ഒരു വേനൽ പുഴയിൽ തെളി നീരിൽ എന്ന പാട്ട് കേൾക്കുന്പോൾ എല്ലാ മലയാളികളുടേയും മനസിൽ ഓടിയെത്തുന്ന മുഖമാണ് അജമലിന്റേത്. പ്രണയകാലം എന്ന ചിത്രത്തിലൂടെയാണ് അജ്മലിന്റെ സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ അജ്മലിന്റെ സെക്സ് വോയിസ് ചാറ്റ് ആണ് സൈബറിടങ്ങളിൽ ചർച്ച. എന്റെ കാസറ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരത്തിന്റെ വീഡിയോ കോൾ പുറത്ത് വന്നത്. വീഡിയോ കാളിൽ അജ്മലിന്റെ മുഖം വ്യക്തമായി കാണുന്നുണ്ട്. വീഡിയോ കോളിൽ പെൺകുട്ടി അജ്മലിനോട് താൻ വിവാഹിതനാണോ എന്ന് ചോദിക്കുന്പോൾ അതൊന്നും താൻ അറിയേണ്ട കാര്യമില്ല എന്ന് താരം മറുപടി പറയുന്നതും കേൾക്കാം. വന്നാൽ താമസത്തിനുള്ള സൗകര്യം ഒരുക്കി തരാമെന്നും അജ്മൽ പെൺകുട്ടിയോട് പറഞ്ഞു. വാട്സാപ്പ് കോള്‍ റിക്കാഡ് ചെയ്തതിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ താരം പ്രതികരണം അറിയിച്ചിട്ടില്ല. വീഡിയോ വൈറലായതിനു പിന്നാലെ താരത്തെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ…
Read MoreDay: October 18, 2025
അടച്ചിട്ട വെറുമൊരു മുറിയല്ല ഐസിയു
ആശുപത്രികളിലെ പൊതു തീവ്രപരിചരണ വിഭാഗങ്ങൾക്കും (ഐസിയു) ഹൃദ്രോഗ തീവ്രപരിചരണ വിഭാഗങ്ങൾക്കും (സിസിയു) രാജ്യവ്യാപകമായി മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിന് സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ പാലിക്കാത്ത കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതിയലക്ഷ്യ നോട്ടീസ് നൽകിയിരിക്കുകയാണ്. ഐസിയുവിലെ അശ്രദ്ധയും അണുബാധയും പീഡനങ്ങളും വരെ വിവാദമാകുന്പോഴാണ് ഈ നന്പർ വൺ അനാസ്ഥ. ആരോഗ്യരംഗത്തെ മികവ് പ്രസംഗവിഷയമാക്കിയ നാം ഇക്കാര്യത്തിൽ സുപ്രീംകോടതി ആവശ്യപ്പെട്ട അടിസ്ഥാനജോലിപോലും ചെയ്തില്ലെന്നതു തെറ്റാണ്. അതു തിരുത്തിയില്ലെങ്കിൽ അക്ഷന്ത്യവ്യമാകും. പൊതു-സ്വകാര്യ ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി തീവ്രപരിചരണത്തിനു നടപടിക്രമങ്ങൾ തയാറാക്കി ഈ മാസം അഞ്ചിനുള്ളിൽ റിപ്പോർട്ട് തയാറാക്കി നൽകാനായിരുന്നു ഓഗസ്റ്റ് 19ന് സുപ്രീംകോടതി ഉത്തരവിട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സെപ്റ്റംബർ 30ഉം റിപ്പോർട്ട് കൈമാറുന്നത് ഒക്ടോബർ അഞ്ചും എന്ന സമയപരിധിയും നിശ്ചയിച്ചു. അത് അവഗണിച്ചതിനാലാണ് കോടതി നടപടികളിലേക്കു കടന്നത്. സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവം ഞെട്ടലോടെ കാണുന്നുവെന്നു പറഞ്ഞ കോടതി, വിഷയം വീണ്ടും പരിഗണിക്കുന്ന നവംബർ…
