കോഴിക്കോട്: യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ കേസിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ. അരക്കിണർ സ്വദേശിയാണ് അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കൽ കോളജിനടുത്തെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതി. സംഭവത്തില്‍ മെഡിക്കൽ കോളജ് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നേരത്തെയും സമാനമായ പരാതികൾ ഉണ്ടായിട്ടുണ്ട്.
Read More