ഇടുക്കി: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. രാജാക്കാട് ആത്മാവ് സിറ്റി വെട്ടിക്കുളം മധു (57) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മകന് സുധീഷാ (26) ണ് മദ്യപിച്ചെത്തി പിതാവ് മധുവിനെയും അമ്മ സുജാത (50)യെയും വിറകുകമ്പ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചത്. സംഭവത്തിനു ശേഷം ഇയാളെ വീടിനു സമീപത്തു നിന്ന് ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ്ചെയ്തിരുന്നു. മധു മരിച്ചതോടെ റിമാന്‍ഡില്‍ കഴിയുന്ന സുധീഷിനെതിരേ കൊലക്കുറ്റം ചുമത്തും.കഴിഞ്ഞ 14-നാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം മദ്യലഹരിയിലെത്തിയ സുധീഷ് സ്വത്ത് എഴുതി നല്‍കണമെന്ന് മധുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പട്ടയമില്ലാത്തതിനാല്‍ സുധീഷിന്റെ പേരിലേക്ക് സ്ഥലം എഴുതി നല്‍കാനാവില്ലെന്ന് മധു അറിയിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.തുടര്‍ന്ന് സുധീഷ് വിറകുകമ്പെടുത്ത് മധുവിനെ അടിക്കുകയാ യിരുന്നു. മധുവിന്റെ വാരിയെല്ലുകള്‍ ഒടിയുകയും തലയില്‍ ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇടതുകണ്ണിനും ഗുരുതരമായി പരുക്കേറ്റു. മധുവിനെ അടിക്കുന്നതു…
Read MoreDay: August 20, 2025
ജയിലില്‍ കിടന്നാല്‍ മന്ത്രിക്കസേര തെറിക്കും: ‘പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കം’; ഡൽഹിയിൽ പ്രതിപക്ഷപാർട്ടികളുടെ യോഗം
ന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്തുനിന്നു നീക്കാൻ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടനാഭേദഗതി ബില്ലിനെതിരേ അതിശക്തമായി പ്രതിഷേധിക്കാൻ പ്രതിപക്ഷം. ബിൽ ദുരുദ്ദേശപരമാണെന്ന് പ്രതിപക്ഷനേതാക്കൾ പ്രതികരിച്ചു. പ്രതിപക്ഷകക്ഷികളുടെ അടിയന്തരയോഗം വിളിച്ചുചേർത്തതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു. ബിൽ പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള കാടത്തനിയമമാണെന്ന് വേണുഗോപാൽ പറഞ്ഞു. വോട്ട് കൊള്ള പോലെ മറ്റൊരു അട്ടിമറിനീക്കമാണ് ബിജെപി നടത്തുന്നതെന്നും വേണുഗോപാൽ ആരോപിച്ചു. അഞ്ചു വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി മുപ്പതു ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി മുപ്പത് ദിവസം ഒരു മന്ത്രി പോലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ മുപ്പത്തിയൊന്നാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണം. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും.പ്രധാനമന്ത്രി,…
Read Moreഡോ. വന്ദനാ ദാസ് വധക്കേസ്; ഡോ. വന്ദനാ ദാസിനെ ആശുപത്രിയിലെത്തിച്ചത് താനെന്നു പോലീസ് ഡ്രൈവർ
