കോട്ടയം: ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ എന്ന ടി.പി.ഫിലിപ്പ് അന്തരിച്ചു. 77 വയസായിരുന്നു. ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലന് ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ തുടര്‍ച്ചയായി ചിരിയുടെ അലകള്‍ തീർത്തിരുന്നു. ലോലന്റെ ബെല്‍ബോട്ടം പാന്റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവഹാവാദികളുമൊക്കെ കോളജ് കുമാരന്മാര് അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാര്ക്ക് ലോലന് എന്ന വിളിപ്പേരും വീണു. കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്കി ആദരിച്ചിട്ടുണ്ട്. ചെല്ലൻ സൃഷ്ടിച്ച ലോലൻ എന്ന കാർട്ടൂൺ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവർ എൻഡിംഗ് സർക്കിൾ എന്ന അനിമേഷൻ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തന്റെ കഥാപാത്രം ചലിക്കുന്നത് കാണും മുൻപാണ് ചെല്ലന്റെ മടക്കം. 1948 ല്‍ പൗലോസിന്റേയും മാര്‍ത്തയുടേയും മകനായി…
Read MoreDay: November 2, 2025
എന്ത് ഭംഗി നിന്നെ കാണാൻ… ഇത് ഓട്ടോയോ അതോ ആഡംബര കാറോ; ഉള്ളിലെ മിനുക്ക് പണി കണ്ട് ഞെട്ടി സൈബറിടം
സാധാരണക്കാരന്റെ വാഹനം എന്നാണ് ഓട്ടോറിക്ഷയെ വിളിക്കാറുള്ളത്. ഓട്ടോ ഡ്രൈവർമാർ പല മിനുക്ക് പരിപാടികളും ഓട്ടോയിൽ നടത്താറുണ്ട്. അത്തരത്തിലൊരു മിനുക്കു പണി വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു ഓട്ടോ ഡ്രൈവർ തന്റെ വാഹനം എങ്ങനെയാണ് ഒരു ആഡംബര വാഹനം പോലെ മാറ്റിയെടുത്തിരിക്കുന്നത് എന്നാണ് വീഡിയോയിൽ ഉള്ളത്. ഓട്ടോയുടെ അകത്ത് കയറുന്പോൾ നമ്മൾ ഏതോ ആഡംബര കാറിനുള്ളിൽ കയറിയ പ്രതീതിയാണ് ഉണ്ടാകുന്നത്. പവർ വിൻഡോകൾ, എസി, കൺവെർട്ടിബിൾ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം തന്നെ ഈ ഓട്ടോയിലുണ്ട്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. പുറത്ത് നിന്ന് നോക്കുന്പോൾ സാധാരണ ഓട്ടോയും എന്നാൽ അകത്ത് കയറുന്പോൾ അത്യാഡംബരമെന്ന് തോന്നിക്കുകയും ചെയ്യുന്ന സംഭവങ്ങളാണല്ലോ ഇതിലെന്നാണ് മിക്ക ആളുകളും കമന്റ് ചെയ്തത്.
Read Moreകേരളത്തിലുണ്ടായ അവിസ്മരണീയമായ സാമൂഹിക പുരോഗതിയുടെ തുടർച്ച ഉറപ്പാക്കുന്നതാണ് അതിദാരിദ്ര്യം തുടച്ചുനീക്കിയെന്ന വാർത്ത: പിണറായി വിജയൻ
തിരുവനന്തപുരം: അതിദാരിദ്ര്യം തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലുണ്ടായ അവിസ്മരണീയമായ സാമൂഹിക പുരോഗതിയുടെ തുടർച്ച ഉറപ്പാക്കുന്നതാണ് അതിദാരിദ്ര്യം തുടച്ചുനീക്കിയെന്ന വാർത്ത. 64,006 കുടുംബങ്ങൾ ഇന്ന് ആത്മാഭിമാനത്തിന്റെ പുതുവഴികളിലേക്ക് എത്തിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… അങ്ങനെ നാം അതും നേടിയിരിക്കുന്നു. അതിദാരിദ്ര്യം തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഒരു കേരളപ്പിറവി ദിനത്തിൽ തന്നെ പുതുചരിത്രം കുറിക്കാനായി എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. കേരളത്തിലുണ്ടായ അവിസ്മരണീയമായ സാമൂഹിക പുരോഗതിയുടെ തുടർച്ച ഉറപ്പാക്കുന്നതാണ് അതിദാരിദ്ര്യം തുടച്ചുനീക്കിയെന്ന വാർത്ത. 64,006 കുടുംബങ്ങൾ ഇന്ന് ആത്മാഭിമാനത്തിന്റെ പുതുവഴികളിലേക്ക് എത്തിയിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരുടെയും ഉയർച്ച ഉറപ്പാക്കുന്ന ഉൾച്ചേർക്കലിന്റെ ജനകീയ വികസന മാതൃകയാണ് കഴിഞ്ഞ ഒമ്പത് വർഷങ്ങളിലായി…
Read Moreഉപരാഷ്ട്രപതി നാളെ കേരളത്തിൽ
ന്യൂഡൽഹി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നാളെയെത്തും. സ്ഥാനമേറ്റെടുത്തശേഷമുള്ള ഉപരാഷ്ട്രപതിയുടെ ആദ്യ കേരള സന്ദർശനമാണിത്. നാളെ കൊല്ലം ഫാത്തിമമാതാ നാഷണൽ കോളജ് വജ്രജൂബിലി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായിരിക്കും. തുടർന്ന് കൊല്ലത്ത് രാജ്യത്തെ എല്ലാ കയർ കയറ്റുമതി അസോസിയേഷനുകളും ഉൾപ്പെട്ട ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻസ് അംഗങ്ങളുമായി സംവദിക്കും. ചൊവ്വാഴ്ച കേന്ദ്രസർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പിനു കീഴിലുള്ള തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഉപരാഷ്ട്രപതി സന്ദർശിക്കും.
