കൊച്ചി: കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം കാണാതായ ബാംഗളൂരു സ്വദേശി സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെടുന്ന ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സംസ്ഥാനത്തെ അഗതി മന്ദിരങ്ങളിലും വയോജന കേന്ദ്രങ്ങളിലുമടക്കം പരിശോധന നടത്തണമെന്ന് ഹൈക്കോടതി. എല്ലാ അഭയകേന്ദ്രങ്ങളുടേയും സൂപ്രണ്ടുമാര്‍ക്ക് ലാമയുടെ ചിത്രം സഹിതം ഇ - മെയില്‍ അയച്ച് വിവരങ്ങള്‍ തേടണം. സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകന് സാന്റോണ്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത് ഓര്മ നഷ്ടപ്പെട്ട സൂരജ് ലാമയെ ഇതര സംസ്ഥാനങ്ങളിലേക്ക് കടത്താനോ അഗതി മന്ദിരത്തിലാക്കാനോ ഉള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ മനുഷ്യക്കടത്ത് വിരുദ്ധ സ്ക്വാഡിനേയും സാമൂഹിക നീതി വകുപ്പിനേയും ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.കടത്തിക്കൊണ്ടു പോകാനും അഗതി മന്ദിരത്തിലാക്കാനുമുള്ള സാധ്യത ഹര്‍ജിക്കാരാണ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. പോലീസ് പ്രത്യേക സംഘം മിസിംഗ് കേസ് എന്ന നിലയില്‍…
Read MoreDay: November 12, 2025
നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കണം; ദേവസ്വം ബോര്‍ഡ് രാഷ്ട്രീയം തത്കാലം ഒഴിയാന്‍ സിപിഎം
പത്തനംതിട്ട: സ്വര്‍ണപ്പാളി വിവാദത്തോടെ നഷ്ടപ്പെട്ട പ്രതിച്ഛായ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് വീണ്ടെടുക്കാന്‍ സിപിഎം ശ്രമം. ഇതിന്റെ ഭാഗമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രാഷ്ട്രീയത്തില്‍നിന്നു തത്കാലം വിട്ടുനില്‍ക്കാന്‍ സിപിഎം തീരുമാനിച്ചത്. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചതു തന്ത്രപരമായ നീക്കത്തിലൂടെയാണ്. രാഷ്ട്രീയക്കാരനല്ലാത്ത കെ. ജയകുമാര്‍ വരുന്നതോടെ ശബരിമല വിവാദങ്ങളില്‍നിന്നു തലയൂരാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍ ഇതിനിടെയില്‍ പാര്‍ട്ടി നേതാക്കള്‍ അടക്കം സ്വര്‍ണക്കൊള്ളയില്‍ കുരുങ്ങുമ്പോള്‍ മുഖം രക്ഷിക്കാന്‍ സിപിഎം പാടുപെടും. എന്‍. വാസു സിപിഎം നോമിനിയായിട്ടാണ് കമ്മീഷണറും പ്രസിഡന്റുമൊക്കെയായത്. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരുമായി അടുത്ത ബന്ധമാണ് വാസുവിനുണ്ടായിരുന്നത്. വാസുവിനെതിരേ ആക്ഷേപം ഉയര്‍ന്നപ്പോള്‍ മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയടക്കം അദ്ദേഹത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നതും ശ്രദ്ധേയമാണ്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായതിനാല്‍ എസ്ഐടി അന്വേഷണം മരവിപ്പിക്കാനും സര്ക്കാരിനാകാത്ത സ്ഥിതിയാണ്. തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് ഇതിന്റെ പ്രത്യാഘാതം എത്രമാത്രമാകുമെന്നത് സിപിഎമ്മിനെ…
Read Moreസുസ്ഥിര ഭാവിക്കായി വൺ ലിറ്റർ ഡീസൽ ചലഞ്ച് ; കെഎസ്ആർടിസി ഇന്ധനക്ഷമത വർധിപ്പിച്ച് മാസം ഒരു കോടി ലാഭിക്കും
