തിരുവനന്തപുരം: തേവലക്കര ഹൈസ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ച സംഭവത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുട്ടിയുടെ മരണത്തില്‍ വീഴ്ച ഉണ്ടായവര്ക്കെതിരേ നടപടിയെടുത്തു. കുടുംബത്തിനു സഹായം നല്കി. തന്നെ കരിങ്കൊടി കാണിക്കുന്നതാണോ കുട്ടിയുടെ കുടുംബത്തിനു നല്കുന്ന സഹായമെന്നു മന്ത്രി ചോദിച്ചു. കുടുംബത്തെ സഹായിക്കാന്‍ ഒന്നും ചെയ്യാത്തവരാണു പ്രതിഷേധിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. മാനേജ്മെന്റിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. സ്കൂള്‍ മാനേജരോടു വിശദീകരണം തേടി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളി വേണ്ടെന്നും അതു ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തിലൂടെ രക്തസാക്ഷിയെ സൃഷ്ടിക്കാനാണു യുഡിഎഫ് ശ്രമിക്കുന്നത്.കുട്ടിയുടെ മരണത്തില്‍ രാഷ്്ട്രീയ മുതലെടുപ്പു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ യുവജന സംഘടനകള്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കെതിരേയും മന്ത്രി കെ.എന്‍. ബാലഗോപാലിനെതിരെയും ഇന്ന ലെ പ്രതിഷേധിച്ചിരുന്നു.
Read MoreDay: July 19, 2025
പ്രിയങ്ക ചോപ്രയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്നും അഭിമാനമുണ്ട്: എത്ര വലിയ സ്ഥാനത്തെത്തിയാലും പണ്ട് എങ്ങനെയാണോ അങ്ങനെത്തന്നെയാണ് മറ്റുള്ളവരുമായി ഇടപഴകുന്നത്; മാധവൻ
പ്രിയങ്ക ചോപ്ര അത്ര ചെറിയ പുള്ളിയൊന്നുമല്ല എന്ന് മാധവൻ. ഹോളിവുഡില്‍ പോയാണ് അവള് ഒരു ലീഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതും ആ സിനിമയില്‍ അവള് ഒരു ആക്ഷന്‍ ഹീറോയിന് ആണെന്നാണു ഞാന്‍ മനസിലാക്കുന്നത്. ഇന്ത്യയിലെ പകുതി നായികമാരും അവളെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും പ്രിയങ്കയുടെ സ്ഥാനത്ത് അത്രയും വലിയൊരു പ്രൊജക്റ്റിന്റെ ഭാഗമാകാന്‍ ഇഷ്ടമായിരിക്കും. പ്രിയങ്ക എത്ര വലിയ സ്ഥാനത്തെത്തിയാലും പണ്ട് എങ്ങനെയാണോ അങ്ങനെത്തന്നെയാണ് മറ്റുള്ളവരുമായി ഇടപഴകുന്നത്. ഞാന്‍ എന്നും അവളുടെ ആരാധകനായിരിക്കും. പ്രിയങ്കയെക്കുറിച്ചോര്ക്കുമ്പോള് എനിക്ക് അഭിമാനമുണ്ട്. -മാധവന്
Read Moreദർശനത്തിനും വഴിപാടിനും പണം; ഗുരുവായൂർ ക്ഷേത്രത്തിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്
ഗുരുവായൂർ: ഓൺലൈൻവഴി ഭക്തരിൽനിന്നു ദർശനത്തിനും വഴിപാടിനും പണംതട്ടുന്ന സംഘം പ്രവർത്തിക്കുന്നതായി ദേവസ്വം അറിയിച്ചു. ഭക്തർ ഈ സംഘത്തിന്റെ കെണിയിൽപെടാതെ ജാഗ്രത പാലിക്കണം. തട്ടിപ്പിനെതിരേ പരാതിനൽകുമെന്നും ദേവസ്വം അറിയിച്ചു.പണം തട്ടിയതുമായി ബന്ധപ്പെട്ടു ഭക്തനിൽനിന്നു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുസംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. ദർശനം നടത്തുന്നതിനോ വഴിപാടു നടത്തുന്നതിനോ ഗുരുവായൂർ ദേവസ്വം ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അറിയിച്ചു.
