നോട്ട് ബുക്ക് എന്ന സിനിമയിലൂടെ മലയാള സിനിമാസ്വാദകർക്കു സുപരിചിതയാണ് പാർവതി തിരുവോത്ത്. പിന്നീട് ഒരിടവേളയ്ക്കുശേഷം തമിഴ് അടക്കമുള്ള ഭാഷാ സിനിമകളിൽ നായികയായി എത്തിയ പാർവതി മലയാളത്തിനും ഒട്ടനവധി മികച്ച സിനിമകൾ സമ്മാനിച്ചു. തന്റെ നിലപാടുകൾ ആരോടായാലും തുറന്നുപറയാൻ മടി കാണിക്കാത്ത പാർവതി ഇന്ന് ബോളിവുഡിലും തിളങ്ങാനുള്ള ഒരുക്കത്തിലാണ്. ഹൃത്വിക് റോഷൻ നിർമിക്കുന്ന സീരീസിലാണ് പാർവതി ഇപ്പോൾ അഭിനയിക്കുന്നത്. സീരീസിന്റെ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ പാർവതി പങ്കുവച്ച ഒരുകൂട്ടം ഫോട്ടോകൾ ഏറെ ശ്രദ്ധനേടുകയാണ്. വൻ മേക്കോവറിലാണ് പാർവതി ഫോട്ടോകളിൽ ഉള്ളത്. അവിടെ… അവൾ ഉദിക്കുന്നു… എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇത് പാർവതി ആണോ എന്ന ചോദ്യം ഉയർത്തുന്ന തരത്തിലാണ് മേക്കോവര്‍. ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദ ഡേർട്ടി മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ മുന്‍പെങ്ങും കണ്ടിട്ടില്ലാത തരത്തിലുള്ള അതീവ…
Read MoreDay: November 4, 2025
ടെക്നിക്കൽ കമ്യൂണിറ്റിയോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയെന്ന് റസൂൽ പൂക്കുട്ടി
സർക്കാർ തീരുമാനം. മലയാള സിനിമയിലെ ടെക്നീഷന്മാർക്ക് വലിയ പ്രചോദനം നൽകുന്ന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി വരുന്ന ആദ്യത്തെ ടെക്നീഷൻ ആയിരിക്കാം ഞാൻ. ടെക്നിക്കൽ കമ്യൂണിറ്റിയോടുള്ള സർക്കാരിന്റെ പ്രതിബദ്ധത അതിൽ കാണുന്നു. വലിയ അംഗീകാരമാണ്. മലയാള സിനിമ, നമ്മുടെ ഭാഷ, നമ്മുടെ തലസ്ഥാനം, ഞാൻ കണ്ടുവളർന്ന മലയാള സിനിമ എന്നെ വിളിക്കുമ്പോൾ സ്വന്തം അമ്മ തിരികെ വിളിക്കുന്നതു പോലെയാണ്. ആ ഒരു ചാരിതാർഥ്യം എനിക്കുണ്ട്. അത്രയൊന്നും ചെയ്തില്ല എങ്കിലും ഇവിടെ വരെ എത്തിയല്ലോ എന്നൊരു തോന്നൽ എനിക്കുണ്ട്. അങ്ങനെയൊരു പ്രത്യേക അജണ്ട ഒന്നുമായിട്ടല്ല ഞാൻ വന്നിരിക്കുന്നത്. ഗുരുതുല്യരായവർ ഇരുന്ന കസേരയിലാണ് ഞാൻ ഇരിക്കുന്നത്. ഇതു സന്തോഷം തരുന്ന കാര്യമാണ്. ഭരണം എന്നതിനെ ഒരിക്കലും ഒരു പവർ ആയി കാണുന്നില്ല. മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറണമെന്നാണ് ആഗ്രഹം. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു കാരണം അക്കാദമി തന്നെയാണ്.…
Read Moreകാശ് മോഹിച്ചല്ല വന്നത്, അഭിനയം വിൽചെയറിൽ ഇരുന്നെന്ന് റബേക്ക
