ആലപ്പുഴ: കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്സിംഗ് ഓഫീസർ. ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ബിൻസി ആന്റണിയാണ് പള്ളിപ്പുറം സ്വദേശിനിയായ മധ്യവയസ്കയ്ക്ക് ബസിനുള്ളിൽ സിപിആർ നൽകി രക്ഷപ്പെടുത്തിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽനിന്നു കഴിഞ്ഞദിവസം ഡ്യൂട്ടി കഴിഞ്ഞ് ചേർത്തലയിലുള്ള വീട്ടിലേക്കു പോകുന്നതിനായി ആലപ്പുഴ ബസ് സ്റ്റാൻഡിൽനിന്നു ബിൻസി കയറിയ കെഎസ്ആർടിസി ബസിനുള്ളിലായിരുന്നു സംഭവം. കായംകുളത്തുനിന്നു വന്ന ബസിനുള്ളിൽ കുറച്ചു യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റാൻഡിൽനിന്നു പുറപ്പെട്ട ബസിനുള്ളിൽനിന്നു നിലവിളി കേട്ടാണ് മുൻ സീറ്റിൽ ഇരുന്ന ബിൻസി പിന്നിലേക്കു നോക്കിയത്. അപ്പോൾ ഒരു സ്ത്രീയുടെ ദേഹത്തേക്കു മറ്റൊരു സ്ത്രീ വീണുകിടക്കുന്നതാണ് കണ്ടത്. ബസ് നിർത്തിയതിനെത്തുടർന്ന് കണ്ടക്ടറുടെയും യാത്രക്കാരുടെയും സഹായത്തോടെ ബോധരഹിതയായ സ്ത്രീയെ ബസിനുള്ളിൽ തറയിൽ കിടത്തി ബിൻസി സിപിആർ നൽകി. തുടർന്ന് ബോധം ലഭിച്ച സ്ത്രീയെ കെഎസ്ആർടിസി ബസിൽത്തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അടിയന്തര…
Read MoreDay: July 19, 2025
ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറ്റ്; തിരുനാള്‍ 28 വരെ
ഭരണങ്ങാനം: സഹനങ്ങളെ ആത്മബലിയായി അര്‍പ്പിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 11.15ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും സന്നിഹിതനായിരിക്കും. തുടര്‍ന്ന് 11.30ന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. പ്രധാന തിരുനാളായ 28 വരെ കബറിട പള്ളിയില്‍ രാപകല്‍ പ്രാര്‍ഥനകള്‍ക്ക് സൗകര്യമുണ്ടാകും. രാവിലെ 5.30 മുതല്‍ വൈകുന്നേരം ഏഴു വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. എല്ലാ ദിവസും വൈകുന്നേരം 6.15ന് ജപമാലപ്രദക്ഷിണമുണ്ടായിരിക്കും. തിരുനാള്‍ ദിനമായ ഇന്നു മുതല്‍ കബറിട പള്ളിയിൽ തീര്‍ഥാടകരാല്‍ നിറയും. വിവിധ ദേശങ്ങളില്‍നിന്ന് നാനാജാതിമതസസ്ഥരായ പതിനായിരങ്ങള്‍ അനുഗ്രഹവും ആശ്വാസവും ചൊരിയുന്ന വിശുദ്ധയുടെ മാധ്യസ്ഥം തേടി ഭരണങ്ങാനത്തെത്തും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു ഭരണങ്ങാനത്ത് കൊടിയേറുന്നു. 28 വരെയാണ് തിരുനാള്‍. തീര്‍ഥാടനകേന്ദ്രവും സെന്റ് മേരീസ് ഫൊറോന പള്ളിയും…
Read Moreവനിതാ യൂറോ 2025: ഇംഗ്ലണ്ട് സെമിയിൽ
