തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ബഹ്റൈൻ, ഒമാൻ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. ഇന്നു വൈകുന്നേരം യാത്രതിരിക്കുന്ന മുഖ്യമന്ത്രിയും സംഘവും ഡിസംബര്‍ ഒന്ന് വരെ വിവിധ തീയതികളിൽ യാത്ര ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും പേഴ്സണൽ അസിസ്റ്റന്റ് വി.എം. സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി നല്‍കിയിരിക്കുന്നത്. അതേസമയം സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ബഹ്റൈൻ, ഒമാൻ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിൽ സന്ദര്‍ശിക്കുന്നതിന് നേരത്തെ തന്നെ അനുമതി ആയിരുന്നു. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ഒൻപത് വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. ബഹ്റൈനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. വ്യാഴാഴ്ച ബഹ്റൈനിൽ പ്രവാസി മലയാളി സംഗമത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന് പരിപാടികളില്‍…
Read MoreDay: October 14, 2025
പാക് പ്രതിരോധമന്ത്രിക്ക് വീസ നിഷേധിച്ച് അഫ്ഗാൻ; വിസ നിഷേധിച്ചത് നാല് പാക് ഉന്നതർക്ക്
കാബൂൾ: പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഉൾപ്പെടെയുള്ള ഉന്നതർക്ക് വിസ നിഷേധിച്ച് അഫ്ഗാനിസ്ഥാൻ. പാക് ഉന്നതതല പ്രതിനിധി സംഘത്തിന്റെ ഔദ്യോഗിക സന്ദർശനത്തിനുള്ള അഭ്യർഥനകൾ ആവർത്തിച്ചു നിരസിക്കുകയായിരുന്നു താലിബാൻ ഭരണകൂടം. പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്, ഐഎസ്ഐ മേധാവി അസിം മാലിക്, രണ്ട് പാക് ജനറൽമാർ എന്നിവരുടെ അപേക്ഷകളാണ് അഫ്ഗാൻ നിരസിച്ചത്. അടുത്തിടെ പാക്കിസ്ഥാൻ നടത്തിയ വ്യോമാതിർത്തി ലംഘനങ്ങളും പക്തിക പ്രവിശ്യയിലെ സിവിലിയൻ പ്രദേശങ്ങളിൽ നടത്തിയ ആക്രമണങ്ങളും ചൂണ്ടിക്കാണിച്ചാണ് അഫ്ഗാൻ ഭരണകൂടത്തിന്റെ നടപടി. അതേസമയം, അതിർത്തി കടന്നുള്ള ആക്രമണങ്ങളും തീവ്രവാദികൾക്ക് അഭയം നൽകുന്നുണ്ടെന്ന പരസ്പര ആരോപണങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായി. അഫ്ഗാൻ പൗരന്മാർ ആക്രമണത്തിനിരയാകുമ്പോൾ പാക്കിസ്ഥാൻ പ്രതിനിധി സംഘം കാബൂളിലേക്കു വരേണ്ടതില്ലെന്ന് അഫ്ഗാൻ വക്താവ് പറഞ്ഞു. അതേസമയം, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സംയമനവും ശാന്തതയും പുലർത്തണമെന്ന് ചൈന അഭ്യർഥിച്ചു.അഫ്ഗാന്റെ തുടർച്ചയായ വിസ നിഷേധം ഉഭയകക്ഷി ബന്ധങ്ങളിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങളെ…