ചാത്തന്നൂർ: ഇന്ധനക്ഷമത വർധിപ്പിച്ച് മാസം ഒരു കോടി രൂപ നേടാനും ഘട്ടംഘട്ടമായി ഇത് വർധിപ്പിക്കാനും കെ എസ് ആർടിസിയുടെ പദ്ധതി. സാമ്പത്തിക കാര്യക്ഷമതയും സുസ്ഥിര ഭാവിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികൾക്ക് കെഎസ്ആർടിസി രൂപം നല്‍കുന്നത്. ഇതിന്റെ ഭാഗമായി വൺ ലിറ്റർ ഡീസൽ ചലഞ്ച് ഉൾപ്പെടെയുള്ള കർമപരിപാടികൾ നടപ്പിലാക്കി വരികയാണ്.നിലവിൽ കെഎസ്ആർടിസി പ്രതിദിനം ഉപയോഗിക്കുന്ന ഡീസലിൽ ബസുകളുടെ ശരാശരി കെഎംപിഎൽ (കിലോമീറ്ററിന് ചിലവാകുന്ന ഡീസൽ) വെറും ഒരു ശതമാനം വർധനവ് കൈവരിക്കാനായാൽ പോലും പ്രതിദിനം 3.25 ലക്ഷം രൂപയും പ്രതിമാസം ഒരു കോടി രൂപയും വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് കോർപ്പറേഷൻ വിലയിരുത്തുന്നത്. ഘട്ടംഘട്ടമായി കെഎംപിഎൽ 4.20 ആയി ഉയർത്തി പ്രതിമാസ ഡീസൽ ചെലവ് 100 കോടിക്ക് താഴെ എത്തിക്കുക എന്നതാണ് ലക്ഷ്യം. പഴഞ്ചൻ ബസുകൾ കൊണ്ട് ഇത് സാധ്യമാകുമോ എന്ന സംശയമാണ് ജീവനക്കാർക്ക്. പ്രത്യേകിച്ച്…
Read Moreവാസുവിനു പിന്നാലെ അന്നത്തെ ദേവസ്വം ബോര്‍ഡും കുരുക്കില്‍; സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്കു കൈമാറിയത് ദേവസ്വം ബോർഡിന്റെ അറിവോടെ
പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി ചെമ്പാക്കി മാറ്റിയ മാന്ത്രികവിദ്യയുടെ സൂത്രധാരന്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് കൂടുതല്‍ കുരുക്കിലേക്ക്. നിലവില്‍ സ്വര്‍ണപ്പാളി മോഷണക്കേസില്‍ എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന ദേവസ്വം ബോര്‍ഡ് പ്രതി സ്ഥാനത്തുണ്ട്. വാസുവിനെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ തെളിഞ്ഞതായി എസ്ഐടി വ്യക്തമാക്കി. വാസുവിന്റെ നിര്‍ദേശപ്രകാരമാണ് ഔദ്യോഗിക രേഖകളില്‍ തിരിമറി നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകളില്‍ ഉണ്ടായിരുന്ന “സ്വര്‍ണം പൊതിഞ്ഞ പാളികള്‍’ എന്ന ഭാഗം ഒഴിവാക്കി, പകരം “ചെമ്പ് പാളികള്‍’ എന്ന് മാറ്റി എഴുതിച്ചേര്‍ത്തു. ഇതര പ്രതികളുമായി ചേര്‍ന്ന് എന്‍. വാസു ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും തെളിഞ്ഞിട്ടുണ്ട്. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള ഇടപെടല്‍ നടത്തിയത് വാസുവാണെന്നും ഇതുവഴി ദേവസ്വം ബോര്‍ഡിന് നഷ്ടവും പ്രതികള്‍ക്ക് അന്യായമായ ലാഭവും ഉണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍…
Read Moreഎക്സിറ്റ് പോൾ ഫലങ്ങൾ തെറ്റ്; ബിഹാറിൽ മഹാസഖ്യം വിജയിക്കുമെന്ന് സമാജ്വാദി പാർട്ടി എംപി അവധേഷ് പ്രസാദ്
പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻവിജയം നേടി അധികാരത്തിലെത്തുമെന്ന് സമാജ്വാദി പാർട്ടി എംപി അവധേഷ് പ്രസാദ്. തേജസ്വിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. “എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണ്. നേരത്തെയും ബിഹാറിന്റെ കാര്യത്തിൽ അത് സംഭവിച്ചിട്ടുണ്ട്. ജനങ്ങൾ എൻഡിഎയ്ക്ക് എതിരാണ്. സർക്കാർ മാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.’- പ്രസാദ് പറഞ്ഞു. മഹാസഖ്യത്തിന് കുറഞ്ഞത് 175 സീറ്റുകൾ ലഭിക്കുമെന്നും അദ്ദഹേ അവകാശപ്പെട്ടു. ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്.
