ ഛർദ്ദിച്ചതാണെന്നായിരുന്നു യുവാവിന്റെ മറുപടി. കുട്ടിയെ ബസിൽ നിന്നും എറിയുന്നത് കണ്ട പ്രദേശവാസി ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസെത്തി ഇവരെ…
Read More