2025 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ജോയല്‍ മോകിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവരാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരായത്. പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും എങ്ങനെയാണ് സമ്പദ്വ്യവസ്ഥകളിൽ ദീർഘകാല വളർച്ചയ്ക്ക് ഇന്ധനമാകുന്നത് എന്നാണ് അവർ പഠിച്ചത്. ഈ വളർച്ച തുടരാൻ എന്തൊക്കെ സാഹചര്യങ്ങളാണ് വേണ്ടതെന്നും അവർ പരിശോധിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സമാധാനത്തിനുള്ള നൊബേല്‍ വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് ലഭിച്ചത്. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്.
Read MoreDay: October 13, 2025
ഡൽഹി ടെസ്റ്റ്; ഇന്ത്യ ജയത്തിലേക്ക്
ന്യൂഡൽഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്. അവസാന ദിനം ഇന്ത്യക്ക് 58 റൺസാണ് വിജയിക്കാൻ വേണ്ടത്. 121 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എന്ന നിലയിലാണ്. 25 റൺസുമായി കെ.എൽ.രാഹുലും 30 റൺസുമായി സായ് സുദർശനുമാണ് ക്രീസിൽ. എട്ടു റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്.രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് 390 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ജോൺ കാംബെൽ (115), ഷായ് ഹോപ്പ് (103) എന്നിവരുടെ സെഞ്ചുറികളാണ് വിൻഡീസിന് ലീഡ് സമ്മാനിച്ചത്. അവസാന വിക്കറ്റിൽ ജെയ്ഡൻ സീൽസ് (32) ജസ്റ്റിൻ ഗ്രീവ്സ് (പുറത്താവാതെ 50) എന്നിവർ കൂട്ടിച്ചേർത്ത 79 റൺസാണ് വിൻഡീസിന് ലീഡ് സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ…
Read Moreബിജെപി പ്രവര്‍ത്തകരെ സിപിഎം ആക്രമിച്ച സംഭവം; പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തില്ല; സിപിഎമ്മിൽ തർക്കം
ഏറ്റുമാനൂര്‍: ശനിയാഴ്ച മന്ത്രി വി.എന്‍. വാസവന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മടങ്ങിയ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തില്ല. ശനിയാഴ്ച മൂന്നിനു മുമ്പ് അറസ്റ്റ് ചെയ്യുമെന്ന് ബിജെപി നേതാക്കള്‍ക്കു നല്കിയ ഉറപ്പില്‍നിന്നാണ് പോലീസ് പിന്നോട്ടു പോയത്. പോലീസ് ഇന്ന് സിപിഎം, ബിജെപി നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചിരിക്കുകയാണ്. ഈ ചര്‍ച്ചക്കുശേഷം ഭാവി സമരപരിപാടികള്‍ തീരുമാനിക്കാനിരിക്കുകയാണ് ബിജെപി.ബിജെപി പ്രവര്‍ത്തകര്‍ക്കുനേരേ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാന നേതാക്കമുടെ നേതൃത്വത്തില്‍ ബിജെപി ഏറ്റുമാനൂര്‍ ടൗണില്‍ വഴി തടഞ്ഞിരുന്നു. വഴിതടയല്‍ അരമണിക്കൂറിലേറെ നീണ്ടപ്പോള്‍ കോട്ടയം ഡിവൈഎസ്പി വി.എസ്. അരുണ്‍ ഏറ്റുമാനൂരിലെത്തി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് വഴിതടയല്‍ അവസാനിപ്പിച്ചത്.ഉച്ചകഴിഞ്ഞു മൂന്നിനു മുമ്പായി പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് ഡിവൈഎസ്പി ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതെ തുടര്‍ന്ന് ഇന്നലെ രാത്രി ബിജെപി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ…
