ചേർത്തല: മൂന്നു സ്ത്രീകളുടെ തിരോധാനക്കേസില്‍ സംശയനിഴലിലുള്ള സെബാസ്റ്റ്യന്‍ കൂടുതല്‍ സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. സ്വത്തും സ്വര്‍ണവും ലക്ഷ്യമിട്ടാണ് ഇയാള്‍ സ്ത്രീകളെ വശീകരിക്കാന്‍ ശ്രമിച്ചിരുന്നത്. കുത്തിയതോട് സ്വദേശിനിയായ നാല്പതുകാരിയെ ഇയാള്‍ ലക്ഷ്യമിട്ടിരുന്നതായി സെബാസ്റ്റ്യന്റെ ഫോണ്‍വിളി രേഖകള്‍ പരിശോധിച്ച കോട്ടയം ക്രൈംബ്രാഞ്ച് കണ്ടെത്തി. ഭര്‍ത്താവ് മരിച്ച ഇവര്‍ തനിച്ചാണു താമസിച്ചിരുന്നത്. 2021ല്‍ ധ്യാനകേന്ദ്രത്തില്‍വച്ചു പരിചയപ്പെട്ട ഇവരെ പശുക്കച്ചവടത്തിനായി സെബാസ്റ്റ്യന്‍ സമീപിച്ചിരുന്നു. തുടര്‍ന്ന് അവരെ വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം കോട്ടയം ക്രൈംബ്രാഞ്ച് ഈ സ്ത്രീയില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ബിന്ദു കേസിലും കസ്റ്റഡി ചോദിക്കും കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ(52) കാണാതായ കേസിലും സി.എം. സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വാങ്ങാന്‍ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റ് ആലോചിക്കുന്നു. മറ്റൊരു കേസില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി ആവശ്യമുണ്ട്. ഇതിനായി കേസില്‍…
Read MoreDay: August 20, 2025
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കേരളം; ഐ ഫോണ്‍ തുറക്കാൻ സംവിധാനമില്ലാതെ ഫോറൻസിക് ലബോറട്ടറി; അനീഷ്യ കേസിലെ ഫോണിന്റെ പാസ് വേഡ് അഴിക്കാൻ സർക്കാരിന് ചിലവ് 19004 രൂപ
തിരുവനന്തപുരം: ഐ ഫോണ്‍ പാസ്വേഡ് അഴിക്കാനുള്ള സംവിധാനം സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിൽ ഇല്ലാത്തതിനെ തുടർന്ന് കൊല്ലത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സ്തംഭനത്തിലേക്ക്. സഹപ്രർത്തകരുടെ മാനസിക പീഡനത്തെ തുടർന്നാണ് അനീഷ്യ ആത്മഹത്യ ചെയ്തതെന്ന പരാതിയിലെ അന്വേഷണമാണ് മുടന്തുന്നത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബാഞ്ചും അന്വേഷിച്ച കേസിൽ നിർണായക തെളിവായ ഐഫോണ്‍ തുറക്കാൻ സംസ്ഥാന ഫോറൻസിക് ലബോറട്ടറിക്ക് സംവിധാനമില്ലാത്തതിനെ തുടർന്ന് ഫോണ്‍ ഗുജറാത്തിലെ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിലേക്ക് അയയ്ക്കാൻ സർക്കാർ ഉത്തരവിറക്കി. ഫോണ്‍ ഗുജറാത്തിലേക്ക് അയയ്ക്കുന്നതിന് 19,004 രൂപയും അനുവദിച്ചു. ഏതാണ്ട് ഒന്നര വർഷം മുൻപ് 2024 ജനുവരി 21-നാണ് പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ കാലതാമസമുണ്ടാകുന്നുവെന്ന് ആരോപിച്ചു അനീഷ്യയുടെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Read Moreഒടുന്നതിനിടെ രണ്ടര വയസുകാരൻ വീണത് 40 താഴ്ചയുള്ള കിണറ്റിലേക്ക്; പിന്നാലെ ചാടി കുട്ടിയെ ഉയർത്തി പൈപ്പിൽ തുങ്ങിക്കിടന്ന് പിതാവ്; ഞെട്ടിക്കുന്ന സംഭവം കടുത്തുരുത്തിയിൽ