Read Moreപാക് വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റർമാർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് കളിക്കാർ കൊല്ലപ്പെട്ടു. പക്തിക പ്രവിശ്യയിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിലാണ് ക്രിക്കറ്റർമാർ കൊല്ലപ്പെട്ടത്. യുവ ക്രിക്കർമാരായ കബീർ, സിബ്ഗത്തുള്ള, ഹാറൂൺ എന്നിവരാണു മരിച്ചത്. ആക്രമണത്തിൽ ഏഴുപേർക്കു പരിക്കേൽക്കുകയും ചെയ്തു. പക്തിക പ്രവിശ്യയുടെ തലസ്ഥാനമായ ഷറാനയിൽ സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്തശേഷം ഉർഗനിലെ വീട്ടിലേക്കു മടങ്ങുന്പോഴാണ് കളിക്കാർക്കുനേരേ ആക്രമണമുണ്ടാകുന്നത്. ഇതേത്തുടർന്ന് പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വരാനിരിക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിൽനിന്ന് പിന്മാറുന്നതായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഫ്ഗാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ റാഷിദ് ഖാൻ പാക് വ്യോമാക്രമണങ്ങളെ അപലപിച്ചുകൊണ്ട് ശക്തമായ പ്രസ്താവനയിറക്കി. ത്രിരാഷ്ട്ര പരമ്പരയിൽനിന്ന് പിന്മാറാനുള്ള അഫ്ഗാനിസ്ഥാന്റെ തീരുമാനത്തെ താൻ പിന്തുണയ്ക്കുന്നു എന്നും റാഷിദ് പറഞ്ഞു. അതിർത്തിയിലെ സൈനിക പോസ്റ്റുകൾ ആക്രമിച്ചതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചു. ഇരുവശത്തും ഡസൻ കണക്കിന് ആളുകൾ…
Read Moreശബരിമല തീര്‍ഥാടനം: എരുമേലിയില്‍ 24 മണിക്കൂറും സ്പെഷല്‍ കണ്ട്രോള് റൂം; കോട്ടയത്തെ ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ
കോട്ടയം: ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ ഒരുമാസം ശേഷിക്കെ ജില്ലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഏറെ കുറവുകളുണ്ടെങ്കിലും വരുംദിവസങ്ങളിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് തീര്ഥാടനസമൂഹം. എല്ലാ വര്‍ഷവും നിരവധി അപകടങ്ങള്‍ക്ക് ഇടയാക്കുന്ന കണമല റൂട്ടില്‍ അപകടരഹിത യാത്രയ്ക്ക് ശ്വാശ്വത പരിഹാരം ഈവര്‍ഷവും അകലെയാണ്. എല്ലാ വര്‍ഷവും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് കണമലയിലുണ്ടാകുന്നത്. ഇതിനു പരിഹാരം കാണണമെന്നുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ആര്‍ഡിഒ ജിനു പുന്നൂസ്, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രധാന നിര്‍ദേശങ്ങള്‍ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും അറുനൂറിലധികം പോലീസുകാരെ ജില്ലയിലെ…
Read Moreരാജേഷേ നീയോ… പതുങ്ങിപ്പതുങ്ങി വീടിന്റെ പിന്നാമ്പുറത്തെത്തി; വൃദ്ധയുടെ മാലപൊട്ടിച്ച് വേഗത്തിൽ സ്ഥാലം വിട്ടു; സിസി ടിവിയിൽ നാട്ടുകാർ കണ്ടത് സിപിഎം കൗൺസിലറെ
കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗൺസിലർ പി.പി. രാജേഷാണ് അറസ്റ്റിൽ. കണിയാർക്കുന്നിൽ കുന്നുമ്മൽ ഹൗസിൽ പി. ജാനകിയുടെ മാലയാണ് പൊട്ടിച്ച് കടന്നുകളഞ്ഞത്. മാലയ്ക്ക് ഒരു പവനിലധികം തൂക്കം വരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ജാനകി വീടിന്റെ പിൻവശത്തുനിന്ന് മീൻ വെട്ടുകയായിരുന്നു. വീടിന്റെ പിന്നിലൂടെ എത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജാനകിയുടെ നിലവിളികേട്ട് സമീപത്തെ വീട്ടുകാർ ഓടിയെത്തുമ്പോഴോക്കും മോഷ്ടാവ് സ്കൂട്ടറിൽ കടന്നുകളഞ്ഞു. തുടർന്നു കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പിടിയിലായത്.