Read More‘അപകടനിലയിൽ’ കോട്ടയത്തെ അമ്മത്തൊട്ടിൽ; കുഞ്ഞ് തൊട്ടിലിൽ എത്തിയ വിവരം അറിയുന്നത് മണിക്കൂറുകൾ കഴിഞ്ഞ്
കോട്ടയം: തെരുനായ, പാമ്പ്, പൂച്ച, ഉറുമ്പ്, കൊതുക് എന്നിവ കൊണ്ടു പൊറുതിമുട്ടിയ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടില്‍ നിക്ഷേപിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ജീവന് ആടിയുലയുന്നു. ഒരു കുഞ്ഞിനെ തൊട്ടിലില്‍ നിക്ഷേപിച്ചുപോയാലുടന് അധികര്‍ക്ക് അറിയിപ്പു നല്‍കാനുള്ള അലാറം പ്രവര്‍ത്തനരഹിതമായിട്ട് രണ്ടു വര്‍ഷമാകുന്നു. കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടില്‍ എത്തിയ വിവരം അറിയുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. നായയോ പൂച്ചയോ കുഞ്ഞിനെ കടിച്ചുകീറാതിരുന്നത് ഭാഗ്യം.ജില്ലാ ശിശുക്ഷേമ സമിതിക്കാണ് അമ്മത്തൊട്ടിലിന്റെ ചുമതല. പഴയ തൊട്ടില് മാറ്റി നവീന സാങ്കേതിക വിദ്യയോയുള്ള അമ്മത്തൊട്ടില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതിനാലാണു കോട്ടയത്തെ തൊട്ടില് നന്നാകാത്തതെന്നാണു വിശദീകരണം. ഈ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പണം അനുവദിച്ചിട്ടും അലാറാത്തിന്റെ കേടു മാറ്റാനായിട്ടില്ല. മുന്‍പൊക്കെ അലാറം കേടായ ഘട്ടങ്ങളില്‍ ശിശുക്ഷേമസമിതി തിരുവനന്തപുരത്തെ ഓഫിസിലറിയിച്ച് അവിടെനിന്ന് ആളെത്തി നന്നാക്കുകയായിരുന്നു. കുഞ്ഞിനെ തൊട്ടിലില്‍ കിടത്താന്‍ പടിക്കെട്ടില്‍ കയറിനില്ക്കുമ്പോള് സെന്‍സര്‍ പ്രവര്‍ത്തിക്കുകയും അലാറം മുഴങ്ങുകയുമാണ് ചെയ്യുക. 2009ല്‍…
Read Moreഇസ്രയേൽ ബന്ദികൾ മുഴുവൻ മോചിതർ: ട്രംപ് ഇസ്രയേലിൽ; പാർലമെന്റിൽ സംസാരിക്കും
ടെൽ അവീവ്: ഇസ്രയേലി ബന്ദികളെ മുഴുവനായും വിട്ടയച്ച് ഹമാസ്. ഗാസ സമാധാന ഉടമ്പടി പ്രകാരമുള്ള കൈമാറ്റത്തിലൂടെയാണ് രണ്ട് ഘട്ടമായി ബന്ദികളെ മോചിപ്പിച്ചത്. ആദ്യം ഏഴ് ബന്ദികളെയും പിന്നീട് 13 പേരെയും റെഡ് ക്രോസ് വഴി ഹമാസ് ഇസ്രയേലിന് കൈമാറി. ബന്ദികള്‍ക്കായി ടെല്‍ അവീവില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൈമാറും. 28 ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസിന്റെ കൈവശമുണ്ടെന്നാണ് വിവരം. ഇസ്രയേലി ബന്ദികളുടെ മോചനത്തിന് പകരമായി ഗാസ നിവാസികളടക്കമുള്ള രണ്ടായിരത്തോളം പലസ്തീനികളെ ഇസ്രയേല്‍ വിട്ടയക്കും. 2023ലെ ആക്രമണത്തില്‍ ഹമാസ് 251 പേരെയാണ് ബന്ദികളാക്കിയത്. ഇവരെ പിന്നീട് പല ഘട്ടങ്ങളായി വിട്ടയക്കുകയും ചിലര്‍ കൊല്ലപ്പെടുകയുമുണ്ടായി. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇസ്രയേലിലെത്തി. ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ട്രംപ് സംസാരിക്കും.