Read Moreമകനെ പ്രമോട്ട് ചെയ്യാത്ത ആളാണ് മമ്മൂട്ടി: മണിയൻ പിള്ള രാജു
ഇതു പബ്ലിക് അറിയാൻവേണ്ടി പറയുകയാണ്. ഇത്രയും വലിയ നടനാണു മമ്മൂട്ടി. പക്ഷേ, ഇത്രയും നാളായി ദുൽഖർ സൽമാനെ വച്ച് ഒരു പടം എടുക്കൂ എന്ന് ആദ്ദേഹം ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്ന് മണിയൻപിള്ള രാജു. തന്റെ മകനൊപ്പം സിനിമയിൽ അഭിനയിക്കാൻ മെഗാസ്റ്റാർ ആഗ്രഹിക്കാത്തത്, ദുൽഖർ സ്വന്തം നിലയ്ക്കു വളർന്നു വരണം എന്ന അതിയായ നിർബന്ധം ഉള്ളതുകൊണ്ടാണ്. തന്റെ മകനുവേണ്ടി എവിടെയും ശിപാർശ നടത്താനോ, അയാളെ പ്രൊമോട്ട് ചെയ്യാൻ വേണ്ടി ഒന്നിച്ചൊരു സിനിമ ചെയ്യാനോ മമ്മൂട്ടി തയാറല്ല. ആരെങ്കിലും വന്ന്, ഒരു നല്ല കഥയുണ്ട്, ഉഗ്രൻ സബ്ജക്ട് ആണ്, മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിച്ചഭിനയിച്ചാൽ നന്നാവും എന്നു പറഞ്ഞാൽ, ‘ഇല്ല, അതിന്റെ ആവശ്യമില്ല. ഞാൻ തനിച്ച് അഭിനയിച്ചോളാം, അവനും തനിയെ അഭിനയിക്കട്ടെ,’ എന്നാണ് അദ്ദേഹം മറുപടി പറയാറുള്ളത്. എത്ര പേർ ശ്രമിച്ചെന്നറിയാമോ? മമ്മൂട്ടി തന്റെ മകനെ എവിടെയും റെക്കമെൻഡ് ചെയ്യാറേയില്ല.…
Read Moreഹേമചന്ദ്രന് കൊലപാതകം; മുഖ്യപ്രതിയെ ‘പൂട്ടാന്‍’ പോലീസ്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തുണയാകും
കോഴിക്കോട്: കോഴിക്കോട്ടുനിന്നും തട്ടികൊണ്ടുപോയി റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനെ വനത്തിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തില്‍ മുഖ്യപ്രതിയുടെ മൊഴി കളവെന്ന് പോലീസ്. ഹേമചന്ദ്രൻ തൂങ്ങിമരിച്ചതാണെന്നും അങ്ങനെ കണ്ടപ്പോൾ മൃതദേഹം കുഴിച്ചിടുകമാത്രമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യപ്രതിയും സുല്‍ത്താന്‍ ബത്തേരി സ്വദേശിയുമായ നൗഷാദിന്റെ മൊഴി. എന്നാല്‍ ഹേമചന്ദ്രന് ക്രൂരമായി മര്‍ദനമേറ്റിട്ടുണ്ടെന്നും തൂങ്ങി മരിച്ചതല്ലെന്നുമാണ് ഇന്നലെ പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ക്രൂരമായ മർദനവും കഴുത്തുഞെരിച്ചുള്ള ശ്വാസംമുട്ടിക്കലുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടെ മുഖ്യപ്രതി നൗഷാദ് നൽകിയ കുറ്റസമ്മതമൊഴി തെറ്റാണെന്ന് ബോധ്യമായി. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നൗഷാദിനെ ശാസ്ത്രീയമായി ചോദ്യം െചയ്യും. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നൗഷാദ് ഫേസ്ബുക്ക് വീഡിയോയിലൂടെയും നേരിട്ടും പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതെന്നാണ് നിഗമനം. അന്വേഷണസംഘം ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽനിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആർഡിഒയിൽനിന്ന് എക്സ്ഹ്യുമേഷൻ റിപ്പോർട്ടും കൈപ്പറ്റി. ഹേമചന്ദ്രന്റെ മൃതദേഹം മണ്ണിൽപ്പുതഞ്ഞ് കിടന്നിരുന്നെങ്കിലും ഒന്നേകാൽ വർഷത്തോളം മണ്ണിൽക്കിടന്നതുമൂലമുള്ള അഴുകൽ…
Read Moreഓടും കുതിര ചാടും കുതിര സെക്കന്‍ഡ് ലുക്ക് പോസ്റ്റർ
ഫഹദ് ഫാസില്‍ നായകനായി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റർ റിലീസായി. ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്ശന്, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര ഓഗസ്റ്റ് 29നു പ്രദർശനത്തിനെത്തും. ധ്യാന്‍ ശ്രീനിവാസന്, വിനയ് ഫോര്‍ട്ട്, ലാല്‍, രഞ്ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണു മറ്റു പ്രമുഖ താരങ്ങള്‍. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ് നിര്‍വഹിക്കുന്നു. സുഹൈൽ കോയ എഴുതിയ വരികൾക്കു ജസ്റ്റിന്…
Read Moreനിയമവിരുദ്ധ കച്ചവടം; ട്രെയിനുകളിലെ വിൽപനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി റെയിൽവേ മന്ത്രാലയം
കൊല്ലം: നിയമവിരുദ്ധ കച്ചവടം തടയുന്നതിന് ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും ഭക്ഷണ സാധനങ്ങൾ വിൽപന നടത്തുന്നവർക്ക് സ്റ്റാൻഡാർഡ് ഐഡന്റിറ്റി കാർഡുകൾ നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച അടിയന്തിര നിർദേശം റെയിൽവേ മന്ത്രാലയം എല്ലാ സോണുകളിലെയും മേധാവികൾക്ക് കൈമാറി. യാത്രക്കാർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ വിൽകുന്ന അനധികൃത കച്ചവടക്കാർ വലിയ ഭീഷണിയായി മാറിയെന്ന് റെയിൽവേ വാണിജ്യ വിഭാഗത്തിന്റെ നിർദേശത്തിൽ എടുത്തു പറയുന്നു. ഇത് അതീവ ഗൗരവകരമായ പ്രശ്നമായി പരിഗണിച്ചാണ് എല്ലാ സോണുകളിലേക്കും സർക്കുലർ അയച്ചിട്ടുള്ളത്. ട്രെയിനുകൾക്ക് ഉള്ളിലോ സ്റ്റേഷനുകളിലോ വിവിധ സേവനങ്ങൾ നൽകുന്നതിന് ലൈസൻസ് ലഭിച്ചിട്ടുള്ള സ്ഥാപനങ്ങൾ അവരുടെ അംഗീകൃത കച്ചവടക്കാർക്കും സഹായികൾക്കും ഇതര ജീവനക്കാർക്കും നിർബന്ധമായും തിരിച്ചറിയൽ കാർഡ് നൽകണം എന്നാണ് പ്രധാന നിർദേശം.റെയിൽവേ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെയോ അല്ലെങ്കിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെയോ അധികൃതർ നിഷ്കർഷിക്കുന്ന ഫോർമാറ്റുകളിലുള്ള ഐഡന്റിറ്റി കാർഡുകളാണ് നൽകേണ്ടത്.…
