ഒരു കിലോ അരി വാങ്ങിയ ശേഷം അരിയുടെ വിലയായി 15,000 രൂപയുടെ ചെക്ക് കൊടുത്താലോ.. കിൻമെമൈ പ്രീമിയം അരി വാങ്ങിയാൽ അങ്ങിനെയൊരു ചെക്ക് കൊടുക്കേണ്ടി വരും. അല്ലെങ്കിൽ 15,000 രൂപ എണ്ണിക്കൊടുക്കേണ്ടി വരും. ലോകത്തിലെ വില കൂടിയ അരികളിലൊന്നാണ് കിൻമെമൈ പ്രീമിയം അരി. ജപ്പാനിൽ നിന്നാണ് പ്രൈസ് വളരെ കൂടുതലുള്ള ഈ റൈസിന്റെ വരവ്. അരി കഴുകി അടുപ്പത്തിട്ടോ എന്ന് ചോദ്യം കിൻമെമൈ പ്രീമിയം അരിയുടെ കാര്യത്തിൽ വേണ്ട. കാരണം ഈ അരി കഴുകാതെ തന്നെ ഉപയോഗിക്കാം. അതായത് കഴുകാതെ തന്നെ അരി അടുപ്പത്തിടാം. അതുകൊണ്ടുതന്നെ അരിയുടെ പോഷകഗുണങ്ങൾ ഒട്ടും ചോർന്നുപോകാതെ അരി വേവിച്ചെടുത്ത് ചോറു കഴിക്കാം. വളരെ മൃദുവാണ് കിൻമെമൈ പ്രീമിയം അരിയുടെ ചോറ്. പ്രത്യേകമായി തയാറാക്കുന്ന അരിയായതുകൊണ്ട് പോഷകഗുണങ്ങളേറെയാണ്. കഴുകാതെ ഉപയോഗിക്കാമെന്നതിനാൽ പോഷകഗുണങ്ങൾ കഴുകിക്കളയുന്പോൾ പോകുമെന്ന പേടി വേണ്ട. നമ്മുടെ നാട്ടിൽ കിട്ടുന്ന പൊന്നി…
Read MoreDay: October 16, 2025
ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് വീണ് ബൈക്ക് യാത്രികര്‍ക്ക് പൊള്ളലേറ്റ സംഭവം; ടാങ്കര്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍
കൊച്ചി: ടാങ്കര്‍ ലോറിയില്‍നിന്ന് സള്‍ഫ്യൂരിക് ആസിഡ് ദേഹത്തുവീണ് ബൈക്ക് യാത്രികരായ മൂന്നു പേര്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവറിനെ എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. പാലാ തീക്കോയി മാടപ്പള്ളി വീട്ടില്‍ എം.ആര്. ഗിരീഷാണ് (36) പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അപകടകരമായി വാഹനമോടിച്ചതിനും മനുഷ്യജീവന് അപകടരമായ രീതിയില്‍ അലക്ഷ്യമായി രാസവസ്തു കൈകാര്യം ചെയ്തതിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ടാങ്കര്‍ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കണ്ണമാലി കണ്ടക്കടവ് പാലക്കാപ്പള്ളി വീട്ടില്‍ പി.എസ് ബിനീഷിന് (36) സാരമായി പൊള്ളലേറ്റു. ഇദ്ദേഹം എറണാകുളം ജനറല്‍ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ബിനീഷിന്റെ ശരീരത്തില്‍ 20 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും നിസാരമായി പൊള്ളലേല്‍ക്കുകയുണ്ടായി. ചൊവ്വാഴ്ച വൈകിട്ട് 6.45ന് തേവര സിഗ്നലിന് സമീപമായിരുന്നു അപകടം. ടൈല്‍ ജോലിക്കാരനായ ബിനീഷ് ജോലികഴിഞ്ഞ് കരിമുകളില്‍നിന്ന് വീട്ടിലേക്കുവരുന്ന വഴി…