Read Moreരാഷ്ട്രപതിയുടെ സന്ദർശനം; റോഡുകളിൽ പൊതുമരാമത്ത് വകുപ്പിന്റെ കുഴിയടയ്ക്കൽ യജ്ഞം
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മു 21ന് ജില്ലയില്‍ എത്തുമെന്നതിനാൽ നഗരത്തിലെ പ്രധാന റോഡുകളിലെ കുഴികളടയ്ക്കാന്‍ പണിപ്പെട്ട് പൊതുമരാമത്ത് വകുപ്പ്. എംസി റോഡിലാണു തിടുക്കത്തിലുള്ള കുഴിയടയ്ക്കല്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം ആരംഭിച്ച കുഴിയടയ്ക്കല്‍ യജ്ഞം ഇന്നലെയും തുടര്‍ന്നു. അറ്റകുറ്റപ്പണിയുടെ ഭാഗമായി കുഴികളും റോഡ് മാര്‍ക്കിംഗ് പ്രവൃത്തികളുമാണു പുരോഗമിക്കുന്നത്.ഒരു വശത്തെ ഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നത്. ഇതു യാത്രക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ഇതുമൂലം രണ്ട് ദിവസമായി നഗരത്തിലെ എല്ലാ പ്രധാന റോഡുകളിലെല്ലാം വന്‍ ഗതാഗതക്കുരുക്കാണ്. വ്യാഴാഴ്ച നാഗമ്പടം റൗണ്ടാനയിലെ കുഴിയടച്ചപ്പോള്‍ എംസി റോഡില്‍ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കുടുങ്ങി. ഈ ബ്ലോക്ക് സംക്രാന്തി വരെ നീണ്ടു. നാഗമ്പടം-ബേക്കര്‍ ജംഗ്ഷന്-ചുങ്കം റോഡിലും സമാനമായി ഗതാഗതം സ്തംഭിച്ചു. നാഗമ്പടം മുതല്‍ ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷന് വരെയാണു കുഴികളടയ്ക്കുന്നത്. 50 ലക്ഷം രൂപ മുതല്‍മുടക്കിലാണ് റോഡുകളുടെ പുനരുദ്ധാരണം. അടിയന്തര സാഹചര്യമെന്ന നിലയില്‍…
Read Moreപഞ്ചാബിൽ ട്രെയിനിന് തീപിടിച്ചു: ബോഗികൾ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി
ലുധിയാന: പഞ്ചാബിൽ ട്രെയിനിന് തീപിടിച്ചു. ലുധിയാനയിൽനിന്ന് ഡൽഹിയിലേക്കു സഞ്ചരിക്കുകയായിരുന്ന ഗരീബ് രഥ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഇന്നു രാവിലെ സിർഹിന്ദ് സ്റ്റേഷനു സമീപത്തുവച്ചായിരുന്നു അപകടം. പത്തൊന്‍പതാം നന്പർ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റു ബോഗികളിലേക്ക് തീപടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനുകാരണമെന്നു പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധിപ്പേർക്ക് പൊള്ളലേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി. തീപടരുന്നതു ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തി. പരിഭ്രാന്തരായ യാത്രക്കാർ ബോഗികളിൽനിന്ന് ഇറങ്ങിയോടി. വൻ ദുരന്തമാണ് ഒഴിവായതെന്ന് യാത്രക്കാർ പറഞ്ഞു. ഫയർഫോഴ്സ്, പോലീസ്, റെയിൽവേ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം. ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
Read More‘ഫാമിലിക്കുവേണ്ടിയോ ആർക്കുവേണ്ടിയോ പണം മുടക്കിയാലും നമുക്ക് വേണ്ടി എവിടെ എങ്കിലും ഒരു അക്കൗണ്ട് തുറന്ന് ഒരു രൂപ എങ്കിലും മാറ്റിവെക്കണം’: യമുന
പണ്ടത്തെപ്പോലെയല്ല ഇന്ന്. ജോലിക്ക് ഒരുപാട് പൈസ പ്രതിഫലമായി കിട്ടുന്നുണ്ടെന്ന് യമുന. പണ്ട് താൻ അഭിനയിച്ചിരുന്ന സമയത്ത് പ്രതിഫലമായി കിട്ടിയത് 500 രൂപയാണ്. അന്ന് അഭിനയിച്ച് തുടങ്ങിയ സമയമായിരുന്നു. ഇപ്പോൾ വരുന്ന ആളുകൾക്ക് എന്തായാലും അതിനേക്കാൾ നല്ല എമൗണ്ട് കിട്ടുന്നുണ്ടെന്ന് യമുന പറഞ്ഞു. ഫാമിലിക്കുവേണ്ടിയോ ആർക്കുവേണ്ടിയോ പണം മുടക്കിയാലും നമുക്ക് വേണ്ടി എവിടെ എങ്കിലും ഒരു അക്കൗണ്ട് തുറന്ന് ഒരു രൂപ എങ്കിലും