പത്തനംതിട്ട: മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന് മരിച്ചു. പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ പന്നിക്കുഴി സ്വദേശി സജിയുടെ മകന് സായി ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. പാല് കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയതായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുശേഷം കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. ഇവിടെവച്ച് മരണം സ്ഥിരീകരിച്ചു.കുഞ്ഞിന്റെ മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. രക്ഷിതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണോ സംഭവിച്ചത് എന്നതില്‍ അന്വേഷണമുണ്ടാകും.
Read MoreDay: November 1, 2025
മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ മാത്രം ബാക്കി: വധുവിന്റെയും വരന്റെയും മാതാപിതാക്കൾ ഒളിച്ചോടി
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ പ്രതിശ്രുത വധുവിന്റെയും വരന്റെയും മാതാപിതാക്കൾ ഒളിച്ചോടിയതായി പരാതി. പോലീസ് അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി. മക്കൾ തമ്മിലുള്ള വിവാഹനിശ്ചയത്തിന് ഏതാനും ദിവസം മുമ്പാണ് ഇരുവരും ഒളിച്ചോടിയത്. എട്ട് ദിവസം മുമ്പാണ് ഇരുവരും ഒളിച്ചോടിയത്. മകന്റെ പരാതിയിൽ വ്യാഴാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. ഉന്ത്വാസ സ്വദേശിയായ 45കാരിയാണ് 50കാരനൊപ്പം ഒളിച്ചോടിയത്. സ്ത്രീയുടെ മകൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചിക്ലി വില്ലേജിൽനിന്ന് ഇവരെ കണ്ടെത്തുകയുമായിരുന്നു. വിഭാര്യനായ 50കാരൻ രണ്ട് മക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടയിൽ മകൾക്ക് വിവാഹാലോചന വന്നു. ഇരുവീട്ടുകാരും വിവാഹം നടത്താൻ തീരുമാനിച്ചു. വിവാഹ നിശ്ചയത്തിന്റെ ഒരുക്കം നടക്കവെയാണ് വധുവിന്റെ പിതാവും വരന്റെ മാതാവും തമ്മിൽ ഇഷ്ടത്തിലായതും ഒളിച്ചോടിയതും. ഇരുവരും ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വീട്ടിലേക്ക് മടങ്ങാൻ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് ഇരുവരും.
Read Moreസെഞ്ചുറിയുമായി കരുൺ നായർ; കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 253 എന്ന നിലയിലാണ് സന്ദർശകർ. ഒരു ഘട്ടത്തിൽ രണ്ടിന് 13 റൺസെന്ന നിലയിലായിരുന്ന കർണാടക സെഞ്ചുറി നേടിയ കരുൺ നായരുടെ ഇന്നിംഗ്സ് കരുത്തിലാണ് 200 കടന്നത്. 185 പന്തിൽ 110 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടുന്നതാണ് കരുണിന്റെ ഇന്നിംഗ്സ്. 55 റൺസുമായി സ്മരൺ രവിചന്ദ്രൻ ആണ് ഒപ്പമുള്ളത്. കെ.എൽ. ശ്രീജിത്ത് (65), കെ.വി. അനീഷ് (എട്ട്), നായകൻ മായങ്ക് അഗർവാൾ (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്. കേരളത്തിനു വേണ്ടി എം.ഡി. നിതീഷ്, എൻ.പി. ബേസിൽ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ടോസ് ജയിച്ച കര്‍ണാടക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. വത്സല്‍…
