ഇടുക്കി: മുംബൈ സ്വദേശിനിയായ യുവതിയെ മൂന്നാറിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശികളായ വിനായകൻ, വിജയകുമാർ എന്നിവരാണ് പിടിയിലായത്. മുംബൈയിൽ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി എന്ന യുവതി മൂന്നാർ സന്ദർശിക്കാൻ എത്തിയിരുന്നു. സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോഴാണ് പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽ നിന്നും യുവതിക്ക് ദുരനുഭവമുണ്ടായത്. ഒക്ടോബർ 31 ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ദുരനുഭവം പങ്കുവച്ചത്. ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് ഡ്രൈവർമാർ ഇവരെ തടയുകയായിരുന്നു. സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് ഇവർ ഭീഷണിപ്പെടുത്തിയതോടെ യുവതി പോലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ മറ്റൊരു…
Read MoreDay: November 3, 2025
തദ്ദേശീയമായ ടാക്സി വാഹനങ്ങള്‍ മാത്രമേ സര്‍വീസ് നടത്താവു എന്ന് ഡ്രൈവർമാർ: ടൂറിസ്റ്റ് വനിതയ്ക്ക് ദുരനുഭവം; കേസെടുത്ത് പോലീസ്;മൂന്നാറിൽ നടക്കുന്നത് ടാക്സി ഡ്രൈവർമാരുടെ കൊള്ളയെന്ന് ടൂറിസ്റ്റ് യുവതി
ഇടുക്കി: മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരിയായ യുവതിക്കു ടാക്സി ഡ്രൈവര്‍മാരില്‍നിന്നു ദുരനുഭവം ഉണ്ടായ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ആദ്യം സംഭവം നിസാരവത്കരിച്ച പോലീസ് യുവതി തനിക്കു നേരിട്ട അനുഭവം സോഷ്യല്‍മീഡിയ വഴി പങ്കു വയ്ക്കുകയും ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്തപ്പോഴാണ് മൂന്നാര്‍ പോലീസ് കേസെടുക്കാന്‍ തയാറായത്. യുവതി തനിക്കുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന നിലയിലെത്തിയതോടെയാണ് അധികൃതര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. മുംബൈയില്‍ അസി. പ്രഫസറായ ജാന്‍വി എന്ന യുവതിക്കാണ് മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാരില്‍നിന്നു ദുരനുഭവം നേരിട്ടത്. ആലപ്പുഴയിലും കൊച്ചിയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് യുവതി ഓണ്‍ലൈന്‍ ടാക്സിയില്‍ മൂന്നാറിലെത്തിയത്. എന്നാല്‍ ഇവര്‍ എത്തിയ വാഹനം മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ നിരോധിച്ചിട്ടുണ്ടെന്നും തദ്ദേശീയമായ ടാക്സി വാഹനങ്ങള്‍ മാത്രമേ സര്‍വീസ് നടത്താവും എന്നും നിബന്ധനയുണ്ടെന്ന് പറഞ്ഞാണ് വാഹനം തടഞ്ഞത്.…
Read More‘ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല; അവിടെ അവാർഡ് ഫയല്‍സിനും പൈല്സിനുമൊക്കെയാണ്’: പ്രകാശ് രാജ്
തൃശൂർ: ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ല എന്ന് പ്രകാശ് രാജ്. ‘ദേശീയ പുര്സകാരങ്ങള്‍ കോംപ്രമൈസ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഫയല്‍സിനും പൈല്‍സിനും അവാര്‍ഡ് കിട്ടുന്നത് എന്തുകൊണ്ടെന്ന് നമുക്കറിയാം. അങ്ങനൊരു ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല’ എന്ന് പ്രകാശ് രാജ് പരിഹസിച്ചു. ദേശീയ അവാർഡുകൾ മമ്മൂട്ടിക്ക് ലഭിക്കാത്തതുൾപ്പെടെ മുൻനിർത്തിയാണ് പ്രകാശ് രാജിന്റെ പരിഹാസം. 