തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം പെയ്തുതുടങ്ങാനുള്ള സാഹചര്യങ്ങള്‍ അനുകൂലമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെയോടെ കാലവര്‍ഷം സമ്പൂര്‍ണമായി പിന്‍വാങ്ങി പിന്നാലെ തുലാവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുലാവര്‍ഷത്തിന്റെ വരവറിയിച്ച് ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ നാളെയും വെള്ളിയാഴ്ചയും ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശനിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read MoreDay: October 15, 2025
ആഹാ അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം… ഹോട്ടലിലെ ഭക്ഷണത്തിനുള്ളിൽ നീരാടുന്ന എലികൾ വട്ടമിട്ട് പറക്കുന്ന ഈച്ചകൾ: ഇവയെല്ലാം തന്റെ വളർത്തു മൃഗങ്ങളാണെന്ന് ഉടമ
ഒരിക്കലെങ്കിലും ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചിട്ടുള്ളവരാണ് നമ്മൾ. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എത്രത്തോളം വൃത്തിയുള്ളതാകും അതെന്ന്. വീട്ടിൽ കിട്ടുന്ന അത്രയും ശുചിത്വത്തോടെ ഒരിക്കലും ഹോട്ടൽ ഭക്ഷണങ്ങൾ ലഭിക്കില്ലന്നാണ് പൊതുവെ പറയുന്നത്. എങ്കിലും വൃത്തിയായി ഭക്ഷണം നൽകുന്ന ഹോട്ടലുകാരും ഇക്കൂട്ടത്തിലുണ്ട്. മധ്യപ്രദേശിലെ സാഗറിലെ ബുണ്ടേൽഖണ്ഡ് മെഡിക്കൽ കോളജ് ആശുപത്രിക്ക് എതിർവശത്തുള്ള റാഷി റെസ്റ്റോറന്റിൽ പരിശോധനയ്ക്കെത്തിയ ഫുഡ് ഇൻസ്പെക്ടർ പ്രീതി റായ് വെളിപ്പെടുത്തിയ കാര്യമാണിപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്. ഇത് കേട്ടാൽ ആരും ഹോട്ടലുകളിൽ പോകില്ലന്ന് ഉറപ്പാണ്. ഹോട്ടലിലെത്തി അടുക്കളയിലേക്കാണ് ആദ്യം താൻ പോയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ ഓരോ കറികളും തുറന്നു നോക്കി പരിശോധിക്കാൻ തുടങ്ങി. പരിശോധനയ്ക്കിടെ ഭക്ഷണ സാധനത്തിനു മുകളിലൂടെ ഈച്ച പറക്കുന്നു, പാറ്റകൾ ഓടിക്കളിക്കുന്നു എന്തിനേറെ എലികളിടെ ഒരു ജാഥ തന്നെ അടുക്കളയ്ക്കുള്ളിൽ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെക്കുറിച്ച് ഹോട്ടൽ ഉടമയോട് ചോദിച്ചപ്പോൾ അദ്ദേഹം…
Read Moreകൊല്ലത്ത് ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ രണ്ടാമത്തെ ഭർത്താവിന്റെ മകളെ പീഡിപ്പിച്ചത് മൂന്നാമത്തെ ബന്ധത്തിലുള്ളയാൾ; കണ്ണൂർ സ്വദേശി വാഗമണ്ണിൽ പിടിയിൽ
കൊല്ലം: ഒന്‍പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാള്‍ നിരന്തരം പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. അമ്മ വീട്ടിലില്ലാത്ത സമയങ്ങളില്‍ പ്രതി സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നാണ് കുട്ടിയുടെ മൊഴി. കണ്ണൂര്‍ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കുട്ടിയുടെ അച്ഛന് ഉപേക്ഷിച്ചുപോയതിന് ശേഷമാണ് ഇയാള്‍ അമ്മയ്ക്കൊപ്പം താമസം തുടങ്ങിയത്. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കഴിഞ്ഞ ദിവസം കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞത്. പെണ്‍കുഞ്ഞിനാണ് ഒന്‍പതാം ക്ലാസുകാരി ജന്മം നല്‍കിയത്. അമ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിലാണ് ഈ പെണ്‍കുട്ടി ജനിക്കുന്നത്. രണ്ടാം ഭര്‍ത്താവും മരിച്ചതോടെ…