Read Moreഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം: വിക്ഷേപണം ഇന്ന്; 4,400 കിലോ ഭാരമുള്ള സിഎംഎസ്- 03 ഉപഗ്രഹം നാവികസേനയുടെ ആശയവിനിമയത്തിന് കരുത്താകും
നാവികസേനയ്ക്കായി ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം ഇന്നു വിക്ഷേപിക്കും. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നു വൈകുന്നേരം 5.26നാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) യുടെ പുതിയ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-3 വിക്ഷേപിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്കു കരുത്താകുന്ന അത്യാധുനിക ഉപഗ്രഹമാണ് എൽവിഎം-3 (ലോഞ്ച് വെഹിക്കിൾ മാർക്ക്- 3) റോക്കറ്റിൽ ബഹിരാകാശത്തേക്കു വിക്ഷേപിക്കുക. ചന്ദ്രയാൻ- 03 ദൗത്യത്തിനായി പേടകം ചന്ദ്രനിലെത്തിച്ച ഇന്ത്യയുടെ ഏറ്റവും ശക്തമായ വിക്ഷേപണവാഹനമാണിത്. ജിസാറ്റ്- 7 ആർ എന്നും അറിയപ്പെടുന്നതാണ് സിഎംഎസ്-3 ഉപഗ്രഹം. ഏകദേശം 4,410 കിലോഗ്രാം ഭാരമുള്ളതാണിത്. ഇന്ത്യ ഉപഭൂഖണ്ഡം ഉൾപ്പെടുന്ന വിശാല സമുദ്രമേഖലയിലേക്കുള്ള മൾട്ടി-ബാൻഡ് കമ്യൂണിക്കേഷൻ സേവനങ്ങളാകും ലഭ്യമാകുക. നാവികസേനയുടെ ശബ്ദ, വീഡിയോ, ഡാറ്റ തുടങ്ങിയ ആശയവിനിമയ ശേഷികളിലും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും ഗണ്യമായ പുരോഗതി കൈവരിക്കാൻ പുതിയ ഉപഗ്രഹത്തിനു കഴിയും. സിഎംഎസ്-03 സി, എക്സ്റ്റൻഡഡ് സി, കെയു ബാൻഡുകളിൽ…
Read Moreകാലത്തിനൊപ്പമൊരു മാറ്റം… റിക്കാർഡ് കുറിച്ച് യുപിഐ
ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് നട്ടെല്ലായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ), ഒക്ടോബറിൽ പുതിയ എക്കാലത്തെയും ഉയർന്ന നില ഇടപാടുകൾ സൃഷ്ടിച്ചുകൊണ്ട് വീണ്ടും സ്വന്തം റിക്കാർഡുകൾ തകർത്തു. യുപിഐ നിലവിൽ വന്ന ഏപ്രിൽ 2016ന് ശേഷമുണ്ടായ ഏറ്റവും മികച്ച കണക്കുകളാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിൽ യുപിഐയിലൂടെ നടന്നത് റിക്കാർഡ് ഇടാപാടുകളാണ്. 2,070 കോടി ഇടപാടുകളിലൂടെ 27.28 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. രാജ്യത്ത് ഉത്സവ സീസണിനൊപ്പം ജിഎസ്ടി ഇളവും വന്നതോടെ ഡിമാൻഡ് വർധിച്ചതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. 2025 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 1963 കോടി ഇടപാടുകളിൽ നിന്ന് ഒക്ടോബറിൽ 3.6 ശതമാനത്തിന്റെ വർധനയുണ്ടായി. മുൻമാസം 24.90 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു. ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 2,000 കോടി ഇടപാടുകളാണ് എണ്ണത്തിന്റെ കാര്യത്തിൽ ഇതുവരെയുള്ള…
Read Moreഅധ്യാപകരുടെ മാനസിക പീഡനം: സ്കൂള്‍ കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്ന് ചാടി നാലാം ക്ലാസുകാരി ജീവനൊടുക്കി
ജയ്പുര്‍: സ്കൂള്‍ കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്ന് ചാടി നാലാം ക്ലാസുകാരി ജീവനൊടുക്കി. ജയ്പുരിലെ നീരജ മോദി സ്കൂളിലെ വിദ്യാര്‍ഥിനിയായ അമൈറയാണ് (ഒൻപത്) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടോടെയാണ് പെണ്‍കുട്ടി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചത്. പെണ്‍കുട്ടി കെട്ടിടത്തിലെ ഗോവണിക്ക് സമീപത്തെ കൈവരിയില്‍ കയറുന്നതും പിന്നാലെ താഴേക്ക് ചാടുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഏകദേശം 47 അടി ഉയരത്തില്‍ നിന്നാണ് പെണ്‍കുട്ടി വീണത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, വിവരമറിഞ്ഞ് പോലീസ് സംഘം എത്തിയപ്പോഴേക്കും പെണ്‍കുട്ടി വീണ സ്ഥലം സ്കൂള്‍ അധികൃതര്‍ വൃത്തിയാക്കിയിരുന്നതായാണ് വിവരം. സ്ഥലത്ത് ചോരപ്പാടുകളോ മറ്റോ കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സ്കൂള്‍ അധികൃതര്‍ക്കെതിരേ കുട്ടിയുടെ മാതാപിതാക്കള്‍…