2024 ലെ മലയാള ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ‘മമ്മൂക്ക മത്സരിച്ചത് യുവാക്കളോടാണ്. അദ്ദേഹത്തെ മുതിര്‍ന്ന നടനായും യുവാക്കളെ യുവനടന്മാരും ആയിട്ടല്ല തങ്ങള്‍ പരിഗണിച്ചതെന്നും പ്രകാശ് രാജ് പറഞ്ഞു. ഭ്രമയുഗത്തില്‍ സാന്നിധ്യം കൊണ്ട് മാത്രം അദ്ദേഹം കൊണ്ടുവന്ന സൂക്ഷ്മഭാവങ്ങള്‍ വളരെ ശക്തമായിരുന്നു. യുവാക്കള്‍ക്ക് അവിടേക്ക് എത്തേണ്ടതുണ്ട്. എങ്കിലും എആര്‍എമ്മിലെ ടൊവിനോയും നാല് സിനിമകളിലായുള്ള ആസിഫ് അലിയുടേയും ശ്രമം കാണാന്‍ സാധിക്കുന്നുണ്ട്. പക്ഷെ മമ്മൂട്ടിയുടെ പ്രകടനത്തിന്റെ തലം വളരെ ഉയര്‍ന്നതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Read Moreപ്രിയപ്പെട്ടതെല്ലാം ഒരു ഫ്രെയ്മില്… കുടുംബചിത്രം പങ്കുവച്ച് മോഹന്‍ലാല്‍
ഭാര്യ സുചിത്ര, മക്കളായ പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമുളള ചിത്രം പങ്കുവച്ച് പ്രിയതാരം മോഹൻലാൽ. പ്രിയപ്പെട്ടതെല്ലാം ഒരു ഫ്രെയ്മില്… എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കുണ്ടന്നൂരിലെ ഫ്ലാറ്റില്‍ നിന്നുളള ചിത്രമാണിത്. കുടുംബചിത്രമെങ്കിലും ആരാധകരുടെ കണ്ണിലുടക്കിയത് മറ്റൊന്നാണ്. മകള്‍ വിസ്മയ ഇരിക്കുന്ന ഒരു ലാംബ്രട്ട സ്കൂട്ടര്‍. എംഎല് 2255 നമ്പറിലുളള സ്കൂട്ടറാണ് മോഹന്‍ലാലിനെയടക്കം മറികടന്ന് ആരാധകരുടെ ശ്രദ്ധ നേടിയത്. മോഹൻലാലിനെ സൂപ്പർസ്റ്റാർ പദവിലേക്കുയർത്തിയ ചിത്രങ്ങളിലൊന്നായ രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ വിൻസെന്റ് ഗോമസിന്റെ ഫോൺ നന്പറും 2255 ആയിരുന്നു. 2022 ജൂലൈയില്‍ മോഹന്‍ലാല്‍ കൊച്ചി കുണ്ടന്നൂരില്‍ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു. ഐഡന്റിറ്റി ബില്‍ഡിംഗിലെ രണ്ടുനിലകള്‍ ഒന്നിച്ചു ചേര്‍ത്ത ഡൂപ്ലെക്സ് ഫ്ലാറ്റാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ് “എംഎല് 2255′ ലാംബി. 2019ല്‍ പുറത്തിറങ്ങിയ ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍…
Read Moreകെഎസ്ആർടിസി ക്രിക്കറ്റ് ടീം: 46 കളിക്കാരിൽ വിദ്യാർഥികളും
ചാത്തന്നൂർ: ജനപ്രിയ കായികവിനോദമായ ക്രിക്കറ്റ് കളിയിലേക്ക് ഔദ്യോഗികമായി കെഎസ് ആർടിസിയുടെ ടീമും. ജീവനക്കാരും അവരുടെ മക്കളുമായ 46 പേരെയാണ് ടീമിലേക്ക് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ അഞ്ചു പേർ ജീവനക്കാരുടെ മക്കളാണ്. രണ്ടു കുട്ടികൾ പ്ലസ്ടു വിദ്യാർഥികളും ഒരാൾ ഡിഗ്രി വിദ്യാർഥിയും മറ്റ് രണ്ട് പേർ വിദ്യാഭ്യാസം കഴിഞ്ഞ് നില്കുന്നവരുമാണ്. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, കളമശേരി സെന്റ് പോൾസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വച്ച് കഴിഞ്ഞ 28, 29 തീയതികളിലായിരുന്നു സെലക്ഷൻ ട്രയൽസ് നടത്തിയത്. ജീവനക്കാരെയും അവരുടെ മക്കളെയും ഉൾപ്പെടുത്തി ടീം രൂപീകരിക്കും എന്ന നിലപാടായിരുന്നു കെഎസ്ആർടിസി ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാരാണ് ടീമിൽ ഇടംപിടിച്ചത്. ഒരു ജൂനിയർ അസിസ്റ്റന്റും ടീമിലെത്തി. അവസാനഘട്ട ടീം സെലക്ഷൻ നാലിന് കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തും. അതിന് ശേഷം കോച്ചിംഗ് ക്യാമ്പ് ആരംഭിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. പ്രദീപ് ചാത്തന്നൂർ
Read Moreട്രെയിനിൽനിന്നു തള്ളിയിട്ട സംഭവം: യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കെതിരോ വധശ്രമത്തിന് കേസെടുത്തു