Read More“ലജ്ജ കൊണ്ട് തല കുനിക്കുന്നു’; താലിബാൻ മന്ത്രിക്ക് ഇന്ത്യ നൽകിയ”സ്വീകരണ’ത്തിൽ ജാവേദ് അക്തർ
ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്താക്കിക്ക് ഇന്ത്യ നൽകിയ “സ്വീകരണത്തെ’ വിമർശിച്ച് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ. സമൂഹമാധ്യമമായ എക്സിലായിരുന്നു അക്തറിന്റെ പ്രതികരണം. “ലോകം ഭയക്കുന്ന ഭീകരസംഘടനയായ താലിബാന്റെ പ്രതിനിധിക്ക്, എല്ലാത്തരം തീവ്രവാദങ്ങളെയും എതിർത്തു പ്രസംഗിക്കുന്നവർ നൽകിയ ബഹുമാനവും സ്വീകരണവും കാണുമ്പോൾ ഞാൻ ലജ്ജ കൊണ്ടു തല കുനിക്കുന്നു.’ അക്തർ കുറിച്ചു. വ്യാഴാഴ്ച ഡൽഹിയിൽ വന്നിറങ്ങിയ മുത്തഖിക്ക് “ഭക്തിനിർഭരമായ സ്വീകരണം’ നൽകിയതിന് ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക പഠനകേന്ദ്രങ്ങളിലൊന്നായ ഉത്തർപ്രദേശ് സഹാറൻപുരിലെ ദാറുൽ ഉലൂം ദിയോബന്ദിനെയും അക്തർ ശക്തമായ ഭാഷയിൽ വിമർശിച്ചു. “പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും നിരോധിച്ചവരിൽ ഒരാളായ “ഇസ്ലാമിക് ഹീറോ’യ്ക്ക് ഇത്രയും ആദരവോടെ സ്വാഗതം നൽകിയതിൽ ദിയോബന്ദിനോടു ലജ്ജ തോന്നുന്നു. എന്റെ ഇന്ത്യൻ സഹോദരീ സഹോദരന്മാരെ നമുക്ക് എന്താണ് സംഭവിക്കുന്നത്…’ അക്തർ പറഞ്ഞു. 2021-ല്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിനുശേഷം ഇന്ത്യയിലേക്കുള്ള ഒരു താലിബാന് നേതാവിന്റെ…
Read Moreസിപിഎം നേതൃത്വത്തിന്റെ സംഘടനാവിരുദ്ധ നിലപാട്; ചങ്ങനാശേരി ഏരിയാ കമ്മിറ്റിയില്‍നിന്ന് രാജിവച്ച് യുവനേതാക്കൾ
ചങ്ങനാശേരി: സിപിഎമ്മിലെ അവഗണനയിലും പാര്‍ട്ടി നേതൃത്വത്തിന്റെ സംഘടനാവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് ചങ്ങനാശേരി ഏരിയാ കമ്മിറ്റിയില്‍നിന്ന് രണ്ടു യുവനേതാക്കള്‍ രാജിയിലേക്ക്. ഏരിയാ കമ്മിറ്റിയംഗവും മാടപ്പള്ളി ലോക്കല്‍ സെക്രട്ടറിയും മാടപ്പള്ളി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.എ. ബിന്സണ്, ഡിവൈഎഫ്ഐ ചങ്ങനാശേരി ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റിയംഗവുമായ ജസ്റ്റിന് ജോസഫ് എന്നിവരാണ് പാര്‍ട്ടിയിലെ പടനീക്കത്തില്‍ പ്രതിഷേധിച്ച് രാജി സന്നദ്ധത അറിയിച്ചത്. ഇതുസംബന്ധിച്ച് ഇരുവരും ചങ്ങനാശേരി ഏരിയാ സെക്രട്ടറി കെ.ഡി. സുഗതന് കത്തു നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മൂന്നിന് തെങ്ങണയിലുള്ള മാടപ്പള്ളി സിപിഎം മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത ഏരിയാ സെക്രട്ടറി കെ.ഡി. സുഗതന് ലോക്കല്‍ സെക്രട്ടറി പി.എ. ബിന്സനെതിരേ പരാമര്‍ശങ്ങള്‍ നടത്തിയതായി സൂചനകളുണ്ട്. ഇതേത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് പി.എ. ബിന്‍സണും ജസ്റ്റിന് ജോസഫും പാർട്ടിയുടെ ഔദ്യോഗിക ചുമതലകളില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് ഏരിയാ സെക്രട്ടറിക്ക് കൈമാറിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍…
