വാഷിംഗ്ടൺ: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ തയാറാണെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വർഷം അവസാനത്തോടെ റഷ്യൻ എണ്ണയുടെ അളവ് വളരെ കുറയും. എന്നാൽ, ഇത് ഒറ്റയടിക്ക് നിർത്താനാകാത്ത പ്രക്രിയ ആയതിനാൽ സമയമെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘സമാന നടപടി കൈക്കൊള്ളുന്നതിനായി ചൈനയെയും നിർബന്ധിക്കും. ഇന്ത്യയും ചൈനയുമാണ് റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താക്കൾ. മോദിയോട് സംസാരിച്ചിരുന്നു. ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കുന്ന ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽ സംബന്ധിക്കുന്ന അവസരത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി റഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് സംസാരിക്കും. യുഎസ് സാന്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് തീരുവ പ്രഖ്യാപിച്ചത്. എട്ട് യുദ്ധങ്ങൾ ഞാൻ ഇടപെട്ട് അവസാനിപ്പിച്ചു. ഇതിൽ അഞ്ചോ ആറോ എണ്ണം അവസാനിപ്പിക്കുന്നതിൽ എന്റെ ഉയർന്ന തീരുവ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്’ എന്ന് ട്രംപ് പറഞ്ഞു.
Read MoreDay: October 24, 2025
റോഡ് ഷോ ഒഴിവാക്കാൻ വിജയ്: പ്രചാരണത്തിന് ഹെലികോപ്റ്റർ വാങ്ങും
ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രചാരണത്തിനു ഹെലികോപ്റ്റർ വാങ്ങാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ വിജയ് നീക്കം തുടങ്ങി. ബംഗളൂരു ആസ്ഥാനമായ കമ്പനിയിൽനിന്നു നാലു ഹെലികോപ്റ്റർ വാങ്ങാനാണ് ഒരുങ്ങുന്നത്. സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും. സമ്മേളനം തുടങ്ങുന്നതിന് 15 മിനിറ്റ് മുന്‍പു മാത്രമാണ് വിജയ് എത്തുക. എന്നാൽ ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുമെന്ന ആശങ്കയും ചില പാർട്ടി നേതാക്കൾക്കുണ്ട്. മുൻ മുഖ്യമന്ത്രി ജയലളിത നേരത്തേ ഹെലികോപ്റ്ററുകളിൽ പര്യടനം നടത്തിയതു വിജയമായിരുന്നു. കരൂരിൽ റോഡ് ഷോയ്ക്കിടെ തിക്കിലുംതിരക്കിലുംപെട്ട് 41 പേരാണു മരിച്ചത്. സംഭവം വിജയ്യെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കിയിരുന്നു.
Read Moreനിക്ഷേപ തട്ടിപ്പ്… കേസുകള്‍ സെഞ്ച്വറി അടിക്കുന്നു
സമൂഹമാധ്യമങ്ങളിലെ നിക്ഷേപ തള്ളുകളില്പെട്ട് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു.നിക്ഷേപത്തിന് 30 ശതമാനം മുതൽ 300 ശതമാനം വരെ അധിക തുക നൽകുമെന്ന വാഗ്ദാനത്തിൽ കുടുങ്ങിയാണ് റിട്ട. ഉദ്യോഗസ്ഥരും ഡോക്ടർമാരും ബിസിനസുകാരും അടക്കം വെട്ടിലാകുന്നത്. കോഴിക്കോട് മാത്രം 102 കേസുകളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള നിക്ഷേപ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ തള്ളല്‍ സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ പോലീസും സൈബർ വിദഗ്ധരും മുന്നറിയിപ്പു തുടരുമ്പോഴും സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിന്റെ തള്ളുകളിൽപ്പെട്ട് ഒട്ടേറെപ്പേർ ഓൺലൈൻ തട്ടിപ്പുകളിൽ കുടുങ്ങുന്നുണ്ട്. നിക്ഷേപ-നിധി തട്ടിപ്പിൽ ഉൾപ്പെടുന്നവരേറെയും പ്രാദേശികമായി പരിചയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും പ്രലോഭനങ്ങളിൽ വീണവരാണ്. നിക്ഷേപ സ്ഥാപനങ്ങൾ പെട്ടെന്നൊരു ദിവസം മുങ്ങുന്നതോടെ നിക്ഷേപം സ്വീകരിച്ച സുഹൃത്തുക്കളും കേസുകളിൽ ഉൾപ്പെടുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കോഴിക്കോട് പാതി വിലയ്ക്കു സ്കൂട്ടർ കിട്ടുമെന്ന ഓഫർ വിശ്വസിച്ച ആയിരത്തോളം പേർക്കായി കോടികളാണ് നഷ്ടപ്പെട്ടത്. സ്വിസ് ബാങ്കിന്റെ പേരിൽ വരെ…
Read Moreരണ്ട് എണ്ണക്കന്പനികൾക്ക് ഉപരോധം; റഷ്യയ്ക്കെതിരേ കടുപ്പിച്ച് അമേരിക്ക
വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുടിൻ തയാറാകാത്തതിനെത്തുടർന്ന് റഷ്യക്കുമേൽ കടത്ത നടപടികളുമായി അമേരിക്ക. റഷ്യയുടെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നിവയ്ക്കും ഇവയുടെ അനുബന്ധകമ്പനികൾക്കും എതിരേയാണ് ഉപരോധം ഏർപ്പെടുത്തിയത്. കൊലപാതകങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനുമുള്ള സമയമാണിതെന്ന് ഉപരോധം പ്രഖ്യാപിച്ചുകൊണ്ട് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക തയാറാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപുമായി കൂടിക്കാഴ്ച നടത്താൻ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റട്ടെ വാഷിംഗ്ടണിൽ എത്തിയപ്പോഴായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ ദിവസം യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ യുവതിയും ഇവരുടെ രണ്ട് പെൺകുഞ്ഞുങ്ങളുമുൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ തുടർച്ചയായി ആക്രമണം നടന്നു. എട്ട് യുക്രെയ്ൻ നഗരങ്ങളെയും തലസ്ഥാനമായ കീവിലെ ഒരു ഗ്രാമത്തെയും ലക്ഷ്യമിട്ടായിരുന്നു…
Read Moreസാമൂഹ്യശാസ്ത്രമേളയിൽ ഹൃദയത്തെ തൊട്ട് വയനാടിന്റെ നൊന്പരക്കാഴ്ച
തൊടുപുഴ: കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടലിന്റെ നേർക്കാഴ്ചയും പരിഹാരമാർഗങ്ങളും അവതരിപ്പിച്ച് സാമൂഹ്യശാസ്ത്രമേളയിൽ വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസിലെ ദേവനന്ദ സുനീഷ്, മേഘ്ന ഷിജുമോൻ എന്നിവർ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. അശാസ്ത്രീയമായ നിർമാണം, ഭൂമിശാസ്ത്രപരമായ പ്രത്യേകത, സോയിൽ പൈപ്പിംഗ്, മേഘവിസ്ഫോടനം എന്നിവയാണ് ദുരന്തനിടയാക്കിയതെന്ന് ഇവർ മോഡലിലൂടെ വരച്ചുകാട്ടി. ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങളും ഇവരുടെ നിർദേശത്തിലുണ്ട്. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് തത്സമയമായിരുന്നു നിർമാണം.
