ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) 100-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക നാണയങ്ങളും തപാൽ സ്റ്റാമ്പുകളും കേന്ദ്രസർക്കാർ പുറത്തിറക്കിയതായി ധനമന്ത്രി നിർമല സീതാരാമൻ. ആർഎസ്എസിന്റെ സേവനത്തിന്റെയും ഐക്യത്തിന്റെയും സമർപ്പണത്തിന്റെയും ഒരു നൂറ്റാണ്ടിന്റെ ഓർമയ്ക്കായാണ് നാണയങ്ങളും സ്റ്റാന്പും പുറത്തിറക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ ഓഫീസ് സമൂഹമാധ്യമമായ എക്സിലാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക സ്മാരക നാണയങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്യാം. അതേസമയം സ്റ്റാമ്പുകൾ ഇന്ത്യയിലുടനീളമുള്ള ഫിലാറ്റലി ബ്യൂറോകളിൽ ലഭ്യമാണ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത്. 1925ൽ മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറാണ് ആർഎസ്എസ് സ്ഥാപിച്ചത്.
Read MoreDay: October 11, 2025
ദിലീപേട്ടനല്ല എന്നെ വീട്ടില്‍ നിര്‍ത്തിയത്; ബ്രേക്ക് എടുത്ത കാരണം പറഞ്ഞ് കാവ്യ
ദിലീപേട്ടന് പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങായിരുന്നു ഇത്. അദ്ദേഹത്തിന് വരാന്‍ പറ്റിയില്ല. അദ്ദേഹത്തിന് അപ്രതീക്ഷിതമായി പെട്ടെന്ന് യുകെയില്‍ പോകേണ്ടി വന്നു. ഹരിയേട്ടന് വളരെ വേണ്ടപ്പെട്ട ആളാണ്, പോകാതിരിക്കാന്‍ പറ്റില്ല, അതുകൊണ്ട് നീയെങ്കിലും പോകണം എന്ന് പറഞ്ഞു, അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ വന്നിട്ടുളളത്. ഒരിക്കലും ദിലീപേട്ടനല്ല എന്നെ വീട്ടില്‍ നിര്‍ത്തിയിട്ടുളളത്. അത് എന്റെ അഭിപ്രായം തന്നെയിരുന്നു. എനിക്കു മോളെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് എക്സ്പീരിയന്‍സ് ചെയ്യണം എന്നുണ്ടായിരുന്നു. അതിനുവേണ്ടിയിട്ടാണ് ഞാൻ ഒരു ബ്രേക്ക് എടുത്തത്. എല്ലാവര്ക്കും എല്ലാവിധത്തിലുമുളള സന്തോഷവും സമാധാനവും നന്മകളും നേരുന്നു. ഒരിക്കല്‍ കൂടി ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതിലുളള നന്ദി അറിയിക്കുന്നു. -കാവ്യ മാധവന്
Read Moreശോഭിതയില്ലാതെ എനിക്കു ജീവിക്കാനാകില്ലെന്ന് നാഗചൈതന്യ
ഞാനും സായ് പല്ലവിയും ഒന്നിച്ച തണ്ടേല്‍ എന്ന സിനിമയിലെ ബുജ്ജി തല്ലീ… എന്ന ഗാനമാണ് ഞാനും ഭാര്യ ശോഭിതയും തമ്മിൽ വഴക്കിനിടയാക്കിയത്. ശോഭിതയെ ഞാൻ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ബുജ്ജി. പാട്ടില്‍ നായികയെ ആ പേര് വിളിച്ചതിന് ശോഭിത ദിവസങ്ങളോളം എന്നോടു മിണ്ടാതെ പിണങ്ങിയിരുന്നു. ഞാന്‍ പറഞ്ഞിട്ടാണ് ആ പേര് ഉള്‍പ്പെടുത്തിയത് എന്ന് ശോഭിത കരുതിയിരുന്നു. പക്ഷേ താന്‍ അങ്ങനെ ചെയ്തിട്ടില്ലെ. പരസ്പരം വഴക്കിട്ടാത്ത ബന്ധങ്ങള്‍ യാഥാര്‍ഥ്യമല്ല. ശോഭിതയില്ലാതെ എനിക്ക് ജീവിക്കാനാകില്ല. -നാഗചൈതന്യ
Read Moreഒടുവിൽ തൃഷയ്ക്കു വിവാഹം, വരൻ ചണ്ഡീഗഢിൽ നിന്ന്?