Read Moreപണം വരും പോകും പക്ഷേ..! ദീപാവലിക്ക് സൗഭാഗ്യം വരുമെന്നാണ് വിശ്വാസം; ഇതൊരു വല്ലാത്ത സൗഭാഗ്യമായിപ്പോയെന്ന് സോഷ്യൽ മീഡിയ
ഐശ്വര്യം കടന്നുവരാൻ പഴയത് തടസമാകാതിരിക്കാൻ മുറി വൃത്തിയാക്കുന്നതിനിടെ പഴയ ഡിടിഎച്ച് സെറ്റ്-ടോപ് ബോക്സിനുള്ളിൽ നിന്നും വീട്ടമയ്ക്ക് കിട്ടിയത് രണ്ടായിരത്തിന്റെ രണ്ട് ലക്ഷം നോട്ടുകൾ. റെഡിറ്റിൽ പങ്കുവെച്ച, ദീപാവലി ശുചീകരണത്തിനിടെയുണ്ടായ തമാശ കലർന്ന സംഭവം ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്. അച്ഛൻ രഹസ്യമായി സൂക്ഷിച്ചുവെച്ച് പിന്നീട് മറന്നുപോയതാവാം ഈ പണമെന്നാണ് മകന്റെ നിഗമനം. ഈ കണ്ടെത്തൽ കുടുംബത്തിന് ആദ്യം ഒരു നിധി കിട്ടിയതിന്റെ ആവേശമാണ് നൽകിയത്. എന്നാൽ, വൈകാതെ തന്നെ ആ സന്തോഷം ഇല്ലാതായി. കാരണം “2,000 രൂപ നോട്ടുകൾക്ക് ഇപ്പോൾ നിയമപരമായി സാധുതയില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2023-ൽ ഈ കറൻസി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുകയും, അവ ബാങ്കിൽ നിക്ഷേപിക്കാനും മാറ്റിവാങ്ങാനുമുള്ള സമയം നിശ്ചയിക്കുകയും ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ നിരവധി ഉപയോക്താക്കളാണ് തമാശയും ഉപദേശങ്ങളുമായി കമന്റ് ചെയ്തത്. ഈ 2,000 നോട്ടുകൾ പൂർണ്ണമായി അസാധുവാക്കിയിട്ടില്ല,…
Read More“പാതിരാത്രി” ആ കൈകൾ നേരെ നീണ്ടുവന്നു; പരിപാടിക്കിടെ നവ്യയ്ക്കുനേരേ മോശം പെരുമാറ്റം
പുതിയ സിനിമ ‘പാതിരാത്രി’യുടെ പ്രമോഷന് തിരക്കുകളിലാണ് നവ്യ നായര്‍ ഇപ്പോള്‍. പുഴുവിനുശേഷം രത്തീന സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗബിന് ഷാഹിര്‍, ആന്‍ അഗസ്റ്റിന് തുടങ്ങിയ നിരവധി താരങ്ങളും അണിനിരക്കുന്നു. പ്രൊമോഷന്റെ ഭാഗമായി നവ്യയും ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കോഴിക്കോട് മാളില്‍ വച്ച് നടന്ന പരിപാടിക്കിടെ നവ്യയോട് മോശമായി പെരുമാറാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. താരങ്ങളെ കാണാനായി വലിയ ജനത്തിരക്കുണ്ടായിരുന്നു. മാളില്‍നിന്നു താരങ്ങള്‍ മടങ്ങവെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ നവ്യയെ തൊടാനായി കൈ നീട്ടുകയായിരുന്നു. നവ്യയുടെ പിന്നിലായി നടന്നിരുന്ന സൗബിന് ഷാഹിര്‍ അപ്പോൾത്തന്നെ ഇടപെടുകയും തടയുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. തനിക്കു നേരേയുണ്ടായ അപ്രതീക്ഷിത നീക്കത്തില്‍ നവ്യ തെല്ല് ഞെട്ടുന്നതും അതിക്രമം നടത്താന്‍ ശ്രമിച്ചയാളെ രൂക്ഷമായി നോക്കുന്നതും…