Read Moreഅച്ഛനും അമ്മയ്ക്കുമെതിരെ പാര വച്ചവൻ; ഇത് ഡ്യൂപ്ലിക്കേറ്റ് ഗണേശൻ; മന്ത്രി ഗണേഷിന്റെ പരിഹാസത്തിന് മറുപടി പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: അച്ഛനും അമ്മയ്ക്കുമെതിരെ പാര വച്ചനാണ് ഗണേശന്. തന്തയ്ക്കിട്ട് പാരവച്ച ഈ ഗണേശനെപ്പറ്റി എന്തു പറയാനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അഹങ്കാരത്തിന് കൈയും കാലും വച്ച ഗണേശൻ പെങ്ങള്‍ക്കിട്ടും പാരവച്ചില്ലേ. ഇത് ഡ്യൂപ്ലിക്കേറ്റ് ഗണേശനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദൈവനാമമായ തന്റെ പേര് ഇടയ്ക്കിടയ്ക്ക് പറഞ്ഞാല്‍ വെള്ളാപ്പള്ളിക്ക് മോക്ഷം കിട്ടുമെന്ന് ഗണേഷ് കുമാറിന്റെ പരിഹാസത്തോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. ഗണേശനെക്കുറിച്ച് പല പ്രാവശ്യം പറഞ്ഞാല്‍ പുണ്യം കിട്ടുമെന്ന്. അത് ഏതു ഗണേശനാണ്. വിഘ്നേശ്വരനായ ഗണേശനാണ്. സുബ്രഹ്മണ്യന് ലോകം ചുറ്റാനായി മയിലിന് പുറത്തു കയറി പോയപ്പോള്‍ ഭഗവാനായ ഗണേശന് അച്ഛനും അമ്മയ്ക്കും ചുറ്റും ചുറ്റി. വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാറും പ്രതികരിച്ചു. അത് ഓരോരുത്തരുടെ സംസ്കാരമാണ്. എല്ലാവര്ക്കും ഒരേ സംസ്കാരമല്ല. ആ സംസ്കാരം ആളുകള്‍ തിരിച്ചറിഞ്ഞാല്‍ മതി. അതിന് മറുപടിയൊന്നും പറയുന്നില്ല. ആ…
Read Moreചരിത്രം എന്നിലൂടെ… തിരുവല്ലയുടെ ചരിത്രം വിളിച്ചോതുന്ന മ്യൂസിയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍; ചില്ലറയല്ല ലക്ഷ്യം…
തിരുവല്ലയുടെ ചരിത്രം വിളിച്ചോതുന്ന മ്യൂസിയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍മിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. തിരുവല്ല ബിലീവേഴ്സ് കണ്വെന്ഷന് സെന്ററില്‍ നടന്ന ഗതാഗതവകുപ്പിന്റെ സംസ്ഥാനതല സെമിനാറിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. തിരുവല്ലയുടെ സാംസ്കാരിക പൈതൃകത്തിന്റെ നേര്‍ചിത്രമായിരിക്കും മ്യൂസിയം. കെഎസ്ആര്‍ടിസി ഡിപ്പോയുടെ എട്ടാം നിലയില്‍ സാംസ്കാരിക നിലയവും തിയറ്ററും നിര്‍മിക്കും. ഡിപ്പോയില്‍ എത്തുന്നവര്‍ക്ക് യാത്രാസൗകര്യത്തിനൊപ്പം വിനോദവും വിജ്ഞാനവും പകരുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. എം.ജി സോമന് ഫൗണ്ടേഷന് വഴി സംവിധായകന് ബ്ലെസി സമര്‍പ്പിച്ച നിര്‍ദേശം പരിഗണിച്ചാണ് മന്ത്രിയുടെ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, ഗതാഗത കമ്മീഷണര്‍ നാഗരാജു ചകിലം, ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍, കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ആനി ജൂലാ തോമസ്, തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. എസ്.…
Read Moreകുറ്റവാളി രക്ഷപ്പെട്ടാലും ജനാധിപത്യം ശിക്ഷിക്കപ്പെടരുത്
ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്നതു പ്രധാനമന്ത്രിയായാലും കസേര തെറിക്കുമെന്ന നിയമം ഒരു ജനാധിപത്യരാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തായി ആഘോഷിക്കപ്പെടേണ്ടതാണ്. പക്ഷേ, 130-ാം ഭരണഘടനാ ഭേദഗതിയായി ബിജെപി അതു കൊണ്ടുവരുന്പോൾ ജനാധിപത്യ ധ്വംസനവും അഴിമതിയുമായി ചിത്രീകരിക്കപ്പെടുന്നു. ഇതു ചർച്ച ചെയ്യാനുള്ള പാർലമെന്ററി സമിതിയെ പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്കരിച്ചു. എന്തുകൊണ്ടാണിത്? ജനാധിപത്യ ഭരണഘടനയ്ക്കു ചുവട്ടിലിരുന്ന് പ്രതിപക്ഷമുക്ത ഭാരതം സ്വപ്നം കാണുന്ന ബിജെപിയുടെ രാഷ്ട്രീയമാണ് പ്രധാന കാരണം. മറ്റൊന്ന്, ഈ നിയമം വന്നാൽ, പ്രധാനമന്ത്രിയോ ബിജെപിക്കൊപ്പമുള്ള ഏതെങ്കിലും മന്ത്രിയോ കേസിൽ പെടുകയോ സ്ഥാനഭ്രഷ്ടരാകുകയോ ചെയ്യുമെന്ന് സാമാന്യബോധമുള്ള ഒരു പൗരനും കരുതുന്നില്ല. യുക്തിസഹമായി ചിന്തിച്ചാൽ, മോദിയുടെ 10 വർഷത്തിനിടെ അഴിമതിക്കാരനായ ഒരു ബിജെപിക്കാരനെപ്പോലും കണ്ടെത്താനാകാത്ത ഇഡിക്ക് ഇനിയും ജനാധിപത്യ ശുദ്ധീകരണത്തിന് പ്രതിപക്ഷം വേണ്ടിവരും. ഉറപ്പാണ്, ഈ നിയമം ദുരുപയോഗിക്കപ്പെടും. ആയിരം രാഷ്ട്രീയ കുറ്റവാളികൾ രക്ഷപ്പെട്ടാലും ഈ ജനാധിപത്യവും ഫെഡറൽ സംവിധാനവും ശിക്ഷിക്കപ്പെടരുത്! അഞ്ച് വർഷത്തിൽ…
Read Moreകീറ്റോ ഡയറ്റ് ; എല്ലാവർക്കും ചേർന്ന ഭക്ഷണരീതിയല്ല കീറ്റോ ഡയറ്റ്
കീറ്റോഡയറ്റ്ശരീരഭാരം കുറയ്ക്കാന്‍ ലോകത്ത് ഏറ്റവും ജനപ്രിയമായ ഒരു ഡയറ്റാണ് കീറ്റോഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്റെ (അന്നജം) അളവ് ഗണ്യമായി കുറച്ച് ഉയര്‍ന്ന അളവില്‍ കൊഴുപ്പും പ്രോട്ടീനും ഉള്‍പ്പെടുത്തിയ ഡയറ്റാണിത്. ഏകദേശം 75% വരെ കൊഴുപ്പ്, 20% പ്രോട്ടീന്‍, 10% കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയിരിക്കുന്നു. കീറ്റോഡയറ്റ് വകഭേദങ്ങള്‍1. സ്റ്റാന്‍ഡേര്‍ഡ് കീറ്റോഡയറ്റ്: അന്നജം 10%, പ്രോട്ടീന്‍ 20%, ഉയര്‍ന്ന കൊഴുപ്പ് 70% ഉള്ള ഭക്ഷണക്രമം. 2. സൈക്ലിക്കല്‍ കീറ്റോഡയറ്റ്: ആഴ്ചയില്‍ 5 ദിവസം കീറ്റോജെനിക്ക് ആഹാരവും രണ്ടുദിവസം അന്നജം സാധാരണ രീതിയില്‍ അടങ്ങിയ ഭക്ഷണക്രമീകരണവും. 3. ടാര്‍ഗെറ്റഡ് കീറ്റോജെനിക് ഡയറ്റ്: കീറ്റോഡയറ്റിനൊപ്പം വ്യായാമവും അന്നജവും ഉള്‍പ്പെടുത്തുന്ന ഡയറ്റ് പ്ലാന്‍. 4. ഉയര്‍ന്ന പ്രോട്ടീന്‍ കീറ്റോജെനിക് ഡയറ്റ്: ഇതില്‍ കൂടുതല്‍ അളവില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നു. ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്മത്സ്യം, മുട്ട, ബീഫ്, മട്ടണ്‍, പോര്‍ക്ക്, കോഴിയിറച്ചി, ചീസ്, വെണ്ണ, നെയ്യ്, പനീര്‍, പാല്, പാലുല്‍പ്പന്നങ്ങള്‍, മധുരമില്ലാത്ത ബദാം…