പരവൂർ: വർക്കലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ ചവിട്ടി തള്ളിയിട്ട പ്രതിക്കെതിരോ വധശ്രമത്തിന് കേസെടുത്തു. തിരുവനന്തപുരം പാറശാലയ്ക്ക് സമീപം പനച്ചമൂട് സ്വദേശി സുരേഷ് കുമാറിനെതിരേ (48) തമ്പാനൂർ റെയിൽവേ പൊലീസാണ് കേസെടുത്തത്.നിലവിൽ ആർപിഎഫ് കസ്റ്റഡിയിലുള്ള സുരേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ട്രെയിനില്‍ നിന്ന് തള്ളിയിട്ട സോനുവുമായി(ശ്രീക്കുട്ടി-19)യുമായി വാക്കുതർക്കം ഉണ്ടായതായി പ്രതി സുരേഷ് പൊലീസിന് മൊഴി നല്കി. ട്രെയിനിന്റെ വാതിലിന്റെ സമീപത്തുനിന്ന് മാറിനിൽക്കാൻ ശ്രീക്കുട്ടിയോട് ഇയാൾ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി മാറിയില്ല. ഇത് പ്രകോപനത്തിന് കാരണമായെന്നും തുടർന്ന് ശ്രീക്കുട്ടിയുമായി തർക്കം ഉണ്ടായതായും സുരേഷ് പൊലീസിനോട് പറഞ്ഞു. ട്രെയിനിന്റെ വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ പ്രതി നടുവിന് ചവിട്ടി പുറത്തേക്കിടുകയായിരുന്നെന്നും പരിക്കേറ്റ ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചന പറയുന്നു. വാഷ്റൂമില്‍ പോയി വന്നശേഷം പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു അവള്.ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു. തൊട്ടുപിന്നാലെ എന്റെ കൈയും കാലും…
Read Moreകോലിസക്കോട് ജീപ്പ് നിയന്ത്രണം അപകടം: രണ്ടു പേർക്ക് പരിക്ക്
നേമം : പാപ്പനംകോട് എസ്റ്റേറ്റിന് സമീപം കോലിയക്കോട് നിയന്ത്രണംവിട്ട ജീപ്പിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനും കാല്‍നടയാത്രക്കാരനായ പന്ത്രണ്ട് വയസുകാരനും പരിക്ക്. ഇന്നലെ വൈകു ന്നേരം മൂന്നരയോടെയായിരു ന്നു അപകടം. മലയിന്‍കീഴ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് എതിരേവന്ന സ്കൂട്ടറിലും റോഡിലൂടെ നടന്നു വരികയായിരുന്ന കുട്ടിയേയും ഇടിച്ചശേഷം സമീപത്തെ പുരയിടത്തില്‍നിന്ന ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചുനിന്നു. ട്യൂഷന് കഴിഞ്ഞ് സത്യന്‍നഗറിലെ വീട്ടിലേയ്ക്ക് പോവുകയായിരുന്ന ജിഷ്ണു (12)നെയും പൂഴിക്കുന്ന് മടവിള സ്വദേശിയായ സ്കൂട്ടര്‍ യാത്രക്കാരനെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയിന്‍കീഴ് സ്വദേശിയായ ഡോക്ടറും ഭാര്യയുമാണ് ജീപ്പിലുണ്ടായിരുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. ജീപ്പിനടിയില്‍പ്പെട്ട സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക്ക് പോസ്റ്റും ഒടിഞ്ഞു.
Read More55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ – മമ്മൂട്ടി, മികച്ച നടി – ഷംല ഹംസ: വേടനും പുസ്കാരം; അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സും
