കീവ്: യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും ബുഡാപെസ്റ്റിൽ നടത്തുന്ന ഉച്ചകോടിയിലേക്കു ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. മൂന്നു പേരും തമ്മിൽ നേരിട്ടുള്ള മുഖാമുഖ ചർച്ചയ്ക്കോ പരോക്ഷ ചർച്ചയ്ക്കോ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, സെലൻസ്കിയും ട്രംപും വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. റഷ്യൻ നിർദേശങ്ങൾക്കനുസരിച്ച് യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ തയാറാകണമെന്ന് ട്രംപ് സെലൻസ്കിയോട് ആവശ്യപ്പെട്ടതായാണു റിപ്പോർട്ട്. കൂടിക്കാഴ്ചയിൽ പരുഷമായ ഭാഷ ഉപയോഗിച്ചതായും പറയുന്നു. റഷ്യൻ നിർദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പുടിൻ യുക്രെയ്നെ തകർത്തുകളയുമെന്നു ട്രംപ് സെലൻസ്കിയോടു പറഞ്ഞുവത്രേ. യുദ്ധമുന്നണി അടയാളപ്പെടുത്തിയ ഭൂപടം എടുത്തുകാണിച്ച ട്രംപ്, യുക്രെയ്നിലെ ഡോൺബാസ് പ്രദേശം മുഴുവനായി റഷ്യക്കു വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. റഷ്യക്കെതിരേ പ്രയോഗിക്കാൻ ദീർഘദൂര ടോമഹ്വാക് ക്രൂസ് മിസൈൽ നല്കണമെന്നാവശ്യപ്പെട്ടാണ് സെലൻസ്കി വൈറ്റ്ഹൗസിൽ ട്രംപിനെ കണ്ടത്. ട്രംപ് ഈ ആവശ്യം തള്ളിക്കളഞ്ഞു. യുക്രെയ്ൻ വിഷയത്തിൽ…
Read MoreDay: October 21, 2025
‘ടീമിന്റെ ടീമിലേക്ക് താര’: നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹത്തിനാകുന്നു; വാർത്ത പങ്കുവച്ച് താരം
നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനിയായ താരയാണ് വധു. അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലാണ്. വിവാഹക്കാര്യം ബിനീഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ബിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്…ടീമേ..“ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും പരസ്പര സ്നേഹത്തോടും വിശ്വസ്തതയോടും കൂടി ഏക മനസോടെ “താര” എന്നോടൊപ്പം ഉണ്ടാകും.. കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും വേണം.
Read Moreഹോങ്കോംഗിൽ ചരക്കുവിമാനം കടലിൽ പതിച്ചു
ഹോങ്കോംഗ്: ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ചരക്കുവിമാനം റൺവേയിൽനിന്നു തെന്നി കടലിൽ പതിച്ച അപകടത്തിൽ രണ്ടു പേർ മരിച്ചു. ദുബായിൽനിന്നെത്തിയ എമിറേറ്റ്സ് എയർലൈൻസിന്റെ ബോയിംഗ് 747 വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽനിന്നു തെന്നിനീങ്ങിയ വിമാനം വിമാനത്താവളത്തിലെ പട്രോൾ വാഹനത്തെയും ഇടിച്ച് കടലിലിട്ടു. ഈ വാഹനത്തിലുണ്ടായിരുന്ന രണ്ടു ജീവനക്കാരാണു മരിച്ചത്. രണ്ടായി ഒടിഞ്ഞ വിമാനത്തിലുണ്ടായിരുന്ന നാലു ജീവനക്കാരെ രക്ഷപ്പെടുത്തി. സുരക്ഷയിൽ മുന്നിലുള്ള ഹോങ്കോംഗ് വിമാനത്താവളത്തിലുണ്ടാകുന്ന ഏറ്റവും വലിയ അപകടമാണിത്. വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് കൃത്യമായ നിർദേശങ്ങൾ നല്കിയിരുന്നതായി വിമാനത്താവളം ജീവനക്കാർ പറഞ്ഞു.