Read Moreസൂപ്പര്‍ ഫാസ്റ്റ് ഹാലണ്ട്
ഓസ്ലോ (നോര്‍വെ): ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബപ്പെ, നെയ്മര്‍ തുടങ്ങിയവരെയെല്ലാം പിന്തള്ളി നോര്‍വെയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ട് ചരിത്ര നേട്ടത്തില്‍. രാജ്യാന്തര ഫുട്ബോളില്‍ അതിവേഗം 50 ഗോള്‍ എന്ന റിക്കാര്‍ഡാണ് 25കാരനായ നോര്‍വീജിയന്‍ താരം സ്വന്തമാക്കിയത്. ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇസ്രയേലിനെതിരായ മത്സരത്തില്‍ ഹാട്രിക്ക് സ്വന്തമാക്കിയാണ് ഹാലണ്ട് റിക്കാര്‍ഡ് കുറിച്ചത്. 46-ാം മത്സരത്തിലാണ് ഹാലണ്ട് ഈ നേട്ടത്തിലെത്തിയതെന്നതാണ് ശ്രദ്ധേയം. 50 ഗോള്‍ എന്ന നാഴികക്കല്ല് പിന്നിടാന്‍ ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ 71 മത്സരങ്ങള്‍ എടുത്തതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി 107ഉം പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 114ഉം മത്സരങ്ങളിലാണ് 50 ഗോള്‍ പിന്നിട്ടതെന്നതാണ് വാസ്തവം. പെനാല്‍റ്റി കളഞ്ഞിട്ടും ഹാട്രിക് 1998നുശേഷം ഫിഫ ലോകകപ്പ് യോഗ്യത എന്ന സ്വപ്നത്തിലേക്ക് അടുക്കുന്ന നോര്‍വെ, ഗ്രൂപ്പ്…
Read Moreസ്ക്വാഷ്: അട്ടിമറിച്ച് സുഭദ്ര
തിരുവനന്തപുരം: എട്ടാമത് സംസ്ഥാന സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍വര്‍ഷങ്ങളിലെ ചാമ്പ്യനായ ബി. നിഖിതയെ അട്ടിമറിച്ച് സുഭദ്ര കെ. സോണി ട്രോഫി സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 19 ചാമ്പ്യനായിരുന്ന സുഭദ്ര വനിതാ വിഭാഗം ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു വെന്നിക്കൊടിപാറിച്ചു. സ്കോര്‍: 13-11, 14-12,11-1. പുരുഷ വിഭാഗത്തില്‍ അഭിന്‍ ജോ ജെ. വില്യംസ് 8-11, 11-8, 11-3, 11-5ന് ഓംകാര്‍ വിനോദിനെ തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്തി. സി.ജെ. ഹരിനന്ദന് (അണ്ടര്‍ 11), റോഷന് സുരേഷ് (അണ്ടര്‍ 13), എം.ആര്. കാര്ത്തികേയന് (അണ്ടര്‍ 15), ബി.എസ്. ആകാശ് (അണ്ടര്‍ 17), ആരാധന ദിനേഷ് (അണ്ടര്‍ 13 പെണ്.), അദിതി നായര്‍ (അണ്ടര്‍ 17 പെണ്.) എന്നിവരും അതത് വിഭാഗങ്ങളില്‍ ചാമ്പ്യന്മാരായി.
Read Moreറംബുട്ടാന് കൃഷിയില്‍ വിജയം കൊയ്ത് തെള്ളിത്തോട് സ്വദേശി ഷിബു
അടിമാലി: റംബുട്ടാന് കൃഷിയില്‍ വിജയം കൊയ്യുകയാണ് കമ്പിളികണ്ടം തെള്ളിത്തോട് സ്വദേശി ഷിബു ചേലമലയില്‍. വിവിധ പഴവര്‍ഗങ്ങള്‍ കൃഷിചെയ്യുന്ന ഷിബു 15 വര്‍ഷം മുമ്പാണ് റംബൂട്ടാന് കൃഷിയിലേക്ക് കടന്നത്. ഇപ്പോള്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് റംബൂട്ടാന് കൃഷി നടത്തുന്നുണ്ട്. കേരളത്തിലെ സമതലമേഖലകളില് പ്രത്യേകിച്ച് ലോറേഞ്ചില്‍ സീസണ് അവസാനിച്ചു കഴിഞ്ഞാണ് ഹൈറേഞ്ചില്‍ റംബുട്ടാന് സീസണ് ആരംഭിക്കുന്നത്. അതിനാല്‍ മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെന്ന് ഷിബു പറയുന്നു. ചിട്ടയായ ജൈവരീതിയിലുള്ള പരിപാലനംകൊണ്ട് റംബുട്ടാന് കൃഷിയില്‍ വിജയം നേടാമെന്ന് ഈ കര്ഷകന് പറയുന്നു. തെള്ളിത്തോട്ടിലെ മലമുകളിലാണ് ഷിബുവിന്റെ റംബുട്ടാന് കൃഷി. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും തമിഴ്നാട്ടില്‍നിന്നും കച്ചവടക്കാര്‍ നേരിട്ടെത്തി ഷിബുവില്നിന്നും റംബുട്ടാന് വാങ്ങുന്നു. കിലോഗ്രാമിന് 200 രൂപ വിലയ്ക്കാണ് റംബുട്ടാന് വില്‍ക്കുന്നത്. എന്‍ഐടി ഇനത്തിലുള്ള ചുവപ്പ്, മഞ്ഞ പഴങ്ങള്‍ ഉണ്ടാകുന്ന റംബുട്ടാനാണ് ഷിബു കൃഷി ചെയ്യുന്നത്. കാര്‍ഷികരംഗത്ത് പഴവര്‍ഗ കൃഷിക്ക് പ്രാധാന്യമുണ്ടെന്നും ശരിയായ പരിപാലനത്തിലൂടെ…
Read Moreമലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. തൊലിയിലുള്ള മുറിവുകളില്‍ എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്ജ്യംമുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. കാല്‍വണ്ണയ്ക്ക് വേദനപെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക,…
Read Moreനോക്കിയും കണ്ടും നടന്നാൽ പരിക്കില്ലാതെ അക്കരെയെത്താം… തുരുന്പെടുത്ത് തൊടുപുഴ പാലത്തിലെ നടപ്പാത
തൊടുപുഴ: നഗരമധ്യത്തിൽ നൂറുകണക്കിന് കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന നടപ്പാലം തുരുന്പെടുത്ത് അപകടാവസ്ഥയിൽ. തൊടുപുഴ നഗരസഭാ ഓഫീസിനും ഗാന്ധിസ്ക്വയറിനും ഇടയിൽ തൊടുപുഴയാറിനു കുറുകെയുള്ള പഴയ പാലത്തിന്റെ ഇരുവശത്തുമുള്ള നടപ്പാതകളുടെ പ്ലാറ്റ്ഫോം ആണ് ഭൂരിഭാഗവും തുരുന്പെടുത്ത് നശിച്ചത്. ഇരുന്പ് ഗർഡറുകൾ ഉപയോഗിച്ച് നിർമിച്ച നടപ്പാതയ്ക്കു വർഷങ്ങളുടെ പഴക്കമുണ്ട്. നിർമിച്ചതിനുശേഷം എട്ടു വർഷം മുന്‍പ് ഒരിക്കൽ മാത്രമാണ് ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയത്. നഗരത്തിന്റെ ഇരുകരകളെയും ബന്ധിപ്പിക്കാൻ 1962-ലാണ് ഇവിടെ കോണ്‍ക്രീറ്റ് പാലം നിർമിച്ചത്. ആദ്യഘട്ടത്തിൽ പാലത്തിനോട് ചേർന്ന് നടപ്പാലം നിർമിച്ചിരുന്നില്ല. പിന്നീട് പാലത്തിൽ വാഹനങ്ങളുടെ തിരക്ക് വർധിച്ചതോടെ കാൽനടയാത്രക്കാരുടെ സഞ്ചാരം ബുദ്ധിമുട്ടിലായി. ഇതോടെയാണ് കാൽനടക്കാർക്ക് സുരക്ഷിത യാത്രയ്ക്കായി 30 വർഷം മുൻപ് നടപ്പാത നിർമിച്ചത്. നിലവിൽ നടപ്പാതയ്ക്ക് ഒട്ടും സുരക്ഷയില്ലാത്ത അവസ്ഥയാണ്. ഗാന്ധിസ്ക്വയറിൽനിന്നു നഗരസഭ, പോലീസ് സ്റ്റേഷൻ, മുനിസിപ്പൽപാർക്ക്, മിനിസിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും മറ്റു വ്യാപാര മേഖലകളിലേക്കും കാൽനട യാത്രക്കാർ വരുന്നത് പാലത്തിലൂടെയാണ്.…
Read More