കൊല്ലം: കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ പ്രതി സന്ദീപിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഡോ. വന്ദനാ ദാസിനെ ആശുപത്രിയിലേക്ക് പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പില്‍ കൊണ്ടുപോയത് താനാണെന്നു കേസിലെ സാക്ഷിയായ പോലീസ് ഡ്രൈവര്‍ ബിനീഷ് കോടതിയില്‍ മൊഴി നല്കി. കൊല്ലം അഡീ. സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ നടന്ന സാക്ഷി വിസ്താരത്തിലാണ് മൊഴി നല്‍കിയത്. ആശുപത്രിയിലെ കാഷ്വാലിറ്റി ഏരിയയില്‍ പ്രതി മറ്റ് ആളുകളെ ആക്രമിച്ച സമയം താന്‍ പ്രതിയെ കീഴടക്കാന്‍ ശ്രമിച്ചതായും സാക്ഷി വെളിപ്പെടുത്തി. പ്രതിയുടെ അക്രമങ്ങളെ തടയുവാന്‍ ശ്രമിക്കുന്നതും വന്ദനാ ദാസിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതും ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞു. ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ പ്രതിയുടെ മുറിവുകള്‍ ഡോ. ഷിബിനും വന്ദനാ ദാസും പരിശോധിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ജീവനക്കാരി ജയന്തിയെയും കോടതിയില്‍ വിസ്തരിച്ചു. കൊട്ടാരക്കര ഗവ. ആശുപത്രിയിലെ പ്രൊസീജര്‍ റൂമില്‍ പ്രതിയെ ഡോക്ടര്‍മാര്‍ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പ്രതി…
Read Moreഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സി.പി. രാധാകൃഷ്ണൻ: പത്രിക സമർപ്പിച്ചു
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമർപ്പണം. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം സി.പി രാധാകൃഷ്ണനെ അനുഗമിച്ചത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വസതിയിൽ നടന്ന എൻഡിഎ ഫ്ളോർ ലീഡർമാരുടെ പ്രധാനയോഗത്തിലാണ് സി.പി. രാധാകൃഷ്ണനെ നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനം ഏകകണ്ഠമായി എടുത്തത്. കഴിഞ്ഞദിവസം, പൊതുജീവിതത്തിൽ സി.പി. രാധാകൃഷ്ണൻ നൽകിയ സംഭാവനകളെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. അദ്ദേഹത്തെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി നാമനിർദ്ദേശം ചെയ്യാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും മോദി എക്സിൽ കുറിച്ചിരുന്നു. മുതിർന്ന ബിജെപി നേതാവും ഇപ്പോഴത്തെ മേഘാലയ ഗവർണറുമായ രാധാകൃഷ്ണനു വിപുലമായ രാഷ്ട്രീയജീവിതമുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്ന അദ്ദേഹം, നിയമനിർമാണ വൈദഗ്ധ്യത്തിനും സാമൂഹിക…
Read Moreരാജസ്ഥാനിൽ നിന്നുള്ള 22കാരിയായ മാനിക വിശ്വകർമ മിസ് ഇന്ത്യ യൂണിവേഴ്സ് 2025
ജയ്പുർ: രാജസ്ഥാനിൽനിന്നുള്ള 22കാരി മാനിക വിശ്വകർമയ്ക്കു മിസ് ഇന്ത്യ യൂണിവേഴ്സ് 2025 കിരീടം. തായ്ലൻഡിൽ നടക്കുന്ന ഏഴുപത്തിനാലാമതു മിസ് യൂണിവേഴ്സ് മത്സരത്തിൽ മാനിക ഇന്ത്യയെ പ്രതിനിധീകരിക്കും. ജയ്പുരിലെ സീ സ്റ്റുഡിയോയിൽ തിങ്കളാഴ്ചയായിരുന്നു മത്സരം. യുപിയിൽ നിന്നുള്ള തന്യ ശർമയാണ് ഫസ്റ്റ് റണ്ണർഅപ്പ്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ സ്വദേശിനിയാണ് മാനിക. ഡല്‍ഹിയില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി. നര്‍ത്തകി, ചിത്രകാരി എന്നീ നിലകളിലും പ്രസിദ്ധ. എഡിഎച്ച്ഡി ഉൾപ്പെടെ മാനസിക വൈകല്യങ്ങൾ നേരിടുന്നവരെ സഹായിക്കാനുള്ള പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയയാണ്.
