കൊച്ചി: എറണാകുളത്ത് അയല്‍വാസി തീകൊളുത്തിയ ദമ്പതികളുടെ നില ഗുരുതരമായി തുടരുന്നു. അയല്‍വാസി വടുതല പൂവത്തിങ്കല്‍ വില്യംസ് കൊറയ (52)യുടെ ആക്രമണത്തില്‍ വടുതല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ക്രിസ്റ്റി എന്ന ക്രിസ്റ്റഫറി (54)ന്റെയും ഭാര്യ മേരി(50)യുടെയും നിലയാണ് ഗുരുതരമായി തുടരുന്നു. ക്രിസ്റ്റഫറിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ക്രിസ്റ്റഫറും മേരിയും ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം വില്യംസ് കൊറിയ വീടിനുള്ളില്‍ കയറി തൂങ്ങിമരിച്ചു. എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയ്ക്ക് സമീപം ഗോള്‍ഡ് സ്ട്രീറ്റില്‍ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. പള്ളിയില്‍ പോയി ക്രിസ്റ്റഫറും മേരിയും തിരികെ വരുമ്പോള്‍ വില്യംസ് ഇവരുടെ സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഇവരുടെ ദേഹത്തേക്ക് ഒഴിച്ച് ലൈറ്റര്‍ കൊണ്ട് കത്തിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബഹളം കേട്ട് ആളുകള്‍ ഓടികൂടിയതോടെ വില്യംസ് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നോര്‍ത്ത് പോലീസില്‍ വിവരമറയിച്ചു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി…
Read MoreDay: July 19, 2025
അമ്മയെയും പെണ്മക്കളെയും സിപിഎം വീട്ടില്‍നിന്ന് ഇറക്കിവിട്ട സംഭവം; ഏകാധിപത്യത്തിന്റെ ഇരുണ്ടകാലം ഓര്‍മിപ്പിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ
ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയിൽ നിർധനരായ നാലംഗ കുടുംബത്തെ പെരുവഴിയിൽ ഇറക്കിവിട്ട സിപിഎം നേതാക്കന്മാരുടെ നടപടിക്കെതിരേ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്ത്. അമ്മയെയും പെണ്മക്കളെയും വീട്ടില്‍നിന്ന് ഇറക്കിവിട്ട സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നടപടി ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്താണ് നാം സഞ്ചരിക്കുന്നതെന്ന ഓര്‍മപ്പെടുത്തലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വികസനപദ്ധതികളും വ്യവസായങ്ങളും അടച്ചുപൂട്ടിക്കുന്ന മാനസികാവസ്ഥയില്‍നിന്ന് സിപിഎം ഒട്ടും മുന്നോട്ടു സഞ്ചരിച്ചിട്ടില്ല. വെള്ളം കയറിയ വീട്ടില്‍നിന്നിറങ്ങി ബന്ധുവീട്ടില്‍ താത്കാലിക അഭയം തേടാനെത്തിയ കുടുംബത്തിന് മുന്നില്‍ അനീതിയുടെ ചെങ്കൊടി കുത്തിവയ്ക്കുന്ന രാഷ്ട്രീയമാണ് സിപിഎമ്മിന്റേത്. കാലങ്ങളായി സിപിഎം നടത്തുന്ന മനുഷ്യത്വഹീനമായ പ്രവൃത്തികളുടെ തുടര്‍ച്ച മാത്രമാണിതെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു.
