കൈ നോക്കി മുഖം നോക്കി ഭാവി പറയാം എന്ന് ആരെങ്കിലും പറഞ്ഞാൽ കണ്ണും പൂട്ടി അതിനു മുന്നിൽ ചാടുക എന്നത് മിക്ക മനുഷ്യരുടേയും പതിവ് സ്വഭാവമാണ്. ഇതിനു പിന്നിൽ ചില ചതിയൻമാരും കള്ളൻമാരും പതിഞ്ഞ് ഇരിക്കുന്നുണ്ടെന്ന കാര്യം ഓർക്കാതെയാണ് പലരും ചെന്ന് ചാടുന്നത്. ഓൺലൈൻ വഴിയും ഇപ്പോൾ ഭാവി പ്രവചനത്തിനായി ആളുകളുണ്ട്. ഭാവി പറയുന്ന ഒരാൾ കാരണം കുടുംബ ജീവിതം തകർന്ന യുവാവിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിന്റെ ഭാര്യ നിരന്തരം വീട്ടിൽ കലഹമാണ്. അയാൾക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ആണ് ഭാര്യ വഴക്കുണ്ടാക്കുന്നത്. ഭാര്യ ഒരു ഓൺലൈൻ ജോത്സ്യനെ സമീപിക്കുകയും സമീപിക്കുകയും കുടുംബ ജീവിതത്തിന്റെ ഭാവി എന്താകുമെന്ന് തിരക്കുകയും ചെയ്തു. 70 ഡോളർ അതായത് ഏകദേശം 6000 രൂപ ഓൺലൈനിൽ അടച്ചാണ് ഭാവി അറിയാനായി ചെന്നത്. എന്നാൽ ജോത്സ്യൻ പറഞ്ഞത് താങ്കളുടെ ഭർത്താവിന്…
Read MoreDay: October 27, 2025
വനംവകുപ്പിന്റെ സോളാര്‍ ഫെന്‍സിംഗ് ബാറ്ററി മോഷ്ടിച്ചു കടത്തിയ സംഘം പിടിയില്‍
പത്തനംതിട്ട: വന്യമൃഗ ശല്യം തടയുന്നതിനായി ചിറ്റാര്‍ ആമക്കുന്ന് വനാതിര്‍ത്തിയില്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിംഗിന്റെ ബാറ്ററിയും തദ്ദേശവാസികള്‍ കൃഷിയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിംഗ് ബാറ്ററികളും മോഷണം ചെയ്തെടുത്ത് വില്പന നടത്തിയ രണ്ടുപേരെ ചിറ്റാര്‍ പോലീസ് പിടികൂടി. ചിറ്റാര്‍ നീലിപിലാവ് പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (50), പ്ലാംകൂട്ടത്തില്‍ വീട്ടില്‍ സജീവ് (34) എന്നിവരാണ് അറസ്റ്റിലായത്. മോഷണം ചെയ്തെടുത്ത ബാറ്ററികള്‍ ആക്രിക്കടയിലും ബാറ്ററികടയിലുമായി ഇവര്‍ വില്പന നടത്തിയിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തു നടത്തിയ അന്വേഷണത്തില്‍ ആക്രിക്കടയില്‍ നിന്നും ബാറ്ററിക്കടയില്‍ നിന്നുമായി അപഹരിക്കപ്പെട്ട രണ്ടു ബാറ്ററികള്‍ പോലീസ് വീണ്ടെടുക്കുകയും ചെയ്തു. വനംവകുപ്പ് സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിങ്ങിന്റെ 15000 രൂപയോളം വില വരുന്ന ബാറ്ററിയും ചിറ്റാര്‍ സ്വദേശികളായ ദീപ്തി ഭവനില്‍ ബാലകൃഷ്ണപിള്ളയുടെ റബര്‍തോട്ടത്തിന് ചുറ്റുമുള്ള സോളാര്ഫെന്സിംഗിന്റെ 6000 രൂപയോളം വില വരുന്ന ബാറ്ററിയും പുളിമൂട്ടില്‍ വീട്ടില്‍ സോമരാജന്റെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന 7500…
Read Moreപാൽചുരത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു
കൊട്ടിയൂർ: കൊട്ടിയൂർ-ബോയ്സ് ടൗൺ ചുരം പാതയിൽ പാൽചുരത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്നാട് സ്വദേശി സെന്തിൽകുമാറാറാണ് (54) മരിച്ചത്. സഹായി സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30 ഓടെ പാൽചുരം ആശ്രമം ജംഗ്ഷ്നു മുകളിലായിരുന്നു അപകടം. ഛത്തീസ്ഗഡിൽ നിന്നും കമ്പിയുമായി കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെടതാകാം കാരണമെന്നു കരുതുന്നു. റോഡിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞ ലോറി മരത്തിൽ തട്ടി തങ്ങി നിൽക്കുകയായിരുന്നു. പേരാവൂരിൽ നിന്നും മാനന്തവാടിയിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും കേളകം പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read Moreഅനശ്വര കവി വയലാർ രാമവർമ ഓർമയായിട്ട് ഇന്ന് അര നൂറ്റാണ്ട്: സ്നേഹിച്ച് മതിവരാത്ത അച്ഛന്
