ന്യൂയോർക്ക്/വാഷിംഗ്ടൺ ഡിസി: ആഗോളതലത്തിൽ ഏഴ് സംഘർഷങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ സമ്മാനം നിഷേധിച്ചാൽ അത് അമേരിക്കയെ അപമാനിക്കുന്നതിനു തുല്യമാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരോട് സംസാരിക്കവേയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. “ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള പദ്ധതി വിജയമായാൽ, താൻ പരിഹരിച്ച സംഘർഷങ്ങളുടെ എണ്ണം എട്ടായി ഉയരും. നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ? ഒരിക്കലുമില്ല. ഒരു ചുക്കും ചെയ്യാത്ത ഒരാൾക്കാവും അവർ അത് കൊടുക്കുക. സംഘർഷങ്ങൾ ട്രംപ് പരിഹരിച്ചതെങ്ങനെയെന്നും ട്രംപിന്റെ മനസിനെക്കുറിച്ചും പുസ്തകമെഴുതുന്ന ഒരാൾക്കു സമ്മാനം ലഭിക്കും. പക്ഷേ, അത് രാജ്യത്തോടു കാട്ടുന്ന അപമാനനമായിരിക്കും. എനിക്ക് വേണ്ട. പക്ഷേ, എന്റെ രാജ്യത്തിന് അതു കിട്ടണം’’-ട്രംപ് കൂട്ടിച്ചേർത്തു.
Read MoreDay: October 3, 2025
ഗ്രേറ്റയെ വീണ്ടും തടഞ്ഞ് ഇസ്രയേൽ
ജറുസലെം: ഗാസയിലേക്കു സഹായവുമായെത്തിയ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തുംബെറിയുൾപ്പെടെയുള്ളവരെ ഇസ്രയേൽ തടഞ്ഞു. ഗ്ലോബല്‍ സുമുദ് ഫ്ളോട്ടിലയുടെ (ജിഎസ്എഫ്) ഭാഗമായ ബോട്ടുകളുടെ വ്യൂഹത്തെ ഇസ്രയേൽ നാവികസേന തടയുകയും മനുഷ്യാവകാശ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നാൽപ്പതിലധികം ബോട്ടുകളിലായി 500 ആക്ടിവിസ്റ്റുകളുമായാണ് ഫ്ളോട്ടില ഗാസയിലേക്കു സഹായവുമായെത്തിയത്. ബുധനാഴ്ച വൈകുന്നേരം ഗാസ തീരത്തിനടുത്ത് ഇസ്രയേലി നാവികസേന ഇവരെ തടഞ്ഞു. ഗ്രേറ്റ തുംബെറി, ബാഴ്സലോണ മുൻ മേയർ അഡ കൊളാവു, യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസൻ തുടങ്ങിയ ആക്ടിവിസ്റ്റുകളെ ഫ്ളോട്ടിലയിൽനിന്നു കസ്റ്റഡിയിലെടുത്തു. ഇവർ സുരക്ഷിതരാണെന്നും അവരവരുടെ ദേശങ്ങളിലേക്കു നാടുകടത്തുമെന്നും ഇസ്രയേൽ അറിയിച്ചു. ഫ്ളോട്ടില ഗ്ലോബല്‍ സുമുദ് സംഘത്തെ തടഞ്ഞതിനെതിരേ വിവിധ രാജ്യങ്ങളിൽ പ്രതിഷേധം നടന്നു. റോം, നേപ്പിൾസ്, ഇസ്താംബുൾ, ഏഥൻസ്, ബ്യൂണസ് ഐറിസ് എന്നിവയുൾപ്പെടെ നിരവധി പ്രധാന നഗരങ്ങളിൽ ഇസ്രയേൽ നടപടിയിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി. ഇസ്രയേൽ നടപടിയെ നിരവധി രാജ്യങ്ങൾ അപലപിച്ചു.…
Read Moreസ്വർണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധം പ്രമുഖരുമായി; 3 വർഷംകൊണ്ട് 30 കോടികളുടെ സാമ്പത്തിക ഇടപാടുകൾ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിലെ ഉണ്ണകൃഷ്ണൻ പോറ്റി പ്രമുഖരുമൊത്തുള്ള ചിത്രങ്ങൾ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയന്, ഡിജിപി റവാഡ ചന്ദ്രശേഖര്‍, എഡിജിപി എസ്. ശ്രീജിത്ത്, ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്. ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങളെടുക്കാന്‍ ഉണ്ണികൃഷ്ണന് പോറ്റി പ്രത്യേക സന്ദര്‍ഭങ്ങളുണ്ടാക്കുകയായിരുന്നുവെന്നാണ് നിഗമനം. