പെൺകരുത്തൊന്ന് അറിയേണ്ടതുതന്നെയാണ്. അത് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വാക്കാസിറ്റി കൽക്കുടിയംകാനത്തെ തമ്പുഴവളവിൽ അപകട ഭീഷണിയായി നിന്ന രണ്ടു മരക്കുറ്റികളും സ്ത്രീകളുടെ നേതൃത്വത്തിൽ പിഴുതുമാറ്റി. ഏറെ നാളായി റോഡരികിൽ ഭീഷണിയായി നിന്ന വൻമരം രണ്ടു വർഷങ്ങൾക്ക് മുമ്പാണ് വനപാലകരുടെ നേതൃത്വത്തിൽ വെട്ടിമാറ്റിയത്. അതിന്റെ കുറ്റി പിഴുതുമാറ്റിയിരുന്നില്ല. അപകടാവസ്ഥയിൽ നിൽക്കുന്ന മരക്കുറ്റികൾ പിഴുതുമാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ രംഗത്തെത്തുകയും കുടുംബശ്രീ പ്രവർത്തകർ പരാതികൾ നൽകുകയും ചെയ്തിരുന്നു. സമീപത്തെ വീട്ടമ്മമാർ മരക്കുറ്റി പിഴുതുമാറ്റാൻ രംഗത്തുവന്നതോടെ വനംവകുപ്പധികൃതർ സമീപവാസിയായ ഇരുപുളം കാട്ടിൽ അംബിക ഷാജിയെ ചുമതല എൽപ്പിച്ചു. അംബികയുടെ നേതൃത്വത്തിൽ സമീപത്തുള്ള സ്ത്രീകൾ ചേർന്ന് മണ്ണ് മാറ്റി രണ്ട് കുറ്റികളിൽ ഒന്ന് നീക്കം ചെയ്തു. രണ്ടാമത്തെ കുറ്റി പിഴുതുമാറ്റാനുള്ള ശ്രമം നടക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ കുറ്റി പൂർണമായും മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഇരുചക്രവാഹന യാത്രികരക്കടക്കം നിരവധി പേർ വളവിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്.…
Read MoreDay: October 30, 2025
കോട്ടയം മെഡി. കോളജിലെ അവയവമാറ്റ ശസ്ത്രക്രിയ: സ്വീകരിച്ചവർ സുഖം പ്രാപിക്കുന്നു
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു. മുന്നു പേര്‍ക്കാണ് കഴിഞ്ഞയാഴ്ച അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് എ.ആര്. അനീഷിന്റെ ശ്വാസകോശം, വൃക്ക, ഹൃദയം എന്നിവയാണ് മൂന്നു പേര്‍ക്ക് മാറ്റിവച്ചത്. മുന്നു പേരും വെന്റിലേറ്റര്‍ സഹായം വേണ്ടാത്ത അവസ്ഥയിലെത്തിയിട്ടുണ്ട്. ശ്വാസകോശം മാറ്റിവച്ച മുണ്ടക്കയം സ്വദേശിനി സ്വയം ശ്വാസമെടുക്കാന്‍ തുടങ്ങി. വൃക്ക മാറ്റിവച്ച കോഴഞ്ചേരി സ്വദേശിയുടെ ആരോഗ്യനില അടുത്ത ആഴ്ച ഡിസ്ചാര്‍ജ് ചെയ്യാനാകും വിധം മെച്ചപ്പെട്ടിട്ടുണ്ട്. ഹൃദയം മാറ്റിവച്ച എറണാകുളം വരിക്കോലി സ്വദേശിയുടെ നില മെച്ചപ്പെട്ടു വരുന്നു. വെന്റിലേറ്റര്‍ മാറ്റിയെങ്കിലും ഓക്സിജന്‍ സംവിധാനം ഒരുക്കിട്ടുണ്ട്. ഹൃദയം എടുത്തയാളുമായി ഹൃദയം സ്വീകരിച്ചയാള്‍ക്ക് പ്രായവ്യത്യാസമുള്ളതുകൊണ്ട് പ്രവര്‍ത്തനം യോജിച്ചുവരാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി വേണ്ടി വന്നേക്കും. സാധാരണ അവയവമാറ്റത്തിന് വിധേയമാക്കുന്നവരെ…
Read More‘ആദ്യ മൂന്നു പടങ്ങൾക്ക് ഹാട്രിക്ക് 100 കോടി നൽകിയ ലോകത്തിലെ എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി’: പ്രദീപ് രംഗനാഥൻ
