വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് ഇൻഡിപെൻഡൻസ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡാൻസ് രംഗത്തെ കുറിച്ച് നടൻ കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ഒരു വിധം എല്ലാ സിനിമകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തെ സിനിമയിൽ നിന്ന് വിലക്കിയപ്പോൾ പോലും ആരും അറിയാതെ ഞാൻ അദ്ദേഹത്തിന്റെ പടത്തിൽ പോയി അഭിനയിച്ചിട്ടുണ്ട്. ഇൻഡിപെൻഡൻസ് സിനിമയൊക്കെ ഇറങ്ങുന്ന കാലത്ത് ഗംഭീരമായി ഡാൻസ് ചെയ്യുന്ന നായക നടന്മാർ കുറവാണ്. ഇപ്പോൾ ഒരുവിധം എല്ലാവരും അതിനെല്ലാം പ്രാപ്തരാണ്. എന്നാൽ, മുൻപ് അങ്ങനെയായിരുന്നില്ല. മുത്തം തേടി… എന്ന പാട്ട് കൊറിയോഗ്രഫി ചെയ്തത് കലാ മാസ്റ്റർ ആയിരുന്നു. നാലു ദിവസം രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ടാണ് ആ പാട്ട് തീർത്തത്. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ ആയിരുന്നു ഷൂട്ട്. തലേ ദിവസം സ്റ്റെപ്സ് പഠിപ്പിച്ച് റിഹേഴ്സൽ ചെയ്യുന്ന പരിപാടിയൊന്നും അന്നില്ല. ഷൂട്ടിംഗ് ഫ്ലോറിൽ വന്നാണ് പഠനവും ടേക്കുമെല്ലാം. ഓൺ…
Read MoreDay: August 20, 2025
ധനുഷുമായി പ്രണയത്തിലാണെന്ന് കേട്ടപ്പോൾ ചിരിയാണ് വന്നത്: മൃണാൾ ഠാക്കൂർ
നടൻ ധനുഷുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളിൽ ആദ്യമായി പ്രതികരിച്ച് നടി മൃണാൾ ഠാക്കൂർ. പരക്കുന്നത് അഭ്യൂഹങ്ങൾ ആണെന്നും ധനുഷ് നല്ലൊരു സുഹൃത്ത് മാത്രമാണെന്നും താരം ഒരഭിമുഖത്തിൽ പറഞ്ഞതായി ഒൺലി കോളിവുഡ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഞങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകൾ ഞാൻ അറിഞ്ഞിരുന്നു. എനിക്ക് അതുകേട്ട് ചിരിയാണ് വന്നത്. ഞങ്ങൾ രണ്ടുപേരും പ്രണയത്തിലാണെന്ന തരത്തിൽ അടുത്തിടെയായി ധാരാളം വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് അറിയാം. അത് കണ്ടപ്പോൾ തമാശയായി തോന്നി. സൺ ഒഫ് സർദാർ 2വിന്റെ പ്രദർശനത്തിലേക്കു ധനുഷിനെ ഞാൻ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ല. നടൻ അജയ് ദേവ്ഗണാണ് ക്ഷണിച്ചത്. പരിപാടിയിൽ ധനുഷ് പങ്കെടുത്തതിനെക്കുറിച്ച് ആരും അധികം ചിന്തിച്ചു തല പുകയ്ക്കേണ്ട- എന്ന് മൃണാൾ പറഞ്ഞതായാണു റിപ്പോർട്ടുകൾ. അടുത്തിടെ ചില പരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തതാണു ഗോസിപ്പുകൾക്കു വഴിതുറന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനായിരുന്നു മൃണാൾ ഠാക്കൂറിന്റെ പിറന്നാളാഘോഷം നടന്നത്. ഈ പരിപാടിയിൽ ധനുഷ് എത്തിയിരുന്നു.…
Read Moreവീട്ടിലുണ്ടാക്കാം ഫാസ്റ്റ് ഫുഡ്!
ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം. ചീസ് ഒഴിവാക്കിപിസ പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം. കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം. സ്കൂൾ കുട്ടികൾക്ക്… ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല.ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല. ഇടനേരങ്ങളിൽ നട്സ്… ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്സ് എല്ലാമുണ്ട്. ബ്രഡ് സാൻഡ് വിച്ച് മല്ലിയില, പുതിനയില മുതലായവ…
Read Moreഇന്ത്യയും ചൈനയും വിമാന സർവീസുകൾ പുനരാരംഭിക്കും
ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനയ്ക്കും ഇന്ത്യക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ന്യൂഡൽഹി സന്ദർശിച്ചതിന് പിന്നാലെയാണ് നിര്‍ണായ തീരുമാനം. ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്രാവിസ, ബിസിനസ് വിസ, മാധ്യമപ്രവർത്തകർക്കുള്ള വിസ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാനും തീരുമാനമായി. ഇന്ത്യയിൽനിന്ന് ടിബറ്റിലെ കൈലാസ പർവതത്തിലേക്കും മാനസരോവർ തടാകത്തിലേക്കുമുള്ള തീർഥാടനം 2026ൽ പുനരാരംഭിക്കാനും വികസിപ്പിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു. അതിർത്തിയിലെ മൂന്ന് വ്യാപാര കേന്ദ്രങ്ങളായ ലിപുലേഖ് ചുരം, ഷിപ്കി ലാ ചുരം, നാഥു ലാ ചുരം എന്നിവ തുറക്കും. അതിർത്തി പ്രശ്നങ്ങളിൽ മൂന്ന് പുതിയ സംവിധാനങ്ങൾ സ്ഥാപിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. അതിർത്തി മാനേജ്മെന്റിനും സംഘർഷം കുറയ്ക്കുന്നതിനുമായി നിലവിലുള്ള നയതന്ത്ര, സൈനിക ചാനലുകൾ ഉപയോഗിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം…
Read Moreമൊഠേരയിലെ ചരിത്രമുറങ്ങുന്ന സൂര്യക്ഷേത്രം
ഗുജറാത്തിലെ മൊഹ്സാനയില്നിന്ന് ഏകദേശം 25 കിലോ മീറ്റര്‍ അകലെ മൊഠേരയിലേക്കുള്ള യാത്രയില്‍ രക്തം പോലും ഉറഞ്ഞു പോകുന്ന തണുപ്പായിരുന്നു.കടുക് പൂത്ത് നില്ക്കുന്ന മഞ്ഞപ്പാടങ്ങള്‍ കടന്ന് പുഷ്പാവതി നദിയുടെ പശ്ചാത്തലത്തില്‍ പേരറിയാത്ത വ്യക്ഷങ്ങളില്‍ പക്ഷികളുടെ കളകൂജനം കേട്ട് ചരിത്രമുറങ്ങുന്ന മൊഠേര സൂര്യക്ഷേത്രത്തിലേക്ക് എത്തിയപ്പോള്‍ സമയം രാവിലെ ഏഴു മണി. അരിച്ചിറങ്ങുന്ന തണുപ്പ് വകവയ്ക്കാതെ മുന്നോട്ട് നടന്നു നീങ്ങുന്ന ഒരുപറ്റം സ്കൂള്‍ കുട്ടികള്‍ക്കൊപ്പം ടെറാരൂപത്തിലുള്ള പൂന്തോട്ടത്താല്‍ ചുറ്റപ്പെട്ട, മൊഠേര സൂര്യക്ഷേത്രത്തിലേക്ക് നടന്നു. അടുത്തേക്ക് എത്തുംതോറും ആ ശില്പചാതുര്യം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.അനേകം സൂക്ഷ്മമായ കൊത്തുപണികള്‍, ത്രികോണാകൃതിയില്‍ കൊത്തിയെടുത്ത കല്‍പ്പടവുകള്‍, പച്ച നിറമുള്ള വെള്ളം തുളുമ്പുന്ന ക്ഷേത്രക്കുളം… കിഴക്കു പടിഞ്ഞാറ് ദിശയില്‍ ഒരു നേര്രേഖയിലെന്നവിധം സ്ഥിതിചെയ്യുന്ന മൂന്ന് ഭാഗങ്ങളാണ് മൊഠേര സൂര്യക്ഷേത്രത്തിനുള്ളത്. കുണ്ഡം അഥവാ കുളം, സഭാമണ്ഡപം, ഗുഡമണ്ഡപം. ആരാധനാമൂര്‍ത്തിയായ സൂര്യദേവെന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിലാണ് ഗുഡമണ്ഡപം. ശ്രീകോവിലിന് അഭിമുഖമായുള്ള മണ്ഡപം -സഭാമണ്ഡപം. അവര്ണനീയം…