Read Moreഗിരീഷ് പുത്തൻച്ചേരിയിൽ നിന്നുണ്ടായ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് എം. ജയചന്ദ്രൻ
ഗിരീഷ് പുത്തഞ്ചേരിയെ ഞാൻ ഏട്ടന്റെ സ്ഥാനത്താണ് കാണുന്നത്. അദ്ദേഹത്തിന്റെയടുത്ത് എനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഗിരീഷേട്ടനുമായിട്ട് ഒരു നിമിഷം ഭയങ്കര സ്നേഹമായിരിക്കും, ഒരു നിമിഷം കെട്ടിപ്പിടിച്ചിരിക്കും, അടുത്ത നിമിഷം തള്ളി നീക്കി ഇറങ്ങിപ്പോടാ എന്ന് പറയും. അങ്ങനെയുള്ള ഒരു ബന്ധമാണ്. ഗിരീഷേട്ടനോട് ഞാൻ പറയും ഇതല്ല എനിക്ക് വേണ്ടതെന്ന്. ഞാൻ ചില ഡമ്മി ലിറക്സ് ഒക്കെ പാടിക്കൊടുക്കും. അപ്പോ നീയാരാ ഗിരീഷ് കുട്ടഞ്ചേരിയോ എന്നു ചോദിക്കും. എന്നിട്ടു പറയും, എന്നാ നീ എഴുതിക്കോ, പിന്നെ ഞാനെന്തിനാ എഴുതുന്നേ എന്നൊക്കെ പറഞ്ഞ് ഇറങ്ങിപ്പോകും. അല്ലെങ്കിൽ ഇറങ്ങിപ്പോടാ എന്ന് പറയും. കുറേ നേരം കഴിയുമ്പോൾ പറയും മുത്തേ, ഞാൻ നിന്റെ ചേട്ടനല്ലേടാ, ഇത് വച്ചോ എന്ന് പറഞ്ഞിട്ട് പാട്ട് എഴുതിത്തരും. അങ്ങനെ വാത്സല്യത്തിന്റെ, വളരെയധികം സ്നേഹത്തിന്റെ ഒരുപാട് ഏടുകളുണ്ട് എന്റെയും ഗിരീഷേട്ടന്റെയും പാട്ടുജീവിതത്തിൽ. -എം. ജയചന്ദ്രൻ
Read Moreആളുകൾ തിയറ്ററിലേക്കു വരാത്തതിന് ഒറ്റക്കാരണം; ബജറ്റ് കൂട്ടിയിട്ട് കാര്യമില്ലെന്ന് ടി.രാജേന്ദർ
എനിക്ക് ലോകയോടൊ, കാന്താരയോടോ അസൂയ ഒന്നും ഇല്ല, അയൽവീട്ടുകാർ സുഖമായി ജീവിക്കുന്നത് കാണുമ്പോൾ ഉള്ള ആനന്ദം മാത്രം. എന്നാൽ എന്റെ തമിഴ് സിനിമയ്ക്ക് ഇപ്പോൾ ഒട്ടും നല്ല അവസ്ഥയല്ല എന്നോർക്കുമ്പോൾ ആശങ്കയുണ്ട്. വലിയ പാൻ ഇന്ത്യൻ എന്നും ബ്രഹ്മാണ്ഡ നിർമാണമെന്നുമൊക്കെ പറഞ്ഞു ബിൽഡപ്പ് മാത്രമാണ് ഇപ്പോൾ തമിഴിലുള്ളത്. ഈ വർഷം 200 ലധികം ചിത്രങ്ങൾ റീലിസ് ചെയ്തിട്ട് ആകെ വിജയമായത് ടൂറിസ്റ്റ് ഫാമിലി, ഡ്രാഗൺ, തലൈവൻ തലൈവി, ഗുഡ് ബാഡ് അഗ്ളി പോലുള്ള വിരലിൽ എണ്ണാവുന്ന ചിത്രങ്ങളാണ്. ആളുകൾ തിയറ്ററിലേക്കു വരാൻ മടിക്കുന്നതു കൊണ്ടല്ല, നല്ല സിനിമകൾ വരാത്തതുകൊണ്ടുതന്നെയാണ് ഇത്ര വലിയൊരു ദുരിതം തമിഴ് സിനിമാവ്യവസായത്തിനുണ്ടായത്. സിനിമയ്ക്ക് നല്ല കഥ ഉണ്ടെങ്കിൽ തന്നെ ആളുകൾ എത്തും.അല്ലാതെ ബജറ്റ് കൂട്ടിയിട്ട് കാര്യമില്ല. ഈ വർഷം വിജയിച്ച സിനിമകൾ നോക്കിയാൽ എല്ലാം ചെറിയ ബജറ്റ് ചിത്രങ്ങളാണ്, പക്ഷെ അവയുടെ കഥ…