സിനിമയില്‍ നല്ല തിരക്കായിരുന്ന കാലത്ത് ചെന്നൈയിലായിരുന്നു അച്ഛന്. വര്‍ഷത്തില്‍ പത്തു ദിവസമായിരിക്കും പലപ്പോഴും വീട്ടിലുണ്ടാകുക. അന്നൊക്കെ അച്ഛന് നാട്ടിലെത്തുമ്പോള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ കുട്ടികളും മുത്തശിയമ്മയും എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തും. കുടുംബകാര്യങ്ങളും വീട്ടിലെ ചുമതലകളും കാരണം അമ്മയ്ക്കു ഞങ്ങള്‍ക്കൊപ്പം എപ്പോഴും പുറപ്പെടാന്‍ കഴിയുമായിരുന്നില്ല. ഒരു കറുത്ത നക്ഷത്രം പോലെയാണ് അച്ഛന് വരുന്ന ട്രെയിന്‍ പ്രത്യക്ഷപ്പെടുക. ട്രെയിനിന്റെ ഒരു പ്രത്യേകതരം മണവും, ഉച്ചത്തില്‍ ചൂളം വിളിച്ചു വരുംനേരം ഉള്ളിലുയരുന്ന അത്യാഹ്ലാദത്തിന്റെ തുടികൊട്ടും ഇന്നും മറന്നിട്ടില്ല. ട്രെയിനില്‍ നിന്ന് ഇറങ്ങിയാല്‍ ഉടനെ അച്ഛന് ഓടിവന്ന് മുത്തശിയമ്മയെ കെട്ടിപ്പിടിക്കും. ഞങ്ങള്‍ കുട്ടികളെ ചേര്‍ത്തണച്ച് പൊന്നുമ്മ നല്‍കും. അച്ഛന് വരുമ്പോള്‍ ഞങ്ങള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഉത്സവമാണ്. അച്ഛനെ കാണാന്‍ അന്ന് സ്റ്റേഷനില്‍ എത്തുന്നവരോടൊക്കെ കുശലം പറഞ്ഞ ശേഷം കാറില്‍ വയലാറിലെ ഞങ്ങളുടെ തറവാടായ രാഘവപറമ്പിലേക്കു പുറപ്പെടും. പോകുന്ന വഴി വുഡ്ലാന്‍ഡ്സ് ഹോട്ടലില്‍ കയറി ഞങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം…
Read Moreക്രൈസ്തവ സമൂഹത്തിന്റെ ന്യൂനപക്ഷാവകാശം ആരുടെയും ഔദാര്യമല്ലെന്ന് കെ.സി.വേണുഗോപാൽ
കുന്പളന്താനം: ക്രൈസ്തവ സമൂഹം അനുഭവിച്ചുവരുന്ന ന്യൂനപക്ഷാവകാശം ആരുടെയും ഔദാര്യമല്ലെന്നും ഭരണഘടനാ പരമായ അവകാശമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കുന്പളന്താനം സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയ്ക്കു സ്വീകരണവും എ.ജെ. ജോസ് തടിയിൽ അനുസ്മരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതസ്വാതന്ത്ര്യവും വിശ്വാസവും ഈ നാട്ടിൽ എല്ലാവർക്കുമുണ്ട്. ഇത് ആർക്കും എതിരായിട്ടുള്ളതല്ല. ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണതയും അംഗീകരിക്കാനാകില്ല. രാജ്യത്തെ ഒന്നായി കണ്ടുകൊണ്ടു മുന്നോട്ടു പോകാൻ കഴിയുന്ന ഒരു ഭരണഘടന നമുക്കുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനോ സന്തോഷിപ്പിക്കാനോ ഉള്ളതല്ല ഭരണഘടനയെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയിൽ തങ്ങൾക്കവകാശപ്പെട്ടത് ലഭിക്കുന്നില്ലെന്ന ബോധ്യം ഒരു സമൂഹത്തിനുണ്ടാകുന്നെങ്കിൽ അത് അപലപനീയമാണ്. ഭരണഘടനയിൽ എഴുതിവച്ചിട്ടുള്ള അവകാശങ്ങൾക്കുവേണ്ടി പോരാട്ടം നടത്തേണ്ടിവരുന്നത് സങ്കടകരമാണ്. എത്ര സങ്കടമായാലും ആ പോരാട്ടത്തിലേക്ക് നമ്മൾ പോയേ മതിയാകുവെന്ന് വേണുഗോപാൽ…