55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടന്‍മമ്മൂട്ടി മികച്ച നടിമികച്ച നടി- ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ), മികച്ച ചലച്ചിത്ര ലേഖനം: മറയുന്ന നാലുകെട്ടുകള്‍, പ്രത്യേക ജൂറി പുരസ്കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ), വിഷ്വല്‍ എഫക്റ്റ്സ്- അജയന്റെ രണ്ടാം മോഷണം, നവാഗത സംവിധായകന്- ഫാസില്‍ മുഹമ്മദ് (സംവിധാനം ഫെമിനിച്ചി ഫാത്തിമ), നപ്രീതിയും കലാമേന്മയുമുള്ള ചിത്രം- പ്രേമലു, നൃത്തസംവിധാനം-ബൊഗെയ്ന്‍വില്ല (സുമേഷ് സുന്ദര്‍, ജിഷ്ണുദാസ്), ഡബ്ബിംഗ് (പെണ്) സയനോര ഫിലിപ്പ് (ബറോസ്), വസ്ത്രാലങ്കാരം- സമീറ സനീഷ് (രേഖാചിത്രം, ബൊഗെയ്ന്‍വില്ല), മേക്കപ്പ്-റോണക്സ് സേവ്യര്‍ (ബൊഗെയ്ന്‍വില്ല, ഭ്രമയുഗം),കളറിസ്റ്റ്- ശ്രിക് വാര്യര്‍ (മഞ്ഞുമ്മല്‍ ബോയ്സ്, ബൊഗെയ്ന്‍വില്ല), ശബ്ദരൂപകല്പന- മഞ്ഞുമ്മല്‍ ബോയ്സ്, ശബ്ദ മിശ്രണം- ഫസല്‍ എ. ബെക്കര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിങ്ക് സൗണ്ട്- അജയന് അടാട്ട് (പണി), കലാസംവിധാനം-അജയന് ചാലിശ്ശേരി (മഞ്ഞുമ്മല്‍ ബോയ്സ്),…
Read Moreതുടരുന്ന മോഷണങ്ങൾ; ആശങ്കയിൽ മാറനല്ലൂർ നിവാസികൾ
മാറനല്ലൂർ: തുടർച്ചയായുള്ള മോഷണങ്ങളിൽ ആശങ്കയിലായി മാറനല്ലൂർ നിവാസികൾ . മാറനല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന മോഷണങ്ങൾക്ക് ഇതുവരെയും തടയിടാൻ കഴിയാതെ പോലീസ്. മുന്‍പ് കടകൾ കുത്തിത്തുറന്നുള്ള മോഷണങ്ങളാണ് നടന്നതെങ്കിൽ അടുത്തിടെയായി നടക്കുന്നത് വീട് കുത്തിത്തുറന്നുള്ള കവർച്ചകളാണ്. ഇതുകാരണം നാട്ടുകാർ ഭീതിയിലാണ്. വെള്ളിയാഴ്ച രാത്രി എട്ടോടുകൂടി പുന്നാവൂർ കൈതയിൽ റോഡരികത്തുവീട്ടിൽ വിജയ് ബാബുവിന്റെ വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. രാത്രി 7.30ഒാടുകൂടിയാണ് വിജയ് ബാബുവും കുടുംബവും തൊട്ടടുത്തുള്ള ദേവാലയത്തിൽ പ്രാർഥനയ്ക്കായി പോയത്. എട്ടുമണിയോടുകൂടി തിരച്ചെത്തിയ ഇവർ കണ്ടത് പിന്നിലെ വാതിൽ കുത്തിപ്പൊളിച്ചിരിക്കുന്നതാണ്. തുടർന്നുനടത്തിയ പരിശോധനയിലാണ് വീടിന്റെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണം നഷ്ടപ്പെട്ടതായി മനസിലാക്കിയത്. മാറനല്ലൂർ പോലീസിലറിയിച്ചതനുസരിച്ച് പോലീസെത്തി പരിശോധന നടത്തി. മേലാരിയോട്ടും ചെന്നിയോട്ടും വീട്ടുകാർ പുറത്തുപോയ തക്കംനോക്കിയാണ് കവർച്ച നടന്നത്. മൂന്നുമാസം മുൻപ് മാറനല്ലൂരിലെ കടകൾ കുത്തിത്തുറന്നുള്ള…
Read Moreജർമനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ: മലയാളി സംഗീത പ്രതിഭകൾക്ക് ക്ഷണം
മലയാളികളും യുവ സംഗീത പ്രതിഭകളുമായ സഹോദരിമാർക്ക് ജർമനിയിലെ “ദി പ്ലേഫോർഡ്സ്’ മ്യൂസിക്കൽ ബാൻഡ് സംഘടിപ്പിക്കുന്ന പ്രശസ്തമായ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അപൂർവ അവസരം. കുലശേഖരം സ്വദേശികളായ അരുണിത മോഹനും ആന്യ മോഹനുമാണ് നവംബർ ഏഴു മുതൽ ഒന്‍പതു വരെ നടക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണം ലഭിച്ചത്. ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രമാണ് ഇതിലേക്കു വഴിതുറന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കേൾവിക്കാരായുള്ള ആദ്യകാല യൂറോപ്യൻ സംഗീതമേളകളിൽ ഒന്നാണ് പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ. ശ്രീ സ്വാതി തിരുനാൾ ഗവണ്മെന്റ് സംഗീത കോളജിൽ പഠിച്ച അരുണിത പ്രഫഷണൽ വൈണികയാണ്. ഇന്ത്യൻ ക്ലാസിക്കൽ, പാശ്ചാത്യ സംഗീതം എന്നിവ വയലിനിൽ വായിക്കുന്നതിൽ മികവ് പുലർത്തുന്ന ആന്യ പ്രഫഷണൽ വയലിനിസ്റ്റ്, പിയാനിസ്റ്റ്, സംഗീതസംവിധായക തുടങ്ങിയ നിലകളിൽ പേരുകേട്ടയാളാണ്. ജർമ്മൻ സാഹിത്യ ഇതിഹാസം ജോഹാൻ വുൾഫ് ഗാങ് വോണ്‍ ഗൊയ്ഥെയുടെ ജൻമനാടായ വെയ്മറിൽ നിന്നുള്ള…
Read More