Read More‘എന്റെ സ്വഭാവം തന്നെ ഭാര്യയ്ക്കും വരണമെന്ന് വാശിപിടിക്കാൻ കഴിയില്ല’ എന്ന് മനോജ് നായർ: 22 വർഷത്തെ ദാമ്പത്യ ജീവിത രഹസ്യം വെളിപ്പെടുത്തി താര ദമ്പതികൾ
മലയാളികൾക്ക് പ്രിയങ്കരരായ ദന്പതികളാണ് ബീനാ ആന്റണിയും ഭർത്താവ് മനോജും. 22 വർഷമായുള്ള തങ്ങുടെ ദാന്പത്യ ജീവിതത്തെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയ കാര്യങ്ങളാണ് വൈറലാകുന്നത്. കല്യാണം കഴിക്കുന്നതുകൊണ്ട് രണ്ട് വ്യക്തികളും ഒരേ സ്വഭാവക്കാർ ആവണമെന്നില്ല. രണ്ട് കുടുംബങ്ങളിൽ നിന്നു വന്നവരാണു ഞങ്ങൾ, രണ്ട് പശ്ചാത്തലത്തിൽ വളർന്ന ആളുകളാണ്. എന്റെ സ്വഭാവം തന്നെ എന്റെ ഭാര്യയ്ക്കും വരണമെന്ന് എനിക്ക് വാശിപിടിക്കാൻ കഴിയില്ല എന്ന് മനോജ് നായർ. ഈ പ്രായം വരെ ജീവിച്ചതിൽ മെന്റൽ ഹെൽത്തിൽ വലിയൊരു പങ്കുണ്ടെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ ദിവസം ലാലേട്ടൻ ഒരു ഇന്റർവ്യൂവിൽ വന്നപ്പോൾ പറഞ്ഞത് കണ്ടില്ലേ, എനിക്ക് വളരെയധികം പ്രചോദനം തോന്നിയ വാക്കുകൾ ആയിരുന്നു അത്. ഇപ്പോൾ അടുത്ത് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ സമയത്ത് അദ്ദേഹത്തോട് ചോദിച്ചു ഇത്രയും ഉയരത്തിൽ പോവുമ്പോഴും എങ്ങനെ വിനയം കാത്തുസൂക്ഷിക്കുന്നത് എങ്ങനെയെന്ന്. അപ്പോൾ അദ്ദേഹം പറയുന്നുണ്ട്, എത്ര…
Read Moreദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയുടെ പേരില്‍ കാസ്റ്റിംഗ് കൗച്ച്; ദിനില്‍ ബാബുവിനെതിരേ അന്വേഷണം
കൊച്ചി: നടന് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയുടെ വേഫറെര്‍ ഫിലിംസിന്റെ പേരില്‍ കാസ്റ്റിംഗ കൗച്ചിന് ഇരയായെന്ന യുവതിയുടെ പരാതിയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തങ്ങളുടെ സ്ഥാപനത്തിന്റെ പേര് ദുര്‍വിനിയോഗം ചെയ്തുവെന്ന് കാണിച്ച് വേഫെറര്‍ ഫിലിംസും ദിനില്‍ ബാബുവിനെതിരെ സൗത്ത് പോലീസിലും ഫെഫ്കയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ ദിനില്‍ ബാബു ഒളിവിലാണ്.വേഫറെര്‍ ഫിലിംസിന്റെ സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി ചിറ്റൂര്‍ സ്വദേശിനിയായ യുവതിയെ അപമാനിച്ചെന്നാണ് ദിനില്‍ ബാബുവിനെതിരെയുള്ള പരാതി. കഴിഞ്ഞ 11 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വേഫറെര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ആരംഭിക്കുന്നുണ്ടെന്നും അതില്‍ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി തന്നെ ദിനില്‍ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറില്‍ ഉള്ള വേഫേററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തില്‍ വരാനാണ് ആവശ്യപ്പെട്ടതെന്നും യുവതി പരാതിയില്‍ പറയുന്നു. ദുല്‍ഖറിന്റെ കമ്പനി…