Read Moreപൂട്ടിക്കിടന്ന വീട്ടില്‍നിന്ന് ഒന്‍പതുപവൻ സ്വർണം കവർന്നു; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
വെള്ളറട: വെള്ളറട പോലീസ് പരിധിയില്‍ ചെറിയ കൊല്ലയിൽ പൂട്ടിക്കിടന്ന വീട്ടിൽനിന്നും ഒന്‍പതുപവന്റെ സ്വർണാഭരണങ്ങളും വെള്ളിയാഭരണവും കവർന്നു.മുത്തുപറമ്പില്‍ ആന്റണിയുടെ വീട്ടിലായിരുന്നു കവര്‍ച്ച. ഒരാഴ്ചയായി വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വിദേശത്തായിരുന്ന മക്കള്‍ കൊണ്ടുവന്ന സാധനങ്ങള്‍ ബന്ധുവീടുകളിൽ എത്തിക്കുന്നതിനായി കുടുംബത്തോടൊപ്പം ഇക്കഴിഞ്ഞ പതിനെട്ടുമുതൽ യാത്രയിലായിരുന്നു ആന്റണിയും കുടുംബവും. കഴിഞ്ഞദിവസം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾക്കൊപ്പം വിദേശത്തുനിന്നെത്തിച്ച നിരവധി വസ്തുക്കളും മോഷ്ടാക്കൾ അപഹരിച്ചിട്ടുണ്ട്. വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ബാഗിലാണ് മോഷ്ടാക്കള്‍ വസ്തുക്കൾ നിറച്ചുകൊണ്ടുപോയിരിക്കുന്നത്. ആന്റണിയും ഭാര്യ ബിന്ദുവും വെള്ളറട പോലീസില്‍ പരാതി നല്കി. വിരലടയാള വിദഗ്ധരും ശ്വാനസേനയും സ്ഥലത്തെത്തി പരിശോധന നടത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, ഇന്‍സ്പെക്ടര്‍ ശശികുമാരന് നായര്‍ തുടങ്ങിയവരടങ്ങിയ പോലീസ് സംഘം തെളിവെടുപ്പിനു നേതൃത്വം നൽകി. അടങ്ങുന്ന വന്‍ പോലീസ് സംഘം വിശദമായ തെളിവെടുപ്പ് നടത്തി.സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി എത്രയും…
Read Moreപോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ
ഗാന്ധിനഗര്‍: പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടയം മള്ളുശേരി ഇളമ്പള്ളിയില്‍ അജിന് ബാബു (28)വിനെയാണ് പിടികൂടിയത്. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ 2023ല്‍ പോക്സോ പ്രകാരം രജിസ്റ്റര്‍ ചെയ്ത് കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം വിചാരണ സമയത്തി ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശനുസരണം ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്തിന്റെ നേതൃതത്തില്‍ പള്ളിക്കത്തോട്ടില്‍ നിന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോട്ടയം സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
Read Moreരാഷ്ട്രപതിക്കെതിരേ സാമൂഹിക മാധ്യമത്തിലൂടെ മോശം പരാമര്‍ശം നടത്തിയ ആള്‍ക്കെതിരേ പോലീസ് കേസെടുത്തു
അടൂര്‍: രാഷ്ട്രപതിക്കെതിരേ ഫേസ് ബുക്ക് പോസ്റ്റിന് മറുപടിയായി മോശം പരാമര്‍ശം നടത്തിയ ആള്‍ക്കെതിരേ പോലീസ് കേസെടുത്തു. കുന്നിട ചാമക്കാല പുത്തന്‍വീട്ടില്‍ അനില്കുമാറിനെതിരേയാണ് ഏനാത്ത് പോലീസ് കേസെടുത്തത്. കുന്നിട സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് കേസെടുത്തത്. കുന്നിട സ്വദേശിയായ സന്തോഷ് കുമാരന് ഉണ്ണിത്താനാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനം നടത്തുന്നത് സംബന്ധിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.