Read Moreഇലക്ട്രിക് സ്കൂട്ടർ വാങ്ങി പുലിവാലുപിടിച്ച് ഉപഭോക്താക്കൾ; ഉപഭോക്തൃ കോടതിയിൽ പരാതി നൽകാൻ ഒരുങ്ങി മോഹനൻ
അമ്പലപ്പുഴ: ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയിട്ട് സർവീസ് ലഭിക്കു ന്നില്ലെന്ന് പരാതി. അമ്പലപ്പുഴ കച്ചേരിമുക്കിന് കിഴക്കുഭാഗത്തു പ്രവർത്തിക്കുന്ന ഒല ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽനിന്ന് സ്കൂട്ടർ വാങ്ങിയ ഉപയോക്താവാണ് പുലിവാലുപിടിച്ചിരിക്കുന്നത്. അഞ്ചു വർഷത്തെ വാറന്റിയും മോഹന വാഗ്ദാനങ്ങളും നൽകിയാണ് ജീവനക്കാർ ആളുകളെ കൊണ്ട് സ്കൂട്ടർ വാങ്ങിപ്പിച്ചത്. എന്നാൽ, ഇത്തരത്തിൽ സ്കൂട്ടർ വാങ്ങിയവർ അറ്റകുറ്റപ്പണികൾക്കായി ചെല്ലുമ്പോൾ ഇവിടെ സർവീസിംഗ് ഇല്ലെന്ന മറുപടിയാണ് ജീവനക്കാർ നൽകുന്നത്രെ. കഞ്ഞിപ്പാടം ചക്കാലക്കളം വീട്ടിൽ മോഹനൻ കഴിഞ്ഞ ഡിസംബറിൽ ഒരു ലക്ഷത്തി എണ്ണായിരം രൂപ കൊടുത്ത് ഒല സ്കൂട്ടർ വാങ്ങി. എട്ടു മാസത്തിനുശേഷം ഒക്ടോബർ 27ന് വാഹനം കേടായി. വാഹനം സ്റ്റാർട്ടാകാതെ വന്നതോടെ അമ്പലപ്പുഴയിലെ ഷോറൂമിൽ സ്കൂട്ടർ കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞ് ജീവനക്കാർ മോഹനനെ പറഞ്ഞയച്ചു. പിന്നീട് ചെന്നപ്പോൾ ഓണം കഴിഞ്ഞ് വരാൻ പറഞ്ഞു. മാസങ്ങൾ കഴിഞ്ഞിട്ടും സ്കൂട്ടർ നന്നാക്കി കൊടുക്കാതെ വന്നതോടെ…
Read Moreഎല്ലാവര്ക്കും ആരോഗ്യ പരിരക്ഷ; കേരളത്തെ ആരോഗ്യ ഹബ്ബാക്കി മാറ്റുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്
തിരുവല്ല: 2031ല്‍ എല്ലാവര്ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. വിഷൻ 2031 ആരോഗ്യവകുപ്പ് സെമിനാറിൽ നയരേഖ അവതരണം നടത്തുകയായിരുന്നു മന്ത്രി. സ്പെഷാലിറ്റി ചികിത്സകള്‍ വികേന്ദ്രീകരിക്കും. അടിസ്ഥാന സൗകര്യ വികസനം കൂടുതല്‍ മെച്ചപ്പെടുത്തും. ട്രോമാ കെയര്‍, എമര്‍ജന്‍സി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും. ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിവിധ സ്കീമുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിയത്. പദ്ധതിയിലൂടെ 42.2 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ നല്കുന്നു. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ അഞ്ച് ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് ചികിത്സ നല്‍കുന്നത്. കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്കരിക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. രോഗാതുരത കുറയ്ക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ജീവിതശൈലി രോഗങ്ങള്‍…