Read Moreവെള്ളിയിൽ നിക്ഷേപകരുടെ താത്പര്യം കൂടി; വെള്ളി വില കുതിക്കുന്നു, കിലോയ്ക്ക് 1 ലക്ഷത്തിനു മുകളിൽ
ന്യൂഡൽഹി: ഇന്ത്യയിൽ ദീപാവലി, ധൻതേരസ് എന്നീ ആഘോഷങ്ങൾക്കു മുന്നോടിയായി വെള്ളി വില കുതിച്ചുയരുന്നു. ബുള്ളിയൻ മാർക്കറ്റിലുടനീളം നേട്ടങ്ങൾ രേഖപ്പെടുത്തിയതോടെ വെള്ളിയിൽ നിക്ഷേപകരുടെ താത്പര്യം ഉയർന്നു. ദീപാവലിയും ധൻതേരസും അടുത്തുവരുന്പോൾ, വെള്ളി വാങ്ങുന്നത് ശുഭസൂചനയായി കണക്കാക്കി പലരും അത് വാങ്ങാൻ ഇഷ്ടപ്പെടുന്നു. ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലും വെള്ളി വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. വ്യാവസായിക ആവശ്യകതയാണ് വെള്ളി വിലയെ നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഇലക്ട്രോണിക്സ്, സൗരോർജം, ഓട്ടോമൊബൈൽ തുടങ്ങിയ നിരവധി ഹൈടെക് മേഖലകൾ നിർമാണത്തിനായി വെള്ളി ഉപയോഗിക്കുന്നു. വെള്ളിയുടെ വ്യാവസായിക ആവശ്യം ഉയരുന്പോൾ, അത് വെള്ളി വിലയിൽ വലിയ സ്വാധീനം ചെലുത്തുന്നു.എംസിഎക്സ് സ്പോട്ട് പ്രൈസ് ഡെയ്ലി ഡാറ്റ പ്രകാരം, ഇന്നലെ വെള്ളി കിലോയ്ക്ക് 1,71,085 രൂപയിലായിരുന്നു വ്യാപാരം.2025 ഒക്ടോബർ 10 ന് വെള്ളി വില 1,62,432 രൂപയായിരുന്നു, 2025 ഒക്ടോബർ 9 ന് ഇത് 1,58,112 രൂപയിലായിരുന്നു.നിക്ഷേപകർക്ക് വെള്ളി…
Read Moreകേരളത്തിൽ ട്രാം സർവീസ് പരിഗണനയിൽ: സാധ്യതാപഠനത്തിന് കൊച്ചി മെട്രോ
പരവൂർ: രാജ്യത്ത് നിലവിൽ കൊൽക്കത്തയിൽ മാത്രം സർവീസ് നടത്തുന്ന ട്രാം ട്രെയിനുകൾ കേരളത്തിൽ ഓടിക്കുന്നതു പരിഗണനയിൽ. കൊച്ചി നഗരത്തിൽ പരീക്ഷണാർഥം ട്രാം സർവീസ് ആരംഭിക്കുന്നതാണ് അധികൃതർ ആലോചിക്കുന്നത്. കൊച്ചി നഗരത്തിലെ അനിയന്ത്രിത ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമറ്റഡ് (കെഎംആർഎൽ) ട്രാം ട്രെയിൻ സർവീസ് എന്ന പദ്ധതി സർക്കാരിനുമുന്നിൽ വച്ചിട്ടുള്ളത്. ഇത് സംസ്ഥാന സർക്കാരിന്റെ പരിഗണയിലാണ്. പദ്ധതി യാഥാർഥ്യമാക്കുന്നതിന് സാധ്യതാപഠനം നടത്താൻ ഗവൺമെന്റ് ഉടൻ അനുമതി നൽകുമെന്നാണു പ്രതീക്ഷ. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ കാരോസറി ഹെസ് എജിയുടെ അനുബന്ധ സ്ഥാപനമായ ഹെസ് ഗ്രീൻ മൊബിലിറ്റി നടത്തിയ പ്രാഥമിക പഠനത്തിൽ കൊച്ചി നഗരത്തിലെ തിരക്കേറിയ ഏതാനും റൂട്ടുകളിൽ ബ്രിസ്ബേൻ മാതൃകയിൽ ലൈറ്റ് ട്രാം പദ്ധതി നടപ്പാക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഒരു സർക്കാർ ഏജൻസി വഴി വിശദമായ സാധ്യതാപഠനത്തിനും വിശദമായ പദ്ധതി…
Read More