കണ്ണൂർ: ഒളിന്പിക്സ് മെഡൽ പോലെയോ, ഒരുപക്ഷേ അതിലേറെയോ തിളക്കമുണ്ടായിരുന്നു മാനുവൽ ഫ്രെഡറിക്കിന്റെ ജീവിതത്തിൽ ഇടതുനെറ്റിയിലെ ആ മായാത്ത മുദ്രയ്ക്ക്. ഒളിന്പിക് മെഡൽ ഏതൊരു കായികപ്രതിഭയുടെയും സ്വപ്നസാഫല്യമെങ്കിൽ നെറ്റിയിലെ മുഴ കളിക്കളത്തിൽ ആത്മബലിയോളം പോന്ന പോരാട്ടവീര്യത്തിന്റെ നിത്യപ്രതീകം. വർഷങ്ങൾക്കു മുന്‍പൊരിക്കൽ ബർണശേരിയിലെ സഹോദരിയുടെ വീട്ടിൽവച്ച് മാനുവൽ നെറ്റിയിലെ മുഴയിൽ തലോടി പറഞ്ഞു: 1977 ലെ ഡൽഹി നെഹ്റു കപ്പ് ഹോക്കി ടൂർണമെന്റിൽ പഞ്ചാബ് പോലീസ് ടീമംഗത്തിന്റെ ഗോളിലേക്കുള്ള ഷോട്ട് തടുത്തതിന്റെ സമ്മാനം! ഹോക്കി ഇന്ത്യയുടെ ഗോൾമുഖത്ത് മാനുവൽ ഫ്രെഡറിക്കിന്റെ ‘മരണക്കളി’കണ്ട് കൈകൊടുത്തവരിൽ പാക്കിസ്ഥാൻ രാഷ്ട്രത്തലവനായിരുന്ന സിയാ ഉൾ ഹഖുമുണ്ടായിരുന്നു. അതേവർഷം ലാഹോർ ഹോക്കി സ്റ്റേഡിയം. ഇന്ത്യ-പാക്കിസ്ഥാൻ ഹോക്കി പരന്പരയുടെ രണ്ടാമത്തെ മത്സരം. പാക്കിസ്ഥാന്റെ സെന്റർ ഫോർവേഡ് ഹനീഫ് ഖാന്റെ തകർപ്പൻ ഷോട്ട്. ‘ഗോൾ…’ എന്ന് ഗാലറി ആർത്തിരന്പുന്നതിനിടെ ഉയർന്നെത്തിയ പന്ത് മാനുവൽ തലകൊണ്ട് ഇടിച്ചുതെറിപ്പിക്കുന്നു. ഹോക്കിയിലും ഹെഡറോ! ഗോളിയുടെ…
Read MoreDay: November 1, 2025
ട്രെയിന്‍ യാത്ര: ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ദീര്‍ഘദൂരയാത്രകള്‍ക്ക് ട്രെയിനില്ലാതെ മലയാളികള്‍ക്ക് എന്താഘോഷം. ഇന്ത്യയിൽ സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രാമാർഗമാണ് ട്രെയിൻ. ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ. 9,000ത്തോളം ട്രെയിനുകൾ ഇന്ത്യയിൽ വിവിധ തരത്തിലുള്ള 9,000ത്തോളം ട്രെയിനുകൾ സര്‍വീസ് നടത്തുന്നുണ്ട്. അവയെ വേഗവും സൗകര്യങ്ങളുമനുസരിച്ച് വിവിധ ഇനങ്ങളാക്കി തിരിച്ചിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനാണ് വന്ദേ ഭാരത്. തുരന്തോ എക്സ്പ്രസുകളും രാജധാനി എക്സ്പ്രസുകളുമാണ് മറ്റു വേഗം കൂടിയ ട്രെയിനുകൾ. വേഗത്തിൽ അടുത്ത സ്ഥാനങ്ങൾ ശതാബ്ദി, ജനശതാബ്ദി, ഗരീബ് രഥ് ട്രെയിനുകള്‍ക്കാണ്. സൂപ്പർഫാസ്റ്റ് മെയിൽ/എക്സ്പ്രസ്, മെയിൽ/എക്സ്പ്രസ്, ഫാസ്റ്റ് പാസഞ്ചർ, പാസഞ്ചർ എന്നിവയാണ് മറ്റു ട്രെയിനുകൾ.നഗരങ്ങളിൽ പ്രത്യേക നഗരപ്രാന്ത ട്രെയിനുകളും നിലവിലുണ്ട്. ഇത്തരം സര്‍വീസുകളിൽ പ്രധാനപ്പെട്ടതാണ് മെട്രോ ട്രെയിനുകള്‍. സേവനങ്ങള്‍ അറിയാം…യാത്രാസേവനങ്ങള്‍ക്ക് പുറമേ ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്.ടിക്കറ്റ് ബുക്കിംഗിന്…
