ബംഗളൂരു: രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനൊടുവിൽ ടെന്നീസ് കോർട്ടില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. പുരുഷ ഗ്രാൻഡ് സ്ലാമിലെ ഏതെങ്കിലും വിഭാഗത്തിൽ ചാന്പനാകുന്ന ഏറ്റവും പ്രായം കൂടിയ താരം, ഡബിൾസ് ടെന്നിസിൽ പ്രായം കൂടിയ ലോക ഒന്നാം നന്പർ താരം എന്നീ റിക്കാർഡുകൾ സ്വന്തമാക്കിയശേഷമാണ് 45 വയസുകാരൻ രോഹൻ ബൊപ്പണ്ണ ടെന്നിസിനോടു വിടപറയുന്നത്. രണ്ട് ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് ബൊപ്പണ്ണ. എടിപി ടൂറിൽ 26 ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള ബൊപ്പണ്ണയുടെ അവസാന മത്സരം ഈ വർഷം ആദ്യം പാരീസ് മാസ്റ്റേഴ്സിൽ അലക്സാണ്ടർ ബുബ്ലിക്കിനൊപ്പമായിരുന്നു. നേട്ടം:കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ ഡബിൾസ് ചാന്പ്യനായാണ് ബൊപ്പണ്ണ ചരിത്രം സൃഷ്ടിച്ചു. ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനൊപ്പം ചേർന്നായിരുന്നു ബൊപ്പണ്ണയുടെ കിരീടനേട്ടം. ഇതോടെ പുരുഷ ഗ്രാൻഡ് സ്ലാമിലെ ഏതെങ്കിലും വിഭാഗത്തിൽ ചാന്പ്യനാകുന്ന ഏറ്റവും പ്രായം കൂടിയ…
Read MoreDay: November 2, 2025
വിവാദ പരസ്യം: ട്രംപിനോട് മാപ്പുചോദിച്ച് കാർണി
സീയൂൾ: വിവാദ പരസ്യത്തിൽ യുഎസ് പ്രസിഡന്റ് ട്രംപിനോട് മാപ്പു ചോദിച്ചതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ദക്ഷിണകൊറിയയിൽ അറിയിച്ചു. ബുധനാഴ്ച ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുംഗ് നല്കിയ അത്താഴവിരുന്നിനിടെ സ്വകാര്യമായി മാപ്പു ചോദിക്കുകയായിരുന്നുവെന്നു കാർണി പറഞ്ഞു. ട്രംപിന്റെ ചുങ്കപ്രഖ്യാപനങ്ങളെ വിമർശിക്കുന്ന വീഡിയോ പരസ്യം കാനഡയിലെ ഒന്റാരിയോ പ്രവിശ്യാ സർക്കാരാണു പുറത്തിറക്കിയത്. ചുങ്കം ചുമത്തുന്നത് വാണിജ്യ യുദ്ധങ്ങൾക്കും സാന്പത്തിക തകർച്ചയ്ക്കും വഴിവയ്ക്കുമെന്ന് മുൻ യുഎസ് പ്രസിഡന്റ് റോണൾഡ് റീഗൻ പറയുന്ന വാക്കുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. പരസ്യത്തിൽ കുപിതനായ ട്രംപ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവയ്ക്കുകയും കൂടുതൽ ചുങ്കങ്ങൾ ചുമത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് ഒന്റാരിയോ സർക്കാർ പരസ്യം പിൻവലിച്ചു. ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിക്കായി ദക്ഷിണകൊറിയയിലെത്തിയ മാർക്ക് കാർണി, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ച വഴിത്തിരിവായെന്നും പറഞ്ഞു.
