വിറ്റാമിന്‍ ഡി ശരീരത്തിൽ കുറഞ്ഞാൽ സംഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് കാലമിത്രയായിട്ടും ആളുകൾക്ക് അറിവില്ല. ശരീരത്തിൽ വേണ്ട പ്രധാനപ്പെട്ട ഒരു പോഷകമാണ് വിറ്റാമിൻ ഡി. ഇത് കൊഴുപ്പിനെ അലിയിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും പ്രതിരോധ ശേഷിക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വളരെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. പുതുതലമുറയ്ക്കിടയിൽ വിറ്റാമിന്‍ ഡിയുടെ അഭാവം സാധാരണമായ ഒന്നാണ്. സൂര്യപ്രകാശത്തെയാണ് വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത്. ചില ഭക്ഷണങ്ങളിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ… *കൊഴുപ്പുള്ള മത്സ്യങ്ങളായ അയല, മത്തി, കേര എന്നിവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതും നല്ലതാണ്. *പശുവിൻ പാൽ*സോയാ പാൽ*ബദാം പാൽ*ഓട്സ് പാൽ*തൈര്*ഓറഞ്ച് ജ്യൂസ്*കൂൺ*അവാക്കാഡോ*കിവി*വാഴപ്പഴം*അത്തിപ്പഴം*നെല്ലിക്ക*ചീര*പാവയ്ക്ക*മധുരക്കിഴങ്ങ്*മത്തങ്ങ*ബ്രോക്കോളി*ഗ്രീൻപീസ്*വെണ്ടയ്ക്ക*കൈതച്ചക്ക
Read MoreDay: October 29, 2025
വാടാ മോനേ ഒരു ലാർജ് അടിച്ചിട്ട് പോകാം… കടുവയെ താലോലിച്ച് മദ്യം നൽകി വയോധികൻ; വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്
നിർമിത ബുദ്ധിയുടെ വരവോടെ വളരെ വലിയ മാറ്റമാണ് ലോകത്ത് ഉണ്ടായിരിക്കുന്നത്. എഐ ക്രിയേറ്റ്ഡ് വീഡിയോകൾ സമീപ കാലത്ത് വളരെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. സത്യമേത് മിഥ്യ ഏതെന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത ഒരു ലോകത്താണ് നാമിപ്പോൾ ജീവിക്കുന്നത്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കടുവ എന്ന് കേട്ടാൽ തന്നെ പേടിച്ച് ബോധം കെടാറുണ്ട്. കടുവയെ താലോലിച്ച് അതിന് മദ്യം കുടിക്കാൻ കൊടുക്കുന്ന വീഡിയോ ആണിപ്പോൾ ശ്രദ്ധ പിടിച്ച് പറ്റുന്നത്. മുകുൽ ദേഖാനേ എന്ന എക്സ് ഉപയോക്താവാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. കടുവ സംരക്ഷണത്തിന് പേരുകേട്ട സ്ഥലമാണ് പെഞ്ച്. 2025 ഒക്ടോബർ 4ന് പെഞ്ചിൽനടന്നൊരു സംഭവം എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചത്. ചീട്ട് കളി കഴിഞ്ഞ് രാത്രി ഏറെ വൈകി 52 വയസുള്ള രാജു പട്ടേൽ എന്ന തൊഴിലാളി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അയാൾ…
Read Moreചീനിക്കുഴി കൂട്ടക്കൊല: ശിക്ഷാ വിധി നാളെ ; കൊടുംക്രൂരതയ്ക്കുള്ള ശിക്ഷയറിയാന്‍ നാട്ടുകാര്‍
തൊടുപുഴ: മകനെയും മകന്റെ ഭാര്യയെയും രണ്ടു കൊച്ചുമക്കളെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തി അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കുള്ള ശിക്ഷ അറിയാനുള്ള ആകാംക്ഷയില്‍ ഉടുമ്പന്നൂര്‍ ചീനിക്കുഴിയിലെ നാട്ടുകാര്‍.കടുത്ത ശിക്ഷ തന്നെ പ്രതിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ പ്രതി ആലിയകുന്നേല്‍ ഹമീദ് കുറ്റക്കാരനാണെന്ന് തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രതിയുടെ മകന് ആലിയകുന്നേല്‍ മുഹമ്മദ് ഫൈസല്‍ (ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിന് (16), അസ്ന(13) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജഡ്ജി ആഷ് കെ. ബാല്‍ നാളെ ശിക്ഷ വിധിക്കും. ഉടുമ്പന്നൂര്‍ ചീനിക്കുഴിയില്‍ 2022 മാര്‍ച്ച് 19ന് പുലര്‍ച്ചെ 12.30നാണ് കൂട്ടക്കൊലപാതകം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഫൈസലിനെയും കുടുംബത്തെയും പ്രതി വീട്ടിലെ കിടപ്പുമുറിയിലേക്കു പെട്രോള്‍ നിറച്ച കുപ്പികളെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. അര്‍ധരാത്രി ഫൈസലും ഭാര്യയും മക്കളും…
Read Moreവടംവലി വേണ്ട… കേരളത്തിൽ കോണ്‍ഗ്രസിനു മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ല; സ്വന്തം പ്രതിച്ഛായ വളർത്താനാണ് നേതാക്കളുടെ ശ്രമം; കടുത്ത വിമർശനവുമായി ഹൈക്കമാൻഡ്