Read Moreകേരളം ഇനി അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; സർക്കാർ നടത്തുന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള പിആർ വർക്കെന്ന് പ്രതിപക്ഷ നേതാവ് സതീശൻ
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം പുതുയുഗപ്പിറവിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രഖ്യാപനത്തെ പ്രതിപക്ഷം എതിർത്തു. എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയിൽ ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനം നടത്തിയത്. സഭാസമ്മേളനം സർക്കാർ പ്രഹസനമാക്കി. പൊള്ളയായ പ്രഖ്യാപനമാണിത്. പച്ച നുണകളുടെ കൂമ്പാരമാണ്. സർക്കാർ നടത്തുന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള പിആർ വർക്ക് ആണെന്നും സതീശൻ ആരോപിച്ചു. തുടർന്ന് സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. എന്നാൽ,…
Read Moreരാത്രിയിൽ പ്രഫസറുടെ അസ്ലീല സന്ദേശം, വീട്ടിലെത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; എതിർത്തപ്പോൾ അപകീർത്തിപ്പെടുത്തൽ; ശല്യക്കാരൻ മൈലാരപ്പയെ അകത്താക്കി പോലീസ്
ബംഗളൂരു: ശാരീരികവും മാനസികവുമായുള്ള പ്രഫസറുടെ ഉപദ്രവം സഹിക്കവയ്യാതെ പോലീസ് സ്റ്റേഷനിൽ പരാതിയുമായി യുവതി. ഒന്നരക്കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. ബംഗളൂരു സര്‍വകലാശാലയിലെ പ്രഫസര്‍ ബി.സി. മൈലാരപ്പയാണ് പോലീസ് പിടിയിലായത്. സദാശിവ നഗറിലെ കര്‍ണാടക സ്റ്റേറ്റ് ഹരിജന്‍ എംപ്ലോയീസ് അസോസിയേഷനില്‍ ജോലി ചെയ്തിരുന്ന സമയത്ത് 2022-ലാണ് ഇയാളെ ആദ്യം കണ്ടുമുട്ടിയതെന്ന് യുവതി പറയുന്നു. യുവതിയെ ഉപദ്രവിച്ചതിനും കേസ് നല്കിയ ദേഷ്യത്തില്‍ വീടുകയറി ബഹളമുണ്ടാക്കിയതിനുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെയും ബന്ധുവായ അഭിഭാഷകന്റെയും വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതോടെ ഇയാൾക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ബംഗളൂരു വെസ്റ്റ് പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ എസ്. ഗിരീഷ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഭര്‍ത്താവ് മരിച്ചശേഷം സ്വത്ത് തര്‍ക്കത്തില്‍ പ്രഫസർ യുവതിയെ സഹായിച്ചിരുന്നു. പിന്നീട് കുടുംബ സുഹൃത്തായ അഭിഭാഷകനെ കുറ്റപ്പെടുത്തുന്ന രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. ഇതിനു വിസമ്മതിച്ചപ്പോള്‍ പൊതുസ്ഥലത്തുവെച്ച് അധിക്ഷേപിക്കുകയും…
Read More