തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് വൈകുന്നേരം റാന്നിയിലെ കോടതിയില്‍ ഹാജരാക്കും. സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. 2019 കാലയളവില്‍ സുധീഷ് കുമാറായിരുന്നു ശബരിമലയിലെ എക്സിക്യൂട്ടീവ് ഓഫീസര്‍. ദ്വാരപാലക ശില്പ്പങ്ങള് സ്വര്ണ്ണപ്പാളിയെന്നറിയമായിരുന്നിട്ടും ചെമ്പ് പാളിയെന്ന് വ്യാജരേഖ ഉണ്ടാക്കുകയും ഉണ്ണിക്കൃഷ്ണന് പോറ്റി മുഖേന സ്വര്‍ണം കടത്താന്‍ സഹായിച്ചെന്നും കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം സുധീഷിനെ അറസ്റ്റ് ചെയ്തത്. ആരുടെ നിര്‍ദേശാനുസരണമാണ് ചെമ്പ് പാളിയെന്ന് സാക്ഷ്യപ്പെടുത്തിയതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇയാള്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഉണ്ണികൃഷ്ണന് പോറ്റിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്വര്‍ണം കൊള്ളയടിക്കാന്‍ കുട്ടുനിന്നവരുടെ പേരുവിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം…
Read MoreDay: November 1, 2025
ജീവിതം കൊണ്ട് ലോകത്തോട് സാക്ഷ്യം പറയേണ്ട ഉത്തരവാദിത്വം ഉണ്ടെന്ന് മന്ത്രി വീണാ ജോർജ്
മാന്നാർ: ജീവിതംകൊണ്ട് ലോകത്തോട് സാക്ഷ്യം പറയേണ്ട ഉത്തരവാദിത്വം നമുക്ക് ഉണ്ടെ ന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ് ഗുരുസ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിവേകത്തോടെ മനസുകളെ ചേർത്തുപിടിക്കാനും മനസിലാക്കാനും എസ്ഡിഒഎഫ് പ്രവർത്തകരിലൂടെ സമൂഹത്തിനു സാധ്യമാകട്ടെയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പരുമലയെ വ്യത്യസ്തമാക്കുന്നത് സർവർക്കും സമാരാധ്യനായ ഗുരുവിന്റെ ജീവിതംമൂലമാണെന്ന് മുഖ്യ സന്ദേശം നൽകിയ എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്. ദൈവത്തോടും സഭയോടും സമൂഹത്തോടും ഉള്ള ഉത്തരവാദിത്വങ്ങൾ ദൈവത്തിനും മനുഷ്യർക്കും മുമ്പിൽ നീതീകരിക്കപ്പെട്ട് നിർവഹിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു. വൈദിക ട്രെസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ബിജു ടി. മാത്യു പുത്തൻകാവ് , ഫാ. ജെ. മാത്യുകുട്ടി,…
Read Moreസൗദിയിൽ പോലീസ് ഏറ്റുമുട്ടലിൽ ഇന്ത്യക്കാരൻ മരിച്ചു
റാഞ്ചി: സൗദി അറേബ്യയിൽ പോലീസ് ഏറ്റുമുട്ടലിൽ ഇന്ത്യക്കാരൻ മരിച്ചു. ജാർഖണ്ഡ് ഗിരിധി ജില്ലയിൽ നിന്നുള്ള വിജയ് കുമാർ മഹാതോ (27) യാണ് മരിച്ചത്. ലോക്കൽ പോലീസും മദ്യക്കള്ളക്കടത്തുകാരെന്ന് സംശയിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മഹാതോയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഒക്ടോബർ 16ന് ആയിരുന്നു സംഭവം. മഹാതോ കഴിഞ്ഞ ഒമ്പത് മാസമായി ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്യുകയായിരുന്നു. ജിദ്ദയിൽവച്ച് മഹാതോ കൊല്ലപ്പെട്ടതായി സൗദി ഉദ്യോഗസ്ഥർ അറിയിച്ചു. ഗിരിദിഹിലെ ദുമ്രി ബ്ലോക്കിൽനിന്നുള്ള പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജാർഖണ്ഡ് തൊഴിൽവകുപ്പ് അറിയിച്ചു. സൗദിയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതായും അധികൃതർ ഇന്നലെ അറിയിച്ചു. ഒരു ഏറ്റുമുട്ടലിൽ താൻ കുടുങ്ങിയെന്നും പരിക്കേറ്റെന്നും അറിയിച്ച് ഭാര്യ ബസന്തിദേവിക്ക് മഹാതോ വാട്സാപ് ശബ്ദ സന്ദേശം അയച്ചിരുന്നതായി കുടിയേറ്റ തൊഴിലാളി പ്രശ്നങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ സിക്കന്ദർ അലി പറഞ്ഞു. ബസന്തിദേവി ഭർതൃവീട്ടുകാരെ വിവരം…
Read Moreനെല്ല് വില വർധന: 28.20 രൂപയില്‍നിന്ന് 30 രൂപയാക്കി വര്‍ധിപ്പിച്ചു; ഇടതുസർക്കാരിന്റെ കർഷകവഞ്ചന
കുമരകം: നെല്ലിന്റെ വില ഒരു രൂപ എണ്പതു പൈസ കൂട്ടി 28.20 രൂപയില്‍നിന്ന് 30 രൂപയാക്കി വര്‍ധിപ്പിച്ച സർക്കർ നടപടി വഞ്ചനയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. 2021 ൽ ഒരു കിലോ നെല്ല് 28.20 രൂപയ്ക്കാണ് സപ്ലൈകോ സംഭരിച്ചത്. 2021 ല്‍ കേന്ദ്ര വിഹിതം 19.40 രൂപയായിരുന്നു. കേരളത്തിന്റെ വിഹിതം 8.80 രൂപയും. അങ്ങനെയാണ് 28.20 രൂപനെല്ലുവിലയായി കര്‍ഷകര്‍ക്ക് നല്‍കിയത് എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ 2022ല്‍ ഒരു രൂപയും 2023 ല്‍ ഒരു രൂപ 43 പൈസയും 2024ല്‍ ഒരു രൂപ 17 പൈസയും 2025ല്‍ 69 പൈസയും സംഭരണവില വര്‍ധിപ്പിച്ചു. ആകെ വര്‍ധന നാലു രൂപ 29 പൈസ. 2021 ലെ വിലയായ 28 രൂപ 20 പൈസയോടൊപ്പം കേന്ദ്രം വര്‍ധിപ്പിച്ച നാലു രൂപ 29 പൈസയും കൂടെ നല്കിയാല് 32 രൂപാ 49 പൈസയെങ്കിലും ഒരു…
Read Moreനായ പുരയിടത്തിൽ കയറി തർക്കം; അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് 10 വർഷം തടവ്
മുട്ടം: അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിന് പത്ത് വർഷം കഠിനതടവ്. ഇടുക്കി തടിയന്പാട് പുതുനാക്കുന്നേൽ സതീഷ്കുമാറിനെയാണ് ( 36) പത്തുവർഷം തടവും അൻപതിനായിരം രൂപ പിഴയും മുട്ടം മൂന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലു വർഷം അധിക തടവ് അനുഭവിക്കണം. അയൽവാസിയായ ഇരട്ടപ്ലാക്കൽ അനീഷ് ഉലഹന്നാനെയാണ് പ്രതി ആക്രമിച്ചത്. 2021 ഏപ്രിൽ നാലിനായിരുന്നു സംഭവം. അനീഷിന്റെ നായ പുരയിടത്തിൽ കയറിയതിലുള്ള വൈരാഗ്യം മൂലമായിരുന്നു ആക്രമണം. വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ് അനീഷിന്റെ തലയിലും ഇരു കാലുകൾക്കും പരിക്കേറ്റിരുന്നു. ഇടത്തേ ചെവി മുറിഞ്ഞ് അറ്റുപോകുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ ജോണി അലക്സ് ഹാജരായി.