രണ്ടു പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമാ രംഗത്ത് മുൻനിര നായികയായി തുടരുന്ന താരമാണ് തൃഷ കൃഷ്ണൻ. താരത്തിന്റെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. 42 കാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. വിവാഹമുണ്ടാകുമോ എന്ന് തനിക്കുറപ്പില്ലെന്നാണു തൃഷ പറഞ്ഞിരുന്നത്. ഇപ്പോഴിതാ തൃഷയുടെ വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടാണ് ശ്രദ്ധ നേടുന്നത്. തൃഷ വിവാഹിതയാകുന്നെന്നും ചണ്ഡിഗണ്ഡിൽ നിന്നുള്ള വ്യവസായിയാണു വരനെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. തൃഷയോ നടിയുടെ അടുത്ത വൃത്തങ്ങളോ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏറെക്കാലമായി അടുത്തറിയാവുന്നവരാണ് രണ്ട് കുടുംബങ്ങളുമെന്നും റിപ്പോർട്ടുണ്ട്. നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അനുയോജ്യനായ ആൾ വന്നാൽ വിവാഹമുണ്ടാകുമെന്നും വിവാഹം ചെയ്ത് പിന്നീട് വേർപിരിയാനോ സന്തോഷകരമല്ലാത്ത വിവാഹ ബന്ധത്തിൽ തുടരാനോ തനിക്കു താൽപര്യമില്ലെന്നും തൃഷ നേരത്തെ വ്യക്തമാക്കിയതാണ്. തൃഷ നായികയായ ഒന്നിലേറെ സൂപ്പർതാര ചിത്രങ്ങൾ ഈ വർഷം പുറത്തിറങ്ങിയിരുന്നു. തഗ് ലൈഫിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. വിജയ്-തൃഷ…
Read Moreനികുതി വെട്ടിച്ച് ഭൂട്ടാൻ വാഹനക്കടത്ത്; ഡൽഹി റാക്കറ്റിനെ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: നികുതി വെട്ടിച്ച് ഭൂട്ടാനിൽനിന്ന് ആഡംബര വാഹനങ്ങൾ കേരളത്തിലെത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ഡൽഹി റാക്കറ്റെന്നു വിവരം. കഴിഞ്ഞദിവസത്തെ മിന്നൽ പരിശോധനയുടെ ചുവടുപിടിച്ച് കോയന്പത്തൂരിലെ ഇടനിലക്കാരിലേക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്(ഇഡി) സംഘത്തിനു ഡൽഹിയിലെ റാക്കറ്റിനെക്കുറിച്ചാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഈ റാക്കറ്റിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതോടെ വാഹനക്കടത്തിൽ ഒന്നിലധികം സംഘങ്ങളുണ്ടെന്ന കസ്റ്റംസിന്റെ കണ്ടെത്തൽ ഇഡിയും ശരിവച്ചിരിക്കുകയാണ്.കോയന്പത്തൂരിലെ സംഘത്തിൽനിന്ന് പിടിച്ചെടുത്ത വ്യാജ എൻഒസിയിൽ നിന്നാണ് ഡൽഹിയിലെ ഇടനില സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇഡിക്ക് ലഭിച്ചത്. ഇരുസംഘങ്ങളും തമ്മിലുള്ള ഇടപാടുകളും ഫോണ്‍ സംഭാഷണങ്ങളും ഇഡി ശേഖരിച്ചതായാണ് വിവരം. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കുണ്ടന്നൂരിൽ നിന്ന് ഫസ്റ്റ് ഓണർ ഭൂട്ടാൻ ലാൻഡ്ക്രൂസർ പിടികൂടിയിരുന്നു. ഇതിന്റെ നിലവിലെ ഉടമയായ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയിൽ നിന്നാണ് ഡൽഹി സംഘത്തെക്കുറിച്ചുള്ള വിവരം കസ്റ്റംസിന് ലഭിച്ചത്. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ നിരോധിച്ചതോടെ ഡൽഹി രജിസ്ട്രേഷൻ വാഹനങ്ങൾ കുറഞ്ഞ…
Read Moreഎറണാകുളം ജില്ലാകോടതിക്ക് ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: എറണാകുളം ജില്ലാകോടതി സമുച്ചയത്തിനു ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ കോടതിയുടെ ഔദ്യോഗിക മെയിലിൽ ഇന്നലെ പുലർച്ചെ 4.43നാണു കോടതിയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നും സന്ദേശമെത്തിയത്. ഉച്ചയ്ക്കു സന്ദേശം ശ്രദ്ധയിൽപ്പെട്ടയുടൻ ജില്ലാ ജഡ്ജിയുടെ ഓഫീസ് എറണാകുളം സെൻട്രൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സെൻട്രൽ എസ്എച്ച്ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പോലീസ് സംഘം രണ്ട് മണിക്കൂർ കോടതി കെട്ടിടത്തിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധനയിലുണ്ടായിരുന്നു. അഭിഭാഷകരെയും ജീവനക്കാരെയും കക്ഷികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയായിരുന്നു പരിശോധന. ഭീഷണിയെ തുടർന്ന് സമുച്ചയത്തിലെ കോടതികളുടെ പ്രവർത്തനം രണ്ട് മണിക്കൂറിലേറെ തടസപ്പെട്ടു.