Read Moreസജു വർഗീസിന്റെ രാമഴവില്ല് ഫസ്റ്റ് ലുക്ക് പോസ്റ്റർ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു
മലയാളത്തിലെ മികച്ച സംവിധായകരുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയും, കലാമൂല്യവും ശക്തമായ സന്ദേശവും നിറഞ്ഞ നിരവധി ഹൃസ്വ ഫിലിമുകൾ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്ത ഫിലാഡൽഫിയായുടെ സ്വന്തം കലാകാരൻ സജു വർഗീസ്, അമേരിക്ക പശ്ചാത്തലമാക്കി സംവിധാനവും കാമറായും കൈകാര്യം ചെയ്ത ഹ്രസ്വ ചിത്രം രാമഴവില്ല് ഫിലാഡൽഫിയയിൽ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പാലക്കാട് പ്രകാശനം ചെയ്തു. ഫിലിപ്പ് തോമസാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. അക്കരക്കാഴ്ചകൾ എന്ന വെബ് സീരീസിലൂടെയും നിരവധി സിനിമകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയനായ അമേരിക്കൻ മലയാളി ജോസുകുട്ടി വലിയകല്ലുങ്കലാണ് ചിത്രത്തിലെ നായക വേഷം അണിയുന്നത്. ട്രൈ സ്റ്റേറ്റ് ഏരിയായിൽ അറിയപ്പെടുന്ന നർത്തകിയായ ആശാ അഗസ്റ്റിൻ നായികയുമായി അഭിനയിക്കുന്നു. ഷാലു പുന്നൂസ് , ജോർജുകുട്ടി ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. കെസിയ വിഷ്വൽ യുഎസ്എ അവതരിപ്പിക്കുന്ന രാമഴവില്ല് ഉടൻ…
Read Moreപ്രണയത്തിന്റെ വജ്രത്തിളക്കം: വിവാഹനിശ്ചയമോതിരത്തിന്റെ ദൃശ്യം പങ്കുവച്ച് രശ്മിക
തെലുങ്ക് താരങ്ങളായ രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത് കഴിഞ്ഞയാഴ്ചയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത, ഹൈദരാബാദില്‍ നടന്ന തീര്‍ത്തും സ്വകാര്യ ചടങ്ങിലാണ് വിവാഹനിശ്ചയം നടന്നത്. അടുത്തവര്‍ഷം ഫെബ്രുവരിയിലാകും വിവാഹമെന്നാണു റിപ്പോര്‍ട്ടുകൾ. ഇപ്പോഴിതാ വിവാഹനിശ്ചയത്തിന്റെ ഭാഗമായി കൈവിരലില്‍ അണിയിച്ച വജ്രമോതിരത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് രശ്മികാ മന്ദാന. ഇന്‍സ്റ്റഗ്രാമിലാണ് രശ്മിക വീഡിയോ പങ്കുവെച്ചത്. താരം തന്റെ വളര്‍ത്തുനായയെ ലാളിക്കുന്നതാണ് വീഡിയോയിലുള്ളത്. തമ്മ എന്ന ചിത്രത്തിലെ റാഹിയേ എന്ന തന്റെ പ്രിയപ്പെട്ട ഗാനത്തിന്റെ വീഡിയോ വളര്‍ത്തുനായയെ കാണിച്ചുകൊണ്ട് ‘ഇതാരാണ്’ എന്ന് ചോദിക്കുന്ന രശ്മികയാണ് വീഡിയോയിലുള്ളത്. ഈ വീഡിയോയിലാണ് താരത്തിന്റെ ഇടതുകൈയിലെ മോതിരവിരലില്‍ തിളങ്ങുന്ന വജ്രമോതിരം ദൃശ്യമായത്. പോസ്റ്റിന്റെ കമന്റുകള്‍ ഭൂരിഭാഗവും ഈ മോതിരത്തെക്കുറിച്ചുള്ളതാണ്. വിവാഹനിശ്ചയവാര്ത്തയ്ക്കു സ്ഥിരീകരണമായി എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. വിവാഹനിശ്ചയം കഴിഞ്ഞതിന് അഭിനന്ദനങ്ങള്‍ നേരുന്നു എന്ന കമന്റും ഒട്ടേറെ പേര് എഴുതി. ഒക്ടോബര്‍…
Read More