Read Moreതട്ടേക്കാട് പക്ഷിസങ്കേതത്തിൽ ഒന്‍പത് പുതിയ ജീവികൾ
കോതമംഗലം: കേരളത്തിന്റെ ആദ്യ പക്ഷിസങ്കേതമായ തട്ടേക്കാട് വീണ്ടും ജൈവവൈവിധ്യത്തിന്റെ വിസ്മയം തുറന്നു. മൂന്ന് ദിവസം നീണ്ട വാർഷിക ജന്തുജാല സർവെയിൽ ഒൻപത് പുതിയ ജീവിവർഗങ്ങളെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തെ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (ടിഎൻഎച്ച്എസ്), തട്ടേക്കാട് പക്ഷിസങ്കേതം, സംസ്ഥാന വനം-വന്യജീവി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സർവെ നടന്നത്. 113 ചിത്രശലഭങ്ങൾസർവെയിൽ കണ്ടെത്തിയ 113 ചിത്രശലഭങ്ങളിൽ എക്സ്ട്രാ ലാസ്കാർ (പുലിവരയൻ), യെല്ലോ ജാക്ക് സെയിലർ (മഞ്ഞപൊന്തച്ചുറ്റൻ), യെല്ലോ-ബ്രെസ്റ്റഡ് ഫ്ലാറ്റ് (വെള്ളപ്പരപ്പൻ), വൈറ്റ്-ബാർ ബുഷ്ബ്രൗണ്‍ (ചോല പൊന്തതവിടൻ) എന്നീ നാലു വർഗങ്ങളെ തട്ടേക്കാടിൽ ആദ്യമായി രേഖപ്പെടുത്തി. അതോടൊപ്പം, സംസ്ഥാന ശലഭമായ ബുദ്ധ മയൂരി, മലബാർ റോസ്, മലബാർ റാവൻ (പുള്ളിക്കറുപ്പൻ), ബ്ലൂ ഓക്ക്ലീഫ് (ഓക്കില ശലഭം), തെക്കൻ ഗരുഡ ശലഭം, കനാറ ശരശലഭം തുടങ്ങി നിരവധി അപൂർവശലഭങ്ങളെയും ധാരാളമായി കണ്ടെത്തി. തുന്പി എണ്ണത്തിൽ വർധനപുതുതായി രേഖപ്പെടുത്തിയ അഞ്ചു…
Read Moreഈരാറ്റുപേട്ട അയ്യപ്പന് ഇനി ഓര്‍മച്ചിത്രം; ദുഖം താങ്ങാനാവാതെ ആരാധകർ; ഗജലക്ഷണങ്ങൾ ഒത്തിണങ്ങിയ നാട്ടുകൊമ്പൻ
ഉത്സവങ്ങളിലും പൂരങ്ങളിലും ഗജമേളകളിലും ആരാധകരുടെ മനം കവര്‍ന്ന ഗജകേസരി ഈരാറ്റുപേട്ട അയ്യപ്പന് ഓര്‍മച്ചിത്രമായി. കുറേ മാസങ്ങളായി ചികിത്സയിലായിരുന്ന അയ്യപ്പന് ഇന്നലെ രാവിലെയാണു ചരിഞ്ഞത്.വനം, മൃഗ വകുപ്പുകാരെത്തി പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ഇന്ന് മറവു ചെയ്യും. ഗജരാജന്‍, ഗജോത്തമന്, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠന്‍, ഐരാവതസമന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും നേടിയ തനി നാട്ടാനയാണ് അയ്യപ്പന്. നിലത്തിഴയുന്ന തുമ്പിക്കൈ, ശാന്തസ്വഭാവം, കരി ഉടല്, അമരംകവിഞ്ഞും നീണ്ട വാലും കൊമ്പും തുടങ്ങി മിക്ക ഗജലക്ഷണങ്ങളും ഒത്തുകിട്ടിയ കൊമ്പനായിരുന്നു. തിരുനക്കര, തൃശൂര്‍ പൂരങ്ങളില്‍ അവന്റെ വരവും നടത്തവും തലപ്പൊക്കവും ചിത്രത്തിലും വീഡിയോയും പകര്ത്തിസൂക്ഷിക്കുന്ന ആരാധകരേറെയാണ്. കോടനാട് മലയാറ്റൂര്‍ വനത്തില്‍നിന്നു കിട്ടിയ ആനക്കുട്ടിയെ 1977 ഡിസംബര്‍ 20ന് ലേലത്തില്‍ വാങ്ങിയത് ഈരാറ്റുപേട്ട തീക്കോയി പരവന്പറമ്പില് വെള്ളൂക്കുന്നേല്‍ ജോസഫ് പി. തോമസും (കുഞ്ഞൂഞ്ഞ്) ഭാര്യ ഈത്താമ്മയും ചേര്‍ന്നാണ്.കോടനാട് ആനക്കളരിയിലെ അവസാന ലേലംവിളിയിലൂടെ തീക്കോയി വെള്ളൂക്കുന്നേല്‍…
Read Moreഇനി ഓർമയിൽ… പാക്കിൽ സംക്രമ വാണിഭത്തിൽ തങ്കമ്മയുടെ കരവിരുത് ഇനികാണാനാവില്ല
പ്രശസ്തമായ പാക്കിൽ വാണിഭത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു കൊട്ടത്തങ്ക ചങ്ങനാശേരി മാമൂട് മാന്നില ഭാഗത്ത് മുക്കട വീട്ടിൽ തങ്കപ്പന്റെ ഭാര്യയാണ് തങ്കമ്മ. കിഴക്കൻ മേഖലകളിൽനിന്നു കാട്ടുവള്ളികൾ വെട്ടി ബസിൽ കയറ്റി നാട്ടിൽ കൊണ്ടുവന്നു കുട്ടയും മുറവും നെയ്തിരുന്ന ഒരു തലമുറ തന്നെ മാന്നിലയിൽ ഉണ്ടായിരുന്നു ആ തലമുറയിലെ അവശേഷിക്കുന്ന ഏക കണ്ണിയായിരുന്നു തങ്കമ്മ. പാക്കിൽ വാണിഭത്തിന് കുറെ നാളായി പാക്കനാരുടെ പ്രതിനിധിയായി തങ്കമ്മയെ ആദരിച്ചു കൊണ്ടാണ് വാണിഭം ആരംഭിച്ചിരുന്നത്. തങ്കമ്മയുടെ കരവിരുതിൽ മെടയുന്ന കൊട്ടയ്ക്കും മുറത്തിനും പായക്കുമായി ആൾക്കാർ കാത്തു നിൽക്കുമായിരുന്നു. കുറഞ്ഞ വിലയിൽ മെച്ചമായ സാധനങ്ങൾ കൊടുക്കുമ്പോഴും തങ്കമ്മ ഈടാക്കിയിരുന്നത് തുച്ഛമായ ലാഭം മാത്രമായിരുന്നു. ഭർത്താവിന്റെ മരണശേഷം ചായക്കട നിർത്തി പരമ്പരാഗതമായി പൂർവികർ വഴി കൈമാറിയ തൊഴിലേക്ക് തങ്കമ്മ മാറി. മൂന്നുമക്കളുടെ വിവാഹ ശേഷം ഒറ്റക്ക് വീട്ടിൽ താമസിക്കുമ്പോഴും പായയും മുറവും കൊട്ടയും നെയ്ത് തങ്കമ്മ ജീവിച്ചു.…
Read Moreകെണിയൊരുക്കി മലയോര റോഡുകൾ; ആറു മാസം 552 അപകടം, 61 മരണം; അപകടങ്ങളിലേറെയും അമിത വേഗതമൂലം