ചെമ്പനീര്‍ പൂവിന്റെ ലൊക്കേഷനില്‍ വച്ച് സ്റ്റെപ്പ് ഇറങ്ങിയപ്പോള്‍ വീണതാണ്. കണങ്കാലിന് സ്ഥാനചലനം സംഭവിച്ചു. സര്‍ജറി കഴിഞ്ഞ് ഒരുമാസം കഴിഞ്ഞു. കാലില്‍ സ്ക്രൂ ഇട്ടിരിക്കുകയാണ്. ഷൂട്ടിംഗിനൊക്കെ പോകുന്നുണ്ടായിരുന്നു. വീല്‍ചെയറില്‍ ഇരുന്നാണ് അഭിനയിച്ചത്. കാലിന് ഇപ്പോള്‍ കുഴപ്പമില്ല. ബൂട്ടിട്ടാണ് നടക്കുന്നത്. വാക്കര്‍ ഉപയോഗിക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ഇങ്ങനെയൊരു ഉദ്ഘാടന ചടങ്ങിന് അത് കൊണ്ടുവന്നാല്‍ ബുദ്ധിമുട്ടാകും. സ്റ്റെപ്പ് കയറാനായി സഹായിക്കാന്‍ ആളുണ്ടായിരുന്നു. ഞാൻ കാശ് മോഹിച്ചല്ല ഈ പരിപാടിക്കു വന്നത്. ഈ ഷോപ്പിന്റെ ഉടമയായ ചേച്ചിയുമായി ഒരുപാടു നാളത്തെ പരിചയമുണ്ട്. -റബേക്ക
Read Moreകൗതുകം നിറച്ച് എക്കോ ടീസർ പുറത്തിറങ്ങി
വമ്പൻ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോയുടെ ടീസർ പുറത്ത്. കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപാണു നായകൻ. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം. ഏറെ മിസ്റ്ററി നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. പ്രേക്ഷകർക്ക് ആകാംക്ഷയും ഉദ്വേഗവും പകരുന്ന ചിത്രമായിരിക്കും എക്കോ എന്നും ടീസർ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് നൽകിയ അതേ ആകാംക്ഷയാണ് ഇപ്പോൾ ടീസറും നൽകുന്നത്. കഥാവഴിയിൽ മൃഗങ്ങൾക്കും നിർണായക സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ…
Read Moreചരിത്രനിമിഷത്തെ വാരിപ്പുണരാം!
രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട കളിയായ ക്രിക്കറ്റിൽ, ഇന്ത്യൻ വനിതകൾ ലോകകപ്പ് സ്വന്തമാക്കി. സ്ത്രീകൾ പതിവായി പരിഹാസത്തിനും ഭീഷണിക്കും ഇരയാകുന്ന, അവർക്ക് ആഘോഷിക്കാൻ വലുതായൊന്നും നൽകാത്ത സമൂഹത്തിൽ, ഒരു സ്വപ്നസംഘം രാജ്യത്തിന് മുഴുവൻ ഒരുമിക്കാനും ആഘോഷിക്കാനുമുള്ള അപൂർവനിമിഷം സമ്മാനിച്ചിരിക്കുന്നു. ഭേദചിന്തകളില്ലാതെ മനുഷ്യമനസുകളെ ഒരുമിപ്പിക്കുന്ന സ്പോർട്സിന്റെ മഹത്തായ പാരന്പര്യവും ആവേശവും സ്പിരിറ്റും ഒട്ടും ചോരാതെ നമുക്ക് ഹൃദയപൂർവം ഈ ചുണക്കുട്ടികളെ അഭിനന്ദിക്കാം. ലോകകപ്പിലേക്ക് ടീമിനോടൊപ്പമുള്ള ഓരോ കളിക്കാരിയുടെയും യാത്ര അവരുടെ ദൃഢനിശ്ചയത്തിനുള്ള തെളിവാണ്. കഴിഞ്ഞ ലോകകപ്പുകളിൽ ഇന്ത്യൻ വനിതകൾ എങ്ങനെ കളിച്ചു എന്നതൊന്നും 2025ലെ ലോകകപ്പ് വിജയത്തിൽ പ്രസക്തമേയല്ല. ആത്മവിശ്വാസക്കുറവ് ആഴമുള്ള ബോധ്യങ്ങളിലേക്കും വ്യക്തിഗതമികവുകൾ വിജയവഴികളിലേക്കും സ്വപ്നാടനങ്ങൾ ക്രീസിലേക്കും മൈതാനത്തെ ഓരോ പുൽക്കൊടിയിലേക്കും പരിവർത്തനം ചെയ്ത മഹത്തായ ടീമിന് വിജയിക്കാതെ വയ്യായിരുന്നു. ഹർമൻപ്രീത് കൗറും സംഘവും ചരിത്രത്തിന്റെ സുവർണതാളിലും ഇന്ത്യൻ ജനതയുടെ ആർദ്രഹൃദയങ്ങളിലും ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു. നവിമുംബൈയിൽ പൊട്ടിത്തെറിച്ച ആഘോഷത്തിന്…