Read Moreമണ്ണിന്റെ മണമുള്ള പാട്ടുകളുമായി അലോഷി ആദം
മലയാളികളുടെ മനസിലെ ഭൂതകാലത്തെ തൊട്ടുണര്‍ത്തി മണ്ണിന്റെ മണമുള്ള ഗാനങ്ങളുമായി അലോഷി ആദം. പഴയ നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളും ഗസലുകളും വിപ്ലവഗാനങ്ങളും ചേര്‍ത്തുള്ള മലയാളത്തനിമയുള്ള ഗാനങ്ങള്‍ പാടുമ്പോള്‍ അതില്‍ ലയിക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടുന്നത്. പ്രായഭേദമെന്യേ ആ ഗാനങ്ങളെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുകയാണ് മലയാളി. അനുകരണങ്ങള്‍ക്കും ട്രെന്റുകള്‍ക്കും പിന്നാലെ പോകാതെ താന്‍ സ്വന്തമായി വെട്ടിത്തുറന്ന പാതയിലൂടെയാണ് അലോഷിയുടെ സംഗീതയാത്ര. പയ്യന്നൂര്‍ പുഞ്ചക്കാട് താമസിക്കുന്ന നൃത്താധ്യാപികയായ അമ്മ റോസ്ലിനാണ് സ്വരസ്ഥാനങ്ങളും ആരോഹണ അവരോഹണങ്ങളും ചൊല്ലിക്കൊടുത്ത് സംഗീതലോകത്തേക്ക് പിച്ചവച്ച് നടത്തിച്ചത്. അധ്യാപകനായ അച്ഛന് ലൂയിസിന് മകന് വിദ്യാഭ്യാസരംഗത്ത് മുന്നേറുവാന്‍ ആയിരുന്നു താത്പര്യം. എന്നാല്‍, മകന്റെ താത്പര്യം കാല്‍പ്പന്തുകളിയോടായിരുന്നു. നല്ലൊരു കളിക്കാരനാകണമെന്നായിരുന്നു ഉള്ളിലെ ആഗ്രഹവും. അതിനാല്‍ത്തന്നെ പരമാവധി സമയങ്ങള്‍ പന്തിന് പിന്നാലെയായിരുന്നു. കാലൊടിഞ്ഞത് സംഗീത വഴിതുറന്നുഒരിക്കല് കളിയ്ക്കിടയില്‍ കാലൊടിഞ്ഞ് ആശുപത്രിയിലായി. കുറെ ദിവസം അനങ്ങാതെ കിടക്കേണ്ടിവന്നു. ഇതോടെയാണ് കാല്‍പ്പന്തുകളിയോടുള്ള പ്രണയം അവസാനിച്ചത്. പിന്നീട് ചാരംമൂടിക്കിടന്ന…
Read More19 കാരിയെ ബലാത്സംഗത്തിനു ശ്രമിച്ച യുവാവിന് ഒന്‍പതര വര്‍ഷം കഠിനതടവും 66,000 രൂപ പിഴയും
പത്തനംതിട്ട: 19 കാരിയെ ബലാത്സംഗത്തിനു ശ്രമിച്ച യുവാവിന് ഒന്‍പതര വര്‍ഷം കഠിനതടവും 66,000 രൂപ പിഴയും. ചിറ്റാര്‍ പന്നിയാര്‍ കോളനിയില്‍ ചിറ്റേഴത്തു വീട്ടില്‍ ആനന്ദരാജ്(34) നെയാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്ല്‍ ജഡ്ജ് മഞ്ജിത് ടി ശിക്ഷിച്ചത്. പിഴയും വിധിച്ചത്. 2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ സഞ്ജു ജോസഫ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിഷ്ണുവാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. ബലാത്സംഗശ്രമത്തിന് അഞ്ച് വര്‍ഷം കഠിന തടവും 50,000 പിഴയും, പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് മാസം കൂടി കഠിന തടവും ശിക്ഷയായി വിധിച്ചു. അതിനുപുറമേ, സെക്ഷന്‍ 354 പ്രകാരം മൂന്നു വര്‍ഷം കഠിന തടവും 10,000 പിഴയും, പിഴ അടയ്ക്കാത്ത പക്ഷം 10 ദിവസത്തെ…
Read Moreമ്യൂള്‍ അക്കൗണ്ട് വഴി പണം തട്ടിയെടുത്ത കേസ്: പത്തനംതിട്ടയില്‍ രണ്ടുപേർ അറസ്റ്റില്‍