Read Moreബൊളീവിയയിൽ ഇടതുഭരണത്തിന് അന്ത്യംകുറിച്ച് വോട്ടർമാർ: റൊദ്രിഗോ പാസ് പുതിയ പ്രസിഡന്റ്
ലാ പാസ്: തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ രണ്ടു പതിറ്റാണ്ടു നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് മധ്യ നിലപാടുകൾ പുലർത്തുന്ന ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി നേതാവ് റൊദ്രിഗോ പാസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യസുരക്ഷാ പദ്ധതികൾക്കൊപ്പം സ്വകാര്യ നിക്ഷേപത്തിൽ അധിഷ്ഠിതമായ വികസനവും പ്രോത്സാഹിപ്പിക്കണം എന്നു വാദിക്കുന്ന റൊദ്രിഗോ നവംബർ എട്ടിനാണു സത്യപ്രതിജ്ഞ ചെയ്യുക. ബൊളീവിയയെ ലോകത്തിനായി തുറന്നുകൊടുക്കുമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പു വിജയത്തിനുശേഷം പ്രഖ്യാപിച്ചു. മൂവ്മെന്റ് ഫോർ സോഷ്യലിസം എന്ന ഇടതു പാർട്ടിയുടെ 2006 മുതലുള്ള ഭരണത്തിൽ ബൊളീവിയൻ സാന്പത്തികമേഖല തകർന്നടിഞ്ഞപ്പോൾ പരന്പരാഗത വോട്ടർമാർ മാറിച്ചിന്തിച്ചതാണ് റൊദ്രിഗസിന്റെ വിജയത്തിനു വഴിച്ചത്. രണ്ടാം ഘട്ടത്തിലേക്കു നീണ്ട തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക നിലപാടുകൾ പുലർത്തുന്ന മുൻ പ്രസിഡന്റ് ഹോർഹെ ടൂട്ടോ ക്വിരോഗയെയാണ് റൊദ്രിഗസ് പരാജയപ്പെടുത്തിയത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ മൂവ്മെന്റ് ഫോർ സോഷ്യലിസം പാർട്ടി സ്ഥാനാർഥിയും ആഭ്യന്തര മന്ത്രിയുമായ എഡ്വാർഡോ ഡെൽ കാസ്റ്റില്ലോയ്ക്ക്…
Read Moreഭാര്യവീട്ടിൽ പരമസുഖമില്ല; വഴക്കിടുമ്പോൾ ഭർത്താവ് ഇടയ്ക്കിടെ അമ്മയോടൊപ്പം വന്ന് താമസിക്കും; മുളക്സ്പ്രേ അമ്മായിയമ്മയുടെ മുഖത്തടിച്ച് മരുകളുടെ രോക്ഷപ്രകടനം
വടക്കാഞ്ചേരി: മരുമകൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചുവെന്ന പരാതിയുമായി ഭർതൃമാതാവ്. എങ്കക്കാട് ചെറുപ്പാറ വീട്ടിൽ സരസ്വതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 81കാരിയായ സരസ്വതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മകൻ സനൽ കുമാറിന്റെ ഭാര്യ അനു (38)വിനെതിരേയാണ് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയത്. വീട്ടിൽ വന്ന് മുഖത്തേക്ക് നാലുതവണ പെപ്പർ സ്പ്രേ അടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തടയാൻ ശ്രമിച്ച മകൻ പ്രദീപ് കുമാറിന്റെ വലത് കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. സനൽ കുമാർ വിവാഹം കഴിഞ്ഞ് ഭാര്യവീട്ടിലാണ് താമസം. അനുവുമായി വഴക്കിട്ട് ഇടയ്ക്കിടെ സനൽ അഅമ്മയോടൊപ്പം താമസിക്കാനെത്താറുണ്ട്. ഇതിന്റെ വിരോധത്തിലാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചതെന്നാണ് വിവരം.
