ന്യൂഡൽഹി: ഇന്ത്യക്കുള്ള ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചതായി റിപ്പോർട്ട്. ബാരലിന് നാല് ഡോളർ വരെ കുറച്ചതായാണു വിവരം. ഈ മാസം പ്രതിദിനം മൂന്ന് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങുമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ അവസാനവും ഒക്ടോബറിലുമായി റഷ്യയുടെ യുറൽ ക്രൂഡിനാണ് കുറഞ്ഞ വില വാഗ്ദാനം ചെയ്തിരിക്കുന്നത്. ജൂലൈയിൽ ബാരലിന് ഒരു ഡോളർ കിഴിവാണ് റഷ്യ ഇന്ത്യക്കു നൽകിയിരുന്നതെങ്കിൽ കഴിഞ്ഞ ആഴ്ചയോടെ 2.5 ഡോളറായി അത് വർധിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്തിയത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങി ഇന്ത്യ യുക്രെയ്നെതിരായ യുദ്ധത്തെ സഹായിക്കുന്നെന്നാണ് ട്രംപിന്റെ വാദം. എന്നാൽ റഷ്യയുമായി അമേരിക്കയ്ക്കുള്ള കരാറുകൾ ചൂണ്ടിക്കാട്ടി ഇരട്ടത്താപ്പ് പാടില്ലെന്ന മറുപടി ഇന്ത്യ നേരത്തെ നൽകിയിരുന്നു. ചൈനയിൽ നടന്ന…
Read MoreDay: September 3, 2025
പാക്കിസ്ഥാനിൽ ബോംബ് സ്ഫോടനം; 25 പേര് കൊല്ലപ്പെട്ടു 4ചാവേര്‍ ആക്രമണമെന്നു റിപ്പോർട്ട്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഇന്നലെയുണ്ടായ ആക്രമണങ്ങളിൽ 25 ഓളം കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതിൽ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിൽ ഒരു രാഷ്ട്രീയ റാലിയെ ലക്ഷ്യമിട്ടുള്ള ചാവേർ ബോംബാക്രമണത്തിൽ 14 പേർ മരിച്ചു. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ സ്റ്റേഡിയത്തിന്റെ പാർക്കിംഗ് സ്ഥലത്തു നടന്ന സ്ഫോടനത്തിൽ പന്ത്രണ്ടിലേറെപ്പേർക്കു പരിക്കേറ്റു. ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ (ബിഎൻപി) നൂറുകണക്കിന് അംഗങ്ങൾ ഒത്തുകൂടിയ സ്ഥലത്തായിരുന്നു സ്ഫോടനം നടന്നതെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. ഇറാന്റെ അതിർത്തിക്കടുത്തുള്ള ബലൂചിസ്ഥാനിൽ ഇന്നലെ നടന്ന മറ്റൊരു ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അതേസമയം ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അവരുടെ താവളത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണമെന്നാണു നിഗമനം.