Read Moreകേന്ദ്ര പെന്ഷന് ആവശ്യമായ ജീവന് പ്രമാണ് പത്രയുടെ പേരില്‍ തട്ടിപ്പ്: സൈബര്‍ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി
കൊച്ചി: സംസ്ഥാനത്ത് പെന്‍ഷന്‍കാരെ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് വര്‍ധിക്കുന്നു. കേന്ദ്ര പെന്ഷന് ആവശ്യമായ ജീവന് പ്രമാണ് പത്രയുടെ പേരിലാണ് തട്ടിപ്പ്. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ എങ്ങനെ കൈക്കലാക്കുന്നുവെന്നതിനെക്കുറിച്ച് സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു. പെന്‍ഷന്‍കാര്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടമായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ ജീവന് പ്രമാണ് പത്രയില്‍ നിന്നാണെന്ന് പറഞ്ഞ് പെന്‍ഷന്‍കാരെ ഫോണില്‍ ബന്ധപ്പെടും. പെന്‍ഷന്‍കാരുടെ നിയമന തീയതി, വിരമിക്കല്‍ തീയതി, പെന്ഷന് പെയ്മെന്റ് ഓര്‍ഡര്‍ നമ്പര്‍, ആധാര്‍ നമ്പര്‍, മറ്റു വിവരങ്ങള്‍ മുതലായവ ധരിപ്പിച്ച് വിശ്വാസം നേടിയെടുക്കുന്നു. ഇതിനുശേഷം ജീവന്, പ്രമാണ് പത്ര പുതുക്കുന്നതിനായി ഫോണില്‍ ലഭിച്ച ഒടിപി പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെടും. തട്ടിപ്പുകാര്‍ ആദ്യം പറഞ്ഞ വിവരങ്ങള്‍ ശരിയായതിനാല്‍ പെന്‍ഷന്‍കാര്‍ മറ്റ് സംശയങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഒടിപി നല്‍കും. ഇതോടെ തട്ടിപ്പ് സംഘങ്ങള്‍ ബാങ്ക് അക്കൗണ്ടില്‍നിന്നും പണം അപ്പോള്‍…
Read Moreകർക്കടക ചികിത്സ; ദഹനപ്രശ്നങ്ങൾക്കു പരിഹാരം
മുക്കുടി ആഹാരം ഔഷധമായി കണ്ടിരുന്ന കാലം കൂടിയാണു കർക്കടകം. അക്കാലത്തെ മറ്റൊരു പ്രയോഗമാണു മുക്കുടി (മോരുകറി). വർഷകാലത്ത് ദിവസവും ശീലിക്കുന്നത് ഉത്തമമാണ്. ജീരകം, അയമോദകം, കുരുമുളക്, പുളിയാരലില, കുടകപ്പാലത്തൊലി തുടങ്ങിയ മരുന്നുകൾ അരച്ചുചേർത്ത് മോരിൽ കാച്ചിയാണു മുക്കുടി ഉണ്ടാക്കുന്നത്. അടുക്കളയിൽ ചെയ്യാവുന്നത് ഈ പറഞ്ഞവ എല്ലാം ഇല്ലെങ്കിൽ കൂടി നമ്മുടെ അടുക്കളയിൽ നിന്നു ലഭിക്കുന്ന ഇഞ്ചി, കറിവേപ്പില, ജീരകം, അയമോദകം, കുരുമുളക്, വെളുത്തുള്ളി മുതലായവ ചേർത്തും മുക്കുടി പാകം ചെയ്യാവുന്നതാണ്. വെറുംവയറ്റിൽ ഇതു സേവിക്കുക വഴി ദഹനസംബന്ധമായ ഒട്ടനവധി രോഗങ്ങൾക്കു പരിഹാരമാവുകയും ചെയ്യുന്നു. വർഷകാലത്തു വർജിക്കേണ്ടത് വർഷകാലത്ത് നമ്മൾ വർജിക്കേണ്ടതായചില കാര്യങ്ങൾ കൂടിയുണ്ട്.തൈര്, തണുത്ത പദാർഥങ്ങൾ എന്നിവയുടെ ഉപയോഗം, പകലുറക്കം, അമിതവ്യായാമം മുതലായവയാണവ. പഞ്ചകർമ ചികിത്സ യുക്തവും ഹിതവുമായ ആഹാരസേവയും ഔഷധസേവയും പോലെ പ്രധാനപ്പെട്ടതാണു പഞ്ചകർമത്തോടൊപ്പമുള്ള ബാഹ്യചികിത്സകളായ ഉഴിച്ചിൽ, കിഴികൾ മുതലായവ. ശരീരശക്തിയും രോഗാവസ്ഥയും നോക്കി വൈദ്യനിർദേശമനുസരിച്ച്…
Read Moreബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് സൈബര്‍ കുറ്റവാളികള്‍ക്കു വിറ്റ യുവതി അറസ്റ്റില്‍; ഒന്നും രണ്ടും കാരണങ്ങൾ പറഞ്ഞ് കബളിപ്പിച്ചത് നിരവധി ബന്ധുക്കളെ; പോലീസിന്റെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