Read Moreലൂവ്റ് മോഷ്ടാക്കൾക്കായി ഊർജിത തെരച്ചിൽ; അമൂല്യ രത്നങ്ങൾ മുറിച്ചുവിൽക്കുമെന്ന് ഭയം
പാരീസ്: ഫ്രാൻസിലെ ലൂവ്റ് മ്യൂസിയത്തിൽനിന്നു മോഷണം പോയ അമൂല്യ ആഭരണങ്ങൾ കണ്ടെത്താനായി ഊർജിത ശ്രമം. 60 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണു കേസ് അന്വേഷിക്കുന്നത്. പ്രബല ക്രിമിനൽ സംഘങ്ങളാണു കവർച്ചയ്ക്കു പിന്നിലെന്ന് അനുമാനിക്കുന്നു. ഫ്രാൻസിന്റെ ചരിത്രവും പാരന്പര്യവുമായി അഭേദ്യബന്ധമുള്ള എട്ട് ആഭരണങ്ങളാണ് ഞായറാഴ്ച രാവിലെ ലൂവ്റിലെ അപ്പോളോ ഗാലറിയിൽനിന്നു മോഷ്ടിക്കപ്പെട്ടത്. നെപ്പോളിയൻ ബോണപ്പാർട്ട് രണ്ടാം ഭാര്യ മേരി ലൂയിക്കു വിവാഹസമ്മാനമായി നല്കിയ മരതകം പതിച്ച മാല, കമ്മൽ, ബോണപ്പാർട്ടിന്റെ ആദ്യ ഭാര്യ ജോസഫൈൻ ചക്രവർത്തിനിയുടെ മുൻ വിവാഹത്തിലുള്ള മകൾ ഹോർട്ടൻസ് രാജ്ഞിയുടെയും ലൂയി ഫിലിപ്പ് ഒന്നാമൻ രാജാവിന്റെ ഭാര്യ മേരി അമേലി രാജ്ഞിയുടെയും മാല, കമ്മൽ, ശിരോമകുടം, നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയുടെ പത്നി യൂജീൻ രാജ്ഞിയുടെ ശിരോമകുടം, സൂചിപ്പതക്കം എന്നിവയാണു നഷ്ടപ്പെട്ടിരിക്കുന്നത്. യൂജീൻ ചക്രവർത്തിനിയുടെ കിരീടവും മറ്റൊരാഭരണവും മോഷ്ടിച്ചെങ്കിലും രക്ഷപ്പെടാനുള്ള മോഷ്ടാക്കളുടെ ശ്രമത്തിനിടെ താഴെവീണ നിലയിൽ കണ്ടെത്തി. കിരീടത്തിനു കേടുപാടുകൾ…
Read Moreആരംഭം‘ആനന്ദമേള’യ്ക്ക്: സംസ്ഥാന സ്കൂൾ കായികമേളയുടെ 64-ാം പതിപ്പിന് ഇന്ന് തുടക്കം
തിരുവനന്തപുരം: മിന്നും പ്രകടനം നടത്തി പൊന്നിൻ നേട്ടം സ്വന്തമാക്കാനായി കേരളക്കരയിൽനിന്നും, അങ്ങകലെ ഗൾഫ് നാടുകളിൽനിന്നുമുള്ള കൗമാര കായിക പ്രതിഭകൾ അനന്തപുരിയുടെ മണ്ണിലെത്തി. ഇനിയുള്ള ഒരാഴ്ച അനന്തപത്മനാഭന്റെ മണ്ണ് പുത്തൻ താരങ്ങളുടെ പോരാട്ടവീര്യത്തിന് സാക്ഷ്യം വഹിക്കും. കായിക കേരളത്തിന്റെ ഉത്സവമായ സംസ്ഥാന സ്കൂൾ കായികമേളയുടെ 64-ാം പതിപ്പിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിർവഹിക്കും. 14 റവന്യു ജില്ലകളിൽ നിന്നായി ഗെയിംസ്, അത്ലറ്റിക്സ് ഇനങ്ങളിലായി 20,000 ത്തോളം കായികതാരങ്ങളാണ് ഒരാഴ്ചക്കാലം തലസ്ഥാന നഗരയിൽ പോരാട്ടത്തിനിറങ്ങുന്നത്. ഉദ്ഘാടനച്ചടങ്ങും മാർച്ച് പാസ്റ്റും സ്കൂൾ കുട്ടികളുടെ കലാപ്രകടനങ്ങളുമാണ് ഇന്നു നടക്കുന്നത്. നാളെ മുതലാണ് കായികമേളയിലെ മത്സരങ്ങൾ ആരംഭിക്കുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർഥികളുടെ കായിക മത്സരങ്ങളും നാളെ നടക്കും. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദിയും ഗെയിംസ് ഇനങ്ങളിലെ കൂടുതൽ മത്സരങ്ങൾ നടക്കുന്നതും. അത്ലറ്റിക്സ് മത്സരങ്ങൾക്ക് ചന്ദ്രശേഖരൻനായർ…