ന്യൂഡൽഹി: വരുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ലെന്ന് കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ് വ്യക്തമാക്കി. ഇതിനായുള്ള വടംവലി പാടില്ലെന്നും നിര്‍ദേശിച്ചു. കേരളത്തിൽ നേതാക്കൾക്കിടയിലെ ഏകോപനം കൂട്ടാൻ സംവിധാനം വരും. എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടി ഉണ്ടാകും. പ്രശ്നങ്ങൾ ചർച്ച ചെയ്തു തീർക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേരളത്തിലെ സ്ഥാനാർഥി നിർണയം വിജയസാധ്യത മാത്രം നോക്കിയാകും. ഇക്കാര്യത്തിൽ മാനദണ്ഡം എഐസിസി തയാറാക്കും കൂട്ടായ നേതൃത്വം എന്ന നിർദ്ദേശം കേരളത്തിതില്‍ നടപ്പാവുന്നില്ലെന്ന് എഐസിസി വിമർശിച്ചു. സമര പ്രചാരണങ്ങളിൽ മിക്ക നിർദേശങ്ങളും നടപ്പാക്കുന്നില്ല. മാധ്യമപ്രസ്താവനകൾക്കപ്പുറം താഴെത്തട്ടിൽ പ്രവർത്തനം പോര. സ്വന്തം പ്രതിച്ഛായ നിർമിതിയിൽ മാത്രമാണ് നേതാക്കൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും വിമര്‍ശനമുണ്ട്.
Read Moreവരൂ, ജനാധിപത്യം ഹാജർ വിളിക്കുന്നു
2002ലെ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലുള്ള തീവ്ര പരിഷ്കരണം തുടങ്ങിയിരിക്കുന്നു.എഴുന്നേൽക്കാം, ജനാധിപത്യം ഹാജർ വിളിക്കുന്പോൾ നമ്മളും ഉണ്ടാകണം. “തെരഞ്ഞെടുപ്പുകൾ ജനങ്ങളുടേതാണ്. അത് അവരുടെ തീരുമാനമാണ്. തീയ്ക്ക് പുറംതിരിഞ്ഞ് പിൻഭാഗം കത്തിക്കാനാണു തീരുമാനമെങ്കിൽ, അവർക്ക് പൊള്ളലേറ്റുണ്ടായ വ്രണങ്ങളിൽ ഇരിക്കേണ്ടിവരും.”-ഏബ്രഹാം ലിങ്കൺ ബിഹാറിലെ നഷ്ടപ്പെട്ടെന്നു പറയുന്ന വോട്ടുകളെക്കുറിച്ച് നാം സംസാരിച്ചുകഴിഞ്ഞു. ഇനി കേരളത്തിലെ സ്വന്തം വോട്ടുകൾ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കാം. കേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ (എസ്ഐആർ) തുടങ്ങിക്കഴിഞ്ഞു. നവംബർ നാലു മുതൽ ഡിസംബർ നാലു വരെയുള്ള സമയം നിർണായകമാണ്. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശത്തെ അവഗണിക്കുന്നവർ രാഷ്ട്രനിർമിതിയിലെ തന്റെ ഭാഗധേയം സ്വയം കൈയൊഴിയുകയാണ്. അങ്ങനെ വോട്ട് ഉപേക്ഷിച്ചവർ തങ്ങളെ മാത്രമല്ല, അനർഹമായ അധികാര കൈമാറ്റത്തിനു വഴിതെളിച്ച് മറ്റുള്ളവരെയും പൊള്ളലേൽപ്പിക്കുന്നു. നിലവിലെ നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക മരവിപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തിങ്കളാഴ്ച പത്രസമ്മേളനത്തിൽ…
Read Moreഏകദിനത്തിലെ ‘ഒന്നാമൻ’: ചരിത്ര നേട്ടവുമായി രോഹിത് ശർമ
ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി മുൻ ഇന്ത്യൻ നായകന് രോഹിത് ശര്‍മ. കരിയറിലാദ്യമായാണ് രോഹിത് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയും നേടിയാണ് രോഹിത് 38-ാം വയസില്‍ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം കൂടിയാണ് രോഹിത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് 743 റേറ്റിംഗ് പോയന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു രോഹിത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് 781 റേറ്റിംഗ് പോയന്റുമായാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. സച്ചിന് ടെന്‍ഡുല്‍ക്കര്‍,…
Read Moreശബരിമല സ്വർണക്കൊള്ള; മന്ത്രി വാസവൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി ഐഎൻടിയുസി