സൂറിച്ച്: യൂറോ 2025 വനിതാ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ രണ്ടു ഗോളിന് പിന്നിൽ നിന്നശേഷം തിരിച്ചടിച്ച് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് സ്വീഡനെ വീഴ്ത്തിയാണ് നിലവിലെ ചാന്പ്യൻമാരായ ഇംഗ്ലണ്ട് വനിതകളുടെ മുന്നേറ്റം. സൂറിച്ചിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും 2-2ന് സമനിലയിലായതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. രണ്ട് ഗോളിന് പിന്നിൽനിന്ന ശേഷം ഗംഭീര തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കൊസോവെയർ അസ്ലാനിയുടെയും സ്റ്റിന ബ്ലാക്ക്സ്റ്റീനിയസിന്റെയും ഗോളുകളിലൂടെ സ്വീഡൻ 2-0ന് മുന്നിലെത്തി. അവസാന നിമിഷം വരെ വിജയമുറപ്പിച്ച് മുന്നേറിയ സ്വീഡനെ 79-ാം മിനിറ്റിൽ ഞെട്ടിച്ച് ലൂസി ബ്രോണ്‍സ് ഹെഡറിലൂടെ ഇംഗ്ലണ്ടിന് ജീവൻ നൽകി. മിനിറ്റുകൾക്കകം മിഷേൽ അഗ്യെമാങ് ഒരു ഗോൾ കൂടി നേടി സ്കോർ സമനിലയിലാക്കിയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. സമ്മർദത്തെ അതിജീവിച്ച് കരുത്തുകാട്ടിയ ഇംഗ്ലീഷ്…
Read More250 രൂപ കൂലി പറഞ്ഞ് തുടങ്ങി, പണികഴിഞ്ഞപ്പോൾ ചോദിച്ചത് 60000 രൂപ; തരില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി വാങ്ങിയത് 50000 രൂപ; കൊല്ലത്തെ തട്ടിപ്പുകാരെ തേടി പോലീസ്
കുണ്ടറ : തെങ്ങു വലിച്ചു കിട്ടുന്നതിന് കൂലിയായി 50,000 രൂപ വാങ്ങി വയോധികനെ കബളിപ്പിച്ചവരെ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. വിരുതന്റെ സിസിറ്റിവി ദൃശ്യം പോലീസ് പുറത്ത് വിട്ടു. കുണ്ടറ പുന്നമുക്ക് ജംഗ്ഷന് സമീപത്തുള്ള ഒരു വീടിനു മുന്നിൽ ദേശീയ പണിമുടക്ക് ദിവസം രാവിലെ തെങ്ങു വലിച്ചുകെട്ടാൻ ഉണ്ടോ എന്ന് അന്വേഷിച്ച് സ്കൂട്ടറിൽ എത്തുകയായിരുന്നു രണ്ടുപേർ. വീട്ടുടമയായ വയോധികനോട് തെങ്ങു വലിച്ചുകെട്ടാൻ ഉണ്ടോ എന്ന് ചോദിച്ചു. കൂലി ചോദിച്ചപ്പോൾ 400 രൂപ ആകുമെന്നാണ് അവർ പറഞ്ഞത്. 250 രൂപ ആണെങ്കിൽ മതിയെന്ന് വീട്ടുടമ പറഞ്ഞു ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും, 250 രൂപക്ക് അവർ സമ്മതിക്കുകയായിരുന്നു. തെങ്ങു വലിച്ചു കെട്ടാൻ ആരംഭിച്ചപ്പോൾ നേരത്തെ കെട്ടിയിരുന്ന കമ്പി പൊട്ടിപ്പോവുകയും അവരുടെ കൈയിൽ ഉണ്ടായിരുന്ന കമ്പിവെച്ചു കെട്ടാമെന്നു പറയുകയായിരുന്നു. പണികഴിഞ്ഞപ്പോഴാണ് അവരുടെ കൈയിൽ ഉണ്ടായിരുന്ന കമ്പിയുടെ…
Read Moreമനോളോ മാർക്വേസ് വീണ്ടും എഫ്സി ഗോവ പരിശീലകൻ
ഫറ്റോര്‍ഡ: ഇന്ത്യൻ പുരുഷ ദേശീയ ഫുട്ബോൾ ടീം മുൻ മുഖ്യ പരിശീലകനായ മനോളോ മാർക്വേസ് 2025-26 സീസണിൽ എഫ്സി ഗോവയെ പരിശീലിപ്പിക്കും. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബാണ് ഇക്കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 13ന് ഫറ്റോർഡയിൽ എഫ്സി ഗോവ ആതിഥേയത്വം വഹിക്കുന്ന എഎഫ്സി ചാന്പ്യൻസ് ലീഗ് 2ന്റെ പ്രാഥമിക ഘട്ട മത്സരമാണ് മാർക്വേസിന്റെ മുന്നിലെ ആദ്യ വെല്ലുവിളി. ഒമാനി പ്രൊഫഷണൽ ലീഗ് ടീമായ അൽ-സീബ് ക്ലബ്ബാണ് ഗോവയുടെ എതിരാളി.