Read Moreഡൽഹി സുരക്ഷാവലയത്തിൽ; നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലെല്ലാം പോലീസ് പരിശോധന; ചാവേറിനെ കണ്ടെത്താൻ ഡിഎൻഎ പരിശോധന
ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. നഗരത്തിലേക്കു പ്രവേശിക്കുന്ന എല്ലാ അതിർത്തി റോഡുകളിലും പോലീസ് പരിശോധന കർശനമാക്കി. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്കായി ഡൽഹിയിലേക്കെത്തുന്ന വാഹനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കിയാണു കടത്തിവിടുന്നത്. വിദേശരാജ്യങ്ങളുടെ സ്ഥാനപതികാര്യാലയങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർധിപ്പിച്ചു.സ്ഫോടനത്തിനു പിന്നാലെ ചെങ്കോട്ടയിലും സമീപപ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. ദരിയഗഞ്ച്, പഹർഗഞ്ച് പ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലുകളിലെ രജിസ്റ്ററുകളും പോലീസ് പരിശോധിച്ചു. ഇവിടങ്ങളിലെ ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്തു. സ്ഫോടനത്തെത്തുടർന്ന് സന്ദർശകർക്കു പ്രവേശനം നിരോധിച്ച ചെങ്കോട്ട വെള്ളിയാഴ്ചയേ തുറക്കൂവെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. പരിശോധന നടക്കുന്നതിനാൽ ഈ പ്രദേശത്തേക്കുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. പ്രാദേശിക മാർക്കറ്റുകൾ, മെട്രോ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ, റെയിൽവേ…
Read Moreഡൽഹി സ്ഫോടനം; ഉപയോഗിച്ചത് സൈനിക സ്ഫോടകവസ്തുക്കൾ? കാഷ്മീർ ഇമാം വെള്ളക്കോളർ ഭീകരതയുടെ പരിശീലകൻ
ന്യൂഡൽഹി: പന്ത്രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഡൽഹി സ്ഫോടനത്തിന് ഉപയോഗിച്ചത് ഉയർന്ന നിലവാരമുള്ള സൈനിക സ്ഫോടക വസ്തുക്കളാണെന്ന് റിപ്പോർട്ട്. സൈന്യം ഉപയോഗിക്കുന്ന രാസവസ്തുവായ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമാണു കണ്ടെത്തിയത്. അതേസമയം, മറ്റു പദാർഥങ്ങൾ ഉപയോഗിച്ചിട്ടൂണ്ടോ എന്നതിൽ പരിശോധന തുടരുകയാണ്. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ ആസൂത്രണം വിദേശത്തുനിന്നായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ സൂചനകളുണ്ട്. ഫോറൻസിക് സംഘം സംഭവസ്ഥലത്തുനിന്ന് 42ലേറെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഏഴുപേർ കൂടി പിടിയിൽഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഏഴുപേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അഞ്ചു ഡോക്ടർമാർ ഉൾപ്പെടെ 15 പേർ അറസ്റ്റിലായി. മൂന്നു പേർ കസ്റ്റഡിയിലുണ്ട്. തിങ്കളാഴ്ച എട്ടുപേർ പിടിയിലായിരുന്നു. ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിയിൽ പരിശോധനകൾ തുടരുകയാണ്. ഇവിടുത്തെ മോസ്കിലെ ഇമാമിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖിനെയാണ് കസ്റ്റഡിയിലെടുത്തത്. യൂണിവേഴ്സിറ്റിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. വ്യത്യസ്ത…
Read Moreമകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു; സെറിബ്രൽ പൾസി ബാധിച്ച മകളെയാണ് കൊലപ്പെടുത്തിയത്; ഭർത്താവ് മരിച്ചതിന്റെ മനോവിഷമത്തിലായിരുന്നു യുവതിയെന്ന് പോലീസ്