Read Moreമദ്യപിച്ച് ബോധമില്ലാതെ വന്ന് വീട്ടിൽ വഴക്കുണ്ടാക്കി; ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ച് കൊലപ്പെടുത്തി ഭാര്യ
ചെന്നൈ: ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തി. തമിഴ്നാട് കൊളത്തൂരിനടുത്തുള്ള ലക്ഷ്മിപുരത്താണു സംഭവം. കാദർ ബാഷ (42) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ നിലവർ നിഷ (48)യെ പോലീസ് അറസ്റ്റ് ചെയ്തു. കാദർ ബാഷ മദ്യപിച്ച് വീട്ടിലെത്തി നിഷയുമായി വഴക്കുണ്ടാക്കാറുണ്ട്. കഴിഞ്ഞദിവസവു ഒമ്പതിനും വീട്ടിൽ വഴക്കുണ്ടായി. തുടർന്ന് കാദർ ബാഷ ഭാര്യയെ ആക്രമിച്ചു. പിറ്റേന്നു പുലർച്ചെ എണ്ണ ചൂടാക്കി ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ മേൽ ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Read Moreഹാറ്റ്സ് പദ്ധതിയോട് “പുറംതിരിഞ്ഞ്’ പോലീസ് ഉദ്യോഗസ്ഥര്‍; അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 96 പോലീസ് ഉദ്യോഗസ്ഥര്‍
കൊച്ചി: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് ആരംഭിച്ച ഹാറ്റ്സ് പദ്ധതി (ഹെല്‍ത്ത് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രെസ്)യോട് പുറംതിരിഞ്ഞ് പോലീസുകാര്‍.പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക, ശാരീരിക നില മെച്ചപ്പെടുത്തുന്നതിനായി 2017 ല്‍ ഹാറ്റ്സ് പദ്ധതി ആരംഭിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ആത്മഹത്യയ്ക്ക് കുറവൊന്നുമുണ്ടായില്ല. ഇതോടെ ഈ പദ്ധതി കൂടുതല്‍ പോലീസുകാരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് ആരംഭിച്ചു. മാനസിക സമ്മര്‍ദം മൂലം വിഷമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിളിക്കാനായി രണ്ടു മാസം മുമ്പ് 94979 01070 എന്ന ഹാറ്റ്സ് ഹെല്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കിയെങ്കിലും ഇക്കാലയളവില്‍ ഇതിലേക്ക് വിളിച്ചത് 20 ഉദ്യോഗസ്ഥര്‍ മാത്രമാണ്. ലഭിച്ച ഫോണ്‍കോളുകള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നാണ്. ഇക്കഴിഞ്ഞ ജൂണ്‍ 16 മുതല്‍ ജൂലൈ മൂന്നു വരെയുള്ള കാലയളവില്‍ മലപ്പുറം എആര്‍ ക്യാമ്പ്, കോഴിക്കോട് സിറ്റി, കൊല്ലം…
Read Moreആർക്കുവേണ്ടിയാണീ ‘ശ്വാനരാഷ്ട്രീയം’?
വ്യാജ വോട്ടർപട്ടികയാണോ വന്യജീവി-തെരുവുനായ ശല്യമാണോ വലുതെന്നു ചോദിച്ചാൽ ആദ്യത്തേത് ജനാധിപത്യത്തെയും രണ്ടാമത്തേത് ജനത്തെയും കൊല്ലുന്നുവെന്നാണ് ഉത്തരം. വന്യജീവി-തെരുവുനായ ശല്യം പരിഹരിക്കാൻ അന്പേ പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ തിരുത്താൻ പ്രതിപക്ഷവുമില്ല. ജനാധിപത്യഹത്യക്കെതിരേ ചുവപ്പുകൊടി കാണിക്കുന്ന രാഹുൽ ഗാന്ധി മറുകൈകൊണ്ട് തെരുവുനായകളുടെ ജനഹത്യക്കു പച്ചക്കൊടി കാണിക്കുന്നു. വന്യജീവി ആക്രമണത്തിൽ പ്രിയങ്ക ഗാന്ധിയും കരിനിയമങ്ങളെ പിന്തുണച്ചു. മനുഷ്യമാംസം കടിച്ചുപിടിച്ചിരിക്കുന്ന