Read Moreസ്വര്‍ണപ്പാളി മോഷണത്തില്‍ എഫ്ഐആര്‍; ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുക്കും; ഉണ്ണികൃഷ്ണൻ പ്രധാനപ്രതിയായേക്കും
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി തിരിമറി വിഷയത്തില്‍ ദേവസ്വം ജീവനക്കാരും പ്രതികളായേക്കുമെന്ന് സൂചന. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ ഇന്ന് പോലീസ് എഫ്ഐആറിടും. എഫ്ഐആറില്‍ ഉണ്ണിക്കൃഷ്ണന് പോറ്റി പ്രധാന പ്രതിയായേക്കും. ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണത്തില്‍ പരാമര്‍ശമുണ്ട്. എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍, ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ. സുനില്‍ കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍, തിരുവാഭരണം കമ്മീഷണര്‍മാരായ കെ.എസ്. ബൈജു, ആര്.ജി. രാധാകൃഷ്ണന്, എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. രാജേന്ദ്രന് എന്നിവര്‍ക്കെതിരേയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.
Read Moreതിരുവനന്തപുരത്ത് അമ്മാവനെ യുവാവ് അടിച്ചുകൊന്നു; സമീപവാസികൾക്കെല്ലാം യുവാവ് പേടിസ്വപ്നം
തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ അമ്മാവനെ മരുമകനായ യുവാവ് അടിച്ചുകൊന്നു. കുടപ്പനക്കുന്ന് അമ്പഴംകോട് പുതിച്ചിയില് താമസിക്കുന്ന സുധാകരന് (80) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകന് രാജേഷാണ് അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയതെന്നാണു പോലീസ് പറയുന്നത്. രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുധാകരനോടൊപ്പം ഒരു വീട്ടിലാണ് രാജേഷും താമസിച്ചു വന്നിരുന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ചു സ്ഥിരമായി രാജേഷ് സുധാകരനെ മര്‍ദിക്കുക പതിവായിരുന്നുവെന്നും ഇന്നലെ രാത്രിയിലും സുധാകരനെ ക്രൂരമായി ഇയാള്‍ മര്ദിച്ചിരുന്നുവെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ഇന്നു രാവിലെ അബോധാവസ്ഥയിലുള്ള സുധാകരനെ രാജേഷ് കുളിപ്പിക്കാന്‍ ശ്രമിക്കുന്നത് നാട്ടുകാര്‍ കണ്ടതിനെത്തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.പോലീസെത്തുമെന്നറിഞ്ഞ ഇയാള്‍ വീട്ടില്‍ നിന്നു രക്ഷപ്പെട്ടു.സമീപപ്രദേശത്ത് പോലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാവിലെ വീട്ടില്‍ പോലീസെത്തിയപ്പോള്‍ സുധാകരനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണോ ഇന്ന് രാവിലെയാണൊ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമെ വ്യക്തമാകുകയുള്ളുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിരവധി…