മാറ്റിവെക്കണം. എന്റെ അനുഭവത്തിൽനിന്നു ഞാൻ പഠിച്ച ഒരു പാഠമാണ് അത്. എല്ലാവരും അത് തീർച്ചയായി ചെയ്യണം. അതുകൊണ്ട് തന്നെ എന്റെ രണ്ട് മക്കൾക്കും ഞാൻ ഒരു അക്കൗണ്ട് എടുത്ത് കൊടുത്തിട്ടുണ്ട്. എനിക്ക് അക്കൗണ്ടുണ്ട്. കാരണം, അഭിനയിച്ച് കിട്ടുന്ന കാശ് അതിലേക്കാണു വരുന്നത്. പക്ഷേ, എന്നിരുന്നാലും എനിക്കെന്നു പറഞ്ഞ് ഒരു തുക മാറ്റിവയ്ക്കാൻ ഇതുവരെ പറ്റിയിട്ടില്ല. അവസാന സമയത്ത് നമുക്ക് നമ്മളെ ഉണ്ടാവുകയുള്ളു. അതുകൊണ്ട് നമുക്കായി…
Read Moreകീറ്റോ ഡയറ്റ് -കീറ്റോ ഡയറ്റിന്റെ ഗുണവും ദോഷ വും
കാര്‍ബോഹൈഡ്രേറ്റിന്റെ (അന്നജം) അളവ് ഗണ്യമായി കുറച്ച് ഉയര്‍ന്ന അളവില്‍ കൊഴുപ്പും പ്രോട്ടീനും ഉള്‍പ്പെടുത്തിയ ഡയറ്റാണ് കീറ്റോ ഡയറ്റ്. ഏകദേശം 75% വരെ കൊഴുപ്പ്, 20% പ്രോട്ടീന്‍, 10% കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയിരിക്കുന്നു.ഗുണങ്ങള്‍ · ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. · അപസ്മാരം പോലുള്ള ന്യൂറോളജിക്കല്‍ രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ഒരു ഡയറ്റാണിത്. പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് ഗുണം ചെയ്യും. · കീറ്റോഡയറ്റ് ഇന്‍സുലിന്‍ സംവേദന ക്ഷമത 75% വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നു. · ട്യൂമര്‍ വളര്‍ച്ച മന്ദഗതിയിലാക്കുന്നു. · മസ്തിഷ്ക്കാഘാതത്തിന്റെ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നു. · ആൽസ്ഹൈമേഴ്സ്, പാര്‍ക്കിന്‍സോണിസം രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നു.ആരൊക്കെ ഇത് ഉപയോഗിക്കരുത്?· പ്രമേഹ രോഗമുള്ളവര്‍ കീറ്റോഡയറ്റ് തുടങ്ങുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ ക്രമീകരിക്കണം.· പാന്‍ക്രിയാസ്, കരള്‍, പിത്തസഞ്ചി, തൈറോയ്ഡ് രോഗമുള്ളവര്‍ക്ക് ഇത് സുരക്ഷിതമല്ല. · ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നല്ലതല്ല. · സ്ട്രോക്, ഹൃദയാഘാതം…
Read Moreഓപ്പറേഷന് നുംഖോര്‍: നടന് ദുല്‍ഖറിന്റെ വാഹനം വിട്ടുനല്‍കി; ഉപാധികളോടെ കസ്റ്റംസ് നൽകിയത് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍
കൊച്ചി: ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടികൂടിയ നടന് ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങളിലൊന്ന് വിട്ടുനല്‍കി. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറാണ് ഉപാധികളോടെ കസ്റ്റംസ് വിട്ടുനല്‍കിയത്. ബോണ്ടിന്റേയും, 20 ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുത്, ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം തുടങ്ങിയ നിബന്ധനകളും കസ്റ്റംസ് മുന്നോട്ടുവച്ചിട്ടുണ്ട്. വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമപരമായ വഴിയിലൂടെയാണ് വാഹനം വാങ്ങിയതെന്നായിരുന്നു ദുല്‍ഖറിന്റെ വാദം. വിഷയത്തില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറെ സമീപിക്കാനായിരുന്നു കോടതി നിര്‍ദേശം. അതുപ്രകാരം ദുല്‍ഖര്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ വാഹനം വിട്ടുനല്‍കിയിട്ടുള്ളത്. വിവിധ ജില്ലകളില്‍ നിന്നായി 43 വാഹനങ്ങളാണ് ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടികൂടിയത്.
Read More