കോഴിക്കോട്: കേളജ് പ്രഫഷണൽ സ്പോർട്സ് ലീഗ് (സിഎസ്എൽ) ഫുട്ബോളിന്റെ ആദ്യദിനത്തിൽ മഹാരാജാസ് സ്ട്രൈക്കേഴ്സിനു മിന്നും ജയം. മഹാരാജാസ് 7-1ന് തിരുവനന്തപുരം ഡയനാമോസിനെ കീഴടക്കി. എസ്കെ സിയൻസ് 7-0ന് കുസാറ്റിയൻസിനെയും മാർ അത്തനേഷ്യസ് 5-0നു എസ്എൻ സികെയെയും എംഇഎസ് കെവിഎം സോക്കർ 2-1ന് നിർമ്മല എറിയോണിനെയും തോൽപ്പിച്ചു. മന്ത്രിയുടെ വാക്കുകൾ സംസ്ഥാനത്തിന്റെ കായികവളര്‍ച്ചയില്‍ സംഭാവന ചെയ്യാന്‍ സിഎസ്എല്ലിനു കഴിയുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്. സിഎസ്എല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read MoreDay: July 20, 2025
കെസിഎല്‍ ലോഞ്ച് ഇന്ന്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) സീസണ്-2 ഗ്രാൻഡ് ലോഞ്ച് ഇന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന് നിര്‍വഹിക്കും. നിശാഗന്ധിയില്‍ വൈകുന്നേരം 5.30നു നടക്കുന്ന ചടങ്ങില്‍ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനം മന്ത്രി നിര്‍വഹിക്കും. ഭാഗ്യചിഹ്നങ്ങളുടെ പേര് ഇടാനുള്ള അവസരം ആരാധകര്‍ക്ക് കെസിഎ നല്‍കുന്നതാണ്. സഞ്ജു, സല്മാന് സീസണ്-2 വിന്റെ ഭാഗമായി പുറത്തിറക്കുന്ന ആരാധകര്‍ക്കായുള്ള ഫാന്‍ ജഴ്സിയുടെ പ്രകാശനം സഞ്ജു സാംസണും സല്മാന് നിസാറും ചേര്‍ന്ന് നിര്‍വഹിക്കും. ലീഗിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രോഫി പര്യടന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് മന്ത്രി നിര്‍വഹിക്കും.
Read Moreഇന്ത്യൻ ജഴ്സിയിൽ മിന്നി യോഹ
ഫോർട്ടുകൊച്ചി: ഫ്രാൻസിൽ നടന്ന പാരീസ് വേൾഡ് ഗെയിംസ് ഹാൻഡ് ബോൾ മത്സരത്തിൽ ഗോൾ മഴ പെയ്യിച്ചു കുമ്പളങ്ങി ഗ്രാമത്തിന്റെ അഭിമാനമായി പതിനഞ്ചുകാരൻ. തേവര സേക്രഡ് ഹാർട്ട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി യോഹയാണ് ഇന്ത്യൻ ജഴ്സിയിൽ മിന്നിയത്. കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവക തോലാട്ട് ജിബി-ടിമ ദമ്പതികളുടെ മകനാണ്. ഹാൻഡ് ബോൾ കമ്പം യോഹയുടെ ഇളം മനസിൽ കുടിയേറിയത് മുൻ സംസ്ഥാന ഹാൻഡ്ബോൾ താരമായ അമ്മ ടിമയിൽനിന്നാണ്. അമ്മയുടെ പരിശീലനവും പ്രോത്സാഹനവുമാണ് യോഹയെ ലോകവേദിയിലെത്തിച്ചത്. കഴിഞ്ഞ ഏഴു മുതൽ 12 വരെ നടന്ന മത്സരത്തിൽ 15 രാജ്യങ്ങളിൽനിന്നായി 65 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. ഒന്‍പതിനും 19 നും മധ്യേ പ്രായമുള്ളവരുടെ വിഭാഗത്തിൽ അഞ്ചു മത്സരങ്ങളിൽ യോഹ കളത്തിലിറങ്ങി. ഇതിൽ കെനിയയുമായുള്ള മത്സരത്തിൽ അഞ്ചു ഗോളും ഡെന്മാർക്കുമായുള്ള മത്സരത്തിൽ രണ്ടു ഗോളും അടിച്ചു. ഡെന്മാർക്കാണു ചാന്പ്യൻമാരായതെങ്കിലും യോഹയുടെ വ്യക്തിഗത…
Read Moreകേരളത്തിന്റെ അഭിമാനം എഡ്വിൻ