Read More40 വർഷത്തിലേറെ ചരിത്രമുള്ള എംടിവിയുടെ അഞ്ചു മ്യൂസിക് ചാനലുകളുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുന്നു
ഐക്കണിക് മ്യൂസിക് ചാനൽ എംടിവി പൂട്ടുന്നു. സംഗീതത്തെയും യുവജനങ്ങളുടെ സംസ്കാരത്തെയും സ്വാധീനിച്ച 40 വർഷത്തിലേറെ ചരിത്രമുള്ള എംടിവിയുടെ അഞ്ചു മ്യൂസിക് ചാനലുകളുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുമെന്ന് മാതൃകന്പനിയായ പാരാമൗണ്ട് ഗ്ലോബൽ അറിയിച്ചു. 1981ൽ ആരംഭിച്ച് മ്യൂസിക് വീഡിയോ മേഖലയിൽ, പ്രത്യേകിച്ച് പോപ് മ്യൂസിക്കും മെലഡിയുമായി യുവാക്കളിൽ ആവേശം കൊണ്ടുവന്ന ചാനലാണ് എംടിവി. എം ടിവി മ്യൂസിക്, എം ടിവി എയ്റ്റീസ്, എംടിവി നയന്റീസ്, ക്ലബ് എം ടിവി, എംടിവി ലൈവ് എന്നിവയാണ് പൂട്ടുന്നത്. ഈ ചാനലുകൾ ഡിസംബർ 31ന് പ്രവർത്തനം അവസാനിപ്പിക്കും. എന്നാൽ എംടിവി എച്ച്ഡി ചാനലിൽ റിയാലിറ്റി ഷോകളുടെ സംപ്രേഷണം തുടരും. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് ഈ ആഗോള തലത്തിലെ അടച്ചുപൂട്ടൽ. ഇതു വഴി പ്രതിവർഷം 50 കോടി ഡോളർ ലാഭിക്കാമെന്നാണ് കരുതുന്നത്. 1981ൽ അമേരിക്കയിലാണ് മ്യൂസിക് വീഡിയോകളുമായി എംടിവി പിറന്നത്. 1987 ആയപ്പോൾ പ്രവർത്തനം…
Read Moreസംസ്ഥാനത്ത് 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം പെയ്തുതുടങ്ങാനുള്ള സാഹചര്യങ്ങള്‍ അനുകൂലമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെയോടെ കാലവര്‍ഷം സമ്പൂര്‍ണമായി പിന്‍വാങ്ങി പിന്നാലെ തുലാവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുലാവര്‍ഷത്തിന്റെ വരവറിയിച്ച് ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പാലക്കാട്, മലപ്പു റം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ നാളെയും വെള്ളിയാഴ്ചയും ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശനിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreനിങ്ങളുടെ വഴി തെറ്റിക്കില്ല… സിഗ്നൽ ലൈറ്റിന്റെ നിറം പോലും അറിയാം; മാപ്പിൾസ് ആപ്പ് തരംഗമാവുന്നു ; യാത്രാച്ചെലവ് മനസിലാക്കാൻ ട്രിപ്പ് കാൽക്കുലേറ്ററും
പരവൂർ: റോഡിലെ സിഗ്നൽ ലൈറ്റുകളിൽ ചുവപ്പും പച്ചയും തെളിയുന്നത് പോലും വ്യക്തമായി അറിയാൻ കഴിയുന്ന ” മാപ്പിൾസ്” ആപ്പ് രാജ്യത്ത് തരംഗമായി മാറുന്നു.മാപ്പ് മൈ ഇന്ത്യ നിർമിച്ച മെയ്ഡ് ഇൻ ഇന്ത്യ നാവിഗേഷൻ ആപ്പായ മാപ്പിൾസിനെ കേന്ദ്ര മന്ത്രിമാർ പോലും ഏറ്റെടുത്ത് കഴിഞ്ഞു. സോഹോയുടെ അരട്ടൈക്ക് ശേഷമാണ് മറ്റൊരു ഇന്ത്യൻ ആപ്പ് കൂടി രാജ്യത്ത് ശ്രദ്ധേയമാകുന്നത്. കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് അടക്കമുള്ളവർ ഇതിനെ ഇതിനകം പ്രശംസിച്ച് കഴിഞ്ഞു.കിടിലൻ ഫീച്ചറുകൾ ഉൾപ്പെടുത്തിയുള്ള മാപ്പിൾസ് സമീപഭാവിയിൽ തന്നെ ഗൂഗിൾ മാപ്പിന്റെ പകരക്കാരനാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. *മാപ്പിൾസിനെ അറിയാംഇന്ത്യൻ കമ്പനിയായ മാപ്പ് മൈ ഇന്ത്യ വികസിപ്പിച്ച മാപ്പിംഗ്, നാവിഗേഷൻ, ജിയോ സ്പേഷ്യൽ ടെക്നോളജി പ്ലാറ്റ്ഫ്ലാമാണ് മാപ്പിൾസ്. ഗൂഗിളിന്റെ മാതൃകയിൽ ഇന്ത്യൻ റോഡുകൾക്ക് അനുസൃതമായ വിവരങ്ങളാണ് മാപ്പിൾസ് നൽകുന്നത്.ഇന്ത്യക്കാർക്ക് വേണ്ടി മാത്രം…