Read Moreസ്പെയിനിലെ തിരുക്കുടുംബ ബസിലിക്ക ലോകത്തിലെ ഉയരം കൂടിയ പള്ളി
ബാർസലോണ: സ്പെയിനിലെ ബാർസലോണ നഗരത്തിൽ ഒന്നര നൂറ്റാണ്ടായി നിർമാണം പുരോഗമിക്കുന്ന തിരുക്കുടുംബ സഗ്രാദ ഫമീലിയ ബസിലിക്ക ലോകത്തിലെ ഏറ്റവും ഉയരമുള്ള പള്ളി എന്ന ബഹുമതി സ്വന്തമാക്കി. ബസിലിക്കയിലെ ‘ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്’ എന്ന മുഖ്യ ഗോപുരത്തിൽ കുരിശിന്റെ ഒരു ഭാഗം ഘടിപ്പിച്ചതോടെ ഉയരം 162.91 മീറ്ററായി. ജർമനിയിലെ ഉലം മ്യൂൺ സ്റ്റർഎന്ന പ്രൊട്ടസ്റ്റന്റ് പള്ളി 1890 മുതൽ കൈവശംവച്ച 161.53 മീറ്ററിന്റെ റിക്കാർഡാണു മറികടന്നത്. മുഖ്യ ഗോപുരത്തിൽ കുരിശ് മുഴുവനായി ഘടിപ്പിച്ചുകഴിയുന്പോൾ തിരുക്കുടുംബ ബസിലിക്കയുടെ ഉയരം 172 മീറ്റർ ആകും. വിശ്വപ്രസിദ്ധ സ്പാനിഷ് വാസ്തുശില്പി ആന്റണി ഗൗഡി രൂപകല്പന ചെയ്ത തിരുക്കുടുംബ ദേവാലയത്തിന്റെ നിർമാണം 1882ൽ തുടങ്ങിയതാണ്. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഈ ഭീമൻപള്ളിയിൽ 18 ഗോപുരങ്ങളാണുള്ളത്. 1926ൽ ഗൗഡി മരിക്കുന്പോൾ ഒരു ഗോപുരം മാത്രമാണ് പൂർത്തിയായിരുന്നത്. പലവിധ കാരണങ്ങളാൽ പള്ളിയുടെ നിർമാണപ്രവർത്തനങ്ങൾ നീളുകയായിരുന്നു.
Read Moreത്രിമധുരം… റാങ്കുകളുടെയും മാസ്റ്റർ ബിരുദങ്ങളുടെയും “കവിതാ’വിസ്മയം
തൊടുപുഴ: അക്കാദമികരംഗത്തും ജീവിതത്തിലും അപൂർവനേട്ടങ്ങളുടെ കാൻവാസ് സ്വന്തമാക്കി കവിത ടീച്ചർ. ഇവർ നേടിയത് ഒന്നല്ല മൂന്നു റാങ്കുകളാണ്. കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽനിന്ന് എംഎ സൈക്കോളജിയിൽ മാസ്റ്റർ ബിരുദംകൂടി ലഭിച്ചതോടെ മൂന്നു മാസ്റ്റർ ബിരുദങ്ങളും ടീച്ചറിനു സ്വന്തം. കലയന്താനി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ ഇവർ ഒഡീഷയിലെ ബെരന്പൂർ യൂണിവേഴ്സിറ്റിയിൽനിന്നു ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ, എംഎ ഇംഗ്ലീഷ് ലിറ്ററേച്ചർ, കുസാറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയിലാണ് ഒന്നാം റാങ്ക് നേടിയത്. തന്റെ 47-ാമത്തെ വയസിൽ എം.എ സൈക്കോളജിയിൽ എടുത്ത മാസ്റ്റർ ബിരുദത്തിന് ഇരട്ടിമധുരമുണ്ട്. ഭർത്താവ് ജോലി സംബന്ധമായി അഹമ്മദാബാദിലായതിനാൽ വീട്ടിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടത്തുന്നതും ടീച്ചറാണ്. രാപകൽ ഭേദമന്യേ കഠിനാധ്വാനം ചെയ്യുന്ന ടീച്ചറിന്റെ ത്യാഗത്തിൽ ചാലിച്ചെടുത്ത ജീവിതം ഏവർക്കും മാതൃകയാണ്. അധ്യാപനജോലിയുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ അൽപംപോലും വിട്ടുവീഴ്ച ചെയ്യാൻ…