Read Moreതിരക്കുള്ള റെയിൽവേ സ്റ്റേഷനിൽ ആരെയും ശ്രദ്ധിക്കാതെ പെൺകുട്ടിയുടെ ഡാൻസ്: സ്ത്രീ വന്ന് തട്ടിയിട്ടിട്ട് പോയി; വൈറലായി വീഡിയോ
വൈറലാകാൻ എന്ത് കോപ്രായങ്ങളും കാണിക്കാൻ മടിയില്ലാത്ത ധാരാളം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് ഒരു യുവതി നൃത്തം ചെയ്യുന്നതാണ് വീഡിയോ. ട്രെയിൻ വന്ന് നിന്നപ്പോഴാണ് യുവതിയുടെ ഡാൻസ്. ചുറ്റിലും ആളുകൾ തന്നെ നോക്കുന്നതൊന്നും യുവതിക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. അവൾ നിർത്താതെ ഡാൻസ് ചെയ്യുകയാണ്. ആളുകൾ ട്രെയിനിൽ കയറാനുള്ള ഓട്ടപ്പാച്ചിലും ധൃതിയും ഒരു സ്ഥലത്ത് നടക്കുന്പോൾ ഇവയൊന്നും തന്റെ പ്രശ്നമേ അല്ലന്ന് പറഞ്ഞ് യുവതിയുടെ ഡാൻസ് മറു വശത്തും. നടന്നു പോകുന്ന പലരേയും അവൾ ചെന്ന് തട്ടുന്നുണ്ട്. എന്നാൽ അവരൊക്കെത്തന്നെയും അവരുടെ കാര്യം നോക്കി പോവുകയാണ് ഉണ്ടായത്. ട്രെയിൻ എടുക്കുന്നതിനു മുൻപ് എങ്ങനെയെങ്കിലും അതിനുള്ളിൽ കയറണമെന്ന ചിന്ത മാത്രമേ അവർക്കൊക്കെ ഉണ്ടായിരുന്നുള്ളു. ട്രെയിനിൽ കയറാനായി ഒരു വയോധിക ഓടിപ്പോവുകയാണ്. പെട്ടെന്ന് അവർ യുവതിയെ ഇടിച്ചു. യുവതിയാകട്ടെ…
Read Moreഏതാണ് ഇന്ത്യയിലെ മികച്ച നിമിഷങ്ങളെന്ന് പറയുക പ്രയാസമാണ്, എല്ലാ നിമിഷങ്ങളും മികച്ചതായിരുന്നു: യാത്രയിൽ കണ്ടുമുട്ടിയ എല്ലാവർക്കും നന്ദി; വൈകാരികമായ കുറിപ്പുമായി യുവതി
ഭൂപ്രകൃതിയാലും ചരിത്രപരമായ പ്രത്യേകതകളാലും ഇന്ത്യയുടെ പ്രശസ്തിക്ക് ലോകമെന്പാടും നല്ല ഖ്യാതിയാണ്. ഇത് നിരവധി വിദേശികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ കാരണമാണ്. ചിലർ ഇന്ത്യയിലെത്തി ഇവിടുത്തെ സംസ്കാരവും പ്രത്യേകതയുമൊക്കം അകൃഷ്ടരായി ഇന്ത്യയിൽത്തന്നെ സ്ഥിര താമസമാക്കാറുമുണ്ട്. അങ്ങനെ ഇന്ത്യ സന്ദർശിക്കാൻ എത്തിയതാണ് ബ്രിട്ടീഷ് യുവതി ഡീന ലീ. ഇവരൊരു ട്രാവൽ വ്ലോഗർ കൂടിയാണ്. ആറ് മാസം ഇന്ത്യയിൽ കഴിഞ്ഞ ശേഷം തിരികെ പോകുന്ന ഡീന പങ്കുവച്ച വികരഭരിതമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുറിപ്പ്… ‘അഞ്ചര മാസത്തെ താമസത്തിനു ശേഷം ഇന്നിവിടെ എന്റെ അവസാനത്തെ ദിവസമാണ്. യാത്രയിലെ അവസാനത്തെ ടുക്-ടുക്ക് എടുക്കുകയാണ് ഞാനിപ്പോൾ. എന്റെ മുടിയിഴകളെ കാറ്റ് തഴുകുമ്പോൾ ഓർമകളെല്ലാം എന്റെ ഉള്ളിലേക്ക് ഒഴുകിയെത്തുകയാണ്’. ഒരു സ്ഥലം എത്രത്തോളം നമുക്കുള്ളിൽ തന്നെ നിലനിൽക്കുമെന്ന് പറയുക പ്രയാസമാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ ഇവിടേക്ക് എത്തുന്പോൾ ഇന്ത്യ എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് എനിക്ക് ഒരു…
Read Moreബെല്‍ ബോട്ടം പാന്റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവങ്ങളും: ചിരിയുടെ അലകള്‍ തീര്‍ത്ത ലോലന്റെ സൃഷ്ടാവിന് വിട; കാർട്ടൂണിസ്റ്റ് ചെല്ലൻ അന്തരിച്ചു
കോട്ടയം: ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ എന്ന ടി.പി.ഫിലിപ്പ് അന്തരിച്ചു. 77 വയസായിരുന്നു. ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലന് ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ തുടര്‍ച്ചയായി ചിരിയുടെ അലകള്‍ തീർത്തിരുന്നു. ലോലന്റെ ബെല്‍ബോട്ടം പാന്റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവഹാവാദികളുമൊക്കെ കോളജ് കുമാരന്മാര് അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാര്ക്ക് ലോലന് എന്ന വിളിപ്പേരും വീണു. കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്കി ആദരിച്ചിട്ടുണ്ട്. ചെല്ലൻ സൃഷ്ടിച്ച ലോലൻ എന്ന കാർട്ടൂൺ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവർ എൻഡിംഗ് സർക്കിൾ എന്ന അനിമേഷൻ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തന്റെ കഥാപാത്രം ചലിക്കുന്നത് കാണും മുൻപാണ് ചെല്ലന്റെ മടക്കം. 1948 ല്‍ പൗലോസിന്റേയും മാര്‍ത്തയുടേയും മകനായി…