പട്ടികളെയോർത്ത് പൊട്ടിക്കരയുന്ന രാഷ്ട്രീയക്കാരും കപട മൃഗസ്നേഹികളുമല്ല കാര്യം തീരുമാനിക്കേണ്ടത്; നിരന്തരം കൊല്ലപ്പെടാനും ചോരചിന്താനും വിധിക്കപ്പെട്ട പാവപ്പെട്ട മനുഷ്യരാണ്. പക്ഷേ, അവരോട് ഒരു സർക്കാരും ഒരു കോടതിയും അഭിപ്രായം ചോദിക്കില്ല. ഇതാണ്, യജമാനന്മാർ മാത്രം തീരുമാനങ്ങളെടുക്കുന്ന, ജനത്തെ കടിച്ചുകുടയുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ അപചയം. കുട്ടികളെ തനിച്ചു സ്കൂളിൽ വിടാനാകാത്ത, പേവിഷബാധ സെല്ലുകളിൽ നുരയും പതയുമൊലിപ്പിച്ചു കുരച്ചു നരകിക്കേണ്ടിവരുന്ന, തുള്ളി വെള്ളം കുടിക്കാനാകാതെ അന്ത്യശ്വാസം വലിക്കേണ്ടിവരുന്ന നരകത്തിലാണ് സാധാരണക്കാർ ജീവിക്കുന്നത്. ഭരിക്കുന്നവർ നിയമനിർമാണ സഭകളിൽ…
Read Moreകൊഴിഞ്ഞാന്പാറയിൽ യുവാവ് വീട്ടിൽ കൊല്ലപ്പെട്ട സംഭവം; ഒരാൾ പിടിയിൽ; കൊല്ലപ്പെട്ടത് പ്രതിയുടെ ഭാര്യയുടെ സുഹൃത്ത്
കൊഴിഞ്ഞാമ്പാറ (പാലക്കാട്): വീടിനകത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ഒരാളെ പോലീസ് പിടികൂടി. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി താമസ സ്ഥലത്തെ വീട്ടിലെ കട്ടിലിന് താഴെ മരിച്ചനിലയിൽ കണ്ടെത്തിയത്. സന്തോഷിനെ കൊലപ്പെടുത്തിയെന്നു കരുതുന്ന മൂങ്കിൽമട സ്വദേശി ആറുച്ചാമിയെ (45) പോലീസ് കസ്റ്റഡിയിലെടുത്തു. ആറുച്ചാമിയുടെ ഭാര്യയുടെ സുഹൃത്താണ് കൊല്ലപ്പെട്ട സന്തോഷ്. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ ആറുച്ചാമി വീട്ടിൽ കയറി മർദിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: അവിവാഹിതനായ സന്തോഷിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. ഇതിൽ സംശയമുണ്ടായിരുന്ന ആറുച്ചാമി രാത്രി സന്തോഷിനെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഇന്നലെ രാത്രി ആറുച്ചാമിയുടെ ഭാര്യ കൊഴിഞ്ഞാന്പാറ പോലീസ് സ്റ്റേഷനിൽ എത്തി തന്റെ ഭർത്താവ് സന്തോഷിനെ മർദിച്ചുവെന്നും,…
Read Moreവട്ടിപ്പലിശക്കാരുടെ ഭീഷണിയില്‍ വീട്ടമ്മ പുഴയില്‍ ചാടി മരിച്ച സംഭവം; പരാതി നല്‍കിയിട്ടും പോലീസ് ഇടപെടലുണ്ടായില്ലെന്ന് കുടുംബം
കൊച്ചി: എറണാകുളം കോട്ടുവള്ളിയില്‍ വട്ടിപ്പലിശക്കാരിയായ അയല്‍വാസിയില്‍ നിന്നുണ്ടായ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഇടപെടല്‍ ഉണ്ടായില്ലെന്ന ആരോപണവുമായി കുടുംബം. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയില്‍ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്. പോലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭര്‍ത്താവ് ബെന്നി പറയുന്നത്. റിട്ടയേഡ് പോലീസ് ഉദ്യോസ്ഥനും അയല്‍വാസിയുമായ പ്രദീപും ഭാര്യ ബിന്ദുവും അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. 2022ല്‍ പത്ത് ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയത്. അഞ്ച് ലക്ഷം വച്ച് രണ്ട് ഗഡുക്കളായാണ് തുക വാങ്ങിയത്. പിന്നീട് ഇവര്‍ തുക തിരിച്ചു നല്‍കിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട്…
Read More