Read Moreഛത്തീസ്ഗഡിലെ “ഇന്ത്യാവിഭജനം’
മതേതര ഇന്ത്യയിൽ, മതവിവേചനത്തിന്റെയും അക്രമോത്സുകതയുടെയും പുതിയൊരു പരീക്ഷണംകൂടി ഹിന്ദുത്വ വിജയകരമായി നടപ്പാക്കിയിരിക്കുന്നു. ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രൈസ്തവരെയും നിരോധിക്കുന്ന ബോർഡുകൾ സ്ഥാപിച്ചുകൊണ്ടാണ്, സ്ഥാപനവത്കരിക്കപ്പെട്ട വർഗീയതയുടെ പുത്തൻ രഥയാത്ര. ഇതിനെതിരേയുള്ള ഹർജി തള്ളിക്കൊണ്ട്, സംഭവം ഭരണഘടനാവിരുദ്ധമല്ലെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു. ന്യൂനപക്ഷവിരുദ്ധ ആൾക്കൂട്ട വിചാരണക്കാരും കൊലപാതകികളും ദളിത്-ആദിവാസി പീഡകരും നിർബന്ധിത ഘർവാപ്പസിക്കാരുമൊന്നും നിരോധിക്കപ്പെട്ടിട്ടില്ലാത്ത രാജ്യത്തെ ഈ വിധി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യേണ്ടതാണ്. പക്ഷേ, ഒരു മുന്നറിയിപ്പുണ്ട്; ഹിന്ദുത്വയുടെ ഈ അധിനിവേശത്തെ ചെറുക്കേണ്ടത് മറ്റു വർഗീയതകളെയും തീവ്രവാദത്തെയും ഒപ്പം നിർത്തിയല്ല. ‘അവസാനം അവർ നിങ്ങളെ തേടിയെത്തി’യെന്ന ഫാസിസ്റ്റ് വിരുദ്ധ കവിവാക്യങ്ങളെ ദുരുപയോഗിക്കുന്ന വർഗീയ-തീവ്രവാദത്തിന്റെയും പിന്തുണക്കാരുടെയും ഭീഷണി കലർന്ന പ്രലോഭനത്തിനു ചെവി കൊടുക്കരുത്. ഇന്ത്യയെ മതേതരമായി നിലനിർത്തേണ്ടത് ഒരു മതഭ്രാന്തിന്റെയും കൂട്ടുപിടിച്ചല്ല. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ കാൻകർ ജില്ലയിലുള്ള എട്ടു ഗ്രാമങ്ങളുടെയെങ്കിലും പ്രവേശന കവാടങ്ങളിൽ മതപരിവർത്തനക്കാരായ പാസ്റ്റർമാർക്കും പരിവർത്തിത ക്രൈസ്തവർക്കും…
Read Moreകെഎസ്ആർടിസി പെൻഷൻ കുടിശിക: സഹകരണ സംഘങ്ങൾക്ക് 74.33 കോടി അനുവദിച്ചു
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ കൊടുത്ത തുകയുടെ കുടിശികയായ 74.33 കോടി സർക്കാർ അനുവദിച്ചു. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപവത്കരിച്ച് അതുവഴിയാണ് പെൻഷൻ വിതരണം നടത്തി ക്കൊണ്ടിരിക്കുന്നത്. തുക കുടിശികയായതോടെ, എത്രയും വേഗം തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ സംഘം രജിസ്ട്രാർ സർക്കാരിനു കത്ത് നല്‍കിയിരുന്നു. ഈ കത്ത് സർക്കാർ പരിഗണിച്ച് പ്ലാൻ ഫണ്ടിൽ നിന്നുമാണ് 74.33 രൂപ അനുവദിച്ചിരിക്കുന്നത്. ഈ തുക സഹകരണ സംഘങ്ങളിൽ എത്തുന്നതോടെ പെൻഷൻ വിതരണം നടക്കാൻ സാധ്യത തെളിഞ്ഞു.