Read Moreഎന്ത് ഭംഗി നിന്നെ കാണാൻ… ഇത് ഓട്ടോയോ അതോ ആഡംബര കാറോ; ഉള്ളിലെ മിനുക്ക് പണി കണ്ട് ഞെട്ടി സൈബറിടം
സാധാരണക്കാരന്റെ വാഹനം എന്നാണ് ഓട്ടോറിക്ഷയെ വിളിക്കാറുള്ളത്. ഓട്ടോ ഡ്രൈവർമാർ പല മിനുക്ക് പരിപാടികളും ഓട്ടോയിൽ നടത്താറുണ്ട്. അത്തരത്തിലൊരു മിനുക്കു പണി വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു ഓട്ടോ ഡ്രൈവർ തന്റെ വാഹനം എങ്ങനെയാണ് ഒരു ആഡംബര വാഹനം പോലെ മാറ്റിയെടുത്തിരിക്കുന്നത് എന്നാണ് വീഡിയോയിൽ ഉള്ളത്. ഓട്ടോയുടെ അകത്ത് കയറുന്പോൾ നമ്മൾ ഏതോ ആഡംബര കാറിനുള്ളിൽ കയറിയ പ്രതീതിയാണ് ഉണ്ടാകുന്നത്. പവർ വിൻഡോകൾ, എസി, കൺവെർട്ടിബിൾ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം തന്നെ ഈ ഓട്ടോയിലുണ്ട്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. പുറത്ത് നിന്ന് നോക്കുന്പോൾ സാധാരണ ഓട്ടോയും എന്നാൽ അകത്ത് കയറുന്പോൾ അത്യാഡംബരമെന്ന് തോന്നിക്കുകയും ചെയ്യുന്ന സംഭവങ്ങളാണല്ലോ ഇതിലെന്നാണ് മിക്ക ആളുകളും കമന്റ് ചെയ്തത്.
Read Moreകേരളത്തിലുണ്ടായ അവിസ്മരണീയമായ സാമൂഹിക പുരോഗതിയുടെ തുടർച്ച ഉറപ്പാക്കുന്നതാണ് അതിദാരിദ്ര്യം തുടച്ചുനീക്കിയെന്ന വാർത്ത: പിണറായി വിജയൻ
തിരുവനന്തപുരം: അതിദാരിദ്ര്യം തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലുണ്ടായ അവിസ്മരണീയമായ സാമൂഹിക പുരോഗതിയുടെ തുടർച്ച ഉറപ്പാക്കുന്നതാണ് അതിദാരിദ്ര്യം തുടച്ചുനീക്കിയെന്ന വാർത്ത. 64,006 കുടുംബങ്ങൾ ഇന്ന് ആത്മാഭിമാനത്തിന്റെ പുതുവഴികളിലേക്ക് എത്തിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… അങ്ങനെ നാം അതും നേടിയിരിക്കുന്നു. അതിദാരിദ്ര്യം തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഒരു കേരളപ്പിറവി ദിനത്തിൽ തന്നെ പുതുചരിത്രം കുറിക്കാനായി എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. കേരളത്തിലുണ്ടായ അവിസ്മരണീയമായ സാമൂഹിക പുരോഗതിയുടെ തുടർച്ച ഉറപ്പാക്കുന്നതാണ് അതിദാരിദ്ര്യം തുടച്ചുനീക്കിയെന്ന വാർത്ത. 64,006 കുടുംബങ്ങൾ ഇന്ന് ആത്മാഭിമാനത്തിന്റെ പുതുവഴികളിലേക്ക് എത്തിയിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരുടെയും ഉയർച്ച ഉറപ്പാക്കുന്ന ഉൾച്ചേർക്കലിന്റെ ജനകീയ വികസന മാതൃകയാണ് കഴിഞ്ഞ ഒമ്പത് വർഷങ്ങളിലായി…
Read Moreഉപരാഷ്ട്രപതി നാളെ കേരളത്തിൽ
ന്യൂഡൽഹി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നാളെയെത്തും. സ്ഥാനമേറ്റെടുത്തശേഷമുള്ള ഉപരാഷ്ട്രപതിയുടെ ആദ്യ കേരള സന്ദർശനമാണിത്. നാളെ കൊല്ലം ഫാത്തിമമാതാ നാഷണൽ കോളജ് വജ്രജൂബിലി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായിരിക്കും. തുടർന്ന് കൊല്ലത്ത് രാജ്യത്തെ എല്ലാ കയർ കയറ്റുമതി അസോസിയേഷനുകളും ഉൾപ്പെട്ട ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻസ് അംഗങ്ങളുമായി സംവദിക്കും. ചൊവ്വാഴ്ച കേന്ദ്രസർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പിനു കീഴിലുള്ള തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഉപരാഷ്ട്രപതി സന്ദർശിക്കും.