തന്റെ ആദ്യ മൂന്നു പടങ്ങൾക്ക് ഹാട്രിക്ക് 100 കോടി നൽകിയ ലോകത്തിലെ എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തി പ്രദീപ് രംഗനാഥൻ. ഇതിന് കാരണം ഞാനല്ല നിങ്ങളാണ്. നിങ്ങളുടെ പിന്തുണയാണ്. നിങ്ങളുടെ വീട്ടിലെ ഒരാളായി എന്നെ കണ്ടു. ഇതിന് എന്ത് പറയണമെന്ന് അറിയില്ല, ഒത്തിരി നന്ദി. തമിഴ്നാട്, കേരള, തെലുങ്ക്, കർണാടക, ദുബായ്, മലേഷ്യ, സിംഗപ്പൂർ, യുകെ, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലുള്ള എല്ലാവർക്കും നന്ദി. ഈ സമയം എനിക്ക് അവസരം നൽകിയ ജയം രവി സാർ, ഐശ്വര്യ ഗണേഷ് സാർ, അഗോരം സാർ, എജിഎസ് എന്റർടെയ്ൻമെന്റ്സ്, അർച്ചന കൽപ്പാത്തി മാം, മൈത്രി മൂവി മേക്കേഴ്സ്, അതോടൊപ്പം എന്റെ സംവിധായകർ അശ്വന്ത് മാരിമുത്തു, കീർത്തീശ്വരൻ എന്നിവരേയും നന്ദിയോടെ ഓർക്കുന്നു. എല്ലാവരോടും സ്നേഹം എന്ന് പ്രദീപ് രംഗനാഥൻ പറഞ്ഞു.
Read Moreചീനിക്കുഴി കൂട്ടക്കൊലപാതകക്കേസിൽ പ്രതി ഹമീദിന് വധശിക്ഷ; അഞ്ചുലക്ഷം രൂപ പിഴയും
തൊടുപുഴ: ചീനിക്കുഴി കൂട്ടക്കൊലപാതകക്കേസിൽ പ്രതി ഹമീദിന് വധശിക്ഷ. പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴ നൽകാനും തൊടുപുഴ അഡീഷണൽ ജില്ലാ കോടതി ഉത്തരവിട്ടു. ഹമീദ് നേരത്തെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2022 മാർച്ച് 19നായിരുന്നു തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഷീബ, മെഹ്റിൻ, അസ്ന എന്നീവരെ ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോൾ ഒഴിച്ച് ചുട്ടുകൊന്നത്. സ്വത്തിന് വേണ്ടിയുണ്ടായ നിരന്തര തർക്കമായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണം. അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കൊലപ്പെടുത്തിയത് നിഷ്കളങ്കരായ രണ്ട് കുട്ടികളെയുൾപ്പെടെ നാലുപേരെയാണ്. പ്രായം മാറ്റിനിർത്തിയാൽ ബാക്കിയെല്ലാം പ്രതിക്ക് എതിരാണ്. വിധി പുറപ്പെടുവിക്കുന്നതിൽ പ്രായം പരിഗണിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. അതേസമയം, പ്രതിക്ക് ശ്വാസമുട്ടൽ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും, പ്രായമടക്കം പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന്…
Read Moreദിലീപ് ചിത്രം ഭ.ഭ.ബ ഡിസംബർ 18ന്
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഭ.ഭ.ബയുടെ ആഗോള റിലീസ് തീയതി പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. വളരെ സ്റ്റൈലിഷായി, കുടുംബ പ്രേക്ഷകർ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപിനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൂർണമായും മാസ് കോമഡി ആക്ഷൻ എന്റർടെയ്നറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും വേഷമിടുന്നുണ്ട്. കോ പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. വേൾഡ് ഓഫ് മാഡ്നെസ്” എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭയം, ഭക്തി ബഹുമാനം എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് ഭ.ഭ.ബ എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. ചിത്രത്തിന്റേതായി…
Read Moreആത്മഹത്യാനിരക്കില്‍ കേരളം മുന്നില്‍; നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്ക് ഞെട്ടിക്കുന്നത്