Read Moreകണ്ണൂരിൽ ഡ്യൂട്ടിക്കിടെ ആർപിഎഫ് ഉദ്യോഗസ്ഥന് മർദനം; മമ്പറം സ്വദേശി പിടിയിൽ
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൻ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനു നേരേ ആക്രമണം. മലപ്പുറം എടപ്പാൾ സ്വദേശിയായ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ പി. ശശിധരനു നേരേയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 11.45 ഓടെ ലേഡീസ് വിശ്രമ മുറിയുടെ സമീപത്താണു സംഭവം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥൻ പ്ലാറ്റ്ഫോമിൽ അലസമായി കിടന്നുറങ്ങിയ ധനേഷിനെ വിളിച്ചുണർത്തിയപ്പോൾ ഇയാൾ ആക്രമിക്കുകയായിരുന്നു. പ്രതി ഉദ്യോഗസ്ഥനെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും യൂണിഫോമിന്റെ കോളറിൽ പിടിച്ചുവലിച്ചും കൈകൊണ്ടടിച്ചും പല്ല്കൊണ്ട് കടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. ആർപിഎഫ് ഉദ്യോഗസ്ഥന്റെ പരാതിയിൽ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. റെയിൽവേയിൽ താത്കാലിക ജീവനക്കാരനാണ് ധനേഷ്.
Read Moreനെടുമ്പാശേരി വിമാനത്താവളത്തിൽ; 6.5 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ആറര കോടിയോളം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുല്‍ സമദ് ആണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ ബാങ്കോക്കില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് യുവാവ് പുറത്തിറങ്ങിയ ഉടനെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. സമദിന്റെ കൈയിലുണ്ടായിരുന്ന പെട്ടി പരിശോധിച്ചപ്പോഴാണ് വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്. അടുത്തകാലത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിത്. ആറര കിലോ കഞ്ചാവാണ് ചെറിയ പാക്കറ്റുകളിലാക്കി പെട്ടിയില്‍ ഒളിപ്പിച്ചിരുന്നത്. ആറരകിലോ ഹൈബ്രിഡ് കഞ്ചാവിന് വിപണിയില്‍ ആറര കോടിയോളം രൂപ വിലവരും. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. ആദ്യം വിയറ്റ്നാമിലേക്കും അവിടെ നിന്നും ബാങ്കോക്കിലേക്കും പോയശേഷമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്.
Read Moreകലൂര്‍ സ്റ്റേഡിയം കൈമാറ്റത്തില്‍ വെട്ടിലായി സര്‍ക്കാര്‍; തൃകക്ഷി കരാര്‍ ഉണ്ടാക്കാന്‍ ശ്രമം
കൊച്ചി: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കൈമാറ്റത്തില്‍ വെട്ടിലായതോടെ നിയമക്കുരുക്ക് ഒഴിവാക്കാന്‍ തിരക്കിട്ട നീക്കവുമായി കായികവകുപ്പും ജിസിഡിഎയും. കലൂര്‍ സ്റ്റേഡിയം കൈമാറ്റത്തില്‍ സ്പോണ്സറുമായി പുതിയ തൃകക്ഷി കരാര്‍ ഉണ്ടാക്കാനാണ് കായികവകുപ്പിന്റേയും ജിസിഡിഎയുടെയും നീക്കം. പിടിച്ചുനില്ക്കാന് ഒരു വഴിയും ഇല്ലാതായതോടെയാണ് സ്റ്റേഡിയം നവീകരണത്തിന് കരാറില്ലെന്ന് ഇന്നലെ കായികമന്ത്രി സമ്മതിച്ചത്. മെസി നവംബറില്‍ കേരളത്തില്‍ എത്തില്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് കൈമാറിയതിലെ ക്രമക്കേടുകള്‍ ചര്‍ച്ചയായത്. എന്ത് കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം കൈമാറിയതെന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം കരാറുണ്ടെന്നായിരുന്നു മറുപടി. ജിസിഡിഎ ചെയര്‍മാനും മന്ത്രിയും ആ കള്ളം പല തവണ ആവര്‍ത്തിച്ചു. പത്ര സമ്മേളനത്തിനിടെ കരാറുണ്ടെന്ന് പറഞ്ഞ സ്പോണ്‍സറോട് വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് തട്ടിക്കയറുകയും ചെയ്തു. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി കിട്ടാതായതോടെ മാധ്യമപ്രവര്‍ത്തകര്‍ വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങള്‍ തേടുകയായിരുന്നു. ഇതോടെയാണ് മന്ത്രി…
Read More