പത്തനംതിട്ട: മ്യൂള്‍ അക്കൌണ്ട് വഴി പണം തട്ടിയെടുത്ത കേസില്‍ വ്യത്യസ്ത സംഭവങ്ങളിലായി ജില്ലയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പെട്ടി വലിയകുളം പാണ്ട്യത്ത് വീട്ടില്‍ ആര്യ ആനി സ്കറിയ(23)നെ കോയിപ്രം പോലിസും പഴവങ്ങാടി ഐത്തലപുത്തന്പുരയ്ക്കല് വീട്ടില്‍ സരിന് പി.സാബു(27) നെ റാന്നി പോലിസും അറസ്റ്റ് ചെയ്തു. ആര്യ ആനി സ്കറിയ, തന്റെ തടിയൂര്‍ സൗത്ത് ഇന്‍ഡ്യന്‍ ബേങ്ക് ശാഖയിലെ അക്കൗണ്ട് ഉപയോഗിച്ച് സംഘടിത സൈബര്‍തട്ടിപ്പു കുറ്റക്യത്യങ്ങളിലെ കണ്ണിയായി പ്രവര്‍ത്തിച്ച് പലരുടെ അക്കൗണ്ടില്‍ നിന്നും പണം സ്വരൂപിച്ച് മറ്റ് പ്രതികള്‍ക്ക് അയച്ച് കൊടുക്കുകയും ആയതിന് കമ്മീഷന്തുക കൈപ്പറ്റിയെന്നും പോലിസ് പറഞ്ഞു. സരിന് പി സാബു, തന്റെ പേരിലുള്ള റാന്നി ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയിലെ അക്കൗണ്ട് ഉപയോഗിച്ച് പലരുടെ അക്ൗണ്ടില് നിന്നും പണം സ്വരൂപിച്ച് സൂക്ഷിച്ച ശേഷം കാഷ് വിത്ത് ഡ്രാവല്‍ സ്ലിപ്പ് ഉപയോഗിച്ച് പണം പിന്‍വലിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. 85,000…
Read Moreഎത്ര വലിയ ആൾ ആയാലും കഴിവുറ്റ നടൻ ആയാലും ഒപ്പമുള്ള ആളുകൾ ഇല്ലെങ്കിൽ എവിടെയും എത്താൻ കഴിയില്ല: മോഹൻലാൽ
ജീവിതത്തിൽ സംഭവിച്ചതെല്ലാം വളരെ വിസ്മയം ആയിരുന്നു. അതിനാൽ എന്റെ മകളുടെ പേര് പോലും വിസ്മയ എന്നാണ് ഇട്ടിരിക്കുന്നത് എന്ന് മോഹൻലാൽ. എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം വളരെ വിസ്മയം ആയിരുന്നു. ആക്സിഡന്റൽ ആയിരുന്നു. അവൾ ഒരുപാട് കാര്യങ്ങൾ ഒക്കെ പഠിച്ചതാണ്. ഒരു സിനിമയിൽ അഭിനയിക്കണം എന്ന് പറഞ്ഞു. ഒരാൾക്ക് സിനിമയിൽ അഭിനയിക്കണം എന്നത് ചെറിയ കാര്യമല്ല, പക്ഷേ ഞങ്ങൾക്ക് ഇപ്പോൾ പ്രൊഡക്ഷൻ ഹൗസുണ്ട് എല്ലാ സൗകര്യങ്ങളും ഉണ്ട്. അതിന്റെ പിന്നിൽ ആന്റണി പെരുമ്പാവൂരുണ്ട്. അദ്ദേഹത്തിന്റെ സപ്പോർട്ട് ഉണ്ട്. അതിന്റെ പേര് തന്നെ തുടക്കം എന്നാണ്. എനിക്ക് ഒരുപാട് ആളുകൾ ഉണ്ടായിരുന്നു സപ്പോർട്ട് ചെയ്യാൻ. വലിയൊരു സംഘത്തിന്റെ കൂടെ സഞ്ചരിച്ച ആളായിരുന്നു. എത്ര വലിയ ആൾ ആയാലും കഴിവുറ്റ നടൻ ആയാലും ഒപ്പമുള്ള ആളുകൾ ഇല്ലെങ്കിൽ എവിടെയും എത്താൻ കഴിയില്ല എന്ന് മോഹൻലാൽ.
Read Moreതീയതിയില്ലാ വാഗ്ദാനങ്ങൾ അറബിക്കടലിൽ എറിയണം
ഒരിക്കൽ നമ്മുടെ കർഷകർ വന്യജീവികളെ ഭയക്കാതെ പണിയെടുക്കുകയും പ്രാണഭയമില്ലാതെ കിടന്നുറങ്ങുകയും ചെയ്യും. അവരുടെ വിളകൾക്ക് അധ്വാനത്തിനൊത്ത ഫലം കിട്ടും. വനംവകുപ്പ് ഉദ്യോഗസ്ഥരെ ജനദ്രോഹികളാകാൻ അനുവദിക്കാത്ത സർക്കാർ വരും. തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായകളുണ്ടാകില്ല. വഴികളും പുഴകളും പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞതായിരിക്കില്ല. മാലിന്യം തരംതിരിച്ചു നിക്ഷേപിക്കാൻ വീടുകൾക്കടുത്തു സ്ഥിരം സംവിധാനമുണ്ടാകും. അവ അന്നന്നു നിർമാർജനം ചെയ്യും. വിനോദസഞ്ചാരികൾ വൃത്തികെട്ട കാഴ്ചകൾ കാണേണ്ടിവരില്ല. സ്ത്രീകൾ ഉൾപ്പെടെ ആരും ക്രിമിനലുകളെയും മയക്കുമരുന്നടിമകളെയും ഭയന്ന് ഓടിയൊളിക്കില്ല. സർവകലാശാലകൾ രാഷ്ട്രീയ കുറ്റവാളികളുടെ നിയന്ത്രണത്തിലായിരിക്കില്ല. വിദ്യാർഥികൾ പഠിക്കാൻ നാടു വിടില്ല. പിൻവാതിൽ നിയമനങ്ങൾ പഴങ്കഥകളായി മാറും. അക്കാലത്ത് സർക്കാരുകൾ വർഗീയത വളർത്തില്ല. രാഷ്ട്രീയക്കാർ വോട്ടിനുവേണ്ടി വർഗീയതയുടെയും തീവ്രവാദത്തിന്റെയും പ്രായോജകരാകാതെ വികസനത്തിലൂന്നിയ പ്രചാരണം മാത്രം നടത്തും. അവർ വർഗീയ സംഘടനകളെ തള്ളിപ്പറയും. സമൂഹമാധ്യമങ്ങൾ വെറുപ്പുത്പാദന കേന്ദ്രങ്ങളാകില്ല. ആദിവാസികളും ദളിതരും ഒരു വിവേചനവും അനുഭവിക്കില്ല. അഴിമതിക്കാർക്ക് ഭരണകർത്താക്കളോ ഉദ്യോഗസ്ഥരോ ആകാനാകില്ല……