കാസര്‍ഗോഡ്: സ്വന്തം ബന്ധുക്കളെ കബളിപ്പിച്ച് സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിട്ട ട്രാവല്‍ ഏജന്റായ യുവതിയെ മുംബൈ എയര്‍പോര്‍ട്ടില്‍ കാസര്‍ഗോഡ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് തളങ്കര സ്വദേശി യു. സാജിത (34) ആണ് പിടിയിലായത്. രണ്ടാംപ്രതി കാസര്‍ഗോഡ് മുട്ടത്തൊടി സ്വദേശി ബി.എം. മുഹമ്മദ് സാബിര്‍ (32) ഒളിവിലാണ്. ദുബായിലുള്ള സബീര്‍ സൈബര്‍ കുറ്റകൃത്യങ്ങൾ മറയ്ക്കാനാണ് ട്രാവല്‍ ഏജന്‍സി നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സഹായിയായിട്ടാണു സാജിത പ്രവര്‍ത്തിച്ചിരുന്നത്.2024 മാര്‍ച്ചിലാണ് കുംബഡാജെയിലെ ഭര്‍ത്താവിന്റെ ബന്ധുവായ 21കാരിയെ സാജിത സമീപിക്കുന്നത്. തന്റെ ബാങ്ക് അക്കൗണ്ടില്‍ പണം സ്വീകരിക്കാന്‍ സാധിക്കുന്നില്ലെന്നും തനിക്കുവേണ്ടി പുതിയൊരു ബാങ്ക് അക്കൗണ്ട് എടുത്തുതരാമോയെന്നും ചോദിച്ചു. സാജിതയെ വിശ്വസിച്ച യുവതി തന്റെ പേരില്‍ ചെര്‍ക്കള കാനറ ബാങ്കില്‍ അക്കൗണ്ട് തുറക്കുകയും എടിഎം കാര്‍ഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന സിം എന്നിവയെല്ലാം കൈമാറുകയും ചെയ്തു. എടിഎം കാര്‍ഡിന്…
Read More8000-ത്തോളം നഗ്ന ചിത്രങ്ങൾ: ബ്ലാക് മെയിലിലൂടെ യുവതി നേടിയെടുത്തത് കോടികൾ
തായ്ലാൻഡിലെ ബുദ്ധ സന്യാസിമാരുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ബ്ലാക് മെയിലിംഗിലൂടെ പണം തട്ടിയ 30-കാരി വിലാവൻ എംസാവത്ത് തട്ടിയെടുത്തത് 101 കോടി രൂപ. ഇവരുടെ വീട് പരിശോധനയിൽ പണമിടപാടുകളുടെ വിവരങ്ങൾ പോലീസ് കണ്ടെടുത്തു. പണത്തേക്കാൾ ഉപരി യുവതിയുടെ പക്കൽ നിന്നും ലഭിച്ച നഗ്ന ചിത്രങ്ങളാണ് അവരെ അതിശയിപ്പിച്ചത്. 80,000 -ത്തോളം നഗ്ന ചിത്രങ്ങളാണ് ഇവരുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയത്. ഈ ചിത്രങ്ങൾ ഉപയോഗിച്ചാണ് യുവതി ആളുകളിൽ നിന്നും പണം തട്ടിയെടുത്തത്. ഒമ്പത് മഠാധിപതികളും നിരവധി മുതിർന്ന ബുദ്ധ സന്യാസിമാരും ഉൾപ്പെട്ട ലൈംഗിക ആരോപണ കേസില്‍ വിലാവൻ എംസാവത്തിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ബുദ്ധ സന്യാസിമാരില്‍ നിന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇവര്‍ 385 ബാത്ത് (ഏതാണ്ട് 101 കോടിയോളം രൂപ) കൈക്കലാക്കി. ഒമ്പത് ബുദ്ധ മഠങ്ങളുടെ അധിപന്മാരും…
Read Moreവിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം ; സ്കൂള്‍ മാനേജരോടു വിശദീകരണം തേടി മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: തേവലക്കര ഹൈസ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ച സംഭവത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുട്ടിയുടെ മരണത്തില്‍ വീഴ്ച ഉണ്ടായവര്ക്കെതിരേ നടപടിയെടുത്തു. കുടുംബത്തിനു സഹായം നല്കി. തന്നെ കരിങ്കൊടി കാണിക്കുന്നതാണോ കുട്ടിയുടെ കുടുംബത്തിനു നല്കുന്ന സഹായമെന്നു മന്ത്രി ചോദിച്ചു. കുടുംബത്തെ സഹായിക്കാന്‍ ഒന്നും ചെയ്യാത്തവരാണു പ്രതിഷേധിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. മാനേജ്മെന്റിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. സ്കൂള്‍ മാനേജരോടു വിശദീകരണം തേടി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളി വേണ്ടെന്നും അതു ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തിലൂടെ രക്തസാക്ഷിയെ സൃഷ്ടിക്കാനാണു യുഡിഎഫ് ശ്രമിക്കുന്നത്.കുട്ടിയുടെ മരണത്തില്‍ രാഷ്്ട്രീയ മുതലെടുപ്പു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ യുവജന സംഘടനകള്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കെതിരേയും മന്ത്രി കെ.എന്‍. ബാലഗോപാലിനെതിരെയും ഇന്ന ലെ പ്രതിഷേധിച്ചിരുന്നു.