തൊടുപുഴ: ജില്ലയിലെ മലയോര പാതകളിൽ റോഡപകടങ്ങൾ പെരുകുന്നു. ഇന്നലെയുണ്ടായ വാഹനാപകടത്തിലും ഒരു ജീവൻ പൊലിഞ്ഞു. ഞായറാഴ്ച കുമളിയിലും പീരുമേട്ടിലും വാഹനാപകടങ്ങളുണ്ടായി. ജില്ലയിൽ ഈ വർഷം ജനുവരി ഒന്നു മുതൽ ജൂണ്‍ 30 വരെ ജില്ലയിൽ ചെറുതും വലുതുമായ 552 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത്രയും നാളത്തെ അപകടങ്ങളിൽ പൊലിഞ്ഞത് 61 ജീവനുകൾ.ഇന്നലെ കുട്ടിക്കാനം-കട്ടപ്പന മലയോര ഹൈവേയിൽ കരുന്തരുവി ആറാം മൈലിനു സമീപമുണ്ടായ അപകടത്തിൽ കോഴിമല കോടാലിപ്പാറ കാട്ടുമറ്റത്തിൽ സന്തോഷാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കു സാരമായി പരിക്കേറ്റു. കെഎസ്ആർടിസി ബസിനു പിന്നിൽ കാർ ഇടിച്ചു കയറിയാണ് അപകടം. ബസിലിടിച്ചു നിയന്ത്രണം വിട്ട കാർ തിട്ടയിലിടിച്ചാണ് നിന്നത്. അടുത്ത നാളിലാണ് ഈ മലയോര ഹൈവേയുടെ നിർമാണം പൂർത്തിയാക്കിയത്. മാസം 10 മരണംഒരു മാസം ശരാശരി കുറഞ്ഞത് 10 പേർ ജില്ലയിൽ വാഹനാപകടങ്ങളിൽ മരിക്കുന്നുവെന്നാണു കണക്കുകൾ. ആറു മാസത്തിനിടെ വാഹനാപകടങ്ങളിൽ 793…
Read Moreകാർ ഉടൻ ആംബുലൻസായി; ആ ജീവൻ വിട്ടുകൊടുക്കാതെ അനീഷും വിനയനും; ആശുപത്രിയിലേക്കു കാർ പറപ്പിച്ച അജ്ഞാത യുവാവിനു നന്ദി
കോട്ടയം: കാറിനുള്ളില്‍ ശാരീരിക അവശതകളാല്‍ തളർന്നു വീണു കുടുങ്ങിപ്പോയയാൾക്ക് രക്ഷകരായി മൂന്നംഗ സംഘം. ഇന്നലെ ഉച്ചകഴിഞ്ഞ് 1.45ന് നാഗമ്പടത്തായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ സിപിഒ അനീഷ് സിറിയക്കും ബിഎംഎസ് ജില്ലാ പ്രസിഡന്റ് എസ്. വിനയനും മറ്റൊരു യുവാവും നാഗമ്പടം ഭാഗത്തുകൂടി വരുന്നതിനിടെയാണ് റോഡരികില്‍ ഒരു കാര്‍ അസ്വാഭാവിക നിലയില്‍ കണ്ടത്. എന്ജിന് ഓഫ് ചെയ്യാതെ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നോക്കിയപ്പോൾ ഡ്രൈവിംഗ് സീറ്റിലിരുന്ന വ്യക്തി വായിൽനിന്നു നുരയും പതയും വന്നു തളര്‍ന്നു അവശനിലയിലായതായി കണ്ടു. പറന്നെത്തിയ യുവാവ്മുൻ നഴ്സ് കൂടിയായ സിപിഒ അനീഷ് ഡ്രൈവിംഗ് സീറ്റ് ചരിച്ചിട്ട് ഇദ്ദേഹത്തിനു സിപിആര്‍ നല്കാന് തുടങ്ങി. ഇതിനിടെ വിനയന് 108 ആംബുലന്‍സ് വിളിച്ചു. ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് ഓടിയെത്താന്‍ വൈകുമെന്നു കണ്ടതോടെ വിനയനും അനീഷും ചേര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ആളെ കാറിന്റെ പിന്‍സീറ്റിലേക്കു കിടത്തി ആശുപത്രിയിലേക്കു മാറ്റാനായി ശ്രമിച്ചു. ഈ…
Read More