Read Moreകരിയറിലെ കഠിനമേറിയ ഗാനം, എന്റെ സർവവും നൽകി: ‘മോണിക്ക’ഗാനത്തെക്കുറിച്ച് പൂജ ഹെഗ്ഡെ
തന്റെ കരിയറിലെ ഏറ്റവും കഠിനമേറിയ ഗാനങ്ങളിൽ ഒന്നായിരുന്നു ‘മോണിക്ക…’ എന്ന് തെന്നിന്ത്യൻ താരസുന്ദരി പൂജ ഹെഗ്ഡെ. തന്റെ സർവവും ആ പാട്ടിനു നൽകിയിട്ടുണ്ടെന്നും തിയറ്ററുകളിൽ പാട്ട് വിജയമാകുമെന്നും പൂജ ഹെഗ്ഡെ പറഞ്ഞു. കൂടെ ഡാൻസ് കളിച്ച നർത്തകർക്കും പൂജ നന്ദി അറിയിച്ചു. ‘മോണിക്ക…’ ഗാനത്തിന്റെ ബിടിഎസ് വിഡിയോയ്ക്ക് ഒപ്പമാണ് വികാരഭരിതമായ കുറിപ്പ് താരം പങ്കുവച്ചത്. പൂജ ഹെഗ്ഡെയുടെ കുറിപ്പ്… മോണിക്കയോടു നിങ്ങൾ കാണിച്ച എല്ലാ സ്നേഹത്തിനും നന്ദി. എന്റെ കരിയറിലെ ഏറ്റവും കഠിനമേറിയതും ശാരീരിക അധ്വാനമുള്ളതുമായ ഗാനങ്ങളിൽ ഒന്നായിരുന്നു മോണിക്ക. കഠിനമായ ചൂട്, ഹ്യുമിഡിറ്റി, പൊടി, ചടുലമായ ചുവടുകൾ (പ്രത്യേകിച്ച് ലിഗമെന്റിനു പരിക്കേറ്റതിനുശേഷമുള്ള ആദ്യ ഹെക്ടിക് ഷൂട്ട്), എന്നിവയെല്ലാം മറികടന്ന് മോണിക്കയെ ഗ്ലാമറസായും ആയാസരഹിതമായും കാണിക്കുക എന്നതു വെല്ലുവിളിയായിരുന്നു. മോണിക്കയ്ക്കു ഞാൻ എന്റെ സർവവും നൽകി. തിയറ്ററുകളിൽ ഇതൊരു തരംഗമായിരിക്കുമെന്നു ഞാൻ ഉറപ്പുനൽകുന്നു. ഈ ടാസ്കിൽ എനിക്കൊപ്പം…
Read Moreവണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കുള്ളിൽ തെരുവുനായക്കൂട്ടം; രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിൽ
അമ്പലപ്പുഴ: ആശുപത്രിക്കുള്ളിൽ തെരുവുനായകൾ അഴിഞ്ഞാടുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തെരുവുനായകളുടെ വിഹാരകേന്ദ്രമായി മാറി. രോഗികളും ജീവനക്കാരും ഭീതിയിൽ. ജെ ബ്ലോക്കിനുള്ളിലെ കെട്ടിടമായ കെ ബ്ലോക്കിലാണ് നായ്ക്കൾ പെറ്റുപെരുകി ശല്യമാകുന്നത്. ഈ വരാന്തയിൽക്കൂടിയാണ് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് എത്തിക്കുന്നത്. എംആർഐ സ്കാനിംഗ് ലാബും ഈ കെട്ടിടത്തിലെ വരാന്തയിൽത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. ജെ ബ്ലോക്കിൽക്കൂടിയാണ് തെരുവുനായകൾ ഇവിടെ കയറിപ്പറ്റുന്നത്. ഇതേത്തുടർന്ന് ഒരാഴ്ച കാലമായി മൃദേഹം മോർച്ചറിയിലേക്കു മാറ്റേണ്ട ജീവനക്കാരും സ്കാനിംഗ് ലാബിൽ എത്തുന്ന രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും ഭീതിയിലാണ്. ഈ ഭാഗത്തുള്ള ലിഫ്റ്റിലൂടെ വേണം ജീവനക്കാർക്കും കൂട്ടിരിപ്പുകാർക്കും നേരേ മുകളിലെ ഒന്നാം നിലയിലുള്ള പ്രസവവാർഡ്, സ്ത്രീകളുടെ അത്യാഹിത വിഭാഗം, രക്തബാങ്ക്, കേന്ദ്രീയലാബ് എന്നിവടങ്ങളിൽ എത്തേണ്ടത്.