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് സംഭാവന നല്കുന്ന ചിത്രവും പോലീസ് ആസ്ഥാനത്തു വച്ച് എഡിജിപി എസ്. ശ്രീജിത്തിനെ പൊന്നാട അണിയിക്കുന്ന ചിത്രവും പുറത്തു വന്നവയില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിക്കും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവര്‍ക്കൊപ്പവുമുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിയുടെ പാര്‍ട്ണറായ രമേഷ് റാവുവും ചിത്രങ്ങളിലുണ്ട്. അതേസമയം, ഉണ്ണികൃഷ്ണന് പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലേഡ് പലിശയ്ക്ക് പണം നല്കി…
Read Moreതരംഗമായി സ്വദേശി ആപ് ‘ആറാട്ടൈ’
പരവൂർ (കൊല്ലം): ഇന്ത്യൻ ടെക് കമ്പനിയായ സോഹോ പുറത്തിറക്കിയ ആറാട്ടൈ ആപ് തരംഗമായി റാങ്കിംഗിൽ മുന്നേറുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിൽ ഈ ആപ്പിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ 100 മടങ്ങ് വർധനയാണ് ഉണ്ടായിട്ടുള്ളത്. പുതുതായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 3,000 ൽ നിന്ന് 3.5 ലക്ഷമായാണ് ഉയർന്നിട്ടുള്ളത്. ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷൻ 2021ലാണ് ആപ്പ് പുറത്തിറക്കിയത്. ഇതിൽ ഉപയോക്താക്കൾക്ക് വൺ -ഓൺ -വൺ ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, മീഡിയ ഫയൽ ഷെയറിംഗ് എന്നിവയ്ക്ക് പുറമേ വോയ്സ് നോട്ടുകൾ, ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ എന്നിവ അയയ്ക്കുന്നതിനുള്ള ഓപ്ഷനുമുണ്ട്. ഇത് വെറും ചാറ്റിംഗ് ആപ് മാത്രമല്ല, ഗ്രൂപ്പ് ചർച്ചകൾ, ചാനലുകൾ, സ്റ്റോറികൾ, മീറ്റിംഗുകൾ തുടങ്ങിയവയും നടത്താനാകും. ഡെസ്ക് ടോപ്പുകളിലും ആൻഡ്രോയ്ഡ് ടിവി കളിൽ പോലും ആപ്പ് ഉപയോഗിക്കാൻ കഴിയും എന്നതാണ് മറ്റൊരു സവിശേഷത. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ…
Read More2,000 കൈയിലുണ്ടേ, വേഗം തലസ്ഥാനത്തേക്ക് വണ്ടികയറിക്കോളു..! തിരുവനന്തപുരത്തെ ആർബിഐയുടെ ഇഷ്യൂ ഓഫീസ് വഴി പണം മാറിയെടുക്കാം; തിരിച്ചെത്താനുള്ളത് 5,884 കോടി
കൊല്ലം: പിൻവലിക്കൽ പ്രഖ്യാപിക്കലിന് ശേഷം 2,000 രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ചെത്താനുള്ളത് 5,884 കോടി. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ സെപ്തംബർ 30 ലെ കണക്ക് അനുസരിച്ച് 98.35 ശതമാനം നോട്ടുകൾ തിരിച്ചെത്തി. ആർബിഐ ഓഫീസുകളിൽ ഇപ്പോഴും ഈ നോട്ടുകൾ മാറ്റി വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യക്തികൾക്ക് ഇന്ത്യ പോസ്റ്റ് വഴിയും നോട്ടുകൾ കൈമാറി അവരവരുടെ ബാങ്ക് അക്കൗണ്ടിൽ തുക ക്രെഡിറ്റ് ചെയ്യാം. 2023 മേയ് 19 നാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 2,000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ 2000 ന്റെ കറൻസികളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. ഇതാണ് 5, 884 കോടിയായി കുറഞ്ഞത്. 2023 ഒക്ടോബർ ഒമ്പത് മുതൽ റിസർവ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകൾ വഴി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അവരുടെ ബാങ്ക്…
Read Moreഎന്റെ ഇനിയുള്ള സമയം ജോസ് കെ. മാണിക്കൊപ്പം ; പി.കെ. ആനന്ദക്കുട്ടൻ കേരളാ കോൺഗ്രസ് എമ്മിലേക്ക്