Read Moreവാടകയ്ക്ക് എടുത്ത ടിപ്പര്‍ തിരികെനല്‍കാതെ മുങ്ങിയ കേസ്: യുവാവിനെതിരേ സമാന കേസുകൾ നിരവധി
കോട്ടയം: വാടകയ്ക്ക് എടുത്ത ടിപ്പര്‍ ലോറി തിരികെ നല്‍കാതെ മുങ്ങിയ കേസില്‍ പിടിയിലായ യുവാവിനെതിരെ സമാന നിരവധി കേസുകളുണ്ട്. അമയന്നൂര്‍ പുളിയന്മാക്കല് കോയിക്കല്‍ സുധിന്‍ സുരേഷ് ബാബു (31)വിനെയാണ് വാകത്താനം പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ വാകത്താനം സ്വദേശിയുടെ പക്കല്‍ നിന്നും മാസം 8900 രൂപ വാടകയ്ക്കു ടിപ്പര്‍ ലോറി എടുത്തുശേഷം മുങ്ങുകയായിരുന്നു. ലോറി വാടകയ്ക്കു എടുത്തശേഷം ഒരിക്കല്‍ പോലും വാടക നല്‍കിയില്ല. ലോറി് ആവശ്യപ്പെട്ടെങ്കിലും സുധിന്‍ പലയിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ലോറി ഉടമയ്ക്കു നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായുള്ള ടിപ്പര്‍ ഉടമയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ വാകത്താനം പോലീസ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ ഏറ്റുമാനൂര്‍, വര്‍ക്കല, തൊടുപുഴ സ്റ്റേഷനുകളില്‍ സമാനമായ കേസുകളും കിടങ്ങൂര്‍ സ്റ്റേഷനില്‍ എന്‍ഡിപിഎസ് കേസും നിലവിലുണ്ട്.
Read More‘അവര്‍ മഹാന്മാര്’: പാക് പ്രധാനമന്ത്രിയെയും സേനാത്തലവനെയും പുകഴ്ത്തി ട്രംപ്
ക്വാലാലംപുര്‍: പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും ‘മഹാന്മാര്’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം യുഎസ് ഉടന്‍ പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞു. തായ്ലന്ഡ്-കംബോഡിയ സമാധാന ഉടമ്പടിയില്‍ മധ്യസ്ഥത വഹിച്ച ശേഷം ക്വാലാലംപുരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ദീര്‍ഘകാലമായി കാത്തിരുന്ന സമാധാന കരാര്‍ ഒപ്പുവച്ചത്. ശാശ്വതസമാധനം പുലരുന്ന കരാറാണിതെന്നും ട്രംപ് പറഞ്ഞു. എട്ടു മാസത്തിനുള്ളില്‍ തന്റെ ഭരണകൂടം അവസാനിപ്പിച്ച എട്ട് യുദ്ധങ്ങളില്‍ ഒന്നാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട അഫ്ഗാന്-പാക് സംഘര്‍ഷങ്ങളിലും യുഎസ് പ്രസിഡന്റ് പ്രതികരിച്ചു: ‘പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വീണ്ടും സംഘര്‍ഷഭരിതമായി. പക്ഷേ, എനിക്കതു വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും. ഇരുരാജ്യങ്ങളെയും എനിക്കറിയാം. പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും ‘മഹാന്മാര്’ ആണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാനത്തിന്റെ പാതിയിലേക്കു…
Read More