Read Moreപിരിവ് ചോദിച്ചെത്തിയ 59കാരൻ ഒൻപതു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
കാസർഗോഡ്: പിരിവ് ചോദിച്ചെത്തിയയാൾ ഒൻപതു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. കഴിഞ്ഞ ദിവസം നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. കൊടക്കാട് വെള്ളച്ചാൽ സി.പി. ഖാലിദിനെയാണ് (59) നീലേശ്വരം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വീട്ടിൽ താൻ മാത്രമേ ഉള്ളൂവെന്നും കൈയിൽ പണമില്ലെന്നും പെൺകുട്ടി ഇയാളോടു പറഞ്ഞു. ഈ സമയം ഇയാൾ പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി നിലവിളിച്ചു. ബഹളം കേട്ട് വീടിനടുത്തുണ്ടായിരുന്ന കുട്ടിയുടെ ഉമ്മയും സമീപവാസികളും ഓടിയെത്തി. ഖാലിദിനെ പിടികൂടിയ നാട്ടുകാർ കൈകാര്യം ചെയ്തശേഷമാണ് പോലീസിനെ ഏൽപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Read More‘ക്ഷമ വേണമായിരുന്നു, വൈകാരികമായി ചിന്തിച്ചു, ഉത്തരവാദിത്വം ഏറ്റെടുക്കുന്നു’: തകർച്ചയിൽ സ്മൃതി
ഇൻഡോർ: വനിതാ ഏകദിന ലോകകകപ്പ് ക്രിക്കറ്റില് ഇംഗ്ലണ്ടിനെതിരായ മത്സരം അവസാന നിമിഷത്തെ കൂട്ടത്തകർച്ചയിലൂടെ നഷ്ടമാക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. വിജയം കൈവിട്ട ഇന്ത്യ തുടർച്ചയായ മൂന്നാം തോൽവിയാണ് ഏറ്റുവാങ്ങിയത്. താൻ പുറത്തായത് ബാറ്റിംഗിൽ കൂട്ടത്തകർച്ചയ്ക്കു കാരണമായെന്നും തന്റെ ഷോട്ട് സെലക്ഷൻ മെച്ചപ്പെടുത്താമായിരുന്നെന്നും മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സ്മൃതി പറഞ്ഞു. 42-ാം ഓവറിൽ സ്മൃതിയെ പുറത്താക്കി ഇംഗ്ലണ്ട് മത്സരം തിരിച്ചുപിടിക്കുകയായിരുന്നു.
Read Moreറൊണാൾഡോ ഇന്ത്യയിലേക്കില്ല
ഗോവ: ഗോവയിൽ നടക്കുന്ന എഫ്സി ഗോവയും അൽ നസറും തമ്മിലുള്ള എഎഫ്സി ചാന്പ്യൻസ് ലീഗ് ടൂർണമെന്റിൽ കളിക്കാൻ അൽ നസർ സ്ക്വാഡിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകില്ല. ഏഷ്യൻ ചാന്പ്യൻസ് ലീഗ് 2ന്റെ ഗ്രൂപ്പ് പോരാട്ടത്തിൽ അൽ നസറിനായി കളത്തിലിറങ്ങാൻ താരം എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആരാധകരെ നിരാശകരാക്കി ക്രിസ്റ്റ്യാനോ ഇന്ത്യയിലേക്കില്ലെന്ന് സൗദി മാധ്യമം റിപ്പോർട്ട് ചെയ്തു.
Read More