Read Moreപട്ടാളക്കാരനാകാൻ മോഹിച്ച മിഥുൻ; ‘ചേട്ടന്റെകൂട്ടുകാരന്റെ ചെരിപ്പായിരുന്നു, അത് അവര്‍ തട്ടിക്കളിച്ചപ്പോൾ കാലേന്ന് ഊരിപ്പോയതാ; ചേട്ടന്റെ ആഗ്രഹങ്ങൾ പറഞ്ഞ് കുഞ്ഞനുജൻ
കൊല്ലം: മിഥുന് പട്ടാളക്കാരൻ ആകണമെന്നായിരുന്നു മോഹം. ചേട്ടന് പട്ടാളക്കാരൻ ആവണമെന്നായിരുന്നു ആഗ്രഹമെന്ന് ഷോക്ക് അടിച്ച് മരിച്ച മിഥുന്റെ സഹോദരൻ സുജിൻ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തെ നല്ല രീതിയിൽ കൊണ്ടുപോകണമെന്ന് മിഥുൻ പറയുമായിരുന്നെന്നും സുജിൻ പറഞ്ഞു. കുടുംബത്തെ ദുരിതങ്ങളുടെ കയത്തിൽ നിന്ന് കയറ്റി നല്ല നിലയിലെത്തിക്കണമെന്ന് ആ കുരുന്നു മനസ് ആഗ്രഹിച്ചിരുന്നു. അത് എപ്പോഴും മിഥുൻ പറയുമായിരുന്നു. ‘ചേട്ടന്റെകൂട്ടുകാരന്റെ ചെരിപ്പായിരുന്നു. അത് അവര്‍ തട്ടിക്കളിച്ചപ്പോൾ കാലേന്ന് ഊരിപ്പോയതാ. കൂട്ടുകാരൻ എടുക്കണ്ടാന്ന് പറഞ്ഞു. അവൻ കേൾക്കാതെ പോയി എടുത്തതാ.’ ഏഴാം തരം വരെ മിഥുനും സുജിനും പട്ടകടവ് സ്കൂളിലായിരുന്നു പഠിച്ചത്. ഏഴ് കഴിഞ്ഞപ്പോഴാണ് മിഥുൻ സ്കൂൾ മാറിയത്. നന്നായി വരയ്ക്കുമായിരുന്നു. ഫുട്ബോളും വോളിബോളും അവന്റെഇഷ്ടമായിരുന്നു.മിഥുൻ, മനുവിന്റെയും സുജയുടെയും പ്രതീക്ഷയായിരുന്നു. വലിയപാടം കിഴക്ക് ഗ്രാമത്തിൽ അങ്കണവാടിക്ക് എതിർവശത്തെ മൈതാനത്ത് അവധി ദിവസങ്ങളിലൊക്കെ കൂട്ടുകാരോടൊപ്പം കാൽപ്പന്തുകളിക്കാൻ അവൻ എത്തുമായിരുന്നു. അയൽവാസികളുടെ മനസിൽ തീരാ…
Read Moreഅദിതി ചൗഹാൻ വിരമിച്ചു
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഗോൾകീപ്പർ അദിതി ചൗഹാൻ 17 വർഷത്തെ കരിയറിന് വരാമമിട്ട് പ്രഫഷണൽ മത്സരങ്ങളിൽനിന്നു വിരമിച്ചു. 2008ൽ ഇന്ത്യൻ അണ്ടർ 19 ടീമിലൂടെ പ്രഫഷണൽ ഫുട്ബോളിൽ അരങ്ങേറിയ അദിതി ഒന്നരപതിറ്റാണ്ടിലധികം ദേശീയ ടീമിന്റെ ഭാഗമായി. മുപ്പത്തിരണ്ടുകാരിയായ താരം ഇന്ത്യക്കായി 57 മത്സരങ്ങൾ കളിച്ചു.