Read Moreഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം: വിക്ഷേപണം ഇന്ന്; 4,400 കിലോ ഭാരമുള്ള സിഎംഎസ്- 03 ഉപഗ്രഹം നാവികസേനയുടെ ആശയവിനിമയത്തിന് കരുത്താകും
നാവികസേനയ്ക്കായി ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം ഇന്നു വിക്ഷേപിക്കും. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നു വൈകുന്നേരം 5.26നാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) യുടെ പുതിയ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-3 വിക്ഷേപിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്കു കരുത്താകുന്ന അത്യാധുനിക ഉപഗ്രഹമാണ് എൽവിഎം-3 (ലോഞ്ച് വെഹിക്കിൾ മാർക്ക്- 3) റോക്കറ്റിൽ ബഹിരാകാശത്തേക്കു വിക്ഷേപിക്കുക. ചന്ദ്രയാൻ- 03 ദൗത്യത്തിനായി പേടകം ചന്ദ്രനിലെത്തിച്ച ഇന്ത്യയുടെ ഏറ്റവും ശക്തമായ വിക്ഷേപണവാഹനമാണിത്. ജിസാറ്റ്- 7 ആർ എന്നും അറിയപ്പെടുന്നതാണ് സിഎംഎസ്-3 ഉപഗ്രഹം. ഏകദേശം 4,410 കിലോഗ്രാം ഭാരമുള്ളതാണിത്. ഇന്ത്യ ഉപഭൂഖണ്ഡം ഉൾപ്പെടുന്ന വിശാല സമുദ്രമേഖലയിലേക്കുള്ള മൾട്ടി-ബാൻഡ് കമ്യൂണിക്കേഷൻ സേവനങ്ങളാകും ലഭ്യമാകുക. നാവികസേനയുടെ ശബ്ദ, വീഡിയോ, ഡാറ്റ തുടങ്ങിയ ആശയവിനിമയ ശേഷികളിലും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും ഗണ്യമായ പുരോഗതി കൈവരിക്കാൻ പുതിയ ഉപഗ്രഹത്തിനു കഴിയും. സിഎംഎസ്-03 സി, എക്സ്റ്റൻഡഡ് സി, കെയു ബാൻഡുകളിൽ…
Read Moreകാലത്തിനൊപ്പമൊരു മാറ്റം… റിക്കാർഡ് കുറിച്ച് യുപിഐ
ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് നട്ടെല്ലായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ), ഒക്ടോബറിൽ പുതിയ എക്കാലത്തെയും ഉയർന്ന നില ഇടപാടുകൾ സൃഷ്ടിച്ചുകൊണ്ട് വീണ്ടും സ്വന്തം റിക്കാർഡുകൾ തകർത്തു. യുപിഐ നിലവിൽ വന്ന ഏപ്രിൽ 2016ന് ശേഷമുണ്ടായ ഏറ്റവും മികച്ച കണക്കുകളാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിൽ യുപിഐയിലൂടെ നടന്നത് റിക്കാർഡ് ഇടാപാടുകളാണ്. 2,070 കോടി ഇടപാടുകളിലൂടെ 27.28 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. രാജ്യത്ത് ഉത്സവ സീസണിനൊപ്പം ജിഎസ്ടി ഇളവും വന്നതോടെ ഡിമാൻഡ് വർധിച്ചതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. 2025 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 1963 കോടി ഇടപാടുകളിൽ നിന്ന് ഒക്ടോബറിൽ 3.6 ശതമാനത്തിന്റെ വർധനയുണ്ടായി. മുൻമാസം 24.90 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു. ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 2,000 കോടി ഇടപാടുകളാണ് എണ്ണത്തിന്റെ കാര്യത്തിൽ ഇതുവരെയുള്ള…
Read More