Read More‘കുഞ്ഞെ ഞാനിവിടെയുണ്ട് ഒന്നും പേടിക്കേണ്ട ട്ടോ’; അതെനിക്ക് തരുന്ന ആത്മവിശ്വാസം ചില്ലറയല്ല; ഡോക്ടർ അങ്കിളിനെക്കുറിച്ച് വാചാലയായി മീനാക്ഷി അനൂപ്
തന്റെ ഡോകടർ അങ്കിളിനെക്കുറിച്ച് വാചാലയായി മീനാക്ഷി അനൂപ്. നടി മമത ബൈജുവിന്റെ പിതാവ് കൂടിയായ ബൈജുവിനെ കുറിച്ച് ഇതിനു മുൻപും മീനാക്ഷി കുറിച്ചിരുന്നു. താരം ഇപ്പോൾ ഡോക്ടറിനെക്കുറിച്ച് പങ്കുവച്ച പോസ്റ്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… റിയൽ ഹീറോ… ഡോ. ബൈജു… അതെ തികച്ചും സാധാരണ സാഹചര്യങ്ങളിൽനിന്നു സ്വപ്രയത്നത്താൽ പഠിച്ച് മുന്നേറി ഒരു ഡോക്ടറായി ഒരു നാടിന്റെ അഭിമാനമായ്… കോട്ടയം ജില്ലയിലെ കിടങ്ങൂർ സൗത്തിലെ തന്റെ മെറിറ്റസ് ഹെൽത്ത് കെയറിൽ എപ്പോഴുമുണ്ടാവും. ഈ ഹോസ്പിറ്റലിൽ ഉള്ളവരും മറ്റു ഡോക്ടർമാരും ഒക്കെ എത്ര നല്ലവരാണ്. എത്ര ഇഷ്ടത്തോടെയാണവർ എല്ലാവരോടും സംസാരിക്കുന്നത്. ഈ ഡോക്ടർക്ക് എന്തു മാജിക്കാണാവോ ഇങ്ങനെയുള്ളവരെ തെരഞ്ഞെടുക്കാൻ. എപ്പോഴും ഒരു വലിയ ജനക്കൂട്ടം തന്നെയുണ്ടാവും ഡോക്ടറെ കാണാൻ. തികച്ചും സാധാരണക്കാർ. അവരെ ഒട്ടും ബുദ്ധിമുട്ടിക്കാത്ത ചികിത്സാച്ചെലവുകളും. ഒരു നാടിന്റെ മുഴുവൻ പ്രിയപ്പെട്ടവനായ ഞങ്ങളുടെ സ്വന്തം…
Read Moreബ്രസ്റ്റ് റീകണ്‍സ്ട്രക്ഷൻ സര്‍ജറി
സ്ത്രീകളില്‍ കൂടുതലായി കാണുന്ന ഒരു കാന്‍സറാണ് സ്തനാര്‍ബുദം. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിച്ചാല്‍ ഭേദമാക്കാവുന്ന രോഗമാണിത്. ഈ രോഗത്തിന്റെ ചികിത്സയുടെ ഭാഗമായി മാറിടം മുഴുവനായോ ഭാഗികമായോ നീക്കം ചെയ്യേണ്ടി വരാം. അങ്ങനെ നീക്കം ചെയ്തതിനു ശേഷം ശിഷ്ടകാലം പാഡഡ് ബ്രാ ധരിച്ച് നടക്കേണ്ടിവരുന്നത് സാധാരണമാണ്. എന്നാല്‍ മാറ് പുനര്‍നിര്‍മിക്കാവുന്ന ശസ്ത്രക്രിയകള്‍ ഉണ്ട്. എന്തിനാണ് മാറ് പുനര്‍നിര്‍മിക്കുന്നത്?സ്തനാര്‍ബുദം സാധാരണയായി കാണുന്നത് മാറിലെ മുഴകളായിട്ടാണ്. അതിന്റെ ചികിത്സ മുഴ മാത്രം നീക്കം ചെയ്യുന്നതല്ല. മറിച്ച് മുഴയുടെ ചുറ്റുമുള്ള മാറിന്റെ ഭാഗമോ (breast conservation surgery) അല്ലെങ്കില്‍ ആ വശത്തെ മാറ് മുഴുവനായോ നീക്കം ചെയ്യേണ്ടി വരും (mastectomy). അതേ തുടര്‍ന്ന് ഇരുവശങ്ങളിലെ മാറുകള്‍ തമ്മില്‍ വലുപ്പ വ്യത്യാസവും അഭംഗിയും ഉണ്ടാകാം. എങ്ങനെയാണ് മാറ് പുനര്‍നിര്‍മിക്കുന്നത്?ശരീരത്തിന്റെ മറ്റ് ഏതെങ്കിലും ഭാഗത്തുനിന്ന് ദശയെടുത്ത് മാറിന്റെ ഭാഗത്തുവച്ച് ശസ്ത്രക്രിയ ചെയ്താണ് മാറുകള്‍ പുനര്‍നിര്‍മിക്കുന്നത്.…
Read More