Read Moreവാക്കാണ് സത്യം… യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭയിൽ ആശമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം; ഈ സമരം സ്ത്രീശക്തിയുടെ വിജയമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം:”ഇപ്പോഴുണ്ടായത് സ്ത്രീ ശക്തിയുടെ വിജയം. ആർക്കും മായ്ച്ചുകളയാൻ സാധിക്കാത്ത ഒരു അടയാളപ്പെടുത്തൽ നടത്തിയിട്ടാണ് ആശമാർ രാപ്പകൽ സമരം അവസാനിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭയിൽ ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ പ്രവർത്തകർ നടത്തിയ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സമരം അവസാനിപ്പിക്കുമെന്ന് നിങ്ങൾ പറഞ്ഞപ്പോൾ ചിലർ പറഞ്ഞത് 33 രൂപ നക്കാപ്പിച്ച വാങ്ങിയിട്ടാണെന്നാണ്. പക്ഷെ ഈ സമരത്തിന്റെ രൂക്ഷത എനിക്കറിയാം. ഈ സമരം ആരംഭിച്ച് നാലാം ദിവസം മുതൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്.’- വി.ഡി. സതീശൻ പറഞ്ഞു. ആശമാർ ആവശ്യപ്പെട്ട മിനിമം വേതനം ഇനിയും നേടാനുണ്ട്. നിങ്ങൾ കേരളത്തിൽ എവിടെ സമരം നടത്തിയാലും യുഡിഎഫ് കൂടെയുണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായും സതീശൻ പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇനിയും സമരം വ്യാപിക്കും. ഇവിടെ നടന്ന സമരത്തേക്കാൾ…
Read Moreമഹാഭാരതത്തിൽ പഞ്ച പാണ്ഡവൻമാർ യുമനാനദീ തീരം തലസ്ഥാന നഗരിയാക്കി: ‘ന്യൂഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥയെന്ന് മാറ്റണം’: അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി എംപി
യുപിക്ക് പിന്നാലെ രാജ്യതലസ്ഥാനത്തും ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ പഴയ പേരുകൾ മാറ്റാനുള്ള ആവശ്യം ശക്തം. ന്യൂഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്ന് ചൂണ്ടിക്കാട്ടി അമിത് ഷായ്ക്ക് ചാന്ദ്നി ചൗക്ക് എംപി പ്രവീൺ ഖണ്ഡേൽവാളുടെ കത്ത്. ന്യൂഡൽഹി വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവയുടെ പേരും മാറ്റണമെന്ന് പ്രവീൺ ഖണ്ഡേൽവാൾ അയച്ച കത്തിൽ ആവശ്യപ്പെട്ടു. മഹാഭാരതത്തിൽ പഞ്ച പാണ്ഡവൻമാർ യുമനാനദീ തീരം തലസ്ഥാന നഗരിയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിയുടെ ആവശ്യം. സാംസ്കാരികവും ചരിത്രപരവുമായ ഘടകങ്ങൾ പരിഗണിച്ച് തലസ്ഥാന നഗരത്തിന്റെ പേര് തന്നെ മാറ്റി രാജ്യത്തിന്റെ യശസ് ഉയർത്തിപ്പിടിക്കണമെന്നും കത്തിൽ പറയുന്നു. അതേസമയം, ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെ പാർലമെന്റിലോ നിയമസഭയിലോ ബിൽ കൊണ്ടുവന്ന് പാസാക്കണം. കേന്ദ്ര സർക്കാരോ മുതിർന്ന ബിജെപി നേതാക്കളോ കത്തിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Read More