കോഴിക്കോട്: സംസ്ഥാനത്ത് ആത്മഹത്യ വര്‍ധിക്കുന്നതായി ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തകര്‍. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ 2023ലെ കണക്കുപ്രകാരം ആത്മഹത്യയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ആണ് ഒന്നാം സ്ഥാനത്ത്. സിക്കിം രണ്ടാം സ്ഥാനത്തും കേരളം മൂന്നാം സ്ഥാനത്തുമാണ്. നേരത്തേ പിറകിലായിരുന്ന കേരളം മുന്നോട്ടു കുതിക്കുന്ന അവസ്ഥയാണെന്ന് അവര്‍ പറഞ്ഞു. ആത്മഹത്യ തടയാന്‍ പ്രതിരോധ പ്രവര്‍ത്തനമാണു വേണ്ടത്. മനസിന്റെ ഭാരം ഇറക്കിവയ്ക്കുകയാണു പ്രധാനം. ആത്മഹത്യാ ചിന്താഗതി കുറയ്ക്കുകയാണ് വേണ്ടത്. മാനസിക വിഷമം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്കിയാല് നിരക്ക് കുറയ്ക്കാന്‍ സാധിക്കും. ആത്മഹത്യാ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ ദേശീയ സമ്മേളനം 31 മുതല്‍ നവംബര്‍ രണ്ടുവരെ കോഴിക്കോട്ട് നടക്കും. ഹൈസണ്‍ ഹെറിറ്റേജില്‍ 31ന് വൈകുന്നേരം ആറിനു മ്രന്തി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലാജഡ്ജി അനില്‍ കെ. ഭാസ്കര്‍ , ബീഫ്രണ്ട്സ് വേള്‍ഡ് വൈഡ്…
Read Moreഏറ്റുമാനൂരിൽനിന്ന് മോഷണംപോയ വാഹനം തമിഴ്നാട്ടിൽ കണ്ടെത്തി; ഒഡീഷ സ്വദേശി രത്നകാർ പദ്ര അറ സ്റ്റിൽ
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽനിന്ന് മോഷണം പോയ വാഹനം തമിഴ്നാട്ടിൽനിന്ന് വീണ്ടെടുത്ത് ഏറ്റുമാനൂർ പോലീസ്. പേരൂർ സ്വദേശിയുടെ ഉടമസ്ഥതയിൽ പേരൂർ കവലയിൽ പ്രവർത്തിക്കുന്ന അഞ്ജലി ട്രേഡേഴ്സിന്റെ കോമ്പൗണ്ടിനുള്ളിൽനിന്ന് 27നു രാത്രി മോഷണംപോയ ബഡാദോസ്ത് പിക്കപ്പ് വാനാണ് ഇന്നലെ തമിഴ്നാട്ടിൽനിന്ന് വീണ്ടെടുത്തത്. പ്രതി ഒഡീഷ സ്വദേശി രത്നകാർ പദ്ര(24)യെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.27ന് രാത്രി എട്ടിനു ശേഷമാണ് വാഹനം മോഷ്ടിക്കപ്പെട്ടത്. 28ന് വെളുപ്പിന് പരാതി ലഭിച്ചയുടൻ പ്രതി വാഹനവുമായി പോകാൻ സാധ്യതയുള്ള ബോർഡറുകളിലേക്ക് സന്ദേശമയയ്ക്കുകയും പ്രത്യേക അന്വേഷണസംഘം തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഏറ്റുമാനൂർ പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പെരുന്തുറ പോലീസ് വാഹനം തിരിച്ചറിഞ്ഞ് വാഹനവും പ്രതിയെയും തടഞ്ഞുവച്ചു. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി വാഹനവും പ്രതിയെയും കസ്റ്റഡിയിലെടുത്തു കൊണ്ടുവരികയായിരുന്നു. ഏറ്റുമാനൂർ എസ്എച്ച്ഒ എ. അൻസിലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അഖിൽദേവ്, റെജിമോൻ, എഎസ്ഐ ഗിരീഷ് കുമാർ, സിപിഒമാരായ…
Read Moreഓണ്‍ലൈന്‍ ഡോക്ടര്‍ കണ്സള്ട്ടേഷന് ബുക്കിംഗിലും തട്ടിപ്പ്; വയനാട് സ്വദേശിക്ക് നഷ്ടമായത് 2.75 ലക്ഷം രൂപ
കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്സള്ട്ടേഷന് ബുക്കിംഗിന്റെ പേരില്‍ പുതിയ തട്ടിപ്പ്. വയനാട് സ്വദേശിക്കാണ് ഇത്തരത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ നഷ്ടമായത്. പുതിയ രീതിയിലുള്ള തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തതോടെ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് ഇങ്ങനെആശുപത്രിയില് ക്യൂ നിന്ന് ഡോക്ടറെ കാണാനൊന്നും ആര്‍ക്കും സമയമില്ല. അതിനാല്‍ തന്നെ ഓണ്‍ലൈനായാണ് പലരും ഡോക്ടറുടെ അപ്പോയ്മെന്റ് എടുക്കുന്നത്. ഇതാണ് തട്ടിപ്പ് സംഘം മുതലാക്കുന്നതും. ഡോക്ടറുടെ അപ്പോയ്മെന്റ് എടുക്കാനായി ഗൂഗിളില്‍ ആശുപത്രിയുടെ കോണ്ടാക്ട് നമ്പര്‍ സെര്‍ച്ച് ചെയ്ത് ലഭ്യമായ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ അപ്പോയിന്മെന്റ് എടുക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ നല്കി ബുക്ക് ചെയ്യണമെന്ന അറിയിപ്പ് ലഭിക്കും. തട്ടിപ്പിന്റെ തുടക്കം ഇവിടെയാണ്. . ഈ സമഇന്സ്റ്റാള് ചെയ്യാനുള്ള ലിങ്കും കൂടി തട്ടിപ്പുകാര്‍ അയക്കും. തുടര്‍ന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അഞ്ചു രൂപ അടച്ച് appointment bw തന്നെ കോണ്ടാക്ട് ചെയ്യുന്ന ആളുടെ…
Read More‘ഡയറക്ഷൻ- റൈറ്റിംഗ് വിഭാഗത്തിൽ ഞാൻ ആദ്യമായി കാലെടുത്ത് വെച്ചിട്ട് ഇത് പത്താം വർഷം’: ശാലിൻ സോയ
ഒരിക്കൽ നിങ്ങൾ സംവിധായകത്തൊപ്പിയണിഞ്ഞാൽ, അത് അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ കഴിയില്ല എന്ന് ശാലിൻ സോയ. ഡയറക്ഷൻ- റൈറ്റിംഗ് വിഭാഗത്തിൽ ഞാൻ ആദ്യമായി കാലെടുത്ത് വെച്ചിട്ട് ഇത് പത്താം വർഷമാണ്. എന്റെ തമിഴ് സിനിമയിലെ സംവിധാന അരങ്ങേറ്റം പ്രഖ്യാപിക്കുന്നതിനായി ഈ അവസരം ഞാൻ ഉപയോഗിക്കുന്നു. എന്റെ കഥയിൽ വിശ്വാസമർപ്പിച്ച ആർകെ ഇന്റർനാഷണൽ പ്രൊഡക്ഷന്‍ ഞാൻ നന്ദി പറയുന്നു. ഇത് അവരുടെ നിർമാണത്തിലെ പതിനെട്ടാമത്തെ പ്രൊജക്റ്റാണ്. ഈ സിനിമയിലേക്ക് ഒരു കൂട്ടം മികച്ച കലാകാരന്മാരെ കൊണ്ടുവരാൻ എനിക്ക് സാധിച്ചു. നിങ്ങളുടെയെല്ലാം പ്രാർഥനകളും അനുഗ്രഹങ്ങളും പിന്തുണയും എനിക്ക് വേണം എന്ന് ശാലിൻ സോയ പറഞ്ഞു.
Read Moreപേരാമ്പ്ര സംഘർഷം; ഷാഫി പറമ്പിൽ എംപിയുടെ ആരോപണം: നിയമ നടപടിക്ക് അനുമതി തേടി പോലീസ് ഉദ്യോഗസ്ഥന്
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിൽ നിയമനടപടിക്ക് അനുമതി തേടി വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. ഉന്നത ഉദ്യോഗസ്ഥരോടാണ് അനുമതി തേടിയിരിക്കുന്നത്. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിലാണ് നിയമനടപടിക്ക് മുതിരുന്നത്. എംപി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് അഭിലാഷിന്റെ ആരോപണം. ഇത് സംബന്ധിച്ച് വടകര റൂറൽ എസ്പിയോടാണ് അനുമതി തേടിയത്. അഭിലാഷിന്റെ അപേക്ഷ എസ്പി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷാണ് തന്നെ മർദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഷാഫിപറമ്പില്‍ എംപി ആരോപണമുയര്‍ത്തിയത്. പേരാമ്പ്ര സംഘര്‍ഷ സമയത്ത് തന്നെ ആസൂത്രിതമായി ആക്രമിക്കാന്‍ നേതൃത്വം നല്കിയതും തന്നെ അടിച്ചതും ഈ ഉദ്യോഗസ്ഥനാണെന്നുമാണ് എംപി ആരോപിച്ചത്. അഭിലാഷ് ഡേവിഡിനെ കൃത്യവിലോപത്തിന് നേരത്തെ സര്‍വിസില്‍നിന്നും പുറത്താക്കിയതാണെന്നും ഷാഫി ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷമാണ് വീണ്ടും സര്‍വീസിലേക്ക് തിരികെ കയറ്റിയത്. ഇയാള്‍ അത്ര…
Read More