Read Moreചോറിനൊപ്പം ചിക്കൻ കറിയും; കിഴക്കനേല എൽപി സ്കൂളിൽ ഭക്ഷ്യ വിഷബാധ: 26 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാരിപ്പള്ളി : കിഴക്കനേല ഗവ. എല്‍പി സ്കൂളില്‍ ഭക്ഷ്യവിഷബാധ. ഇതേത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ 26 കുട്ടികളെ പാരിപ്പള്ളി ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസമായിരുന്നു സംഭവം. 26 ഓളം കുട്ടികള്‍ക്കാണ് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ശേഷം അസ്വസ്ഥത ഉണ്ടായത്. ചോറിനോടൊപ്പം കുട്ടികള്‍ക്ക് ചിക്കൻ കറിയും നല്‍കിയിരുന്നു. ഇതില്‍ നിന്നാകാം ഭക്ഷ്യ വിഷബാധ ഉണ്ടായെതെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെ കുറിച്ച് സ്കൂള്‍അധികൃതർ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. കുട്ടികൾക്ക് ഛർദിയും വയറു വേദനയുമനുഭവപ്പെട്ടതിനെ തുടർന്നാണ് രക്ഷിതാക്കൾ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിലാണ് ഈ സ്കൂൾ. രണ്ട് ജില്ലകളിലെയും കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. മൂന്ന് കുട്ടികൾ ഒഴികെ മറ്റെല്ലാവരുടെയും അസുഖം ഭേദമായതായി സ്കൂൾ സ്റ്റാഫ് സെക്രട്ടറി പറയുന്നു. സ്കൂളിൽ നിന്ന് ഭക്ഷണം കഴിക്കാത്ത കുട്ടികൾക്കും രോഗബാധ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
Read Moreബിസിസിഐ വരുമാനം റിക്കാര്‍ഡ് കുതിപ്പില്‍: വരുമാനത്തിന്റെ പകുതിയിലധികവും ഐപിഎല്ലിൽനിന്ന്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) വരുമാനത്തിൽ റിക്കാർഡ് വർധന. 2023-24 സാന്പത്തിക വർഷം 9,741.7 കോടി രൂപയുടെ വരുമാനം നേടി. ആകെ വരുമാനത്തിന്റെ പകുതിയിൽ അധികവും (59%) നേടിയത് ഐപിഎല്ലിൽനിന്ന്്. 5,761 കോടി രൂപയാണ് ഐപിഎല്ലിൽനിന്നുമാത്രം ബിസിസിഐ സന്പാദിച്ചത്. ഇതിന് പുറമെ ഐപിഎൽ ഇതര രാജ്യാന്തര മത്സരങ്ങളുടെ അടക്കം സംപ്രേഷണാവകാശം വിറ്റതിലൂടെ 361 കോടി രൂപ കൂടി ഐപിഎല്ലിൽനിന്ന് സ്വന്തമാക്കിയതായി റിപ്പോർട്ട്. ആകെ വരുമാനത്തിൽ വനിതാ ഐപിഎല്ലിൽനിന്ന് 378 കോടി രൂപയും ഐസിസി വിഹിതമായി 1042 കോടി രൂപയും ടിക്കറ്റ്, പരസ്യവരുമാനങ്ങളിൽ നിന്ന് 361 കോടി രൂപയും 2023-24 സാന്പത്തിക വർഷം ബിസിസിഐ നേടി. 2021-22 സാന്പത്തിക വർഷം ബിസിസിഐയുടെ ആകെ വരുമാനം 4,360 കോടി രൂപയായിരുത് 2022-23ൽ 6,820 കോടിയായി ഉയർന്നു. ഇതാണ് 2023-24 സാന്പത്തിക വർഷത്തിൽ 9741.7 കോടിയായി ഉയർന്നത്. കഴിഞ്ഞ…
Read Moreതെളിവില്ലാതെ ഒന്നും ചെയ്യാനാവില്ല… ആര്‍എല്‍വി രാമകൃഷ്ണനെതിരായ സത്യഭാമയുടെ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്, യു. ഉല്ലാസ് (പത്തനംതിട്ട) എന്നിവര്‍ക്കെതിരേ നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമ നല്കിയ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രജിസ്റ്റർ ചെയ്ത കേസിലെ തുടര്‍നടപടികളാണു ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണനും ഉല്ലാസും നല്കിയ ഹര്‍ജിയാണു കോടതി അനുവദിച്ചത്. ഫോണ്‍ സംഭാഷണം റിക്കാർഡ് ചെയ്ത ഹര്‍ജിക്കാര്‍ അത് എഡിറ്റ് ചെയ്തു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും പ്രസിദ്ധീകരണത്തിനു നല്‍കുകയും ചെയ്തെന്നാണു സത്യഭാമയുടെ പരാതി. എന്നാല്‍ അപകീര്‍ത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവനകളും പ്രസിദ്ധീകരണത്തിന്റെ പകര്‍പ്പുകളും ഹാജരാക്കാന്‍ സത്യഭാമയ്ക്കു കഴിഞ്ഞിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
Read More