Read Moreഇന്നത്തെ ദിവസം എന്നെ എടുത്തു നടന്നത് അവനാണ്… ഇടറിയ കണ്ഠത്തിൽ നന്ദിയോടെ ജെമീമ റോഡ്രിഗസ്
“ആദ്യമേ യേശുവിനു നന്ദി പറയുന്നു. കാരണം, എനിക്കിതു സ്വയം ചെയ്യാന്‍ സാധ്യമല്ല. ഇന്നത്തെ ദിവസം എന്നെ എടുത്തു നടന്നത് അവനാണ്. അതുപോലെ എന്റെ അമ്മയ്ക്കും അച്ഛനും എന്റെ പരിശീലകനും എന്നില്‍ വിശ്വസമര്‍പ്പിച്ച ഓരോ വ്യക്തിക്കും നന്ദി. ഒരു മാസമായി ഞാന്‍ അതിയായ മാനസിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഒരു സ്വപ്നം പോലെ തോന്നുന്നു, ആ സ്വപ്നം ഇതുവരെ മുങ്ങിയില്ല”: കണ്ണീര് തുടച്ച്, ഇടറിയ കണ്ഠത്തോടെ, മുറിഞ്ഞ വാക്കുകള്‍ ചേര്‍ത്തുവച്ച് ജെമീമ റോഡ്രിഗസ് ലോകത്തിനു മുന്നില്‍ ആദ്യം പറഞ്ഞ വാക്കുകള്‍. അതാകട്ടെ, വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസിംഗിലൂടെ ഇന്ത്യയെ ഐസിസി വനിതാ ലോകകപ്പ് ഫൈനലില്‍ എത്തിച്ചശേഷം. ഏഴു തവണ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ, ഇന്ത്യക്കു മുന്നില്‍ 339 റണ്‍സ് എന്ന പടുകൂറ്റന്‍ ലക്ഷ്യംവച്ചപ്പോള്‍ ഏവരും അവിശ്വാസികളായി. എത്ര റണ്‍സിന് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടും…
Read Moreകുമരകത്തിന്റെ ടൂറിസം മേഖലയ്ക്ക് ഒരു പൊൻതൂവൽക്കൂടി; വേമ്പനാട് കായലിന്റെ ഓളപ്പരപ്പിൽ സീ പ്ലെയിന്‍ പറന്നിറങ്ങും… പദ്ധതിക്ക് കേന്ദ്ര ഏവിയേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചു
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ സീ പ്ലെയിന്‍ പദ്ധതിക്ക് കേന്ദ്ര ഏവിയേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചതോടെ കുമരകം കായലിലും വിമാനം ചിറകടിക്കും. വേമ്പനാട് കായല്‍ ടൂറിസത്തിലും ഗതാഗതത്തിലും മറ്റൊരു കുതിപ്പിനുള്ള ഓളമായി ഇതു മാറും. സംസ്ഥാനത്ത് 48 റൂട്ടുകള്‍ക്ക് അനുമതി ലഭിച്ചിരിക്കെ എറണാകുളം, ആലപ്പുഴ ജില്ലകളിലെ കായലുകളില്‍നിന്നു കുമരകം ഉള്‍പ്പെടെ പ്രദേശങ്ങളിലേക്ക് ആസന്ന