Read Moreചൈനയുമായുള്ള ബന്ധം മെച്ചപ്പെടുന്നു: പിയൂഷ് ഗോയൽ
ന്യൂഡൽഹി: ഇന്ത്യ-ചൈന നയതന്ത്രബന്ധം സാവധാനം സാധാരണ നിലയിലേക്കു നീങ്ങുന്നുവെന്ന് വാണിജ്യമന്ത്രി പിയൂ ഷ് ഗോയൽ. അതിർത്തിത്തർക്കം പരിഹരിക്കുന്നതോടെ സ്വഭാവികമായി സംഘർഷം അവസാനിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.അതിർത്തിപ്രശ്നത്തിൽ ഇരുകൂട്ടർക്കും സ്വീകാര്യമായൊരു തീരുമാനത്തിനു ശ്രമിക്കുകയാണെന്ന് തിങ്കളാഴ്ച സമാപിച്ച ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മോദി പറഞ്ഞിരുന്നു. ആഗോളവ്യാപാരം സുഗമമാക്കുന്നതിന് കൂടുതൽ ധാരണകൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Read Moreകുംഭമേളയിലെ വെള്ളാരം കണ്ണുള്ള പെണ്ണ് മലയാള സിനിമയിൽ
ലക്ഷക്കണക്കിന് പേർ പങ്കെടുത്ത കുംഭമേളയിൽ താരമായി മാറിയൊരു പെൺകുട്ടി മോനി ബോണ്‍സ്ലെ(മൊണാലിസ) മലയാളസിനിമാരംഗത്തേക്ക്. കുംഭ മേളയിൽ 100 രൂപയ്ക്ക് മാല വിറ്റു നടന്ന അവളെ ‘ബ്രൗൺ ബ്യൂട്ടി’ എന്നാണു ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ മുഴുവനും മൊണാലിസ തന്നെ ആയിരുന്നു അന്നു താരം. കാണാൻ വരുന്നവരുടെ തിരക്ക് വർധിച്ചതോടെ മാല വിൽപ്പന അവസാനിപ്പിച്ച് മോനിക്കു തിരികെ നാട്ടിലേക്ക് പോകേണ്ടി വന്നതെല്ലാം വലിയ വാർത്തയായിരുന്നു. ഇതിനെല്ലാം പിന്നാലെ ഒരു ഹിന്ദി ആൽബത്തിൽ അഭിനയിച്ച മോനി സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിരുന്നു. അതിന്റെ അണിയറ പ്രവർത്തനങ്ങളെല്ലാം നടക്കുകയാണെന്നാണ് വിവരം. ഇതിനിടെ കേരളത്തിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് മോനി. അതും ഒരു മലയാള സിനിമയിൽ അഭിനയിക്കാനായി. പി.കെ. ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോനി അഭിനയിക്കുക. നാഗമ്മ എന്നാണ് ചിത്രത്തിന്റെ പേര്. ജില്ലി ജോർജ് ആണ് നിർമാണം. സിബി മലയിൽ…
Read Moreയഥാർഥ ബോംബ് ജനങ്ങളുടെ കൈയിൽ
പാറ്റ്നയിൽ ഇന്ത്യ മുന്നണി റാലിയിലെ ആൾക്കൂട്ടം അവരെ ആഹ്ലാദിപ്പിക്കുന്നതാണ്. പക്ഷേ, വ്യാജ വോട്ടർപട്ടികയിൽ രാഹുൽ ഗാന്ധി ഇട്ട ബോംബ് ബിഹാറിലെ എൻഡിഎ കസേരകൾ തെറിപ്പിക്കുമോയെന്നറിയാൻ ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണം. ബംഗളൂരുവിലെ വ്യാജ വോട്ടർപട്ടിക ആറ്റം ബോംബായിരുന്നെങ്കിൽ വരാനിരിക്കുന്നത് ഹൈഡ്രജൻ ബോംബാണെന്നാണ് രാഹുലിന്റെ മുന്നറിയിപ്പ്. ബിഹാറിലെ വോട്ട് അധികാർ യാത്രയുടെ സമാപനത്തിലായിരുന്നു “ഹിരോഷിമയ്ക്കു പിന്നാലെ നാഗാസാക്കി” എന്ന ഭീഷണി. അദ്ദേഹം ഉന്നയിച്ച കള്ളവോട്ട് ആരോപണമല്ല, അതിനെ പ്രതിരോധിക്കാനാവാതെ പരുങ്ങിയ തെരഞ്ഞെടുപ്പു കമ്മീഷനാണ് രാജ്യത്തെ നടുക്കിയത്. ബിഹാറിൽ വരാനിരിക്കുന്ന ഒക്ടോബർ വിപ്ലവത്തിൽ ഇന്ത്യ മുന്നണി അധികാരം പിടിക്കുമോയെന്നതല്ല, വെട്ടിമാറ്റപ്പെട്ട വോട്ടർമാരെയെല്ലാം ഉൾപ്പെടുത്തി അവിടെ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം. ഒന്നുറപ്പ്; ബിഹാറിൽ ജനാധിപത്യം അതിന്റെ ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കിറങ്ങും. ബിജെപി ഭരണത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിയാരോപണം ആദ്യമല്ല. ജയിക്കുന്പോൾ മിണ്ടാതിരിക്കുന്ന കോൺഗ്രസ്, തോൽക്കുന്പോൾ കണ്ടെത്തുന്ന ന്യായമാണ് അതെന്ന പരിഹാസത്തിൽ…
Read Moreസ്റ്റേജിൽ കയറിയാൽ പിന്നെ മറ്റൊന്നുമില്ല
ഒരു സംഗീത പരിപാടി തീരുമാനിക്കുന്ന നിമിഷം മുതൽ മാനസികമായ തയാറെടുപ്പുകൾ ആരംഭിക്കും. മാനേജ്മെന്റ് ടീം ഉണ്ടെങ്കിലും കാര്യങ്ങളെ കുറിച്ച് ഇടയ്ക്കിടയ്ക്ക് ചോദിച്ചു കൊണ്ടിരിക്കും. കാരണം 100 ശതമാനം ഉറപ്പ് വരുത്താതെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഈ സംഘർഷങ്ങളൊന്നും പുറത്ത് കാണാൻ കഴിഞ്ഞെന്നു വരില്ല. പരിപാടി നടക്കുന്ന ദിവസം യോഗയും മെഡിറ്റേഷനുമൊക്കെ ചെയ്യും. അത് പരിപാടി നടക്കുന്ന സമയത്തെ പൊരുത്തപ്പെടാൻ സഹായിക്കും. എന്നിരുന്നാലും സ്റ്റേജിൽ കയറുന്നതിനു മുന്‍പ് നെഞ്ചിടിപ്പ് കൂടും. 20 വർഷമായി സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നുണ്ടെങ്കിലും അവസാന നിമിഷം എല്ലാം ശരിയാണോ?, സ്റ്റേജ് ഓക്കെയാണോ, സൗണ്ട് ഓക്കെയാണോ?, ലൈറ്റ് ഓക്കെയാണോ?, വെള്ളംകുപ്പി എടുക്കാൻ പറ്റുന്ന അത്രയും അടുത്തുണ്ടോ തുടങ്ങിയ തുടങ്ങിയ ചിന്തകൾ ഉടലെടുക്കും. പക്ഷേ സ്റ്റേജിൽ കയറിയാൽ പിന്നെ മറ്റൊന്നുമില്ല. ഞാനും എന്റെ ടീമും ഞങ്ങളെ കൊണ്ട് കഴിയുന്നതിന്റെ പരമാവധി നൽകി പരിപാടി…
Read Moreനടിയാകണം എന്ന് ആഗ്രഹിച്ചിട്ടേയില്ല
കാസർകോട്ടെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഒരു നടിയാകണം എന്നൊന്നും ആഗ്രഹിച്ചിട്ടേയില്ല. കോളജിൽ പഠിക്കുന്ന സമയത്ത് ഒരു സിനിമയുടെ ഓഡിഷൻ വന്നു. അന്ന് അവിടെയുള്ള കുട്ടികളെ കോർഡിനേറ്റ് ചെയ്യാൻ പോയതാണ്. അവിടെച്ചെന്ന് ഞാൻ അഭിനയിച്ചു. അങ്ങനെ സെലക്ട് ആയി. പക്ഷേ ആ സിനിമ നടന്നില്ല. പക്ഷേ അതുകഴിഞ്ഞ് മറ്റൊരു സിനിമയിൽ അവസരം ലഭിച്ചു. എന്റെ മൂന്നാമത്തെ സിനിമ മമ്മൂക്കയുടെ കൂടെയാണ്. ആദ്യമൊക്കെ വെക്കേഷന് പോകുന്നതു പോലെയായിരുന്നു സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. പിന്നെ അതെനിക്ക് ഇഷ്ടമായിത്തുടങ്ങി. ഞങ്ങളുടെ നാട്ടിലൊന്നും ആരും അധികം തിയറ്ററിൽ പോലും പോകാറില്ല. അങ്ങനെയൊരു കൾച്ചർ അവിടെ ഇല്ല. ടിവിയിലൊക്കെ വരുന്ന സിനിമകൾ കാണും. ഞാൻ സിഐഡി മൂസ കണ്ടതിനു ശേഷം തിയേറ്ററിൽ പോയി പിന്നെ കാണുന്നത് തട്ടത്തിൻ മറയത്താണ്. -ശ്രീവിദ്യ നായർ
Read Moreതിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബർ 16-ന്