Read Moreപഴങ്കഞ്ഞിപ്പാറയും കാട്ടാത്തിപ്പാറയും കഥകൾ പറയുന്ന കൊക്കാത്തോട്
കോന്നി: കോന്നിയോട് ചേർന്നിരിക്കുന്ന വനാന്തര ഗ്രാമമാണ് കൊക്കാത്തോട്. മനുഷ്യവാസം തുടങ്ങിയ കാലത്ത്, കോന്നിയിൽനിന്ന് ആളുകൾ കാൽനടയായി, വനത്തിലൂടെ 20 കിലോമീറ്ററോളം ദൂരം നടന്ന് കൊക്കാത്തോട്ടിലെത്തിയിരുന്ന ദിനങ്ങളുണ്ട്. അന്നത്തെ ഗതാഗത സൗകര്യമില്ലായ്മയിലും ജീവിതപ്രതിസന്ധികളിലും മനുഷ്യർ എഴുതിയ ചരിത്രമാണ് ഈ പ്രദേശം.അത്തരത്തിൽ ഇന്നും ഓർമിക്കപ്പെടുന്നതുതന്നെയാണ് പഴങ്കഞ്ഞിപ്പാറ. കാൽനടയാത്രക്കാർ പ്രഭാതഭക്ഷണമായി കഴിച്ചിരുന്ന പഴങ്കഞ്ഞി ഈ പാറയുടെ മുകളിൽ ഇരുന്ന് കഴിക്കാറായിരുന്നു പതിവത്രേ. ആ ഓർമയെ അനുസ്മരിച്ച് ഈ പാറയ്ക്ക് ലഭിച്ച പേരാണ് പഴങ്കഞ്ഞിപ്പാറ എന്ന് പഴമക്കാർ പറയുന്നു. കാട്ടാത്തിപ്പാറയുടെ കഥകൊക്കാത്തോട്ടിലെ കാട്ടാത്തിപ്പാറ, പാപ്പിനിപ്പാറ, ഒളക്കശാന്തി തുടങ്ങിയ പാറകൾക്കും പേരുകൾക്കും പിന്നിൽ കഥകളുണ്ട്. കാട്ടാത്തിപ്പാറ, അതിന്റെ ഉയരത്തിൽ മാത്രമല്ല, അതിനോടു ചുറ്റിപ്പറ്റിയുള്ള പ്രണയ-പ്രതികാരകഥകളിലും പ്രസിദ്ധമാണ്. ഇവിടെ മലയടിവാരത്ത് താമസിച്ചിരുന്ന കാട്ടുവാസി പെൺകുട്ടിയുടെ ഭർത്താവിനെ ചതിയിലൂടെ കൊലപ്പെടുത്തിയതിന്റെ പ്രതികാരത്തിന് ഈ മല സാക്ഷിയാണെന്ന് കഥ. കൊക്കാത്തോടിന്റെ പ്രകൃതിഭംഗി മാത്രമല്ല, അതിന്റെ സാമൂഹ്യ-ഭൗതിക ചരിത്രവും…
Read Moreപോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്നു മർദിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ
കൊല്ലം: സ്ഥിരമായി പൊതുസ്ഥലത്ത് കൂട്ടം കൂടി മദ്യപിക്കുന്ന വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചെന്ന വിരോധം നിമിത്തം പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മർദിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായി. തൃക്കടവൂർ പനമൂട് കരിക്കവയൽ വീട്ടിൽ ദീപു എന്ന ഹരിസുധൻ(45), തൃക്കടവൂർ മുരുന്തൽ സജന മൻസിലിൽ നസീർ(42), തൃക്കടവൂർ കുപ്പണ തങ്കത്തെക്കതിൽ സലീം(52), തൃക്കടവൂർ നീരാവിൽ മണ്ണൂർ വടക്കതിൽ സുജിത്ത് എന്ന പ്രമോദ്(33) തൃക്കടവൂർ നീരാവിൽ സിയാദ്(42), എന്നിവരാണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. പ്രതികൾ പതിവായി അഞ്ചാലുംമൂട് ആണിക്കുളത്ത് ചിറ ഗ്രൗണ്ടിൽ വന്നിരുന്ന് മദ്യപിക്കുന്ന വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചതിലുള്ള വിരോധമാണ് പൊലീസുകാരെ ആക്രമിക്കാൻ കാരണമാകുന്നത്. പ്രതികൾ സംഘം ചേർന്ന് മാരകായുധങ്ങളുമായി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നാണ് എഫ് ഐ ആർ. അഞ്ചാലുംമൂട് പോലീസ് ഇൻസ്പെക്ടർ ഇ.ബാബുവിന്റെ നേതൃത്വത്തിൽ എസ് ഐമാരായ ഗിരീഷ്, സഞ്ജയൻ സി പി ഒമാരായ…
Read More