ഭാവിയില്‍ പറക്കാം. കായല്‍ക്കാഴ്ചകള്‍ ആസ്വദിക്കാന്‍ ബോട്ട് യാത്രയേക്കാള്‍ വിമാനയാത്ര തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കും. കൊച്ചിയില്‍നിന്നുള്‍പ്പെടെ റോഡ് മുഖേനയുള്ള യാത്രാ സമയവും കുറയ്ക്കാനാകും. ഇതിനൊപ്പം കായലുകളുള്ള ജില്ലകളെ ബന്ധിച്ച് യാത്രാവിമാനങ്ങള്‍ക്കും സാധ്യതയുണ്ട്. ഇന്ത്യ വണ്‍ എയര്‍, മെഹ്എയര്‍, പിഎച്ചല്‍, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ക്കാണ് നിലവില്‍ റൂട്ടുകള്‍ അനുവദിച്ചിട്ടുള്ളത്. മുന്‍പ് കൊച്ചിയില്‍നിന്ന് ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് വിമാനത്തിന്റെ പരീക്ഷണപറക്കല്‍ വിജകരമായ നടത്തിയിരുന്നു. അണക്കെട്ടുകളിലൂടെ സീപ്ലെയ്ന്‍ പദ്ധതി നടപ്പാക്കാനും ആലോചനയുണ്ട്. ഇടുക്കി ജില്ലയുടെ ടൂറിസം വികസനത്തിന് ഇതുനേട്ടമാകും.…
Read Moreരാത്രിമുഴുവനും അമ്മ വിളിച്ചുകൊണ്ടേയിരുന്നു; പുലർച്ചെ ഫോൺ എടുത്തത് പോലീസ്; വൈക്കത്ത് അപകടത്തിൽപ്പെട്ട മകനെ കാണാനെത്തിയ അമ്മ കണ്ടത് നിശ്ചലമായി കിടക്കുന്ന മകനെ
വൈക്കം: രാത്രി വൈകിയും മകനെ കാണാതെ വിഷമിച്ച് മകന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചുകൊണ്ടിരുന്ന മാതാവ് അനിതയ്ക്ക് മകൻ അപകടത്തിൽ മരിച്ചെന്ന കാര്യം ഉൾക്കൊള്ളാനായില്ല.ഇന്നലെ രാവിലെ 7.30 ഓടെ കാറിനുള്ളിൽനിന്ന് ഫയർഫോഴ്സ് അമലിന്റെ ഫോൺ കണ്ടെടുത്ത് പോലീസിന് കൈമാറുമ്പോൾ മാതാവ് അനിതയുടെ വിളിയെത്തി. രാത്രി മുതൽ വിളിച്ചിട്ട് എടുക്കാത്തതിലെ പരിഭവം മകനോടായി പറഞ്ഞെങ്കിലും മറുതലയ്ക്കൽ അപരിചത ശബ്ദം കേട്ട് ആ അമ്മമനസ് വിങ്ങി. മകന് അപകടത്തിൽ പരിക്കേറ്റെന്നും ആശുപത്രിയിലാണെന്നും പോലീസ് പറഞ്ഞപ്പോൾ മനസിന്റെ പിരിമുറുക്കം കുറഞ്ഞു. പിന്നീട് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് പ്രിയപ്പെട്ട മകന് കാർ കനാലിൽ വീണ് ദാരുണാന്ത്യമുണ്ടായകാര്യം അനിത അറിയുന്നത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്യാൻ ബന്ധുക്കൾ സമ്മതിച്ചെങ്കിലും താലൂക്ക് ആശുപത്രി അധികൃതരും പോലീസും കോട്ടയം മെഡിക്കൽ കൊളജ് ആശുപത്രിയിൽ ചെയ്യുന്നതാണ് അഭികാമ്യമെന്ന നിഗമനത്തിലായിരുന്നു. രാത്രി 12.30ഓടെ കാർ നിയന്ത്രണംവിട്ട് കനാലിലേക്ക്…
Read More