Read Moreപ്രിയങ്ക ചോപ്രയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്നും അഭിമാനമുണ്ട്: എത്ര വലിയ സ്ഥാനത്തെത്തിയാലും പണ്ട് എങ്ങനെയാണോ അങ്ങനെത്തന്നെയാണ് മറ്റുള്ളവരുമായി ഇടപഴകുന്നത്; മാധവൻ
പ്രിയങ്ക ചോപ്ര അത്ര ചെറിയ പുള്ളിയൊന്നുമല്ല എന്ന് മാധവൻ. ഹോളിവുഡില്‍ പോയാണ് അവള് ഒരു ലീഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതും ആ സിനിമയില്‍ അവള് ഒരു ആക്ഷന്‍ ഹീറോയിന് ആണെന്നാണു ഞാന്‍ മനസിലാക്കുന്നത്. ഇന്ത്യയിലെ പകുതി നായികമാരും അവളെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും പ്രിയങ്കയുടെ സ്ഥാനത്ത് അത്രയും വലിയൊരു പ്രൊജക്റ്റിന്റെ ഭാഗമാകാന്‍ ഇഷ്ടമായിരിക്കും. പ്രിയങ്ക എത്ര വലിയ സ്ഥാനത്തെത്തിയാലും പണ്ട് എങ്ങനെയാണോ അങ്ങനെത്തന്നെയാണ് മറ്റുള്ളവരുമായി ഇടപഴകുന്നത്. ഞാന്‍ എന്നും അവളുടെ ആരാധകനായിരിക്കും. പ്രിയങ്കയെക്കുറിച്ചോര്ക്കുമ്പോള് എനിക്ക് അഭിമാനമുണ്ട്. -മാധവന്
Read Moreദർശനത്തിനും വഴിപാടിനും പണം; ഗുരുവായൂർ ക്ഷേത്രത്തിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്
ഗുരുവായൂർ: ഓൺലൈൻവഴി ഭക്തരിൽനിന്നു ദർശനത്തിനും വഴിപാടിനും പണംതട്ടുന്ന സംഘം പ്രവർത്തിക്കുന്നതായി ദേവസ്വം അറിയിച്ചു. ഭക്തർ ഈ സംഘത്തിന്റെ കെണിയിൽപെടാതെ ജാഗ്രത പാലിക്കണം. തട്ടിപ്പിനെതിരേ പരാതിനൽകുമെന്നും ദേവസ്വം അറിയിച്ചു.പണം തട്ടിയതുമായി ബന്ധപ്പെട്ടു ഭക്തനിൽനിന്നു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുസംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. ദർശനം നടത്തുന്നതിനോ വഴിപാടു നടത്തുന്നതിനോ ഗുരുവായൂർ ദേവസ്വം ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അറിയിച്ചു.
Read Moreമകനെ പ്രമോട്ട് ചെയ്യാത്ത ആളാണ് മമ്മൂട്ടി: മണിയൻ പിള്ള രാജു
ഇതു പബ്ലിക് അറിയാൻവേണ്ടി പറയുകയാണ്. ഇത്രയും വലിയ നടനാണു മമ്മൂട്ടി. പക്ഷേ, ഇത്രയും നാളായി ദുൽഖർ സൽമാനെ വച്ച് ഒരു പടം എടുക്കൂ എന്ന് ആദ്ദേഹം ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്ന് മണിയൻപിള്ള രാജു. തന്റെ മകനൊപ്പം സിനിമയിൽ അഭിനയിക്കാൻ മെഗാസ്റ്റാർ ആഗ്രഹിക്കാത്തത്, ദുൽഖർ സ്വന്തം നിലയ്ക്കു വളർന്നു വരണം എന്ന അതിയായ നിർബന്ധം ഉള്ളതുകൊണ്ടാണ്. തന്റെ മകനുവേണ്ടി എവിടെയും ശിപാർശ നടത്താനോ, അയാളെ പ്രൊമോട്ട് ചെയ്യാൻ വേണ്ടി ഒന്നിച്ചൊരു സിനിമ ചെയ്യാനോ മമ്മൂട്ടി തയാറല്ല. ആരെങ്കിലും വന്ന്, ഒരു നല്ല കഥയുണ്ട്, ഉഗ്രൻ സബ്ജക്ട് ആണ്, മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിച്ചഭിനയിച്ചാൽ നന്നാവും എന്നു പറഞ്ഞാൽ, ‘ഇല്ല, അതിന്റെ ആവശ്യമില്ല. ഞാൻ തനിച്ച് അഭിനയിച്ചോളാം, അവനും തനിയെ അഭിനയിക്കട്ടെ,’ എന്നാണ് അദ്ദേഹം മറുപടി പറയാറുള്ളത്. എത്ര പേർ ശ്രമിച്ചെന്നറിയാമോ? മമ്മൂട്ടി തന്റെ മകനെ എവിടെയും റെക്കമെൻഡ് ചെയ്യാറേയില്ല.…
Read More