Read Moreഇന്ത്യ-യുഎസ് വ്യാപാരകരാർ ഉടൻ ഒപ്പുവയ്ക്കുമെന്ന് പിയൂഷ് ഗോയൽ
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാരകരാർ ഉടൻ ഒപ്പുവയ്ക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ ഇരുരാജ്യങ്ങൾക്കും നീതിയുക്തമായ കരാറിൽ എത്താൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും ഗോയൽ കൂട്ടിച്ചേർത്തു. ബെർലിനിൽ മാധ്യമങ്ങളോടു സംസാരിക്കുന്പോഴാണ് ഗോയൽ ഇക്കാര്യം വ്യക്തമാക്കിയത്. “അമേരിക്കയുമായി ഇന്ത്യ ചർച്ച തുടരുകയാണ്. ഇന്ത്യൻ പ്രതിനിധികൾ ചർച്ചയുടെ അന്തിമഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. അടുത്തിടെ വാണിജ്യ സെക്രട്ടറി അമേരിക്ക സന്ദർശിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.’-ഗോയൽ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം ഉയർന്ന ചുങ്കം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യ-യുഎസ് വ്യാപാര ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
Read Moreസ്വർണാഭിഷേകം ബെല്ലാരിയിൽ; പോറ്റി പോയ വഴിയെ എസ്ഐടിയും; കർണാടകയിലെ ബെല്ലാരിയിൽ സ്വർണം വിറ്റെന്ന് കണ്ടെത്തൽ; സ്വർണവ്യാപാരി ഗോവർധൻ എല്ലാം പറഞ്ഞു
പത്തനംതിട്ട: ശബരിമല സ്വര്‍ണ കവർച്ചാ കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി സ്വർണം വിറ്റതായി പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ചെന്നൈയില്‍ വേര്‍തിരിച്ചെടുത്ത 476 ഗ്രാം സ്വര്‍ണം കര്‍ണാടകയിലെ ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്ധന് വിറ്റതായാണ് കണ്ടെത്തല്‍. അന്വേഷണസംഘം ഗോവര്‍ധനെ ചോദ്യം ചെയ്തു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ച് പാളികളില്‍നിന്ന് വേര്‍തിരിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന് പോറ്റി വിറ്റുവെന്നാണ് ഗോവര്ധനന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് ഉണ്ണികൃഷ്ണന് പോറ്റിയെയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ബംഗളൂരുവിലേക്കു പോയിരിക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയെ ബെല്ലാരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഗോവര്ധന് വിറ്റ സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമം എസ്ഐടി സംഘം നടത്തും. ബെല്ലാരിയിലെ റോദ്ദം ജ്വല്ലറി ഉടമയാണ് ഗോവര്ധന്. ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് ഗോവര്ധന് ഉണ്ണികൃഷ്ണന് പോറ്റിയുമായി പരിചയപ്പെടുന്നത്. ഇയാളുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മറ്റ് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്ഐടി…
Read Moreപാക്കിസ്ഥാനിലും അഫ്ഗാനിലും വിലക്കയറ്റം രൂക്ഷം: തക്കാളി വില 600 കടന്നു; ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച നാളെ ഇസ്താംബൂളിൽ
ഇസ്ലാമാബാദ്: പാക്-അഫാഗാൻ അതിർത്തി അടച്ചത് ഇരുരാജ്യങ്ങൾക്കും തിരിച്ചടിയായി. ഇരുരാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നു. സംഘർഷം പൊട്ടിപ്പുറപ്പെട്ടശേഷം പാകിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി ഉയർന്നു. എല്ലാ വ്യാപാരവും ഗതാഗതവും തടഞ്ഞിരിക്കുകയാണെന്ന് കാബൂളിലെ പാക്-അഫ്ഗാൻ ചേംബർ ഓഫ് കൊമേഴ്സ് തലവൻ ഖാൻ ജാൻ അലോകോസെ വാർത്താ ഏജൻസിയോട് പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും ഇരുവിഭാഗത്തിനും ഏകദേശം മില്യൺ ഡോളർ നഷ്ടം സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദിവസവും കയറ്റുമതി ചെയ്യുന്നതിനായി ഏകദേശം 500 കണ്ടെയ്നർ പച്ചക്കറികൾ ഞങ്ങളുടെ പക്കലുണ്ട്. അവയെല്ലാം കേടാകുകയാണെന്നും അലോകോസെ പറഞ്ഞു. പാകിസ്ഥാനിൽ തക്കാളിവില 600 പാക് രൂപയായി. അഫ്ഗാനിൽനിന്നു വരുന്ന ആപ്പിളിനും വില കുതിച്ചുയരുകയാണ്. ഏകദേശം 5,000 കണ്ടെയ്നർ സാധനങ്ങൾ അതിർത്തിയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുന്നതിനാൽ വിപണിയിൽ പച്ചക്കറികൾക്കും പഴങ്ങൾക്കും ക്ഷാമമുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ ഖത്തറും തുർക്കിയും നടത്തിയ ചർച്ചകളിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചിരുന്നു. പക്ഷേ…
Read Moreമാർച്ച് 27ന് പൊട്ടിത്തെറിച്ചില്ല; നവംബർ 10ന് സംഭവിച്ചേക്കാം: ‘നോർത്തേൺ ക്രൗൺ’ നക്ഷത്രസമൂഹത്തിലെ T CrB സ്ഫോടനത്തിന്റെ വക്കിൽ
ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നഷത്രം പൊട്ടിത്തെറിയുടെ വക്കിൽ. മാർച്ച് 27ന് പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രലോകം കരുതിയിരുന്ന “നോർത്തേൺ ക്രൗൺ’ നക്ഷത്രസമൂഹത്തിലെ “ടി കൊറോണെ ബോറിയാലിസ്’ (T CrB) നവംബർ പത്തിനു പൊട്ടിത്തെറിച്ചേക്കാമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. എൺപതു വർഷത്തിലൊരിക്കൽമാത്രം സംഭവിക്കുന്ന അതിശയകരമായ സ്ഫോടനം കുറച്ചുദിവസത്തേക്കു രാത്രിയിൽ നേരിട്ടു ദൃശ്യമാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആകാശത്തെ ഏറ്റവും തിളക്കമുള്ള 48-ാമത്തെ നക്ഷത്രമായ നോർത്ത് സ്റ്റാറിന് സമാനമായ പ്രകാശത്തിൽ ഇതു കാണാനാകുമത്രെ! 1946ൽ ആണ് ഇത് അവസാനമായി സംഭവിച്ചത്. അതിനുശേഷം വാനനിരീക്ഷകർക്ക് ഈ ആകാശവിസ്മയം ദർശിക്കാനുള്ള അസുലഭസന്ദർഭമാണു കൈവരാൻ പോകുന്നത്. “നോർത്തേൺ ക്രൗൺ’ നക്ഷത്രസമൂഹത്തിലെ മങ്ങിയ നക്ഷത്രമാണ് “ടി കൊറോണെ ബോറിയാലിസ്’ (T CrB). കഴിഞ്ഞ സെപ്റ്റംബർ മുതൽ; T CrB-യെ സൂഷ്മമായി നിരീക്ഷിച്ചതിന്റെ അനുമാനത്തിൽ, ദീർഘകാലമായി കാത്തിരുന്ന സ്ഫോടനത്തിന്റെ ആസന്നമായവരവിനെ സൂചിപ്പിക്കുന്ന വ്യതിയാനങ്ങൾ ശാസ്ത്രകാരന്മാർ കണ്ടെത്തിയിരുന്നുവെന്ന്…
Read Moreയുവതിയെ ആക്രമിച്ച് മാല തട്ടാൻ ശ്രമം; 8കൈയ്ക്ക് വെട്ടേറ്റ യുവതി ആശുപത്രിയിൽ
നെടുങ്കണ്ടം: കൃഷിസ്ഥലത്ത് ജോലി ചെയ്യുകയായിരുന്ന യുവതിയെ അജ്ഞാതസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. കൈയ്ക്ക് ഗുരുതര പരിക്കേറ്റ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പാറത്തോട് മേട്ടകിൽ പ്രാവികഇല്ലം രോഹിണി (28) ക്കാണ് വെട്ടേറ്റത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മേട്ടകിൽ സ്കൂളിന് സമീപത്തുള്ള ഇവരുടെ കൃഷിയിടത്തിൽ ഏലക്കായ പറിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ പിന്നിൽനിന്നു ഒരാൾ കൈയിൽ ചെളിയും മണ്ണും നിറച്ച് ബലമായി കണ്ണും മുഖവും പൊത്തി. ഈ സമയം കൂടെ ഉണ്ടായിരുന്ന രണ്ടാമൻ ഇവരുടെ ഒരു പവന്റെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞ രോഹിണിയെ ഒന്നാമൻ കൈയിലുരുന്ന ആയുധം ഉപയോഗിച്ച് ആക്രമിച്ചു.ആക്രമണത്തിൽ യുവതിയുടെ വലതു കൈപ്പത്തിക്ക് ആഴത്തിൽ മുറിവേറ്റു. നിലവിളിച്ച യുവതിയെ ആക്രമികൾ തള്ളി താഴെയിട്ട് ഓടി രക്ഷപ്പെട്ടു. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽക്കാരിയാണ് നെടുങ്കണ്ടം കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More