കടുത്തുരുത്തി: കിണറ്റില്‍ വീണ രണ്ടരവയസുകാരിയെ രക്ഷിക്കാൻ പിതാവ് 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടി. കുഞ്ഞിനെയും പിതാവിനെയും കരകയറ്റാൻ സിനിമ സഹസംവിധായകനും തൊഴിലാളിയും പിന്നാലെ ഇറങ്ങി. മാഞ്ഞൂര്‍ തൂമ്പില്‍പറമ്പില്‍ സിറിലിന്റെ മകള്‍ ലെനറ്റ് സിറിൽ (രണ്ടര) ആണ് ചെറിയ ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടിയ 40 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണത്. ഉടന്‍തന്നെ പിതാവ് സിറിൽ കുഞ്ഞിനെ രക്ഷിക്കാനായി കിണറ്റിലേക്കു ചാടി. കുഞ്ഞിനെ വെള്ളത്തിൽ ഉയർത്തിപ്പിടിച്ചു നിന്നെങ്കിലും കരയ്ക്കു കയറാൻ സിറിലിനു കഴിഞ്ഞില്ല. ഇതോടെ ഇരുവരെയും രക്ഷിക്കാനായി സിനിമ സഹസംവിധായകനായ ഇരവിമംഗലം നീലംപടത്തിൽ തോമസ്കുട്ടി രാജുവും മറ്റൊരു തൊഴിലാളി വി.എം. മാത്യുവും കിണറ്റിലേക്ക് ഇറങ്ങി. ഇവരും കിണറ്റിൽ കുടുങ്ങിയതോടെ കടുത്തുരുത്തി ഫയർഫോഴ്സ് എത്തിയാണ് എല്ലാവരെയും പുറത്തെടുത്തത്. ഇന്നലെ വൈകുന്നേരം 3.45 ഓടെ കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിക്കു സമീപമായിരുന്നു സംഭവം. ഖത്തറില്‍ നഴ്സായ സിറിൽ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.…
Read Moreചികിത്സയ്ക്കെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച് ആയുർവേദ ഡോക്ടർ; അതിക്രമം നടത്തിയത് ആശുപത്രിയിൽവച്ച് തന്നെ; പഠനം പൂർത്തിയാക്കാത്ത ശ്രാവൺ വ്യജനോ?
കോഴിക്കോട്: നാദാപുരത്ത് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. മാഹി സ്വദേശി കല്ലാട്ട് ശ്രാവണ്‍(25) ആണ് പിടിയിലായത്. അറസ്റ്റിന് പിന്നാലെ ഇയാളെ ആശുപത്രിയില്‍ നിന്ന് സസ്പെൻഡ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. ശ്രാവണ്‍ വൈദ്യപഠനം പൂര്‍ത്തിയാക്കിയിരുന്നില്ലെന്നും, ആശുപത്രിയില്‍ തെറാപ്പിസ്റ്റായാണ് ജോലി ചെയ്തിരുന്നതെന്നും വ്യക്തമാക്കിയ അധികൃതര്‍ ഇയാള്‍ സ്ഥിരം ജീവനക്കാരന് ആയിരുന്നില്ലെന്നും സൂചിപ്പിച്ചു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് അമ്മയോടൊപ്പം ചികിത്സക്കായെത്തിയ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. നാദാപുരം-തലശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ വച്ചാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഇതുസംബന്ധിച്ച് നാദാപുരം പൊലീസില്‍ മൊഴി നല്‍കിയത്. നാദാപുരം ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
Read Moreസഹികെട്ടാൽ പിന്നെ എന്തുംചെയ്യും; മദ്യപിച്ചെത്തി നിരന്തരം ഭാര്യയെ ഉപദ്രവിക്കുന്ന ഭർത്താവ്; ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ച് കൊലപ്പെടുത്തി ഭാര്യ
ചെന്നൈ: ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. തമിഴ്നാട് കൊളത്തൂരിനടുത്തുള്ള ലക്ഷ്മിപുരം സ്വദേശി കാദർ ബാഷ (42) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ നിലവർ നിഷ (48) ആണ് അറസ്റ്റിലായത്. കാദർ ബാഷ മദ്യപിച്ച് വീട്ടിലെത്തി നിഷയുമായി വഴക്കുണ്ടാക്കാറുണ്ട്. കഴിഞ്ഞ ഒമ്പതിനും വീട്ടിൽ വഴക്കുണ്ടായി. തുടർന്ന് കാദർ ബാഷ ഭാര്യയെ ആക്രമിച്ചു. പിറ്റേന്നു പുലർച്ചെ എണ്ണ ചൂടാക്കി ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ മേൽ ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Read More