Read Moreമലബാറിലെ മയൂരനര്ത്തകന്
മാരിക്കാറുകള്‍ മഴവില്ലാല്തോരണങ്ങള് തൂക്കുന്നുമാനം പൂമഴ തൂകുന്നുമദ്ദളമിടികള് മുഴക്കുന്നുതുമ്പികള് തംബുരു മീട്ടുന്നുതുമ്പപ്പൂക്കള് ചിരിക്കുന്നു എന്നുള്ള ഒന്നാംക്ലാസിലെ പദ്യവരികള്‍ പലരുടെയും നാവിന് തുമ്പിലുണ്ടായിരിക്കും. കൊച്ചുകുട്ടി നര്‍ത്തനമാടാന്‍ മയിലിനെ മാടിവിളിക്കുന്നതാണ് പദ്യം. അന്നും ഇന്നും പീലിവിരിച്ചുനില്‍ക്കുന്ന മയിലിനെ കണ്ടാല്‍ നോക്കിനില്ക്കാത്തവര് ആരുമുണ്ടാകില്ല. എന്നാല്‍, മയിലിനെക്കാളേറെ ആകര്‍ഷകവും കൗതുകകരവുമാണ് മയൂരനൃത്തം. മലബാറിലെ മയൂരനര്ത്തകനെന്ന് വിശേഷിപ്പിക്കാവുന്ന ബഹുമുഖ പ്രതിഭയാണ് പയ്യന്നൂര്‍ നമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രത്തിന് സമീപത്തെ “ശ്രീസന്നിധി’യിലെ ടി.എം. പ്രേംനാഥ്. ഗരുഡനൃത്തം, അര്‍ജുനനൃത്തം, കഥകളി എന്നിവക്ക് പുറമെ കഴിഞ്ഞ 22 വര്‍ഷമായി പൊയ്ക്കാലില്‍ മയൂരനൃത്തവും ചെയ്യുന്നു എന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്. പോത്താങ്കണ്ടം ആനന്ദഭവനം ആശ്രമത്തിന്റെ അമരക്കാരനായ സ്വാമി കൃഷ്ണാനന്ദ ഭാരതിയാണ് 2003-ല്‍ മയൂരനൃത്തിന്റെ ആകര്‍ഷണ കേന്ദ്രമായ മയില്പീലിത്തുണ്ടുകള് പ്രേംനാഥിന്റെ ചിന്തകളിലേക്ക് ചാര്‍ത്തിക്കൊടുത്തത്. അറിയപ്പെടുന്ന മയൂരനര്ത്തകന് കോട്ടയം ഏറ്റുമാനൂര്‍ ചൂരക്കുളങ്ങരയിലെ കുമാരനെല്ലൂര്‍ മണിയുമായി സ്വാമിജിക്കുണ്ടായിരുന്ന ബന്ധമാണ് ഇതിനിടയാക്കിയത്. ഇതേത്തുടര്‍ന്ന് പൊയ്ക്കാലിലേറാന് മാനസികമായി ഒരുങ്ങിയ പ്രേംനാഥിന് പോത്താങ്കണ്ടം ആനന്ദഭവനില്‍…
Read More