ഇലഞ്ഞി: അണ്ടർ-16 ഏഷ്യൻ വോളിബോൾ ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ ഏക മലയാളി സാന്നിധ്യമായി എഡ്വിൻ പോൾ സിബി. കേരള വോളിബോൾ പാരന്പര്യം ഉയർത്തിപ്പിടിച്ച് ഇലഞ്ഞി സ്വദേശി എഡ്വിൻ മലയാളക്കരയുടെ അഭിമാനമായി. ഇലഞ്ഞി ആലപുരം കിഴക്കേകൈപ്പെട്ടിയിൽ സിബി പോളിന്റെയും മായാ ജോർജിന്റെയും ഏക മകനാണ് എഡ്വിൻ. അമ്മാവനും മുൻ സംസ്ഥാന വോളി ടീമംഗവുമായ വലവൂർ സ്വദേശി ജോബി ജോർജിന്റെ ശിക്ഷണമാണു ഫുട്ബോൾ മോഹവുമായി നടന്ന എഡ്വിനെ വോളിബോളിലേക്കെത്തിച്ചത്. കോട്ടയം ഗിരിദീപം ബഥനി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഗിരിദീപം ബഥനി സ്കൂളിലെ വോളിബോൾ കോച്ച് ലാലു ജോണിന്റെ ശിക്ഷണത്തിലാണ് എഡ്വിൻ ദേശീയ ടീമിലെത്തിയത്. ബംഗളൂരുവിലെ സായ് സെന്ററിൽ നടന്ന കോച്ചിംഗ് ക്യാന്പിൽനിന്നായിരുന്നു എഡ്വിൻ ഉൾപ്പെടുന്ന 12 അംഗ ടീമിന്റെ സെലക്ക്ഷൻ. ഇന്ന് ടീം അംഗങ്ങൾ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേരുമെന്ന് എഡ്വിന്റെ മാതാപിതാക്കൾ പറഞ്ഞു.
Read Moreധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തത്: പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നും പറ്റിപ്പോയെന്നുമൊക്കെ സതീഷ് മാപ്പ് പറയുമായിരുന്നു; ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ശബ്ദസന്ദേശം പുറത്ത്
കൊല്ലം: കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് സതീഷിന്റെ ക്രൂരതകൾ വിവരിച്ച് അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം മാധ്യമങ്ങൾ പുറത്തുവിട്ടു. തന്നെ അയാൾ ചവിട്ടിക്കൂട്ടിയെന്നും ജീവിക്കാൻ പറ്റുന്നില്ലെന്നും ശബ്ദസന്ദേശത്തിൽ അതുല്യ പറയുന്നുണ്ട്. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സന്ദേശത്തിൽ പറയുന്നു. അതുല്യയുടെ വിവാഹം കഴിഞ്ഞതുമുതൽ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സതീഷിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ശാരീരികവും മാനസികവുമായുള്ള പീഡനം തുടര്‍ന്നിരുന്നു. ബുദ്ധിമുട്ടാണെങ്കിൽ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാൽ, പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നും പറ്റിപ്പോയെന്നുമൊക്കെ സതീഷ് മാപ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും സതീഷിനൊപ്പം ജീവിക്കാൻ അതുല്യ തീരുമാനിക്കുകയായിരുന്നുവെന്നും അതുല്യയുടെ സുഹൃത്ത് പറയുന്നു. ഇതിനിടെ അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ…
Read Moreറോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റു: 19-കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: നെടുമങ്ങാട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് പത്തൊന്‍പത് വയസുകാരന് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് വൈദ്യുതി കമ്പി പൊട്ടി റോഡിൽ വീണുകിടക്കുകയായിരുന്നു. ഇതറിയാതെ വന്ന അക്ഷയ് സഞ്ചരിച്ച ബൈക്ക് ലൈനിൽ തട്ടുകയായിരുന്നു. ബൈക്കില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ടുപേര്‍ക്കും അപകടത്തില്‍ കാര്യമായ പരിക്കുകളില്ല. കാറ്ററിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവാവിന് വൈദ്യുതാഘാതമേറ്റത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Read Moreപിറന്നാളിന് ഇടാനുള്ള ഉടുപ്പ് വാങ്ങാൻ തുള്ളിച്ചാടി അച്ഛനൊപ്പം പോയി;പോകുന്ന വഴി അമ്മയ്ക്കും ചേച്ചിക്കും ടാറ്റാ പറയുന്നതിനിടെ രണ്ടാം നിലയിൽ നിന്നും വീണു; നാലുവയസുകാരൻ മാത്യുവിനെ രക്ഷിച്ചത് ഇവർ…
കൊച്ചി: പിറന്നാൾ വസ്ത്രം വാങ്ങാൻ പിതാവിനൊപ്പം പോകാനൊരുങ്ങുന്നതിനിടെ വീടിന്റെ ഒന്നാം നിലയിൽനിന്നു വീണു ഗുരുതര പരിക്കേറ്റ നാലുവയസുകാരൻ മാത്യുവിന് ആലുവ രാജഗിരി ആശുപത്രിയിലെ ചികിത്സയിൽ പുതുജീവൻ. ജീവിതത്തിലേക്കു മടങ്ങിയെത്തിയ കുട്ടി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കുമൊപ്പം ജന്മദിന മധുരം നുണഞ്ഞു. തൃപ്പുണിത്തുറ എരൂരിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് സ്വദേശി അൻപുരാജിന്റെ മകനാണ് മാത്യു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സഹോദരി മെബുറിതിക്ഷയോടു യാത്ര പറയുന്നതിനിടെ കാൽ വഴുതി മാത്യു അബദ്ധത്തിൽ താഴേക്കു വീഴുകയായിരുന്നു. ആദ്യം സൺഷേഡിലും തുടർന്ന് മുറ്റത്തേക്കും തെറിച്ചുവീണു. നിലവിളി കേട്ട് അൻപുരാജും ഭാര്യയും ഓടിച്ചെല്ലുമ്പോൾ കുട്ടിക്കു ബോധമില്ലായിരുന്നു. ആദ്യം തൃപ്പൂണിത്തുറയിലും തുടർന്ന് കളമശേരി മെഡിക്കൽ കോളജ്, രാജഗിരി ആശുപത്രികളിലേക്കും കുഞ്ഞിനെ എത്തിച്ചു. കളമശേരിയിലേക്കുള്ള യാത്രയ്ക്കിടയിൽ കുഞ്ഞിന് അനക്കം നഷ്ടമായി. മാതാപിതാക്കളുടെ നിലവിളികൾക്കിടയിൽ കുഞ്ഞിനു സമയോചിതമായി സിപിആർ നൽകിയത് ആംബുലൻസിന്റെ സഹഡ്രൈവർ ജോമോനായിരുന്നു. ആ പരിശ്രമം വിജയം കണ്ടു. കുഞ്ഞ്…
Read Moreഭിന്നശേഷിക്കാരന്റെ വീട് വെള്ളക്കെട്ടിൽ: വാടകവീട്ടിൽ അഭയംതേടി കുടുംബം; കണ്ടിട്ടും കാണാതെ നടിച്ച് അധികൃതർ
അമ്പലപ്പുഴ: ഭിന്നശേഷിക്കാരന്റെ വീടും പുരയിടവും വെള്ളക്കെട്ടിൽ. പരാതി നൽകി മടുത്തിട്ടും പരിഹാരമാകാതെ വന്നതോടെ വാടകവീട്ടിൽ അഭയംതേടി കുടുംബം. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് പായൽക്കുളങ്ങര അകമ്പടിശേരിൽ കുമാറും കുടുംബവുമാണ് അധികൃതരുടെ അനാസ്ഥ മൂലമുണ്ടായ വെള്ളക്കെട്ടിൻന്റെ ദുരിതത്തിലായത്. ദേശീയപാത വികസനത്തെത്തുടർന്ന് മലിനജലത്തിലായ വീട്ടിൽനിന്ന് ഇവർ വാടക വീട്ടിലേക്ക് മാറിയിട്ട് രണ്ടു മാസമായി. ജില്ലാ കളക്ടർ, എഡിഎം, പഞ്ചായത്ത് തുടങ്ങി തന്റെ ദുരിതത്തിനു പരിഹാരം തേടി കുമാർ മുട്ടാത്ത വാതിലുകളില്ല. എന്നാൽ, പരാതികളെല്ലാം ഫയലുകളിൽ ഉറങ്ങുകയാണ്. പായൽകുളങ്ങരയിൽ ദേശീയപാതയിൽനിന്ന് കടപ്പുറത്തേക്കുള്ള റോഡരികിൽ രണ്ടാമത്തെ വീടാണ് കുമാറിന്റേത്. അമ്പലപ്പുഴ കച്ചേരിമുക്കിൽ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ നടത്തുന്ന ചെറിയ കടയിൽനിന്നുള്ള വരുമാനത്തിലാണ് കുമാറും ഭാര്യ സുനിതയും മക്കളായ ഹരികൃഷ്ണനും ഹരിതയുമടങ്ങുന്ന കുടുംബം കഴിയുന്നത്. ഇവരുടെ വീടിനുപിന്നിലുള്ള നാട്ടുതോടിലൂടെ ദേശീയപാതയിലെ കാനയിലേക്കാണ് കാലങ്ങളായി പെയ്ത്തുവെള്ളം ഒഴുകിപ്പോകുന്നത്. നാട്ടുതോട് പിന്നീട് ഒരു മാൻഹോളായി ചുരുങ്ങി. ദേശീയപാത…
Read Moreപാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതിനിടെ മോട്ടോർതറയിലെ ബെൽറ്റിൽ ലുങ്കി കുരുങ്ങി: ഡ്രൈവർക്ക് ദാരുണാന്ത്യം
മങ്കൊമ്പ്: പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതിനിടെ മോട്ടോർതറയിലെ ബെൽറ്റിൽ ലുങ്കി കുരുങ്ങിയുണ്ടായ അപകടത്തിൽ മോട്ടോർ ഡ്രൈവർ മരിച്ചു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ഒന്നാംകര കോളനി നമ്പർ 27ൽ പാറശേരിച്ചിറ ജോസഫ് ജോർജ് (69) ആണ് മരിച്ചത്. എസി റോഡിനു സമീപത്തുള്ള ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ മൂല പൊങ്ങമ്പ്ര പാടശേഖരത്തിന്റെ ഒന്നാംകര ചേനാവള്ളി മോട്ടോർ തറയിലായിരുന്നു സംഭവം. രാവിലെ 11.30 ഓടെയായിരുന്നു അപകടം നടന്നത്. രാവിലെ 11 വരെ ഇദ്ദേഹത്തെ നാട്ടുകാർ കണ്ടിരുന്നു. 12.30 ഓടെ അതുവഴിവന്ന നാട്ടുകാരാണ് ജോസഫ് ജോർജ് അപകടത്തിൽപ്പെട്ട നിലയിൽ കണ്ടത്. മോട്ടോർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടെ ബെൽറ്റിനിടയിൽ കുരുങ്ങിപ്പോകുകയായിരുന്നുവെന്നാണ് കരുതുന്നത്. അപകടത്തിൽ ജോസഫ് ജോർജിന്റെ വലതുകൈ അറ്റുപോയിരുന്നു. അപകടത്തെത്തുടർന്നു മോട്ടോറും മറിഞ്ഞുനിലത്തു വീണ നിലയിലായിരുന്നു. താത്കാലിക ഡ്രൈവറായി കഴിഞ്ഞ ജൂണിലാണ് ജോസഫ് ജോർജ്് ഇവിടെ ജോലിക്കെത്തിയത്. പുളിങ്കുന്ന് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്ഥികരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ…
Read More20 വര്‍ഷം കോമയിൽ: സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ അന്തരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’എന്നറിയപ്പെടുന്ന അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ (35) അന്തരിച്ചു. 2005ൽ ലണ്ടനിലെ സൈനികോളജിൽ പഠിക്കുന്ന സമയത്തുണ്ടായ വാഹനാപകടത്തിൽ തലച്ചോറിന് ഗുരുതരമായി ക്ഷതമേൽക്കുകയും തുടർന്ന് അദ്ദേഹം കോമയിലാകുകയുമായിരുന്നു. ലോകത്തെ അതിസമ്പന്നൻമാരിൽ ഒരാളായ ഖാലിദ് ബിൻ തലാൽ അൽ സഊദിന്റെയും റീമ ബിൻത് തലാലിന്റെയും മകനാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ. റിയാദ് കിംഗ് അസീസ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച നടത്തുമെന്ന് രാജകുടുംബം അറിയിച്ചു. അപകടത്തിന് ശേഷം ഒരിക്കൽപോലും കണ്ണുതുറന്നിട്ടില്ലാത്ത ഇദ്ദേഹത്തെ ഉറങ്ങുന്ന രാജകുമാരൻ എന്നാണ് അറിയപ്പെടുന്നത്.
Read More