ഏറ്റുമാനൂര്‍: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് ഉത്തരവാദിയായ മന്ത്രി വി.എന്‍. വാസവന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ഏറ്റുമാനൂരിലെ ഓഫീസിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തി. എംസി റോഡില്‍ മഹാദേവ ക്ഷേത്രത്തിനു സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് നീണ്ടൂര്‍ റോഡില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു നടത്തിയ ധര്‍ണ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കന് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിമാരായ പി.വി. പ്രസാദ്, എം.വി. മനോജ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിജി പോത്തന്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. ദിവാകരന് നായര്‍, സണ്ണി കാഞ്ഞിരം, ആനന്ദ് പഞ്ഞിക്കാരന്‍, എം. മുരളി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോബിന് ജേക്കബ്, കെ. മോഹനചന്ദ്രന്, ഐഎന്‍ടിയുസി ജില്ലാ ഭാരവാഹികളായ ബിജു കൂമ്പിക്കല്‍, പി.എച്ച്. അഷറഫ്, ടി.സി റോയി, ബിജു വലിയമല…
Read Moreഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും; തെളിവെടുപ്പിനായി ശബരിമലയിലെത്തിക്കും
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കസ്റ്റഡി കാലാവധി നാളെ പൂര്‍ത്തിയാകാനിരിക്കേ തെളിവെടുപ്പിനായി ശബരിമലയിലെത്തിച്ചേക്കും. ഉണ്ണിക്കൃഷ്ണന് പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും ഇരുവരും തമ്മില്‍ പണമിടപാട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഇന്നലെ എസ്ഐടി കോടതിയെ അറിയിച്ചു. മുരാരി ബാബുവിനെ ഇന്നലെയാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്. പോറ്റിയേയും മുരാരി ബാബുവിനെയും ശബരിമലയില്‍ എത്തിച്ചു തെളിവെടുപ്പും നടത്താനും ലക്ഷ്യമുണ്ട്. അടച്ചിട്ട കോടതിയിലാണ് ഇന്നലെയും നടപടികള്‍ നടന്നത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്ന് കഴിഞ്ഞദിവസം കണ്ടെടുത്ത സ്വര്‍ണം തൊണ്ടിമുതലായി അന്വേഷണസംഘം റാന്നി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ കവര്‍ച്ച കേസില്‍ രണ്ടാം പ്രതിയും കട്ടളപ്പാളി സ്വര്‍ണ കവര്‍ച്ച കേസില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു. ഇരു കേസുകളിലും ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയാണ്.1998ല്‍ വിജയ് മല്യ സന്നിധാനത്ത് സ്വര്‍ണം പൊതിഞ്ഞതു സംബന്ധിച്ച കൂടുതല്‍ രേഖകള്‍ ദേവസ്വം ബോര്‍ഡിനോട് എസ്ഐടി…
Read Moreകനത്ത മഴ: ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ടി20 നിർത്തിവച്ചു
കാൻബെറ: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ഒന്നാം മത്സരം നിർത്തിവച്ചു. കനത്ത മഴയെ തുടർന്നാണ് നിർത്തിവച്ചത്. ടോസ് നക്ഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ഇന്നിംഗ്സിന്റെ അഞ്ചാം ഓവറിന് ശേഷമാണ് മഴ എത്തിയത്. അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എടുത്തിട്ടുണ്ട് ഇന്ത്യ. 16 റൺസുമായി ശുഭ്മാൻ ഗില്ലും എട്ട് റൺസുമായി നായകൻ സൂര്യകുമാർ യാദവുമാണ് ക്രീസിലുള്ളത്. 19 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. നതാൻ എല്ലിസാണ് അഭിഷേക് ശർമയുടെ വിക്കറ്റെടുത്തത്.
Read Moreമദ്രസയിലേക്കുപോയ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി
തൊടുപുഴ: രാവിലെ മദ്രസയിലേയ്ക്ക് പോയ വിദ്യാര്‍ഥിനിയെ ഓംനി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. ഇന്നു രാവിലെ ഏഴോടെ തൊടുപുഴ കുമ്മംകല്ലിനു സമീപമാണ് സംഭവം. കുമ്മംകല്ല് സ്വദേശിയായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 12 കാരിയെയാണ് വാനില്‍ പിടിച്ചു കയറ്റി കൊണ്ടു പോകാന്‍ ശ്രമിച്ചത്. രാവിലെ മദ്രസയിലേയ്ക്കു തനിയെ നടന്നു പോകുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം വാന്‍ തൊട്ടടുത്തു കൊണ്ടു വന്ന നിര്‍ത്തിയ ശേഷം ഡോര്‍ തുറന്ന് ബലമായി അകത്തേയ്ക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. കുതറി മാറിയ പെണ്‍കുട്ടി ഓടി അടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇവര്‍ ഇറങ്ങി വന്നപ്പോഴേയ്്ക്കും വാന്‍ സ്ഥലത്തു നിന്നും പോയിരുന്നു. പിന്നീട് നാട്ടുകാര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല. രക്ഷിതാക്കള്‍ വിവരം തൊടുപുഴ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ സമീപത്ത്…
Read More