Read Moreബിഹാറിൽ ജൻ സുരാജ് പാർട്ടി നേതാവ് കൊല്ലപ്പെട്ട സംഭവം: ജെഡിയു നേതാവ് അനന്ത് സിംഗ് അറസ്റ്റിൽ
പാറ്റ്ന: ബിഹാർ മുൻ എംഎൽഎയും ജെഡിയു സ്ഥാനാർഥിയുമായ അനന്ത് സിംഗ് അറസ്റ്റിൽ. ജൻസുരാജ് പ്രവർത്തകൻ ദുലർ ചന്ദ് യാദവ് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റിലായത്. മൊകാമ സീറ്റിലെ ജെഡിയു സ്ഥാനാർഥിയാണ് അനന്ത് സിംഗ്. വീട്ടിൽ നിന്നാണ് പാറ്റ്ന പോലീസ് ജെഡിയു സ്ഥാനാർഥിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ രണ്ടു സഹായികളെയും പോലീസ് അറസ്റ്റു ചെയ്തു. ദുലാർ ചന്ദ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അനന്ത് സിംഗ്, മണികാന്ത് താക്കൂർ, രഞ്ജീത് റാം എന്നീ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. രാഷ്ട്രീയ ജനതാദൾ മുൻ നേതാവാണ് കൊല്ലപ്പെട്ട യാദവ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന തന്റെ അനന്തരവൻ പ്രിയദർശി പീയൂഷിന് വേണ്ടി വ്യാഴാഴ്ച മോകാമയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് മൊകാമയിൽ പ്രചാരണം തീരുന്നത്.
Read Moreമദ്യലഹരിയിൽ കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്; യുവാവിന് പരിക്ക്
കോഴിക്കോട്: മദ്യലഹരിയിൽ കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്. പട്ടാംപൊയില്‍ സ്വദേശി ബിജീഷിന് കുത്തേറ്റു. ലിങ്ക് റോഡില്‍ വച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പുലര്‍ച്ചെ രണ്ടോടെ ആയിരുന്നു യുവാവിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബിജീഷും മദ്യ ലഹരിയില്‍ ആയതിനാല്‍ ആരാണ് ആക്രമിച്ചതെന്നോ എന്താണ് ആക്രമണത്തിന്റെ കാരണമെന്നോ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റ ബിജീഷിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read Moreഇന്‍സ്റ്റഗ്രാമിൽ ചീത്ത വിളിച്ചു: 19-കാരനെ ആളുകൾ കൂട്ടമായി ചേർന്ന് മർദിച്ചു; സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
തൃശൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് കൗമാരക്കാരന് ആൾക്കൂട്ട മർദനം. തൃശൂർ ദേശമംഗലത്താണ് സംഭവം. ജസീമിന്(19)ആണ് മർദനമേറ്റത്. വ്യാഴാഴ്ച ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരികയായിരുന്നു ജസീം. ഈ സമയം സംഘം ചേര്‍ന്ന് കൗമാരക്കാരനെ തടഞ്ഞ് നിർത്തുകയും മുഖത്തും ശരീരത്തിലും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘം ചവിട്ടുന്നതും 19കാരന് റോഡിലേക്കും വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. മര്‍ദനത്തില്‍ പരിക്കേറ്റ ജസീം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തെക്കുറിച്ചുള്ള ആക്ഷേപമാണ് മര്‍ദനത്തിനു കാരണമെന്നാണ് പറയുന്നത്. പള്ളം സ്വദേശികളായ യുവാക്കളാണ് മര്‍ദിച്ചത്. സംഭവത്തിൽ 13പേര്‍ക്കെതിരേ ചെറുതുരുത്തി പോലീസ് കേസെടുത്തു.
Read More