മലപ്പുറം: മലപ്പുറം എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ജീവനൊടുക്കി. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പോലീസിന്റെ നിഗമനം. ഇന്നു രാവിലെ എട്ട് മണിയോടെയാണു സംഭവം. മകൻ ജോലിക്കു പോയ സമയത്താണ് സംഭവം. ഇരുവരേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡ്രമ്മിൽ മുക്കിയാണ് അഞ്ജനയെ കൊന്നതെന്നാണു വിവരം. ശേഷം വീടിനു സമീപത്തെ മരത്തിൽ അനിത തൂങ്ങി മരിക്കുകയായിരുന്നു. അനിതാകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഈ സംഭവത്തിൽ ഇവർ വിഷാദത്തിലായിരുന്നു. കൂടാതെ മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ അലട്ടിയിരുന്നതായി പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read Moreശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് നോട്ടീസ്; സാവകാശം തേടി പത്മകുമാര്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാട്ടി പ്രത്യേക അന്വേഷണ സംഘം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് നോട്ടീസ് നല്കി. അടിയന്തരമായി ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ പ്രത്യേക അന്വേഷണ സംഘം ഇദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍.വാസുവിനെ ഇന്നലെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. വാസു ഇപ്പോള്‍ റിമാന്‍ഡിലാണ്. പത്മകുമാര്‍ പ്രസിഡന്റായിരുന്ന കാലത്ത് വാസു ദേവസ്വം ബോര്‍ഡില്‍ പ്രധാന പദവി വഹിച്ചിരുന്നു. സ്വര്‍ണ്ണക്കൊള്ളയില്‍ വാസുവിന് പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു കേസില്‍ വാസുവിനെ അറസ്റ്റ് ചെയ്തത്.ദേവസ്വം ബോര്‍ഡ് ജീവനക്കാരായിരുന്ന മുരാരി ബാബു, സുധീഷ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതില്‍ നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് വാസുവിനെ അറസ്റ്റ് ചെയ്തത്. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ ഉള്‍പ്പെടെ പത്മകുമാറും വാസുവും…
Read Moreബുധനൂർ സഹകരണ ബാങ്കിൽ സ്വർണപ്പണയ തിരിമറി; മുൻ സെക്രട്ടറി അനീഷ അറസ്റ്റിൽ; ബാങ്കിനു മുന്നിൽ പ്രതിഷേധം
മാന്നാർ: ബുധനൂർ സഹകരണ ബാങ്കിൽ സ്വർണപ്പണയം തിരിമറി നടത്തിയ വനിതാ സെക്രട്ടറി അറസ്റ്റിൽ. ബാങ്കിലെ സെക്രട്ടറി ഇൻ ചാർജായിരുന്ന ബുധനൂർ വെളുത്തേടത്ത് പുത്തൻവീട്ടിൽ അനീഷ(42)യെ ആണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.2022ൽ അനീഷ സെക്രട്ടറിയുടെ ചാർജ് വഹിച്ചിരുന്ന സമയത്ത് ബുധനൂർ സ്വദേശി രാഹുൽ ബാങ്കിൽ പണയം വച്ചിരുന്ന അഞ്ചേകാൽ പവൻ സ്വർണാഭരണങ്ങൾ കഴിഞ്ഞമാസം തിരിച്ചെടുക്കാൻ ചെന്നപ്പോൾ സ്വർണം ബാങ്കിൽ ഇല്ലെന്നുള്ള മറുപടിയാണ് അധികൃതരിൽ നിന്നുലഭിച്ചത്. തുടർന്ന് മാന്നാർ പോലീസിൽ പരാതി നൽകി. രാഹുലിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരിമറി കണ്ടെത്തിയത്. ബുധനൂർ സഹകരണ ബാങ്കിൽ പണയം വച്ച സ്വർണം ഉടമയുടെ അനുവാദമില്ലാതെ അവിടെനിന്നെടുത്ത് മറ്റൊരു ബാങ്കിൽ പണയം വച്ച് സ്വന്തം ആവശ്യത്തിനായി കൂടുതൽ പണം വാങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്ന് അനീഷയ്ക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. മാന്നാർ പോലീസ് ഇൻസ്പെക്ടർ ഡി. രജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി…
Read More