കോട്ടയം: പി.കെ. ആനന്ദക്കുട്ടനും പ്രവർത്തകരും എൻസിപിയിൽ നിന്ന് രാജിവെച്ച് കേരള കോണ്‍ഗ്രസ് (എം) പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.എൻസിപിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കർഷക തൊഴിലാളി ഫോറം മുൻ സംസ്ഥാന പ്രസിഡന്റും വിവിധ ട്രേഡ് യൂണിയനകളുടെ നേതാവും ഇപ്പോൾ എൻസിപി (എസ്) ന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിഅംഗം, കോട്ടയം ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചുവരികയാണ് പി.കെ ആനന്ദക്കുട്ടൻ രാജിവയ്ക്കുന്നത്. ആദർശ രാഷ്ട്രീയത്തിന്റെ കാവലാളായി നിന്ന് പ്രവർത്തിച്ച എ.സി. ഷണ്മുഖദാസ്, പീതാംബരൻ മാസ്റ്റർ, സിറിയക് ജോണ്‍, ഉഴവൂർ വിജയൻ അടക്കമുള്ള നേതാക്കൾ പ്രവർത്തിച്ച പാർട്ടിയായിരുന്നു എൻസിപി. കഴിഞ്ഞ കുറേ കാലങ്ങളായി രാഷ്ട്രീയ നിലപാടില്ലാതെ അധികാര രാഷ്ട്രീയത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതുമായ ഒരു പാർട്ടിയായി അധഃപതിച്ചു. ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ ഒരു നേതൃമുഖം ആവശ്യമാണ്. എൻസിപി യിൽ പവാർ കെട്ടിയിറക്കുന്ന മുഖങ്ങളാണ് പ്രത്യക്ഷപ്പെടുക.…
Read Moreഗോളടിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ്… കാൽപന്തിന് പിറകേ രണ്ടര മാസം
കായികലോകം മാറുകയാണ്. ഒപ്പം കളിയുടെ മാർക്കറ്റിംഗ് രീതികളും ഓൺലൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ കടന്നു വരവോടെയുണ്ടായ മാർക്കറ്റിംഗ് കായിക മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. ഇതിൽ ഏറ്റവും അവസാനത്തേതാണ് ഇന്നലെ കോഴിക്കോട് ആരംഭിച്ച സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടൂർണമെന്റ്. കാണികളെ കാൽപ്പന്താരവം മുഴങ്ങുന്ന സ്റ്റേഡിയത്തിലേക്ക് എത്തിക്കാൻ വലിയ തന്ത്രങ്ങളാണ് സംഘാടകർ ഒരുക്കിയത്. അത് ഫലം കണ്ടുവെന്നാണ് ഇന്നലെ നിറഞ്ഞു കവിഞ്ഞ ഗാലറികൾ വിളിച്ചു പറയുന്നത്. ഒരു കാലത്ത് സ്വപ്നം പോലും കാണാൻ കഴിയാതിരുന്ന മേഖലയിലേക്കാണ് ഫുട്മ്പോൾ കടന്നു ചെന്നിരിക്കുന്നത്. അതിന് കേരള സ്റ്റേഡിയങ്ങൾ വേദിയാകുന്നു. ഫുട്ബോൾ ടീസർ സൂപ്പർ ഹിറ്റ്… ഒരു പുതിയ സിനിമ ഇറങ്ങുന്നതുപോലെയുള്ള ടീസർ… അതിൽ മലയാളികളുടെ പ്രിയതാരങ്ങളായ ബേസിൽ ജോസഫ്, പ്രിഥിരാജ് പിന്നെ രാഷ്ട്രീയ മേഖലയിൽനിന്നു ശശി തരൂരും . ടീസർ ക്ലിക്കായതോടെ ഫുട്ബോൾ പൊളപ്പൻ പാട്ടുമായി സോഷ്യല്‍ മീഡിയ സ്റ്റാര്‍…
Read Moreഎംഎസ്സി സില്‍വര്‍ 2 കപ്പല്‍ മത്സ്യബന്ധന വള്ളത്തിൽ തട്ടിയ സംഭവം; കോസ്റ്റല്‍ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളത്തിനടുത്തേക്ക് എംഎസ്സി സില്‍വര്‍ 2 കപ്പല്‍ അലക്ഷ്യമായി എത്തിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ആലപ്പുഴ പള്ളിത്തോട് സ്വദേശി സ്റ്റാലിന് പുത്തന്‍വീട്ടിലിന്റെ ഉടമസ്ഥതയിലുള്ള പ്രത്യാശ എന്ന വള്ളത്തിലെ 45 തൊഴിലാളികളാണ് കപ്പലപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. കൊച്ചിയില്‍ നിന്ന് തെക്കുപടിഞ്ഞാറ് മാറി 9.54 നോര്‍ത്തില്‍ (കണ്ണമാലി പടിഞ്ഞാറ് 7.5 നോട്ടിക്കല്‍ മൈലില്‍) വല കോരി നില്ക്കുന്ന സമയത്താണ് എംഎസ്സി സില്‍വര്‍ 2 എന്ന കപ്പല്‍ വള്ളത്തിനടുത്തേക്കു അലക്ഷ്യമായി എത്തിയത്. ഹോണ്‍ മുഴക്കിയും വയര്‍ലെസിലൂടെ സന്ദേശം നല്‍കിയും അപകടസാധ്യത മത്സ്യത്തൊഴിലാളികള്‍ കൈമാറിയെങ്കിലും കപ്പല്‍ ക്യാപ്റ്റന്‍ അത് ചെവിക്കൊണ്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നത്. മറ്റു വള്ളങ്ങള്ക്കൂടി വന്ന് ഹോണ്‍ മുഴക്കുകയും തൊഴിലാളികള്‍ ഒച്ചവയ്ക്കുകയും ചെയ്യുകയായിരുന്നു. പ്രാണരക്ഷാര്‍ഥം ചില മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് ചാടുകയുമുണ്ടായി. മത്സ്യത്തൊഴിലാളികളുടെ ബഹളം കേട്ടാണ്…
Read Moreയൂബര്‍ ടാക്സി ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: ഒളിവില്‍ കഴിയുന്ന രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: യൂബര്‍ ടാക്സി ഡ്രൈവറെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം.കേസുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍മാരായ ചേര്‍ത്തല ആഞ്ഞിപ്പാലം ഇറവേലി വീട്ടില്‍ അല്‍ അമീന് (29), ഇടുക്കി മറയൂര്‍ കുന്നേല്‍വീട്ടില്‍ ഷിന്‍സ് (22), മലപ്പുറം നിലമ്പൂര്‍ കുളത്തുംപടി വീട്ടില്‍ സന്ദീപ് (25), ആലപ്പുഴ താമരക്കുളം അഭിഷേക് ഭവനത്തില്‍ അഭിഷേക്(24) എന്നിവരെയാണ് മുളവുകാട് പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍, കടവന്ത്ര പോലീസ് സ്റ്റേഷന് എസ്ഐ കെ. ഷാഹിന എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരിലെ മലയോര പ്രദേശത്തെ താമസസസ്ഥലത്തു നിന്ന് അതിസാഹസികമായി അറസ്റ്റ് ചെയ്തത്. സമാന കേസില്‍ മറ്റൊരു പ്രതി അക്ഷയിനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കടവന്ത്ര ഗാന്ധിനഗര്‍ ഭാഗത്ത് യൂബര്ടാക്സിക്കുള്ളില് കിടന്ന് ഉറങ്ങുകയായിരുന്ന ഡ്രൈവറെ മാരകായുധങ്ങള്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താനാണ് ഇവര്‍ ശ്രമിച്ചത്. പ്രതികളിലൊരാളായ അല്‍ അമീന് എ്ന്നയാള്‍…
Read Moreമാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് നേരെ നടന്ന ഭീകരാക്രമണം: മൂന്നു പേർ കസ്റ്റഡിയിൽ
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ ഇന്നലെ ജൂത ദേവാലയത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. സിറിയൻ പശ്ചാത്തലമുള്ള 35 വയസുകാരനായ ബ്രിട്ടീഷ് പൗരനായ ജിഹാദ് അൽ ഷമിയാണ് ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിനുനേരേ ആക്രമണം നടത്തിയത്. ഏഴ് മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തിയ പോലീസ് അക്രമിയെ വെടിവച്ച് കൊന്നിരുന്നു. ഇയാളുടെ ഔദ്യോഗിക തിരിച്ചറിയൽ പരേഡ് ഇനിയും പൂർത്തിയായിട്ടില്ല. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരിൽ രണ്ട് പേർ മുപ്പതിനോട് അടുത്ത് പ്രായമുള്ള പുരുഷൻമാരും മൂന്നാമത്തെയാൾ അറുപതിനോട് അടുത്ത് പ്രായമുള്ള സ്ത്രീയുമാണ്. വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. വലിയ രീതിയിൽ വിശ്വാസികൾ സിനഗോഗിനുള്ളിലുണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്.
Read More