പരമ്പരാഗത ആചാരങ്ങൾക്കപ്പുറം… സ്വന്തം അവകാശ സ്വാതന്ത്ര്യത്തിനു വേണ്ടി… നിശബ്ദതയും നിഴലുകളും ഭേദിച്ച് വെളിച്ചത്തിലേക്ക്! ദേശീയ,അന്തർദേശീയഅവാർഡുകൾക്കൊപ്പം ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ “ബിരിയാണി” എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’’ ഒക്ടോബർ പതിനാറിന് പ്രദർശനത്തിനെത്തുന്നു. കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് “തിയേറ്റർ’.അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ ചേർന്ന് നിർമ്മിച്ച ഈചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസ് നിർവ്വഹിക്കുന്നു. സഹനിർമ്മാണം-സന്തോഷ് കോട്ടായി. റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്,കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ,ആൻ സലിം,ബാലാജി ശർമ, ഡി.രഘൂത്തമൻ,അഖിൽ കവലയൂർ, അപർണ സെൻ,ലക്ഷ്മി പത്മ,മീന രാജൻ,ആർ ജെ അഞ്ജലി,മീനാക്ഷി രവീന്ദ്രൻ,അശ്വതി,അരുൺ സോൾ,…
Read Moreഓണക്കാലത്ത് വീടുപൂട്ടി യാത്ര പോകുകയാണോ; പോലീസിനെ അറിയിക്കാം
കൊച്ചി: ഓണക്കാല അവധി ആഘോഷിക്കാന്‍ മറ്റെവിടേയ്ക്കെങ്കിലും പോകാന്‍ ആഗ്രഹമുള്ളവരാണ് ഏറെപ്പേരും. എന്നാല്‍ ദിവസങ്ങളോളം വീട്ടില്‍ നിന്ന് മാറി നിന്നാല്‍ തിരിച്ചെത്തുമ്പോള്‍ ആളില്ലാത്ത വീട്ടില്‍ നിന്ന് വില പിടിപ്പുള്ളതെന്തെങ്കിലും നഷ്ടമാകുമോയെന്ന ഭയമാണ് പലര്‍ക്കും. ഇതിനെല്ലാം ഒരു പരിഹാരം നല്‍കുകയാണ് കേരള പോലീസ്. അതേ, നിങ്ങള്‍ ഓണക്കാലത്ത് വീട് പൂട്ടി യാത്ര പോകുകയാണോ? എന്നാല്‍ ധൈര്യമായി കേരള പോലീസിനെ വിവരം അറിയിച്ചോളൂ. നിങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ “Locked House Information’ സൗകര്യം ഇതിനായി വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ…
Read Moreകൈക്കൂലി കേസില്‍ അറസ്റ്റിലായ ഗ്രേഡ് എസ്ഐയെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും
കൊച്ചി: അപകടക്കേസിലെ വാഹനം വിട്ടുനല്‍കുന്നതിന് 10,000 രൂപ കൈക്കൂലി പോലീസ് സ്റ്റേഷനില്‍ വച്ച് വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്ത ഗ്രേഡ് എസ്ഐയെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. എറണാകുളം മരട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും കാഞ്ഞിരമറ്റം സ്വദേശിയുമായ കെ. ഗോപകുമാറിനെയാണ് (56) സ്റ്റേഷനില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പള്ളിക്കര സ്വദേശി ഷിബു വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടര്‍ ലോറി കഴിഞ്ഞ 25ന് വൈകുന്നേരം വൈറ്റില ഹബ്ബിന് സമീപം അപകടത്തില്‍പ്പെട്ടിരുന്നു. ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം. ഇതേത്തുടര്‍ന്ന് ലോറി വൈദ്യുത പോസ്റ്റിലും, കാറിലും, ബൈക്കിലും, മതിലിലും ഇടിച്ചു. സംഭവത്തില്‍ മരട് പോലീസ് കേസ് എടുക്കുകയും ലോറി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഗ്രേഡ് എസ്ഐ ഗോപകുമാര്‍ ലോറി ഉടമയായ ഷിബു…
Read More